NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, March 24, 2009

യാത്രയായീ‍....യാത്രയായീ....

മാര്‍ച്ച് 30 ന് നാട്ടിലേക്ക് തിരിക്കാന്‍ “ഒരു‍മ്പെടുകയാണ്” ഈ നാടകക്കാരന്‍...

നീണ്ട ഒരു വര്‍ഷം അവളെ പിരിഞ്ഞിരുന്ന് ....ഓ അതോര്‍ക്കാന്‍ കൂടി വയ്യ

(അവള്‍ എന്നുദ്ദേശിച്ചത്....എന്റെ നാടാണ് അപ്പോഴേക്കും തെറ്റിദ്ധരിച്ചു..കള്ളന്മാര്‍) കൊയ്തു കഴിഞ്ഞ് ..ഉടയാടയൊക്കെ മാറി മാമ്പൂവും ..തളീരിലയും ഒക്കെയായി നിക്കണുണ്ടാവും അവള്‍...എന്റെ നാടീന്റെ ഓരോ പുല്‍ നാമ്പും ...ഈ നാടകക്കാരനെ തിരിച്ചറീയും ..ഇനി അവരോടൊക്കെ കുശലം പറയണം ...മൊട്ടക്കുന്നിന്റെ മേലെ ..പുഴവക്കത്തെ ബണ്ടീന്‍ മേല്‍ ..സോമേട്ടന്റെ തോണീയില് ഒക്കെ സുഹൃത്തുക്കളുമായി കമ്പനി കൂടണം ..ആ പഴയ നാടകം പറ്റുമെങ്കില്‍ ഒരിക്കല്‍ കൂടി കളിക്കണം...ഒരുനെഞ്ചില്‍ നാടകവും ...മറുനെഞ്ചില്‍ നാടൂം പേറി ഒരു കൊല്ലം..ഈ ശാപം കിട്ടിയ നാട്ടീല്‍ കഴിഞ്ഞീല്ലേ....(ശാപം കിട്ടീയ നാട് ..നാടകക്കാരനു മാത്രമാണ് കെട്ടോ...പലര്‍ക്കും ഈ നാട് മോക്ഷം കിട്ടിയ നാടാണ്)....ഇനി ഒരു മാ‍സം എന്റെ ഇരു നെഞ്ചുമായി ഒന്നു അര്‍മ്മാദിക്കണം.
ആ ഇനി ഒരു ചെറീയ വിവരണം തരണ്ടെ ..എന്റെ നാടീനെ കുറീച്ച്...

കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമത്തിലെ കൊട്ടില എന്നു പറയുന്ന പ്രദേശമാണ് എന്റെ നാട്.........കിഴക്ക് തളീപ്പറമ്പും പടിഞ്ഞാറ് പഴ്യങ്ങാടീയും ..7 കിലോമീറ്റരില്‍ ടൌണുകളാണ് ..ഒത്ത നടൂക്കായി ..ഒരു കൊച്ചരുവി പോലെ നീണ്ടുകിടക്കുന്നതാണ് എന്റെ ഗ്രാമം...വടക്ക് ...മലയും ...തെക്ക് ,,,കൊട്ടീല പുഴയും ....നടുക്ക് പച്ചവിരിച്ച പാ‍ടവും ...പാടത്തിനു നടൂവിലായാണ് നാടകക്കാരന്റെ കൊച്ചു വീട്....ഇരു വശവും തെങ്ങുകളാല്‍ ചുറ്റപ്പെട്ട..എന്റെ വീട്.....പലരും പറയാറുണ്ട് വീടിന്റെ ഉമ്മറത്തിരിക്കാന്‍ നല്ല സുഖമാണെന്ന് ..പാടത്തിനു നടൂവിലായതിനാല്‍ എപ്പോഴും തണുത്ത കാറ്റുണ്ടാവും പിന്നെ വീടിന്റെ മുഖം പടീഞ്ഞാറു നോക്കി നില്‍ക്കൂന്നതിനാല്‍ ...അറബിക്കടലില്‍ നിന്നും റാഞ്ചിയെടുത്ത് കാറ്റ് വീട്ടില്‍ തണുപ്പെത്തിക്കും...ആ സുഖം ഒന്നാസ്വദിക്കണം.........

പിന്നെ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളീല്‍ ഒന്നായിരുന്നു ഞങ്ങടെ ക്ലബ്ബിന്റെ കെട്ടിടത്തിന്റെ ഉദ്ഘാ‍ടനം..നാടകക്കാരനെ നാടകക്കാരനാക്കിയ ആ ക്ലബ്ബിനോടുള്ള നന്ദി വാക്കുകളീല്‍ ഒതുക്കാവുന്നതല്ല..ഉദ്ഘാടനത്തിന് സാമ്പത്തിക സഹായ മല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ നാടകക്കാരനു കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധം വേട്ടയാടപ്പെട്ട ദിനങ്ങളായിരുന്നു ...പിന്നീടങ്ങോട്ട്..അതൊന്നു മാറ്റണം.. ആ ഉദ്ഘാടനത്തിനു നാടകക്കാരനു നഷ്ടമായത് എന്റെ മനസ്സു തന്നെയായിരുന്നു...ഇപ്പൊള്‍ ...തിരികെ മടങ്ങുംബോള്‍ നാടകക്കാരന്റെ ഉള്ളീല്‍ ഒരു പാട് നൊമ്പരങ്ങളും ഇല്ലാതില്ല ഒരു പഴയ ബിജു കൊട്ടിലയായി ഇനി ആരെങ്കിലും തന്നെ കാണുമോ...? ഇപ്പോ ഞാന്‍ ഗള്‍ഫ് കാരനല്ലെ ..മറ്റു ഗള്‍ഫു കാരോടെല്ലാം ആള്‍ക്കാര്‍ സ്വീകരിച്ചിരുന്ന അകല്‍ച്ച ഞാന്‍ കണ്ടതാണ് ..എനിക്കാ പഴയ നാടകക്കാരനോടുള്ള സ്നേഹം മാത്രം മതിയായിരുന്നു..മറിച്ചായാല്‍ എനിക്കു താങ്ങാവുന്നതിലും അപ്പുറത്താണ്..എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന
നാടകം എന്നുവെച്ചാ‍ല്‍ ഈ ചെക്കന് പ്രാന്താന്ന് ..എന്നു പറയുന്ന ആ നാട്,, ആ പ്രതീക്ഷയില്‍ നാടകക്കാരന്‍ യാത്രതിരിക്കുകയാണ് ..നാട്ടിലെത്തിയാല്‍ ഇടയ്ക്കൊക്കെ ബൂലോകത്തില്‍ വരുമെന്നു പ്രതീക്ഷിക്കാം...ഒരു മാസത്തെ ഇടവേള വീ‍ണ്ടും കണ്ടു മുട്ടൂം വരൈക്കും വണക്കം ....

