NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, February 28, 2009

സ്വത്വം

അവരറിയാതെ ഞാന്‍ ആ ശവത്തില്‍ നോക്കി
അതില്‍ മരിക്കാതെ കിടന്ന മനസ്സിനെ...ഒരു
പഴയ കടലാസില്‍ പൊതിഞ്ഞൂ...
തിരികെ പോരുമ്പോള്‍ അവരതു കണ്ടു
പൊതിയഴിച്ചവര്‍ കണ്ടത് കരിഞ്ഞൂണങ്ങീയ
നെല്പാടം മാത്രം...
പൊട്ടീച്ചിരിച്ചവര്‍ എനിക്കതു തിരികെ തന്നു
ആരും കാണാത്ത ഒരു അറയില്‍ എനിക്കത്
സൂക്ഷിക്കണമായിരുന്നു....
നാളേ എന്റെ മകനുമാത്രം ഞാന്‍ പറഞ്ഞൂകൊടൂക്കുന്ന
ആ നിലവറയില്‍.

Thursday, February 26, 2009

മിമിക്രിക്കാര്‍ക്ക് അപേക്ഷിക്കാം


മൂന്നാലു ദിവസം നെറ്റച്ചാ‍ഛന്‍ പണീമുടക്കിലായിരുന്നതിനാല്‍ വളരെ വൈകിയാണ് ഞാന്‍ അത് അറിഞ്ഞത് ..ശ്രീ കാപ്പിലാനന്ദ തിരുവടികള്‍ ..ബ്ലോഗ് ലോകത്തില്‍ നിന്നും ആശ്രമം വിട്ടൊഴിയുന്ന വാര്‍ത്ത കേട്ടത്..ഇനി ബ്ലോഗ്ഗ് മിമിക്രി ട്രൂ‍പ്പില് ‍മമ്മൂട്ടീയെ അനുകരിച്ചുകൊണ്ടീരുന്ന

കാപ്പിലാന്റെ വേക്കന്‍സിയിലേക്ക് മമ്മൂട്ടിയുടെ രൂപസാദ്രിശ്യവും ശബ്ദ സാദൃശ്യവും ഉള്ള മിമിക്രി കലാകാരന്മ്മാര്‍ക്ക് അപേക്ഷിക്കാം...

മറ്റു നിബന്ധനകള്‍.


  1. തെറീ പറയുന്നതില്‍ ബിരുദാന്തര ബിരുദം

  2. ബൂലോകമിമിക്രിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന കൂതറയോട് കിടപിടിക്കാനുള്ള തന്റേടം

  3. അസാദ്യ തൊലിക്കട്ടി..(ഏകദേശം...5.11 മീറ്റര്‍ ഖനം.)

  4. അനോണീകളേ സ്വാഗതം ചെയ്യാനുള്ള സന്മനസ്സ്

  5. നന്നായി കള്ളുകുടിക്കാന്‍ കഴിയണം...

കള്ളന്‍

വെരുതേ വിളിച്ചറിയിച്ച മരണത്തിനു പോയി.
അയാളില്‍ ഞാന്‍ കണ്ട എന്റെ മുഖമായിരുന്നു പിന്നെ
ഇരുട്ടിന്റെ മറപറ്റി..ചെയ്തുകൂട്ടിയതൊക്കെയും
വരണ്ടുപോയ ഹൃദയം ഒരുനേരമെങ്കിലും തുടിക്കാനായിരുന്നു
ചിമ്മിണിവെട്ടത്തിന്‍ ഹോമകുണ്ടത്തില്‍ നിന്നും
ഉയിര്‍ത്തെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍
തെരുവിലോടയില്‍ ചെറു തോണികളായപ്പൊള്‍
തകര്‍ന്ന ഭാരങ്ങളുടെ..പട്ടികയിലുള്ളവര്‍
ഒന്നൊന്നായി ചിതയോടു ചേര്‍ന്നപ്പോള്‍..
അലറിവിളിച്ച കുഞ്ഞൂങ്ങള്‍ക്കു വിഷം കൊടൂക്കാന്‍
തോന്നാത്തതെറ്റിനു മരണം വിധികപ്പെട്ടവന്‍
പുഴുവരിച്ച പ്രതീക്ഷകള്‍ തോളില്‍ ഭാരമായപ്പോള്‍
കിടന്നുറങ്ങിയ അമ്പലനടയില്‍
പണീയെടുക്കാതെ തിന്നുന്നവന് ..കാ‍ണിക്കവഞ്ചി..
പ്രാര്‍ത്ഥിക്കാന്‍ ഒരു കല്പ്രതിമ.
തുടിക്കാന്‍ കൊതിച്ച ഹൃദയത്തിനു
കാണിക്കവഞ്ചി ജീവാമൃതായപ്പോള്‍
ഒരു രാത്രി ...ഏതോ ഒരമ്പല നടയില്‍
തല്ലുകൊണ്ട് മരിച്ചവന്റെ മൃദദേഹം കാണാന്‍
വിളിച്ച സുഹൃത്തിന്റെ ഞാന്‍ പിരാകി.
കാരണം ..
ഞാനും കാണീക്കവഞ്ചികള്‍ അന്വേഷിച്ചു കൊണ്ടിരുന്നു....


