NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Wednesday, February 11, 2009

നാടകക്കാരന്റെ വര




























































































നാടകക്കാരനും വരക്കും എന്ന് ഇപ്പോ മനസ്സിലായില്ലേ.........വര എന്ന് ചിത്രകാരന്മ്മാര്‍ പറയാനിടയില്ല....പക്ഷേ....നാടകക്കാരനു തങ്കുഞ്ഞ് പൊങ്കുഞ്ഞായിപ്പോയില്ലെ......ആരും പഠിപ്പിക്കാന്‍ ഇല്ലായിരുന്നു.....ഒരു കളര്‍ പെന്‍സില്‍ കിട്ടണമെങ്കില്‍ മാമന്‍ ഗള്‍ഫില്‍ നിന്നും വരേണ്ടുന്ന ഒരു കാലമുണ്ടായിരുന്നു.....ആദ്യമായി നാടകക്കാരന്‍ മത്സരിച്ചത് ഓര്‍ക്കുന്നു...ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് .....കൂട്ടു കാരന്റെ പെയിന്റ് കടം വാങ്ങീ അന്ന് എനിക്കു ഒന്നാം സമ്മാനം കിട്ടി....അന്നു മുതല്‍ ചിത്രങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുമായിരുന്നു. വരയ്ക്കാന്‍ നിവ്രിത്തിയില്ലല്ലോ.....നാടകക്കാരന്റെ കലകള്‍ക്കൊന്നും ശാസ്ത്രീയമായ അടിത്തറയോ....ഭംഗിയോ ഇല്ല....അതില്‍ നാടകക്കാരനു ദുഖമുണ്ട്.ആസ്വാദകരും ആ തരത്തില്‍ എടുക്കണമെന്നപേക്ഷ........




























21 comments:

  1. ഇതു സൌദി അറേബിയയില്‍ നിന്നും മാത്രം വരച്ചതാണ് ..നാട്ടില്‍ കുറേ..ഉണ്ട് കെട്ടോ.....ഇന്നേവരെ ഒരു ഗുരുവും ഇല്ലാത്ത ഈ കലാകാരനെ ചീത്ത പറയരുത്...വിലയേറിയ...നിര്‍ദ്ദേശങ്ങള്‍ ആണ് പോരട്ടെ....

    ReplyDelete
  2. രവി വര്‍മ ചിത്രത്തിന്റെ അനുകരണവും, ആറാമത്തെ ചിത്രവും വളരെ ഇഷ്ടമായി.

    ReplyDelete
  3. ജന്മസിദ്ധം എന്നൊരു സത്യം എല്ലാ കലകളിലും ഉണ്ട്.
    അത് യൂണിവേര്‍സിറ്റികളില്‍ നിന്ന് കിട്ടുന്നതല്ല.
    നാടകക്കാരന്‍റെ വരകള്‍ എനിക്കിഷ്ടമായി.

    ReplyDelete
  4. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
    ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്നൊന്നും ഞാന്‍ പറയുന്നില്ല.പറയാനറിയില്ല...
    പക്ഷേ ഭംഗിയുണ്ട്...
    നല്ല ഭംഗിയുണ്ട്...

    ReplyDelete
  5. ഈ വേഡ് വെരിഫിക്കേഷന്‍ കളഞ്ഞൂടേ??
    മെനക്കേടാ...

    ReplyDelete
  6. ഉം.
    കൊള്ളാം, നന്നായിട്ടുണ്ട് കേട്ടോ.
    കമ്പ്യൂട്ടര്‍ സഹായം ഉപയോഗിക്കുന്നുണ്ടോ?

    ReplyDelete
  7. നിലാവെ എന്നും ഈ ബ്ലോഗില്‍ വന്നു പ്രഭാപൂരിതമായ അങ്ങയുടെ കമെന്റുകള്‍ ചൊരിയണം ...എന്ന് ആശിക്കുന്നു.....
    വേണു ....തീര്‍ച്ചയായും ഒരുപക്ഷെ അതു മാത്രമാണ് ഈ നാടകക്കാരന് കൈമുതലായിട്ടുള്ളതും....ഒരു ചിത്രമോ ....വാര്‍ത്തയോ...കണ്ട് അതിനെ കുറിച്ച് ഇങ്ങനെ എഴുതണം എന്നു പറഞ്ഞാല്‍ ചിത്രകാരന് കഴിയില്ല....എന്നാല്‍ വല്ലപ്പോഴും എന്തെങ്കിലും എഴുതണം എന്നു തോന്നുമ്പോള്‍ ഇതെല്ലാം ഇറങ്ങിവരും..ആശിഷ ..പുതുതായി ഇതില്‍ വന്നതിനു നന്ദി....അനുയായീ‍....പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു എനിക്കറിയില്ല...ഏതാണ്ട് ജനുവരി ആദ്യം ആണ് ഞാന്‍ ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് അറീഞ്ഞത് അപ്പോള്‍ തന്നെ ബിജു കൊട്ടില എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ തയ്യാറാക്കിയിരുന്നു...അത് അബദ്ധവശാല്‍ ഡിലീറ്റായിപ്പോയി....പിന്നെ ഒരു ബ്ലോഗ് എന്റെ ക്ലബ്ബിനെ കുറിച്ചുള്ളതാണ് അതിലേ കമന്റ് ബോക്സ് എടുത്തു കളഞ്ഞിട്ടും ഇല്ല,,,പിന്നെ ......?
    അനിലാ....ഫോട്ടോസെല്ലാം ഹാന്റി കാമില്‍ എടുത്തതാ‍ണ് ക്ലാരിറ്റി കുറഞ്ഞതിനാല്‍ ഫൊട്ടോഷോപ്പില്‍ ബ്രൈറ്റ്നസ്സ് കൂട്ടിയിരുന്നു...അത്ര മാത്രം....പിന്നെ ആ ഡിസൈന്‍ വര്‍ക് അതിന്റെ ഒരു ഭാഗമെ ഞാന്‍ വരച്ചതുള്ളൂ...മറ്റെ ഭാഗം അതിന്റെ കോപ്പി എടൂത്തു വച്ചതാണ്