Tuesday, March 17, 2009

ഓജോ ബോര്‍ഡും പെണ്‍പടയും

Rare Rosinte ബ്ലോഗ് വായിച്ചപ്പോഴാണ് എനിക്കീ പോസ്റ്റ് എഴുതാന്‍ തോന്നിയത്..
ഒരു യുവജനോത്സവ കാലം ....നാടകക്കാരന്മാരുടെ കാ‍ലം എന്നു പറയുന്നതാവും കൂടുതല്‍ ശരി..
പൊടിതട്ടിയെടുത്ത സ്ക്രിപ്റ്റുളുമായി സ്കൂളുകളില്‍ നിന്നും സ്കൂളുകളിലേക്ക് കേറി നടന്ന നാടകക്കാ‍രന്റെ പ്രതാപ കാ‍ലം. ചെറുകുന്ന് ഗേള്‍സ് ഹൈസ്കൂളില്‍ ഒരു നാടകം ചെയ്യണം എന്ന കണ്ണപുരത്തെ ഷൈജു എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒന്നു മടിച്ചതാണ് ..കാരണം ഇപ്പൊത്തന്നെ മൂന്ന് സ്കൂള്‍ ഏറ്റിട്ടുണ്ട്....തളിപ്പറമ്പ് ടാഗോര്‍, പിന്നെ ഒന്ന് എന്റെ നാട്ടിലെ ഞാന്‍ പഠിച്ച സ്കൂള്‍ .മറ്റൊന്ന് പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂള്‍..ഇതെല്ലാം കൂടി നാടകക്കാരന് ഒറ്റയ്ക്ക് കഴിയുമോ എന്ന ചിന്തയിലാണ് പോരാത്തതിനു സ്ക്രിപ്റ്റും വേണം ..അതും പുതിയത്..ഏതായാലും അവിടെ നിന്നും ഒഴിവാകാന്‍ തീരുമാനിച്ച് ഷൈജുവിനെ വിളിച്ച് പറ്റില്ലെന്നു പറഞ്ഞതിന്റെ തൊട്ടു പിന്നാലെ ഷാജിമാഷിന്റെ ഫോണ്‍ വന്നു ..ബിജു എന്തായലും വരണം വന്നേ പറ്റൂ ഇവിടെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരം ...എനിക്കാണ് ഗ്രൂപ്പ് ചാര്‍ജ്ജ്....എന്റെ മാനം രക്ഷിക്കണം. ഷാജി മാഷ് ഞാന്‍ വി എച്ച് എസ്സി ഇ യില്‍ പഠിച്ചിരുന്ന കാലത്ത് മാടായി ബോയ്സ് സ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു ...അക്കൊല്ലം VHSE പയ്യന്നൂര്‍ മേഖലാ കലോത്സവത്തില്‍ കലാപ്രതിഭയായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് സന്തോഷിച്ച ഒരു വ്യക്തി അയാളായിരിക്കും (കവിതാരചനയ്ക്ക് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തന്നിരുന്നു ). ആ ഓര്‍ഡര്‍ എനിക്കു അനുസരിക്കേണ്ടതായി വന്നു...ഗിരീഷ് ഗ്രാമികയുടെ ഒരു പഴയ സ്ക്രിപ്റ്റും തപ്പി പിടിച്ച് ഞാന്‍ സ്കൂളിലേക്കു യാത്രയായി .. സ്ക്രിപ്റ്റ് പഴയതാണെങ്കിലും പുതിയ രീതിയില്‍ ചെയ്യാമെന്നു കരുതി...
പെണ്‍പടയുടെ മുന്നിലേക്കാണ് പോകേണ്ടതെന്നോന്നും അന്ന് അലോചിച്ചിരുന്നില്ല അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല ...സ്കൂളിന്റെ മുറ്റത്ത് എത്തിയ സമയം വളരെ നല്ലസമയം ഇന്റര്‍വെല്‍ സമയം. പറയണോ പൂരം ...ഏല്‍ പി ക്ലാസില്‍ പഠിക്കുന്ന കുറേ...കൊച്ചു കുഞ്ഞുങ്ങള്‍ എന്റെ കോലം കണ്ടമ്പരന്നു എനിക്കു ചുറ്റും കൂടി...ഞാന്‍ അന്ന് കൊച്ചിയില്‍ ഒരു പ്രമുഖ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കുന്ന കാലം ..ഒരു ഗ്രാഫിക് ഡീസൈനര്‍ക്കൊത്ത കോലധാരിയായി ആ നാട്ടിന്‍ പുറത്തെ സ്കൂളില്‍ അവതരിച്ച എന്നെ കുട്ടികള്‍ അപൂര്‍വ്വ ജീവിയെന്ന പോലെ സ്വീകരിച്ചു ...എന്റെ കാ‍ര്‍ഗോ പാന്റിന്റെ വള്ളിമ്മേല്‍ പിഠിച്ച് ഒന്നു രണ്ടൂ കുട്ടികള്‍ ഊഞ്ഞാലാടാന്‍ ശ്രമിച്ചു ..... ഗേള്‍സ് സ്കൂളിലേക്കാണെന്ന കാര്യം ഞാന്‍ മറന്നത്...ഒരു വല്യ അബദ്ദമായിപ്പോയി എന്നറീഞ്ഞത് അപ്പോഴായിരുന്നു..പിന്നെ പയ്യന്നൂര്‍ വിമെന്‍സ് പോളി ടെക്നിക്കില്‍ നാടകം പഠിപ്പിക്കാന്‍ പോയ അനുഭവമൊന്നും(അത് പിന്നെ ഒരു പോസ്റ്റാക്കാം) ഇവിടെ ഉണ്ടായില്ലല്ലോ...തൊലിക്കട്ടിക്കു പുറത്ത് ഒരു പിടി പിടിച്ചു ദൈര്യ സമേതം സ്റ്റാഫ് റൂമിലേക്ക് ....
കലപില കൂട്ടൂന്ന പെണ്‍കൂടത്തിനിടയിലൂടെ നുഴഞ്ഞു വരുന്ന ഷാജിമാഷിനെ കണ്ടപ്പോഴാണ് മനസ്സിന്റെ ഉള്ളില്‍ ആരോ ഒരു മസാ‍ലമോരു കോരി ഒഴിച്ചു തന്നത്....ആശ്വാസമായി ...നിറഞ്ഞ പുഞ്ചിരിയാല്‍ ഷാജിമാഷ് എന്നെ വിളിച്ചു ...മാഷേ കണ്ടതെന്നോണം ചക്കപ്പ്ഴത്തിനു പൊതിഞ്ഞ ഈച്ചകളേ പോലെ എന്നെ ഖരാവോ ചെയ്ത ആ എല്‍ പി ക്ലാസ്സു കാരികള്‍ പാവാട തുമ്പു പിടിച്ച് ഒരു പൂമ്പാറ്റകളെപ്പോലെ ഓടി മറഞ്ഞു ....
സ്റ്റാഫ് റൂമിലെ മേശപ്പുറത്തിരുന്ന കല്ലുപോലുള്ള പഴം പൊരിയില്‍ അമ്മര്‍ത്തികടിച്ചപ്പോള്‍ ഷാജിമാഷിന്റെ ചോദ്യം..ഏതാ നാടകം ..
ഗിരീഷേട്ടന്റെ “തത്ത” ..
നിരാശകലര്‍ന്ന പുഞ്ചിരിയാല്‍ ഷാജിമാഷ് മേശപ്പുറത്ത് കിടന്നു....ദൈവമേ ..ഇനി ഗിരീഷേട്ടന്റെ തത്തയ്ക്കു വല്ല കുഴപ്പവും ....?
ബിജു ഇതുതന്നെയാ രവിയും ചെയ്യുന്നെ യെല്ലോ ഗ്രൂപ്പിന് .
പിന്നീട് പഴം പൊരിയുടെ കാഠിന്യം കൊണ്ടോ അതൊ ആ അവസരത്തില്‍ അത് തിന്നുന്നത് കൊണ്ടുള്ള അനൌജിത്യമോ..എന്നറീയില്ല രണ്ടാമതൊരു കടി കടിക്കാന്‍ എനിക്കു തോന്നിയില്ല
ഇനി എന്തോ ചെയ്യും ...നാടകക്കാരനെ ആദ്യമായി രംഗവേദിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് രവിയേട്ടനാണ് . ഒന്നും പറയാനും കഴിയില്ല മാഷേ ഇതടക്കം നാലു സ്കൂളില്‍ നാടകം ഏറ്റിരിക്കുകയാ...എനിക്കാണേല്‍ സമയവും ഇല്ല...വല്ലസ്ക്രിപ്റ്റും ..മുഴുമിപ്പിക്കുന്നതിനും മുന്‍പേ..ഷാജിമാഷ് ഇടപെട്ടു ..ബിജു കൈയ്യൊഴിയരുത്. എങ്ങിനെ എങ്കിലും ...എനിക്കാണേല്‍ ഈ ഗ്രൂപ്പിന്റെ ചുമതല മാത്രമല്ല യൂത്ത്ഫെസ്റ്റിവെല്ലിന്റെ ചാര്‍ജ്ജ് മുഴുവന്‍ എന്റെ തലേലാ അതിനിടയില്‍ സ്ക്രിപ്റ്റന്വേഷിക്കാനുള്ള സമയമൊന്നും എനിക്കില്ല...എത്ര കാശു വേണമെങ്കിലും മുടക്കാം ..നാടകം നടക്കണം ..ഇല്ലേല്‍ പിള്ളേര്‍ എന്നെ കൊല്ലും .