Sunday, February 22, 2009

മാനസാഗ്നി


പ്രണയം തീര്‍ത്ത വാടകവീട്ടില്‍ നിന്നിറങ്ങുമ്പോള്‍
ലോറിയില്‍ കയറ്റിയത് എന്റെ മനസ്സിന്റെ പാ‍തിമാത്രം
പാതിതിരിച്ചെടുത്തതിനു വധിക്കപ്പെട്ട..മാനം(അഭിമാനം)
കടലിലൊഴുക്കിയ ചാരം പോലും കലക്കിമറിച്ച്
അശുദ്ധമാക്കിയവര്‍.....
അറിയാതെ വീണുപോയോരെന്‍ കണ്ണീ‍രു താങ്ങാന്‍
ഒടുവിലാണവള്‍ സമ്മതിച്ചത് ...തലയിണ.
ഒടിഞ്ഞ വാഴക്കൈ ..ഒന്നു നേരെയാക്കീടാന്‍
ഒരുകുടം വെള്ളമൊഴിക്കാന്‍ നിന്നില്ലാരും ...
നേര്‍ത്ത മഞ്ഞുപോലും തന്നീലോരു
കൈതലോടലില്‍ മാര്‍ദ്ദവവും
തുരുമ്പിച്ച കമ്പികളിലൂടെ അകത്തേക്ക് കയറാന്‍ മടിച്ച്
പുലര്‍ വെളിച്ചവും ..കൂടെ ഇളം കാറ്റും ...
ഒടുവില്‍ ഹൃദയത്തില്‍ ആണീതറച്ചവളുടെ..
കളവൊരു ചിരിയാല്‍ മറയ്ക്കുന്ന വദനവും...
എണ്ണ കോരി ഒഴിച്ചുകൊണ്ടേയിരുന്നു...
തിരിയില്ലാ‍തെരിയുന്ന എന്‍ മാനസാഗ്നിയിലേക്ക്..

Saturday, February 21, 2009

എന്തുകൊണ്ട്

വായനക്കാര്‍ കുറയുന്നതെന്തു കൊണ്ടെന്നറീയില്ല...
ഇനി വായിച്ച് കൊള്ളാത്തതിനാല്‍ അഭിപ്രായം രേഖപ്പെടുത്താത്തതാണോ
എന്നറിയില്ല .......... കൊള്ളില്ലാത്തതാണെങ്കില്‍ കൊള്ളില്ല എന്ന വിമര്‍ശ്ശനത്തിനു വേണ്ടി ഒരിക്കല്‍കൂടി..
1.ഹീരപ്പ
2.മാനസാന്തരം
3.ആക്രി മുത്തു
4പ്രിയ പ്രാവേ നിനക്കുവേണ്ടീ

Friday, February 20, 2009

കൊച്ചി ഒന്നാം ഭാഗം രണ്ടാം ഭാഗം


മിഴി പാതിയടച്ച് ഒരു പകല്‍

ചുവന്നു കലങ്ങിയ കണ്ണൂകള്‍

നെടൂവീര്‍പ്പിന്റെ ശബ്ദങ്ങള്‍ നിലച്ച

പുഞ്ചപ്പാടങ്ങളില്‍ ചോപ്പുപുതപ്പിച്ച്

മരണമാഘോഷിക്കുന്നവര്‍

കണ്ണിലഞ്ജനം വാരിത്തേച്ച് ഒരു രാവ്

നുരപതയുന്ന മനസ്സമാധാ‍നത്തിനു വേണ്ടി

വിറളിപൂണ്ട...ഉന്തിയ കണ്ണുകള്‍ ക്യൂവില്‍

ഒടുവിലാ തെരുവോരത്തെ

വെളിച്ചമില്ലാത്ത ഓടയില്‍ മനസ്സമാധാ‍ത്തോടെ

കുരച്ചും തുപ്പിയും മൂക്കുചീറ്റിയും

ഉരുളുന്നചക്രങ്ങള്‍ക്കു വിടവുകാത്ത് ...പിന്നൊരു പകല്‍

ഒഴുക്കിനൊത്ത് ഒരുവിധം അക്കരെ...

