NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Wednesday, February 4, 2009

മാനസാന്തരം


ആരും കരയരുത് കണ്ണീരുകണ്ട് അലിയുന്ന ഹ്രിദയങ്ങള്‍

കൂട്ടത്തോ‍ടെ ആത്മഹത്യ ചെയ്തു.

ആരും ചിരിക്കരുത് ചിരിയില്‍ വീഴുന്ന മുഖങ്ങള്‍

കഴുകന്‍ കൊത്തിവലിച്ചു

കവടി നിരത്തി നാളുകുറിച്ചെടുത്തു.

10ല്‍10 പൊരുത്തം ദീര്‍ഘായുസ്സ്.

25ന് 11.30നും12.30നും ഇടയ്ക് മുഹൂര്‍ത്തം.

പുരനിറഞ്ഞ ബാധ്യത തീരാന്‍തുടങ്ങിയ

ആത്മ നിര്‍വ്രിതിയുമായ് അച്ച്ഛന്‍.

മകം പിറന്ന മങ്കയ്ക്ക് മാംഗല്യ സുഖത്തില്‍ അമ്മ

ഓടി നടന്ന് തളര്‍ന്ന അച്ച്ച്ഛനെ നോക്കി

നെടുവീര്‍പ്പോടെ ഈ ഞാനും.

അവള്‍ സുന്ദരിയാണ് . സുമുഖിയാണ്

പാലു പോലെ നിറമുള്ളവള്‍.

കല്ല്യാണത്തിനു രണ്ടുനാള്‍ മുന്‍പെ

ഒരു കൊച്ചു ഷാലില്‍ അവള്‍

10ല്‍ 10 പൊരുത്തവും ദീര്‍ഘായുസ്സും തൂക്കിലേറ്റി.

മുടങ്ങിയ കല്ല്യാണത്തിന്റെ പൊലിഞ്ഞ ജീവന്റെ

കാരണമറിയാന്‍ കവടികള്‍ വീണ്ടും നിരത്തുന്നു.

കലക്കിയ ചാണകവെള്ളം മുഖത്തൊഴിച്ചാവണപ്പലക

വലിച്ചെറിഞ്ഞവനാണ് ഞാന്‍.

കുലവാഴച്ചോട്ടില്‍ കുഴികുത്തിമൂടാതെ എന്നിട്ടും

ചാപിള്ളയും ചുമന്ന് .

ഒരു മാനസാന്തരം ഇനി എന്ന്.?

(അനുഭവങ്ങളീല്‍ നിന്നും എഴുതിയതാണ് .കല്യാണത്തിനു ഒരാഴ്ചമുമ്പേ..വിഷാദരോഗം ബാധിച്ച് ആത്മഹത്യചെയ്ത സ്വന്തം സഹോദരിയുടെ ജാതകക്കുറിപ്പിന്റെ സത്യം)


6 comments:

 1. എന്തൊക്കെ അനുഭവങ്ങള്‍ ഉണ്ടായാലും ആരും പഠിക്കുമെന്നു തോന്നുന്നില്ല. ജ്യോത്സ്യവും വിശ്വാസവുമെല്ലാം കൂടി കൂടി വരുകയാണ്, സമൂഹത്തിന്റെ അടിത്തട്ടുവരെ.
  സഹോദരിയുടെ കാര്യത്തില്‍ സങ്കടമുണ്ട്‌.പക്ഷേ സഹിക്കയല്ലാതെ വേറെ ഒന്നും ചെയ്യാനാവില്ലല്ലോ.

  ReplyDelete
 2. അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നെഴുതിയ ഈ കുറിപ്പ് മനസ്സിൽ ഒരു നൊമ്പരമവശേഷിപ്പിക്കുന്നു. ഒപ്പം കുറേ ചിന്തകളും..

  ReplyDelete
 3. കണ്ണ് നനയിച്ചു കളഞ്ഞല്ലോ സുഹൃത്തേ...

  ReplyDelete
 4. This comment has been removed by a blog administrator.

  ReplyDelete
 5. അരുതായ്മ്മകളിലൂടെ,പണപാത്രത്തിനായി ഓട്ടപ്രദക്ഷിണം വെക്കുന്ന നവലോക മര്‍ത്യ വിഭാഗങ്ങള്‍ക്ക് തിരിച്ചറീവിന്റെ ശേഷി അസ്തമിച്ചിടത്ത് കുഴിച്ചു മൂടിയ മാമൂലുകളുമായ് പുനര്‍ദ്ധാരണത്തിന്റെ പുതിയ വിഗ്രഹങ്ങളുമായ് കൂറേപേര്‍. ഒടുവിലൊരുനാള്‍ നഷ്ടപ്പെടുന്ന മനസ്സമാധാനത്തിനു വേണ്ടി ഇവരുടെ അടുത്ത് പറന്നെത്തുമ്പോള്‍ ഒരു സംസ്ക്കാരം രൂപപ്പെടുമ്പോള്‍ ആരുടെയും കണ്ണുനീരല്ല ഇവിടെ ആവശ്യം പ്രതികരിക്കാനുള്ള ഇച്ഛാ ശക്തി അതുണ്ടാവുമെന്ങ്കില്‍.... ഈ കവിത കൊണ്ട് അത്രയേ ആഗ്രഹിച്ചുള്ളൂ ഈ നാടകക്കാരന്‍ .ആശ്വസിപ്പിച്ച നല്ല മനസ്സുകള്‍ക്കു ഹ്രിദയത്തിന്റെ ഭാഷയില്‍ നന്നി.

  ReplyDelete
 6. ബിജു കൊട്ടില.........
  കുറെ അര്‍ത്ഥമില്ലത്ത ആചാരങ്ങള്‍ക്ക്
  ബലികൊടുത്ത ജീവിതങ്ങള്‍
  അവരുടെ സ്മരണക്ക് മുനില്‍ ആദരാജ്ഞലി!

  ReplyDelete