ആ രാ‍ത്രിയില്‍ ഒരു നാടകം പിറക്കുകയാണ് ...എതിരാളി എന്റെ ഗുരുവാണ് ..ആ സമയത്ത് ഞാനും ഗുരുവും തമ്മില്‍ ഒരു ചെറിയ സൌന്ദര്യ പിണക്കത്തിലും ആയിരുന്നു....നാടകം നന്നാവണം...രാത്രിയിലെ ഏതോ യാമത്തിലെവിടെയോ...പൊട്ടിമുളച്ച ഒരു വിത്തു പോലെ ആ തീം എന്റെ വാതിലിലില്‍ മുട്ടിവിളിച്ചു. സമയം 10 . 30 കണ്ണൂര്‍ സെട്രല്‍ ജയില്‍ വാര്‍ഡന്‍ആയി ജോലിനോക്കുന്ന രവിയേട്ടന്റെ വീട്ടിലേക്ക് പോയി രവിയേട്ടന്‍ ഊണും കഴിഞ്ഞൂ ഉമ്മറത്ത് ഉല്ലാത്തുന്നു ..എന്താടാ ഈ രാ‍ത്രീല് ...? അത് രവിയേട്ടാ,,,ഈ ജയിലില്‍ കുട്ടികളെ പാര്‍പ്പിക്കുന്നിടത്തെ നിയമങ്ങള്‍ എന്തൊക്കെയാ ..ഒന്നറിയാനാ...നാടകത്തിനാന്ന് പറഞ്ഞപ്പോള്‍ നീ നാളെവാ ഈ നട്ടപ്പാതിരയ്ക്കെല്ലേ...നിയമം എന്നൊരു വാക്കും . കാര്യത്തിന്റെ ഗൌരവം മനസ്സിലായപ്പോള്‍ ഒടുവില്‍ സമ്മതിച്ചു. അങ്ങിനെ ..ദുര്‍ഗ്ഗുണ പരിഹാര പാഠശാലയിലെ കൊച്ചു മുറിയില്‍ തന്റെ അനുഭവങ്ങള്‍ കുത്തിക്കുറിക്കുന്ന ചെമ്പകത്തിന്റെ മനസ്സിലൂടെ ഞാന്‍ എന്റെ നാടകത്തിന്റെ ആദ്യ പേജിനു ഹരിശ്രീ കുറിച്ചു ...ഒറ്റപേജ് അതു വച്ചായിരുന്നു പിറ്റേന്ന് നാടകം തുടങ്ങീയത്....നാടകത്തിന്റെ സെലക്ഷന്‍ ആണെന്നറിഞ്ഞീട്ടോ..എന്റെ കോലം ഇന്നലെ കണ്ടിട്ടോ എന്നറിയില്ല ..കുട്ടികളെല്ലാവരും നല്ല മോഡേണ്‍ വേഷധാ‍രികളായി എന്റെ മുന്നില്‍ നിരന്നു നില്‍ക്കുകയാണ് ചെമ്പകം എന്ന കേന്ദ്ര കഥാപാത്രമാണ് എല്ലാവരുടെയും മനസ്സില്‍. ഒരു ചെമ്പകത്തെയും ആറു പേരെയും സെലക്റ്റു ചെയ്ത് നാടകം തുടങ്ങീ...തരക്കേടില്ലാതെ പോകുന്നുണ്ട്..
കുട്ടികളുമായി വേഗം കമ്പനിയാകുന്ന പ്രകൃതമായിരുന്നതിനാല്‍ അവരെല്ലാവരും എന്റെ തോളില്‍ തൂങ്ങി നടക്കാന്‍ തുടങ്ങി..എട്ടാം ക്ലാസ്സിലെ കുട്ടികളായിരുന്നു അധികവും ...പത്താം ക്ലാസ്സുകാരികളെ പരിഗണീക്കരുതെന്ന് ഹെഡ്മിസ്ട്രസ്സിന്റെ ഓറ്ഡറാണ് ..(പഠന നിലവാരം) ചെമ്പകം എന്ന ക്യാരക്ടറീനു മാത്രം ഒരു പത്താം ക്ലാസ്സു കാരിയില്ലാതെ പറ്റില്ലെന്ന അവസ്ഥായായിരുന്നു ..ഒടുക്കം ഷാജിമാഷിന്റെ ഇടപെടലില്‍ ഒരു പത്താം ക്ലാസ്സു കാരിയെ അനുവദിച്ചു കിട്ടി..കഴിഞ്ഞ കൊല്ലം മോണോ ആക്ടില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം രേഷ്മേച്ചിക്കാണ് , കൂട്ടത്തിലെ കാന്താരി പിങ്കി പറഞ്ഞൂ .
ആ പത്താം ക്ലാസ്സു കാരി പിന്നീട് അബദ്ധമായെന്ന് എനിക്കു തോന്നി...ആക്ടിങ്ങിലോ...മറ്റോ ഒന്നും മോശമായിരുന്നില്ല ....മറിച്ച് തങ്ങളേ നാ‍ടകത്തില്‍ എടൂക്കാത്തതിന്റെ പ്രിന്‍സിപ്പാളീന്റെ പ്രതികാരമെന്നോണമോ..അതോ ഒരു സുന്ദരനായ നാടകക്കാരന്റെ നാടകത്തില്‍ അഭിനയിക്കാന്‍ പറ്റാത്തതിന്റെ വിഷമമോ എന്നറിയില്ല അവളുടെ കൂട്ടു കാരികള്‍ റീഹേഴ്സല്‍ റൂ‍മിന്റെ ജനാലകളിള്‍ ഒരു ശല്ല്യമായി തീര്‍ന്നു . അവരെ ഓടിക്കാന്‍ ഞാന്‍ പിങ്കിക്ക് ആഭ്യന്തിരം നല്‍കി ..അവള്‍ ഒരു പരിധിവരേ അത് ഭംഗിയായി നിറവേറ്റുന്നുണ്ടായിരുന്നു. എട്ടാം ക്ലാസ്സിലാണേലും പിങ്കിയുടെ നാവ് പത്താം ക്ലാസ്സിലായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളേഒക്കെ ഊണുകഴിക്കാന്‍ വിട്ട് ഞാന്‍ ബെഞ്ചില്‍ ഇരുന്ന് ഒരു ചെറിയ മയക്കത്തിനൊരുമ്പെട്ടതായിരുന്നു...ഒരു പത്താം ക്ലാസ്സ് പെണ്‍പടവന്ന് അവര്‍ വാതിലും ജനലും എല്ലാം അടച്ചു ....എന്റെ ദൈവമേ ഇവരിതെന്നാത്തിനുള്ള പുറപ്പാടാ....? ..അവരെല്ലാ‍വരും മേശപ്പുറത് ഒരു മാപ്പ് വിരിച്ചു..അതിനു ചുറ്റും അധോലോക നേതാക്കളേപ്പോലെ വട്ടം കൂടി നിന്നു കാര്യമായ ചര്‍ച്ചകളിലാണ് ...ദൈവമ്മേ ഇനി എന്നെ കൊല്ലാനുള്ളവല്ല പരിപാടിയാണോ..? അല്ല എനെ കൊല്ലാനാണെങ്കില്‍ ഈ മാപ്പ് നോക്കി ചര്‍ച്ചചെയ്യുന്നതെന്തിനാ..ആ ഇനി ഒരു പക്ഷെ ഇത് ഈ ക്ലാസ്സിന്റെ മാപ്പായിരിക്കും ..ഞാന്‍ ഏതു മൂലയിലാണ് ഇരിക്കുന്നത് എവിടെവച്ച് കൊല്ലാം എന്നൊക്കെയായിരിക്കാം ചിന്തിക്കുന്നത്. ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങളുടെ അകലം വളരെനീണ്ടൂ പോയില്ല ആ കൂരിരുട്ടില്‍ പിങ്കിയുടെ പീച്ചാങ്കുഴലില്‍നിന്നും വരുന്ന ആ കാതു തുളക്കുന്ന ശബ്ദംവന്നു. ബിജു ഏട്ടാ‍ ഇത് ഓജോ ബോര്‍ഡാ..
ഇന്ന് വെള്ളിയാഴ്ച കൂടുതലാത്മാക്കള്‍ വരും .. വാ വന്ന് നോക്കാം ..ദൈവമേ ഇതെന്തൊരു പരീക്ഷണ മാണ് ഈ മുറിയില്‍ ഇത്രയധികം പെണ്‍കുട്ടീകളോടൊന്നിച്ച് അതും വാതിലും ജനലും എല്ലാം അടച്ച് ..ഇവന്‍ ആത്മാവിനെ നോക്കാന്‍ പോയതാണേന്നു പറഞ്ഞാല്‍ വല്ലവരും വിശ്വസിക്കുമോ..?
മെഴുകുതിരിക്കുമുകളീല്‍ ഗ്ലാസ്സ് കമഴ്ത്തുന്നതിനും മുമ്പേ തന്നെ എനിക്കവരെല്ലാം ആത്മാക്കളെ പ്പോലെ തോന്നി എന്റെ ചാരിറ്റബിള്‍ സൊസൈറ്റി തകര്‍ക്കാന്‍ വന്ന പിശാചുക്കള്‍.യെസ്സും നോകള്‍ക്കും ഇടയില്‍ ഞാന്‍ കഴിഞ്ഞാ‍ഴ്ച വായിച്ച വാരഫലത്തിലൊരു മാനഹാനി ശാരീരിക പീഠനം ഇവയൊക്കെ ഉണ്ടോ എന്ന് ഓര്‍ത്തു ...ആ നരകത്തീയില്‍ നിന്നെന്നെ രക്ഷിച്ച കൂട്ടമണിക്ക് ഒരായിരം നന്ദി....കുട്ടികള്‍ പോയതിനു പിന്നാലെ വിയര്‍ത്തൊലിച്ചു പുറത്തിറങ്ങിയ എന്നെ പ്യൂണ്‍ ഒരു തരം നോട്ടം നോക്കി...ഉള്ള വിയര്‍പ്പെല്ലാം അതിനകത്തു തന്നെ പോയതിനാല്‍ അയാള്‍ക്കു മുന്നില്‍ നിന്നും വിയര്‍ക്കാന്‍ എനിക്കു ക്ഴിഞ്ഞീല്ല പിങ്കിയെ അടുത്ത് വിളിച്ച് പ്യൂണ്‍ എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു.കാര്യങ്ങള്‍ മനസ്സിലായ പ്യൂണിന്റെ നോട്ടത്തിന്റെ ഭാവം മാറീയതും ദയനീയതയോടെയുള്ള പരിഹാസമായി മാറീയതും കുറച്ചെങ്കിലും എന്നെ ആശ്വസിപ്പിക്കാതിരുന്നില്ല
ആ വെള്ളീയാഴ്ചയില്‍ കണികണ്ടവനെ പിരാകി(ദൈവമേ അതെന്റെ പാവം അച്ഛന്‍ ആകല്ലേ എന്നു പ്രാര്‍ത്ഥിച്ചാ‍ണ്)ഞാന്‍ അന്ന് സ്കൂള്‍ വിട്ടത്.
പിന്നെ നാടകത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള സമ്മാനവും എന്റെ നാടകത്തിനു തന്നെയായിരുന്നു കെട്ടോ.