കടലിന്റെ ശൃംഗാരത്തിനു മനസ്സ്തേടി..

ഉമ്മ കണ്ട് തളര്‍ന്ന വാകമര്‍ങ്ങള്‍ക്കിടയില്‍

നന്മതേടി...ഓരം പറ്റി.

അലറീവിളിക്കുന്ന വയറ്റില്‍ പിഴ്പ്പിന്റെ സന്തതികള്‍

സോപ് ചീപ് കണ്ണാടി .

കരി തീര്‍ത്ത് കര്‍ക്കിടകം വിരുന്നുപോയപ്പോള്‍

ഓടകള്‍...ഉമ്മറത്തെ ചെളിവെള്ളത്തില്‍

തോണിയിറക്കിക്കളീച്ചു...

യാത്രയ്ക്കായ് മുടക്കിയ ലക്ഷങ്ങല്‍ തോണികളായി ..

ഉടയോന്‍ കനിഞ്ഞ സുന്ദരിയെക്കാണാന്‍

കടല്‍ കടന്നു വന്ന മാരന്മ്മാരെ

ഇരുത്തിക്കടിപ്പിച്ചു മൂളിപ്പാട്ടാല്‍ ഉറക്കി

കോഴിയുടെ ഗര്‍ഭം...പൊരിച്ച്

തുടകള്‍ ....നുറുക്കി..ഒരു ട്യൂബു വെളിച്ചം

പിന്നിലിരുട്ടില്‍ ..പണത്തിന്റെ വഴിയേ

ഉടൂതുണി പോകുന്ന ഭാവശൂധകള്‍...വിളീകാത്ത്

ഇത് സത്യം....ഒന്നാം ഭാഗം

ഗാന്ധിത്തലകള്‍ കയറീയിറങ്ങുന്ന

മിന്നാമിന്നി വെളിച്ചക്കൂടുകള്‍

പുളകങ്ങളില്‍ പോക്കറ്റുകളില്‍

ലക്ഷങ്ങള്‍ ചുമ്മാ,,തുലക്കാന്‍ വന്നവര്‍

ഇരുളാന്‍ വിടാതെ. അവളെ ഉറക്കാതെ

ഇക്കൂട്ടര്‍ ..മറ്റൊരു സത്യം ഇതു രണ്ടാം ഭാഗം


സത്യങ്ങള്‍ കണ്ട് നാടകക്കാരനും.....വിദൂഷകനു വേണ്ടി.ഒരു സഹായം

വിദൂഷകന്റെ ഇപ്പോഴത്തെ ഫോട്ടോ ആ കണ്ണ് അത് ആ ബ്ലോഗിനു തീരെ ചേരില്ലെന്നു തോന്നി ..ആയതിനാല്‍
വിദൂഷകനു വേണ്ടീ ഈ പടം സമര്‍പ്പിക്കുന്നു ആവശ്യമെങ്കില്‍ എടുക്കാം.

Wednesday, February 18, 2009

തെയ്യം


മരുഭൂമിയിലെ മണല്‍ കാറ്റിന്റെ ചൂളം വിളിയില്‍ ഒരു കുഞ്ഞുറക്കം ഉറക്കത്തിന്റെഅ അവസാന യാമത്തിലെവിടെയോ.. ഒരു ചെണ്ട കൊട്ട്...... ചിലംബിട്ട കാലുകളുടെ രൌദ്ര നടനം... അമ്മാമ്മയുടെ തുണിക്കെട്ടിലെ കഞ്ഞി മുക്കിയ വെള്ളമുണ്ട് തലയും വാലും വലിച്ചുടുത്ത് തലയില്‍ ഒരു വെള്ളത്തോര്‍ത്തും..... അച്ചാ‍ഛന്റെ കീശയിലെ നാണയ തുട്ടിനെ എന്റെ കീശയില്‍ കുടിയിരുത്തി.. ചെണ്ടയുടെ താളത്തിനൊത്ത്....ആവേശത്തോടെ കാവിലേക്ക്.. കത്തിയെരിയുന്ന മേലേരിയുടെ ഓരത്ത് സീറ്റൊരുക്കി മകരമഞ്ഞിന്റെ കുളിരിന് റ്റാറ്റ പറഞ്ഞു. ഉറയുന്ന തെയ്യത്തിനൊപ്പം വാളുയര്‍ത്തിയ വെളിച്ചപ്പാടും കൂടെ ഞാനും ഒടുവില്‍ മഞ്ഞള്‍പൂണ്ട വെള്ളമുണ്ടും ചന്തക്കാരന്റെ ആട്ടും....ഐസുകാരന്റെ തുപ്പും കൊണ്ട് വീട്ടിലേക്ക്............................