    ReplyDelete
  8. നാടകക്കാരാ,
    കല ഉണ്ടായതിനു ശേഷമാണ് തിയറി ഉണ്ടായത്. അല്ലാതെ തിയറി ഉണ്ടായതിനു ശേഷമല്ല കല ഉണ്ടായത്. അതുകോണ്ട് ഗുരു ഇല്ല, ശാസ്ത്രീയമല്ല എന്നൊന്നും പറഞ്ഞ് സ്വയം അവഹേളിക്കരുത്.

    ReplyDelete
  9. nall bhangi ulla chithrangal... all the best

    ReplyDelete
  10. njaaninnale oru valiya comment postcheythirunnu..ivide vannu kaanunnilla..enthu pattiyaavo.. monte varakal athimanoharamaayirikkunnu.ithu pole njanum othhiri varachhu paint cheythittundu...kandittu orupaaduper prolsaahanam nalkiyirunnu..veedu puthukkipaniyunna avasaram valiyoru boardpettiyil sookshichhathaayirunn...randumaasathhinushesham nokkiyappol ..enthaaparayaa..athu muzhuvanum chithalputtaayi maariyirikkunnu...othhiri karanju..pinneedu varachhittilla...monte mattu postukalonnum ippolnokkiyittilla..veendum varaam..

    ReplyDelete
  11. ന്റെ നാടക്കാരോ..!! ഞാൻ ദാ ഇവിടെ വന്ന് കണ്ണും തള്ളിയിരിപ്പാണ്. ഒരുപാടിഷ്ടമായി ഈ പെയിന്റിങ്സ്. ഇവയ്ക്ക് ഭംഗിയില്ലെന്ന് ആരു പറഞ്ഞു?!. അതിമനോഹരമായിരിക്കുന്നു. നീലജലാശയത്തിലെ രണ്ടു തോണികളുടെ ആ ചിത്രം വളരെ വളരെ ഇഷ്ടപ്പെട്ടു. വാട്ടർ കളർ ആണോ ഉപയോഗിച്ചത്? വാട്ടർ കളറിൽ ചില അമൂർത്ത ചിത്രങ്ങൾ ചെയ്യണമെന്ന് എനിക്കും ഈയിടെ വലിയൊരാഗ്രഹമാണ്. ഒന്നിരുന്നു കിട്ടണം. ഇതിപ്പൊ സത്യമായിട്ടും എനിക്കൊരു പ്രചോദനമായി കെട്ടോ. എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയുമേറേ പ്രതീക്ഷിക്കുന്നു

    ReplyDelete
  12. ലക്ഷ്മി ഓയില്‍ പെയിന്റാണ്
    ശ്രീനു പാച്ചിക്കുട്ടി....ലക്ഷ്മിഅമ്മേ....എല്ലാവര്‍ക്കും നന്ദി,

    ReplyDelete
  13. നന്നായിട്ടുണ്ട് ചിത്രങ്ങൾ
    നിങ്ങളുടെ ഈ ചിത്രങ്ങൾ മരിച്ചുപൊയ എന്റെ കൊച്ചെട്ട്നെ ഒർമിപ്പിക്കുന്നു .....

    ReplyDelete
  14. naatakakkaaaraa.. ingaloru sakalakalaavallabhan aanennu manassilaayi kettaa.... :)

    ReplyDelete
  15. ചിത്രങ്ങളെല്ലാം വിശദമായി തന്നെ കണ്ടു.... ചിത്രരചനയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ മാധ്യമം ജലച്ചായം തന്നെയാണ്... എവിടെയും പോയി പഠിക്കാതെ ജലച്ചായം ഇത്രയും അനായാസമായി കൈകാര്യം ചെയ്യുന്ന താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍... വരച്ചതെല്ലാം ബ്ലോഗിലിടൂ... ഞങ്ങള്‍ കാണട്ടെ

    ReplyDelete
  16. നന്നായിരിക്കുന്നു........

    ReplyDelete
  17. വരയില്ലാതെ എന്തു നാടകം അല്ലെ? നന്നായിരിക്കുന്നു. ഇനിയൂം വരയ്ക്കു..

    ReplyDelete