Sunday, March 15, 2009

മോക്ഷം ലഭിച്ച ചിന്തകള്‍


ചിതലരിച്ച മസ്തകതാളുകളില്‍
ചന്ദനതിരിയുടെ മണം
ചളിതേച്ച മനസ്സിന്
പേറ്റുനോവ്.
ആറ്റുനോറ്റുണ്ടായ ചിന്തയ്ക്കു
ഗര്‍ഭത്തില്‍ തന്നെ മരണം
ദര്‍ഭപുല്ലുകൊണ്ടൊരു ബലിതര്‍പ്പണം
കൈകൊട്ടിവിളിച്ച കാക്കകള്‍
വന്നതേയില്ല...
മോക്ഷം കിട്ടാതലയുന്ന
ചിന്തയെ വഴികളില്‍
അര്‍ദ്ധവേഷത്തിന്റെ വിടവുകളില്‍
തുളുമ്പുന്ന മാര്‍ദ്ദവങ്ങളില്‍
തുണിയഴിച്ചാടും സിനിമാക്കളങ്ങളില്‍
വാടകയ്ക്കെടുത്ത പരിഷ്ക്കാരങ്ങളില്‍
നുരപതയുന്ന ചില്ലുഗ്ലാസ്സില്‍
അതിലുറയുന്ന ചടുലതാളത്തില്‍
അന്നം മുടക്കിയ വയലുകളില്‍
അന്നപൂരണ്ണേശ്വരി കാവുകളില്‍
കല്ലുകള്‍ പൂക്കുന്നിടങ്ങളില്‍
ദേവന്റെ കല്ലുകള്‍ കാശുവാ‍രുന്നിടങ്ങളില്‍
പവിത്ര ചാരിത്രങ്ങള്‍ കൊത്തിപ്പറീക്കുന്ന
സി ഡി കഴുകന്റെ ചോരക്കണ്ണീല്‍
കപടക്കുളങ്ങളില്‍ നീരാടി വീറോടെ
പോരാളിയേ പോ‍ലെ നില്‍പ്പുകണ്ടോ
കാക്കകള്‍ വന്നില്ല എന്നാലും
മോക്ഷമതു കടാക്ഷമായ് വന്നിരുന്നു
മോക്ഷത്തിനായ് വേണ്ടി മറ്റൊരു തീരത്ത്
എള്ളും പൂവും തിരിയിലയും വച്ച്
കാത്തിരുന്നഞാനെത്ര വിഡ്ഡി.