ആക്രി മുത്തു


പഴയ പ്ലാസ്റ്റിക്ക് കുപ്പി പാട്ട ...ചെരുപ്പ് പുസ്തകം.....കൊടുക്കാണുണ്ടോയ്.....
പഴയ പ്ലാസ്റ്റിക്ക് കുപ്പി പാട്ട ...ചെരുപ്പ് പുസ്തകം.....കൊടുക്കാണുണ്ടോയ്.. കുഞ്ഞവറാച്ചന്‍...വേലിക്കരികിലെ സീമക്കൊന്നേടെ...ഗടാ ഗടിയന്‍ ഒരു കൊമ്പ് അടര്‍ത്തിമാറ്റി....നാറാണീത്തള്ള..ചാണക വെള്ളം കലക്കി റെഡീയാക്കി വെച്ചു....
ഉളികൊണ്ടു പെന്‍സില്‍ ചെത്തിയ നാണുവാശാരിക്ക് വിളികേട്ടപ്പോള്‍ ഉളിതെറ്റി കൈമുറിഞ്ഞു..............ഇതു കണ്ട...നളിനിക്കു ചിരിപൊടിഞ്ഞു.
ഫ് കടക്കടാ എരപ്പെ ഈ വളപ്പീന്ന്....നിക്കെടാ അവിടെ ...നിന്നെ ഞാന്‍..ഇന്നു പൊളക്കും(ഈ സീമകൊന്നേന്റെ വടീകൊണ്ട് ഒരാളെ പുളക്കാന്‍ കഴിയുമോ അതൊന്നു കാണണമല്ലോ എന്ന് നാടകക്കാരനും )കുഞ്ഞവറാച്ചന്‍..കിഴക്കെ മതിലു ചാടീ എടവഴീക്കൂടെ ഓടി...കുഞ്ഞവറാച്ചന്റെ ഒരു മുളം മുമ്പേ..കുമ്പക്കൊടലും ..പിന്നെ കുമ്പക്കുടലിനൊപ്പം...അവറാച്ചന്‍ പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തുന്ന ഡിങ്കു പട്ടിയും...(പച്ചക്കറീക്കു വിലകൂടീയപ്പോ സ്റ്റാറ്റസ്സു കീപ്പ് ചെയ്യാന്‍ വേണ്ടീ ..ഡീങ്കു പട്ടിക്കു പച്ചക്കറീയാക്കിയതാ...എന്നാലും ഒറ്റാഴ്ച്ചകൊണ്ട്..ചിക്കനുപേക്ഷിച്ചു പച്ച്ക്കറീയിലേക്ക് തിരിഞ്ഞ ഡീങ്കു പട്ടീനെ സമ്മതിക്കണം)ഇടവഴിതിരിഞ്ഞ് നാണീത്തള്ളേടെ അടുക്കളപ്പുറത്തൂടെ ഓടി...കൂറച്ചുദൂരം ചെന്നപ്പോള്‍ ..കുഞ്ഞവറാച്ചന്‍ തിരിച്ചോടി നാണീത്തള്ളേടെ ഉമ്മറത്ത് വന്നു പല്ലുകടിച്ചു കിത്ച്ച് (ഇപ്പൊ കണ്ടാല്‍ നാണീത്തള്ളയെ നേരത്തെ പറഞ്ഞപോലെ പുളന്നേക്കുമോ എന്നു പോലും നാടകക്കാരന്‍ പേടിച്ചു) ഇതു കണ്ട നാണിത്തള്ള പുഴുക്കുത്തിയ...വാതിലിന്റെ..ചെറീയ വിടവില്‍ വിരലിട്ടു മാന്തിക്കോണ്ടിരുന്നു...ചാകാറായ വാതില്‍ അതിനു വേദനിച്ചെന്നോണം അത് ഒന്നു ഞരങ്ങി..ഡിങ്കു പട്ടിമാത്രം കുരക്കാതെ നിന്നു അതിന്റെ ഗുട്ടന്‍സ് ഇനിയും നാടകക്കാരനു മനസ്സിലായില്ല..അല്ലേലും...നാണിത്തള്ളേടെ...ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിക്കുന്നതു കണ്ടാല്‍..ഏതു പട്ടിയും ഒന്നു മുരളും ..ഇതെന്തു പട്ടി ഒരുപക്ഷെ ചാണകം തെളീച്ചു ശുദ്ധിയാക്കുന്ന വിദ്യ ഡിങ്കുപട്ടിക്കറീയുമായിരിക്കുമോ..അങ്ങീനെയെങ്കിലും തന്റെ യജമാനന്റെ..മനസ്സൊന്നു ശുദ്ധിയായി കാണട്ടെ എന്നു കരുതിയിട്ടുണ്ടാകും .