Wednesday, March 11, 2009

ഇവരിലും ഉണ്ട് ഉറങ്ങാത്ത സ്വപ്നങ്ങള്‍

ഈ ദയനിയതയെ വിറ്റു കാശാക്കാന്‍ ആര്‍ക്കു കഴിയും ? ..മനസ്സാക്ഷി മരവിച്ച ഒരു സമൂഹത്തിന്റെ ദ്രംഷ്ടകള്‍ക്കു മാത്രമേ..ഈ കുരുന്നു കളുടെ ചോര മോന്താന്‍ കഴിയൂ ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിലേക്ക് നാടകക്കാരനെ കൊണ്ടെത്തിച്ചത്
തമിഴ് നാട്ടില്‍ നിന്നു കാളകളെയും പോത്തുകളേയും പച്ചക്കറികളെയും ഒക്കെ കയറ്റിയിരുന്ന ലോറീകളില്‍ ഇപ്പോള്‍ ഉയരുന്നത് 10 ഉം 15ഉം പ്രായം വരുന്ന പിഞ്ചു ബാല്യങ്ങളുടെ നിലവിളികാളാണ് . കണ്ണൂരിലെ പെരിങ്ങോം എന്ന സ്ഥലത്ത് ഒരു ബസ്റ്റോപ്പില്‍ യാത്രക്കാരോട് കൈ കാണിച്ച് “ വല്ലതും തരണേ..ചേട്ടമ്മാരെ ഈല്ലേല്‍ തല്ലുകിട്ടും“ എന്ന് കരഞ്ഞു കേഴുന്ന ഈ പിഞ്ചു ബാല്യങ്ങളുടെ പിന്നാമ്പുറത്ത് ക്രൂരതയുടെ സത്തമുഴുവന്‍ ഊറ്റിയെടുത്ത് അവതരിച്ച കുറേ രൌദ്ര മൂര്‍ത്തികള്‍ വിളയാടുന്നുണ്ടെന്നറീയുമ്പോള്‍.ഉറങ്ങൂന്ന കണ്ണൂകളില്‍ ഒരു നല്ല സ്വപ്നം കാണാന്‍ നമ്മളെ പ്പോലുള്ളവര്‍ക്ക് എങ്ങിനെ കഴിയും .പണം എന്ന കുതിരപ്പുറത്തുകയറാന്‍ അമ്മയെപ്പോലും കുത്തിമലര്‍ത്തുന്ന ഈ രാജ്യത്തിന്റെ സാംസ്കാരിക ശാപത്തിന് ഒരു മോക്ഷം ഇനി എന്ന് .ഇതെല്ലാം മറന്ന് വോട്ട് എന്ന പക്ഷിയുടെ കണ്ണിലേക്ക് അമ്പെയ്യാന്‍ സകല ദ്രോണാചാര്യന്‍മ്മാരുടെയും കൂട്ടു തേടുന്ന ..കുറേ വ്യഭിചാരികള്‍.തിരഞ്ഞേടുപ്പടൂക്കുമ്പോള്‍ എല്ലാവര്‍ക്കും ടിവി കൊടൂക്കാന്‍ (കമ്പനിയുടെ കമ്മീഷന്‍ അതു വഴി പോക്കറ്റില്‍) സാരി കൊടുക്കാന്‍ തുനിയുന്ന ബുദ്ദിരാക്ഷസ്ന്മാര്‍ക്ക് തമിഴ്നാട്ടില്‍ ദൈവത്തിന്റെ പരിവേഷം നല്‍കുന്ന പാവപ്പെട്ടവനെ ഒന്നു ബോധവല്‍ക്കരിക്കാന്‍ ഒരു കൈകള്‍ക്കും ഇവിടെ ശക്തിയില്ലേ...?അല്ലേലും നേരു ശബ്ദിക്കുന്ന നാവുകള്‍ക്ക് പണ്ടേ കത്തിതുമ്പിലാണല്ലോ സ്ഥാനം..ബി സി ഇരുപത്തഞ്ചാം നൂറ്റാണ്ടില്‍ ആര്‍ഷ ഭാരതത്തിന്റെ പ്രൌഡീയായി കരുതിയ മൌഡ്യ ബ്രാഹ്മിണന്മാരുടേ ..അന്തപ്പുരത്തില് കുംമ്പനിറക്കലിന്റെയും(മൃഷ്ടാന്ന ഭോജ്യവും . ഗര്‍ഭം ധരിപ്പിക്കലും) വേദം എന്ന ഏമ്പക്കത്തിന്റെയും രഹസ്യങ്ങള്‍ വിളിച്ചു പറഞ്ഞ ചാര്‍വാകന്റെ നാവറൂത്തതു തൊട്ട്.ജ്ഞാന പീഠം കയറിയ ശ്രീ ശങ്കരന്റെ പരകായപ്രവേശം എന്ന രഹസ്യ വ്യഭിചാ‍രം പരസ്യമായി വിളീച്ചു പറഞ്ഞ ചണ്ടാലന്റെ നാവറുത്ത സംസ്കാരമൊക്കെയാണല്ലോ ഇന്നും ഭാരതത്തിന്റെ പൈതൃകമായി കൊണ്ടൂനടക്കുന്നത് .അപ്പോള്‍ ഇതെല്ല ഇതിനപ്പുറവും നടക്കുമായിരിക്കും അല്ലേ...അതുകൊണ്ടായിരിക്കാം ഇന്ത്യന്‍ മണ്ണിലെ നനഞ്ഞു കുതിര്‍ന്ന ദാരിദ്ര്യത്തിന്റെ വിത്ത് ഒരു വിദേശി ഓസ്കാറീന്റെ വളത്തില്‍ ലോകത്തിനു മുന്നില്‍ മുളപ്പിച്ചപ്പോള്‍ (സ്ലം ഡോഗ്)ചിലര്‍ക്കെല്ലാം ഊര പൊള്ളിയത്.
ഏതോ ഒരു മാവിന്റെ ചോട്ടില്‍ മണ്ണപ്പം ചുട്ട് കണ്ണിമാങ്ങപെറൂക്കി മ്ഷിത്തണ്ടിന്റെ തലപ്പൊടിച്ച് പൊട്ടസ്ലേറ്റില്‍ കുത്തിക്കുറീക്കേണ്ട ഈ പ്രായത്തില്‍ പൊരിവെയിലില്‍ റോഡു വക്കത്ത് നൂറൂ രൂപയ്ക്ക് 5 രൂപാനിരക്കില്‍ കാപാ‍ലികന്മാര്‍ക്ക് തെണ്ടിക്കൊടൂക്കേണ്ടുന്ന ബാല്യങ്ങളുടെ ദൈന്യത. തുടപൊട്ടീ ചോരയൊലിക്കുന്ന വ്രണങ്ങള്‍ ..അച്ഛനമ്മമാരുടെ സ്നേഹം കിട്ടാതെ തളരുന്ന മനസ്സ്..തിന്റെ എല്ലാം മറുവശത്ത് ലക്ഷങ്ങള്‍ കോര്‍ത്തു കെട്ടി ..ഉടൂപ്പിനൊത്ത കമ്മലും ക്മ്മലിനൊത്ത ചെരുപ്പും ചെരുപ്പിനൊത്ത വളകളും വാരിക്കോരി മക്കള്‍ക്കു നല്‍കുന്നു, കാളമുക്കറയിടൂന്ന ശബ്ദമെങ്കിലും ആസ്ഥാന ഭാഗവതരെ വിദ്വാന്മാരായി നിയമിക്കുന്ന അച്ച്ചനമ്മമാര്‍, സേമ്യ കൊള്ളീ പോലെയുള്ള ഒരു ദേഹമാണെങ്കിലും പത്മശ്രീ നേടിയ ധനഞ്ജയ ദമ്പതികളെപ്പോലെ നൃത്തനിപുണതകളാക്കാന്‍ ഒരുമ്പെടൂന്ന ഒരു സംസ്കാരം ..ഇവരുടെയൊക്കെ ഓട്ട പാച്ചിലില്‍ വഴിയരികില്‍ തിരിഞ്ഞു നോക്കാന്‍ എവിടെ സമയം അല്ലേ...
നടക്കട്ടെ ഒരു രാജ്യത്തിന്റെ ഭരണ സമത്വം. പട്ടികള്‍ ഓരിയിടൂമ്പോള്‍ പോ‍ലും ഇപ്പോള്‍ സുഖം തോന്നാന്‍ തുടങ്ങിയിരിക്കുന്നു പലര്‍ക്കും. അവിടെ ഒരു നാടന്‍ പാട്ടിനു കാതോര്‍ത്ത് നാടകക്കാരനും .

Tuesday, March 10, 2009

മരം.



മരമെന്ന വാക്കിന്നു വരമെന്ന് ഞാന്‍
മരമെന്നവാക്കിന്നു പണമെന്ന് അവന്‍
മരമെങ്ങിനെ പണമെന്ന് ഞാന്‍
മരമെങ്ങിനെ വരമെന്ന് അവന്‍
മരവും പണവും വരവും.....!!!!
“കുന്തം‘ ‘കോപ്പ്‘ എന്ന് മറ്റവന്‍
മരമെല്ലാം മുറിച്ചപ്പോള്‍ പണമായത് ഞാന്‍ കണ്ടു.
മുറിച്ചമരമെല്ലാം മരിച്ചത് അവന്‍ കണ്ടു.
കാലം വ്രിദ്ധനായി....!!!!
മരമില്ലാത്ത നാട് മഴയില്ലാത്തതായി ..
മരണങ്ങള്‍ നാടു നിറഞ്ഞു....!!!!
അവനും മറ്റവനും...എല്ലാം എന്നെ തിരക്കി
ഞാന്‍ അപ്പൊഴേക്കും മരിച്ചു കഴിഞ്ഞിരുന്നു

Friday, March 6, 2009

തലപ്പാവിന്റെ തത്വശാസ്ത്രം

വളരെ വൈകിയാണേങ്കിലും മധുപാലിന്റെ തലപ്പാവ് സിനിമ കണ്ടൂ ...

ഒരു സിനിമ എന്നതിലപ്പുറത്ത്..ഒരു സംസ്കാരത്തിന്റെ അടയാളം എന്നു കൂടി വിശേഷിപ്പിക്കാവുന്ന ആ‍ മനോഹര സൃഷ്ടി വിളിച്ചു പറയുന്നത് കേവലമായ ഒരു തൊഴിലാളീവര്‍ഗ്ഗ പ്രത്യയശാസ്ത്രമല്ല, അതിനും അപ്പുറത്ത് ഓരു കാലഘട്ടത്തിന്റെ..തൊലികളഞ്ഞ ചരിത്രമാണ് ...കുലീനതയുടെ കമ്പിളി പുതച്ച് കുബേരവര്‍ഗ്ഗം (നീചജന്മിവര്‍ഗ്ഗം)വയനാടിന്റെ തണുപ്പില്‍..കമ്പിളിക്കുള്ളിലേക്ക് വലിച്ചിഴച്ച തൊഴിലാളീ സ്ത്രീകളുടെ നിലവിളിയുടെ ചരിത്രമാണ് .

പോലീസെന്നാല്‍ കക്കുന്നവന്റെ കള്ളൂകുടിക്കുന്നവന്റെ പെണ്ണൂ പിടിക്കുന്നവന്റെ യും പര്യായമായ ആ കാലഘട്ടത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞിരുന്ന മനുഷ്യസ്നേഹിയായ നിരവധി രവീന്ദ്രന്‍ പിള്ളകളില്‍ ഒരാളാണ് ...ഈ കഥയിലെ രവീന്ദ്രന്‍പിള്ളയും കൊള്ളരുതായ്മ്മയുടെ തെയ്യങ്ങള്‍ മുടിയഴിച്ചാടിയിരുന്ന വയനാടിന്റെ മുളംകാടൂകളീല്‍ വേട്ടയാടപ്പെട്ട മനുഷ്യ ചൂഷണ ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ മനസ്സിലൊതുക്കി ജീവിതം ഭയന്ന് കഴിയുന്ന ഒരുപാട് നിഷ്കളങ്ക മനസ്സുകള്‍ എവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ടെന്നാര്‍ക്കറിയാം ..കബനിയിലൊഴുകിയ ചോരയുടെ മണം മാറാത്ത വെള്ളാരം കല്ലുകള്‍ നെഞ്ചിലേറ്റി നീറുന്ന നിരവധി മനസ്സുകള്‍ ഒരുപക്ഷെ ഇന്നും ഏതെങ്കിലും അകത്തളങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ടാവാം പക്ഷെ എന്നെങ്കിലും ഒരുനാള്‍ ഇതെല്ലാം മറയഴിച്ചു പുറത്തു വരുമെന്നവര്‍ക്കും അറിയാം പക്ഷെ ...? ചോദ്യചിഹ്നങ്ങള്‍ക്കു മുന്‍പില്‍ ഉത്തരം നല്‍കാത്തതിന്റെ ഉത്തരം ജീവിതം എന്ന കള്ളത്തരത്തെ തുറന്നു കാണീക്കുമ്പോള്‍ സമൂഹം അവനെ ഒരു കോമാളിയാക്കുന്ന ഈ നശിച്ച ഉപഭോഗ സംസ്ക്കാരത്തിന്റെ മത്തന്മാരെ പേടിച്ച് തന്നെ ആയിരിക്കണം.

കൊടൂം കാട്ടില്‍ കാട്ടാനകളോടും പന്നികളോടും മല്ലിട്ട് ഊണും ഉറക്കവും വെടിഞ്ഞ് കാവലിരുന്ന് ഉണ്ടാക്കിയ കപ്പേം കാച്ചിലും കുരുമുളകും ഏലവും കൂടെ തന്റെ പെണ്ണീനെ യും സായ്‌വര്‍തിരുമേനിമാരുടെ കാല്‍കീഴില്‍ അടിയറവെയ്ക്കുന്ന അടിമസംസ്ക്കാരത്തില്‍ വീണുപോയ കേരളത്തിന്റെ കര്‍ഷകര്‍ക്ക് പ്രതീക്ഷകളായി വര്‍ത്തിച്ച നക്സല്‍ പ്രസ്ഥാ‍നം. കാമവെറിയന്മ്മാരുടെ തലകൊയ്യാന്‍ മാത്രമായിരുന്നില്ല സംഘബോധത്തോടു കൂടി ഒരു ജനതയെ പുരോഗതിയിലേക്കു നയിക്കുന്ന ഒരു ശക്തമായ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമായിരുന്നു. മര്‍ദ്ദിത വര്‍ഗ്ഗത്തിന്റെ മോചനം സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരന്‍ ..വര്‍ഗ്ഗീസ് എന്ന ഈകഥയിലെ തോമസ്സ്

വയനാടിന്റെ ഓരോ പുല്‍ക്കൊടിയും കബനിയിലെ ഓരോ കൊച്ചോളങ്ങളും ഒന്നായ് ഉറുവിട്ട മന്ത്രം ...സായ്‌വര്‍ തിരുമേനിമാരുടെ പേടിസ്വപ്നം..മനുഷ്യസ്നേഹത്തിനപ്പുറത്ത് അത്പ്രാവര്‍ത്തികമാക്കുന്ന സഹനത്തിന്റെ ഉത്തമോദാഹരണമായി വര്‍ത്തിക്കുകയായിരുന്നു.

ഈ നശിച്ച സംസ്കാരത്തിന്റെ ബലിയാടുകളായി ഇന്നും പുറം മോടിയുടെ പെട്ടകത്തില്‍ കൂളിംഗ്ലാസ്സും വെച്ച് ഞെളിഞ്ഞിരിക്കുന്ന മലയാളിയുടെ ഉള്ളറകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലരും അറിയാതെ ഇന്നും തുടരുന്നു. അഭിനവ സായ്‌വര്‍ തിരുമേനിമാര്‍ അരങ്ങു വാഴുന്ന ഈ കേരളത്തിന്റെ മണ്ണീല്‍ കേവലം ഒരു വര്‍ഗ്ഗീസിന്റെ ചോര ഒഴുകിയാല്‍ മാത്രം പോര..നിലനില്‍ക്കുന്ന യൌവ്വനങ്ങളില്‍ പ്രതികരണശേഷിയുള്ള ഒരു നാവുണ്ടാകണം ...ചൂണ്ടാനുറപ്പുള്ള വിരലുകള്‍ ഉണ്ടാവണം

ഇന്നീ കേരളത്തിന്റെ ജീര്‍ണതയ്ക്ക് പ്രധാ‍ന കാരണം ...നക്സല്‍ പ്രസ്ഥാനങ്ങളുടെ ഈ പിന്മാറ്റമാണ് .മര്‍ദ്ദക വിഭാഗ്ഗങ്ങളുടെ ശിങ്കിടികളായി വിപ്ലവകാരികള്‍ മാറുന്ന കാഴ്ച്ചയാണ് ഈ വര്‍ത്തമാനകാലാത്തിന്റെ ഒരു ശാപമായിവര്‍ത്തഇക്കുന്നത്.

പോരാട്ടത്തിന്റെ സമരമുഖങ്ങളില്‍ മുഖം കൊടുക്കാതെ തന്റെ മണീയറയില്‍ പ്രേയസിയുടെ ചൂടേറ്റ് മയങ്ങുമ്പോള്‍ .വിണ്ടൂകീറിയകാലും വച്ച് മരം കോച്ചുന്ന തണുപ്പില്‍ എല്ലു മുറിയെ പണീയേടുക്കുന്നവനെ പുച്ച് ഛിക്കുന്ന ഈ മലയാളന്റെ സംസ്കാരം തകരാതിരിക്കുന്ന കാലത്തോളം മധുപാലിന്റെ ഈ സിനിമ അതിന്റെ പണി ചെയ്തുകൊണ്ടേയിരിക്കും ..ഒരു പുതിയ പുല്‍കൊടിയുടെ നാമ്പെങ്കിലും കിളിര്‍ക്കുന്നതും കാത്ത്...

Thursday, March 5, 2009

ആറാം ഇന്ദ്രിയം

പഞ്ചേന്ദ്രിയങ്ങളീല്‍ അഞ്ചുമുണ്ടെങ്കിലും
കാശിനു കൊള്ളത്തതെന്തുകാര്യം
ചിന്തയ്ക്കു മീതെ പറക്കാന്‍ കഴിയാത്ത
ചോദ്യങ്ങളൊനായുതിര്‍ക്കാന്‍ കഴിയാത്ത
ചേറില്‍ പുതഞ്ഞൊരനീതിക്കുനേര്‍ക്കുനേര്‍
കൈവിരല്‍തുമ്പൊന്നു ചൂണ്ടാനറിയാത്ത
നെറികേടുകണ്ടീട്ടു കാണാതെ പോകാത്ത
ചുണ്ടൊന്നനക്കീട്ടു മറുവാക്കു പറയാത്ത
ഉടുമുണ്ടു മറുമുണ്ടു മാറ്റുവാനില്ലാത്ത
പാവങ്ങള്‍ക്കൊറുകൈതുണയേകാ‍നറിയാത്ത
നേരൊന്നു ചൊല്ലുവാന്‍ നാലാളെ കാക്കാത്ത
അഞ്ചെണ്ണമല്ലന്‍പതിനായിരം ഇന്ദ്രിയം
ആരാര്‍ക്കുവേണം ഒന്നോര്‍ത്തുകൊള്‍ക
ആണായ് പിറന്നോനൊരിന്ദ്രിയം പേരിന്നു
അശുവാ‍യ് പിറന്നോനു വേണമാറാമതും....!!!!!

Monday, March 2, 2009

പല്ലിക്കുഞ്ഞ്


നനുത്ത മെത്തമേല്‍ പല്ലി ഒരു മുട്ടയിട്ടു
പല്ലിക്കുഞ്ഞിനു...വികാരമുണ്ടായി
പല്ലിക്കുഞ്ഞൂ പിന്നീടു മെത്തമേലാക്കി കിടത്തം
അമ്മപ്പല്ലി കേണു പറഞ്ഞു .
മെത്ത നമുക്കു പറഞ്ഞിട്ടില്ല
ഈ ഉത്തരത്തിന്റെ ഭാരം എനിക്കുശേഷം
ചുമക്കേണ്ടവനാണു നീ .
ഒടുവിലേതോകിതപ്പില്‍ ഞെരിഞ്ഞമര്‍ന്നത്
നാവു തുറൂത്തി ഒരു കുഞ്ഞീപ്പല്ലിയുടെ ജഡം
ചവറൂ കോരിയില്‍ വേലക്കാരി കോരിയെടുത്തു.


പ്രവാസികളിലെ അല്പന്മാര്‍


അര്‍ത്ഥമില്ലാത്ത അല്പ ജീവിതങ്ങളുടെ..പിത്തലാട്ടങ്ങള്‍ക്കു നടൂവില്‍ ...അനര്‍ത്ഥങ്ങള്‍ മാ‍ത്രം കണ്ടൂകൊണ്ട് ..ജീവിക്കുന്നവരാണ് നമ്മള്‍...മാറീയ കമ്പോള സാമ്പത്തിക സംസ്ക്കാരത്തിന്റെ ജരാനരകള്‍ ബാധിച്ച് ...നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തിന്നണം, തൂറണം, ഉറങ്ങണം. ഈ സങ്കുചിതമനോഭാവം മനസ്സില്‍ സന്നിവേശീപ്പിച്ച് നടക്കുന്നവര്‍...ഇതിനു വേണ്ടി (തിന്നണം, തൂറണം, ഉറങ്ങണം)..ജീവിതം എന്നതിനു..പണം എന്ന ഒറ്റ അര്‍ത്ഥം മാത്രം നിഘണ്ടുവില്‍ എഴുതിചേര്‍ത്തവര്‍..കേരളത്തിന്റെ ശാപമാണ് ഇത്തരം ആത്മാക്കള്‍. ആത്മാക്കള്‍ എന്നേ നാടകക്കാരന്‍ വിളിക്കൂ.. ഇവരുടെ ഉള്ളില്‍ ഉള്ളത് ജീവനു വേണ്ടി തുടിക്കുന്ന രക്തമല്ല. മറിച്ച് ജീവിതത്തിനപ്പുറത്ത് ..ആര്‍ത്തിയുടെ, സ്റ്റാറ്റസ്സിന്റെ കൃത്രീമ വാള്‍വുകളില്‍ ചീറ്റിയടിക്കുന്ന നിറമില്ലാത്ത പച്ചവെള്ളമാണ് . സുഖലോലുപതയുടെ ചിറകുകളില്‍ ,,,മുട്ടിയിരുന്ന് ..ചൂടും ചൂരും അനുഭവിച്ച് ഇന്നാട്ടുകാരന്‍ തന്നെ ആണോ എന്ന് ആളുകള്‍ ചോദിച്ചു പോകുന്ന ഇത്തരക്കാര്‍ ആത്മാക്കള്‍ എന്നല്ലാതെ ‍ പിന്നെ എന്തു പേരില്‍ വിളീക്കും.

വിടു വായത്തവും പൊങ്ങച്ചവും ...കൂടെപ്പിറപ്പുകളാക്കിയവര്‍

പണം കോരാന്‍ ഗള്‍ഫെന്ന മറൂനാട്ടീലേക്കു പറന്ന് ഉള്ള കക്കൂസും ചെളീക്കുണ്ടൂം തോണ്ടി ഇവിടെ വന്ന് ..അധ്വാനത്തിന്റെ മന്ദനം കടഞ്ഞ അമൃത കുംഭം ...ആഡംബരം എന്ന മോഹിനിയുടെ ചതിയിലേക്കു വലിച്ചെറീയുന്ന .ചപല .വര്‍ഗ്ഗം...ലജ്ജതോന്നുന്നു ....ഇതു പറഞ്ഞ് പ്രവാസി സമൂഹത്തിന്റെ .കാല്‍കീഴില്‍ ഇക്കിളിയാക്കാനൊന്നും ഞാനില്ല ഞാന്‍ ഈ പറയുന്നത് ..ഒരു കൂട്ടം പ്രവാ‍സികള്‍ ഇന്ന് ..നിലമറക്കുന്നവരാണ്...ഒരു നേരത്തെ വിശപ്പടക്കാന്‍ ...അയലത്തു തെണ്ടിയ നാളുകള്‍ മറന്ന് ..കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യങ്ങള്‍ .ഒരു പട്ടുചരടിലെന്നപോലെ കോര്‍ത്ത്.. മൊബൈല്‍ കടകളീലും..ഇലക്ട്രിക്കല്‍ ഷോപ്പുകളിലും വലിച്ചിഴ്ക്കുന്നവര്‍...ഒടൂ വില്‍ കുന്നു കൂടിയ ബാങ്ക് ലോണുകള്‍ക്കു മുന്നില്‍ ഒരു ചെറീയ കയറീല്‍ അഭയം പ്രാപിക്കുന്നവര്‍...മലയാളി മാറ്റിയെടുത്ത ഇനി ഒരിക്കിലും മായാത്ത ശീലങ്ങള്‍.


മേല്‍ പറഞ്ഞവര്‍ക്ക് പിരിവ് ,ചികിത്സാ സഹായ ഫണ്ട്,രാഷട്രീയക്കാര്‍ ഇവരെല്ലാം അലര്‍ജ്ജിയാണ് ...നാലു പിരിവുകാരെ വീട്ടിന്റെ ഉമ്മറത്തു നിന്നു ആട്ടീയില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം പോക്കും...വൈകുന്നേരങ്ങളീല്‍ ബെല്‍റ്റ് ഘടിപ്പിച്ച ടോറ്ച്ചും മാറില്‍ തൂക്കി അത്തറും പൂശി കവല വഴി നടക്കാതിരുന്നാല്‍ ഇവര്‍ക്ക് അവസ്മാരമിളകും..ഒരു കല്ല്യാണം വന്നു കഴിഞ്ഞാല്‍ അതിന്റെ അടുപ്പു കല്ല് കൂട്ടുന്നത് മുതല്‍...പന്തല്‍ അഴിക്കുന്നതിനു വരെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഇവര്‍ ..ഒറ്റ ആഴ്ച്കക്കുള്ളില്‍ തട്ടിപ്പോയേക്കും എന്നു വരെ തോന്നിപ്പോകും.മതിമറന്ന മലയാളികളാണ് ഇതെല്ലാം .വല്ല അമ്പലകമ്മറ്റി പ്രസിഡന്റോ..മറ്റൊ ആക്കിയാല്‍ ഇവര്‍ക്ക് പാല്‍ പായസവും ഉപ്പേരിയും തന്നെ.


എവിടെനിന്നോ വീണു കിട്ടിയ മുറി ഇംഗ്ലീഷും എടൂത്ത് പോക്കറ്റില്‍ വച്ച ഇരു തോളിലും ഇഷ്ടികയും വെച്ച് ആടിമാസത്തിലെ വേടനെപ്പോലെ സകല വീടും കയറി ഇറങ്ങി..ഗള്‍ഫെന്ന മഹാരാജ്യത്തെക്കുറീച്ച്...വീട്ടിലെ പൂച്ചയോടു പോലും വീമ്പിളക്കുന്ന ഇത്തരക്കാര്‍ക്ക് .കോഴിയെ കണ്ടാല്‍ “ അച്ച്ഛാ ഇതേതാ പക്ഷി” എന്നും ...ഈ കക്ഷി ജനിക്കുന്നതിനു നാലു തലമുറമുന്‍പേ പണിത പാലം നോക്കി ..ഓ..കുപ്പം പുഴ്യ്ക്കു പുതിയ പാലമൊക്കെ വന്നു അല്ലേ എന്നു ചോദിക്കുന്ന....ഷണ്ഡന്മ്മാര്‍. ഇവര്‍ മറക്കുന്നത് ഒരു സമൂഹത്തിനെയാണ് ...സ്നേഹിക്കുന്നത് പണത്തേയും (ഏതോ ഒരു ആക്രാന്തിക്കൂ തോന്നിയ വിഡ്ഡ്ത്തം പണം )നമുക്കു മുന്നില്‍ പണം മാത്രമല്ല അതിനപ്പുറത്ത് സമൂഹത്തോടുള്ള ഒരു പൌരന്‍ എന്ന നിലയിലുള്ള കടമ നാം മറന്നു പോകുന്നു..ആറ് മൊബൈലുകള്‍ ഒന്നിച്ചു തൂക്കിയാല്‍ ...ജീവിതം വഴിമുട്ടിയ നിരവധിപ്പേരുടെ എരിവയറില്‍ ഒരു പിടി വറ്റ് ഇട്ടുകൊടൂത്താല്‍ കിട്ടുന്ന സുഖത്തിന്റെ അത്രയോളം വരില്ല.നിരര്‍ത്ഥകമായ ഇത്തരം ജീവിതങ്ങള്‍ക്കു പിന്നാമ്പുറത്ത് പൊള്ളയായ ഈ മോഡിക്കു പുറമെ..പലപ്പോഴും ഉയരുന്നത് കഷ്ടപ്പാടിന്റെയും ബാങ്ക് ലോണുകളുടെയും കഥയാണ് ..ഏതോ ഒരു ബ്ലോഗര്‍ എഴുതിയ പോലെ..(പേര് ഓര്‍ക്കുന്നില്ല ക്ഷമിക്കണം )

നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ മകന് വിലക്കൂടിയ മൊബൈല്‍ വാങ്ങാന്‍ തികയാതെ വന്ന പണം സ്വരൂപിക്കാന്‍ ഒരു മാസം കൂടി കഴിഞ്ഞ് നാട്ടില്‍ പോകാം എന്ന തീരുമാനത്തിലേക്ക് എത്തുന്ന ഒരു പിതാവ് ..അയാളേ അതിലേക്കു നയിക്കുന്ന മലയാളിയുടെ പുത്തന്‍ സാമ്പത്തികശാസ്ത്രം.ഗള്‍ഫിന്റെ പുറമോഡീയെ ചൂഷണം ചെയ്യുന്ന മക്കള്‍...അച്ച്ഛന്റെ വരവറീയാതെ..ബൈക്കും വാടകയ്ക്കെടുത്ത് പെണ്‍പിള്ളേരുടെ മുന്‍പില്‍ ചെത്തി വിലകൂടിയ മിനിമം മൂന്ന് മൊബൈള്‍ ഫോണും കൊണ്ടു നടക്കുന്ന ഈ പുതു തലമുറയും നാശത്തിന്റെ വഴിയിലേക്കാണ് സമൂഹത്തെ നയീക്കുന്നത്. ഇതിനു കാരണക്കാര്‍ മറ്റാരും അല്ല തന്റെ മടിശ്ശീലയുടെ വലിപ്പം മക്കളെയോ ബന്ദുക്കളേയോ നാട്ടുകാരെയോ അറിയിക്കാന്‍ മടിക്കുന്ന ഈ അല്പത്തരം,,,ഇതാണ് ഭൂരിപക്ഷം പ്രവാസി മലയാളിയും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം..ഒരു ഗള്‍ഫ് കാരന്‍ എന്നാല്‍ ഈ നാടോട് ഒരു ബാധ്യതകളും ഇല്ലാതെ ..തന്റെ കുടുംമ്പം മാത്രം നോക്കി ജനങ്ങള്‍ക്കുമുന്നില്‍ താനെന്തൊക്കെയോ ആ‍ണ് എന്ന ചിന്തയില്‍ ഒന്നു രണ്ടൂ മാസക്കാലം നടക്കുക ഇതൊക്കെയാണ് പല പ്രവാസികളും ധരിച്ചു വച്ചിരിക്കുന്നത്..എന്നാല്‍ ഇതില്‍ ഒരുവിഭാഗം ...കരമ്മണോത്സുകരായി ..നാട് എന്ന നൊസ്റ്റാള്‍ജിക്ക് ചിന്തയില്‍ ബോധത്തില്‍ ..നാടിന്റെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് ..ഒരു നാട്ടൂകാരനായി ജീവിക്കുന്നവരും ഉണ്ട്...ഇവരെ പോലുള്ളവരാണ് കേരളത്തിന്റെ സമ്പത്ത്..ഇവരാണ് യഥാര്‍ത്ഥ മലയാളികള്‍. ചോര ഞരമ്പുകളീല്‍ തിളക്കുന്നവര്‍.അവരിലാണ് ഈ കേരളത്തിന്റെ വികസന പ്രതീക്ഷകളും.. നമുക്കു മുന്നില്‍ വരാനിരിക്കുന്ന വലിയൊരു കാ‍ലമുണ്ട്...ഇന്ന് കണ്ട തിനവയലുകള്‍ ആക്രാന്തത്തോടെ തിന്നു മുടീച്ച ഒടുവില്‍ കര്‍ക്കിടക്കം വന്ന് കരിവരക്കുമ്പോള്‍..ഈ പുളുകളും ,,ഗമയും , ഗെറ്റപ്പും , സ്റ്റൈലും. ഒന്നും വായിലുരുള തരില്ല ...ഇതെല്ലാം പറയ്ന്നത് പണ്ട് മലയാളിയുടെ ചോറ് എന്നു പറ്ഞ്ഞിരുന്നത്..നെല്ലും അവലും പഴവും ഒക്കെ ആയിരുന്നു,,,,ഏക്കറൂ കണക്കിനു പാടങ്ങള്‍ വയല്‍ പട്ടിന്റെ താളത്തില്‍ കൊയ്തെടുത്തതിന്റെ മുഴക്കം അലയടിക്കുന്ന നമ്മുടെ പാടങ്ങളീല്‍ ഇപ്പോള്‍ റിംഗ് ടോണുകള്‍ പ്രചുര പ്രവാഹമായ് ...ഒഴുകുകയാണ് മൊബൈല്‍ ടവറുകളും ...കാശിട്ടു കാശുവാരുന്ന റിയല്‍ എസ്റ്റേറ്റ് ,മുതലാളിമാരുടെ ഹിറ്റ്ലറിസവും.....ഇല്ലാം തളര്‍ത്തിയ ഒരു ജനത ഇന്നും തെരുവോരത്താണ് ..ഇവരുടെ പ്രതീക്ഷകളായി അവശേഷിക്കുന്ന നെല്‍ വയലുകളില്‍ കുട്ടനാടിന്റെ കീര്‍ത്തി പരക്കണമെങ്കില്‍ ..കേരളത്തിന്റെ സാ‍മ്പത്തിക ശ്രോതസ്സായ ഈ അല്പന്മാരായ മലയാളീകള്‍ ...വിനിയോഗത്തിന്റെ പുത്തന്‍ സാമ്പത്തിക ശാസ്ത്രം കണ്ടെത്തേണ്ടിയിരിക്കുന്നു.
അല്പന്മാരെ പോലെ തന്നെ വിഷ ജന്തുക്കളാണ് അരാഷ്ട്രീയ വാദികളും...ഒരു പണിയും ഇല്ലാതെ ..ഏതെങ്കിലും ചാ‍യക്കടയുടെ ബെഞ്ചില്‍ ഇരുന്ന് ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ കൂട്ടു പിടിച്ച് ..നാലു രാഷ്ട്രീ‍യ നേതാക്കളെ നാലാള്‍ കേള്‍ക്കെ ഉച്ചത്തില്‍ ചീത്തപറഞ്ഞാ‍ല്‍ തനിക്കപ്പുറത്ത് ..ഉയര്‍ന്നു നില്‍ക്കുന്ന സഹ്യപര്‍വ്വതം പോലും തനിക്കു താഴെയാണേന്ന ബോധത്തിനെ ഏലസ്സാക്കി അരയില്‍ കെട്ടിയവര്‍.ഇവരെയൊക്കെ അംഗീകരിക്കാനും ന്യായവാദങ്ങള്‍ ഇറക്കാനും ചില ഈനാമ്പേച്ചികളും കൂടെയുണ്ടാവും .ഈ പ്രവണത നമ്മുടെ പുരയ്ക്കുനേരെ ചാഞ്ഞ കൊമ്പാണ് ..അരാഷ്ട്രീയ വാദികള്‍ക്കു പുറമെ ..എന്തു ചെയ്താലും അതിന് എന്തെങ്കിലും കുറവു കണ്ടെത്തി അതിന്റെ അനാട്ടമി ചികഞ്ഞൂ ആവശ്യമില്ലാത്ത കുറെ ചണ്ടി പണ്ടാരങ്ങളെയേടൂത്ത് ഹൃദയവും വൃക്കയും മിഡൂല ഒബ്ലോംകെറ്റ വരെ ആക്കുന്ന രാഷ്ട്രീയക്കാരും കേരളത്തിന്റെ ..മുകളില്‍ മുടീനാരില്‍ കെട്ടിയിട്ട വാളുകള്‍ ആണ് ..


ഉദാഹരണത്തിനു മറ്റെവിടെയും പോണ്ട...പേരുനിലനിര്‍ത്താന്‍ തന്റെ മണ്ടലത്തില്‍ പൊടിക്ക് കുറച്ച് വികസനം നടത്തി അതിന്റെ മുക്കാല്‍ഭാഗവും തന്റെയും മകന്റെയും വികസനമാക്കി മാറ്റി...ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 2 രൂപാ നിരക്കില്‍ അരി കൊടുക്കും എന്ന് തോമസ്സ് ഐസക്കിന്റെ പ്രഖ്യാപനത്തിന് .ഒരു രൂപയ്ക്ക് അരികൊടുക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത് എന്നു പറഞ്ഞ മാണിയെപോലുള്ള അനേകം ചെറ്റകള്‍..ഇന്നും കേരളത്തിന്റെ ശാപമാണ്. ഇത്തരം പുറം പൂച്ചുകളേയും പൊള്ളത്തരങ്ങളെയും തിരിച്ചറീയാനുള്ള വിവേകം കാണിക്കാതെ മാധ്യമം എന്ന പേക്കോലങ്ങളും മേല്‍ പറഞ്ഞ നേതാ‍ക്കള്‍ക്ക് ഒരു മുളം മുന്നില്‍ പായവിരിച്ചിരിക്കുകയാണ്....ഇവരുടെയെല്ലാം ചെയ്തികള്‍ അനുഭവിക്കേണ്ടൂന്നത് നാളെ പിറക്കാനിരിക്കും തലമുറകളാണ് എന്ന ചിന്തയില്‍..നാടകക്കാരന്റെ മനസ്സു നീറുന്നു.