ടീ മച്ചിത്തള്ളേ...നീ എന്റെ തലയിലൂടെ ചാണകമൊഴിക്കും അല്ലേ...ഫൂ......(തുപ്പിയത് നാണീത്തള്ളയെ അല്ല .കുഞ്ഞവറാച്ചന്റെ .തലയിലൂടെ ഒലിച്ചിറങ്ങീയ പുണ്യാഹം ഡയലോഗു പറഞ്ഞപ്പോള്‍...വായില്‍ കയറീയതാ....

ആ തുപ്പലില്‍ കയ്യിലിരുന്ന ചാണകപ്പാത്രം ചളിം പീളീം ക്ലീം എന്നു പറഞ്ഞൂ താഴെ വീണു ...

ഞാന്‍ ആ കുരുത്തം കെട്ട ആക്രിയാണേന്നു കരുതിയാ.. ഇങ്ങനെ ചെയ്തെ ...കുഞ്ഞവറാച്ചന്‍ അടുക്കളപ്പുറത്തൂടെ ഓടൂന്ന് ആരെങ്കിലും നിരീച്ചോ..?
നാണീത്തള്ള ചാണോ പാത്രത്തിന്റെ സൌണ്ടീല്‍ പറഞ്ഞു.
മതീലിന്റ്റെ മോളിലിരുന്ന് ലോകത്തിന്നേവരെ ആരും കാണാത്ത ചിരി ചിരിക്കുകയാ ണ്
ആക്രി മുത്തു....ചിരിച്ച് ചിരിച്ച് .പള്ളയുളുക്കിയ മുത്തുവിനെ നോക്കി ...ഡീങ്കു ...വലിയ വായില്‍ ഗര്‍ജ്ജിച്ചു...വര്‍.ര്‍.ര്‍.ര്‍..ര്‍..(ഇത്തിരിപോന്ന അവന്റെ ശബ്ദത്തിനു “ഗ” കാരം ചേരില്ല എന്നാലും നാണീത്തള്ളയോട് കയര്‍ക്കാത്ത ഡീങ്കു പട്ടി ഇപ്പോഴാ ഉണ്ട പച്ചക്കറീക്കു നന്ദി കാണീച്ചത് )മുത്തു വീണ്ടൂം ഓടി ..പിന്നാലേ ഡീങ്കു ഓടി...കുഞ്ഞവറാച്ചന്‍..നാറുന്നചാണകത്തിനെ...ആസ്വദിച്ച് നാണീത്തള്ളേടെ അടൂക്കളപ്പുറത്തുകൂടി ഇടവഴിയിലൂടെ കിഴക്കെ മതിലു ചാടി പിന്നോട്ട് തിരിഞ്ഞോടി.. ഒടൂവില്‍ ഡിങ്കുപട്ടി ...ശൂഷ്കാന്തി നഷ്ടപ്പെട്ട്..തിരിച്ചു വന്നു ...നാണിത്തള്ളേടെ അടൂക്കളവാതിക്കള്‍ നിന്നു മോങ്ങീ...... ഇതു കണ്ട നാണീതള്ള കുറച്ചു ശുഷ്കാന്തിയെടൂത്തു ,,,ഡീങ്കുവിനു കൊടൂത്തു.....നല്ല പെടക്കുന്ന നെയ് മത്തീന്റെ ..തല
കുറച്ചു നേരത്തെ കിക്കിളി മാപ്ല...സൈക്കീളില് മത്തിയുമായി നാണിത്തള്ളേന്റെ ഉമ്മറത്ത്...ഡീങ്കു കണ്ടിരുന്നു ( വെറുതെ അല്ല ഡീങ്കു ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിച്ചിട്ടും നാണിത്തള്ളയോടൂ കയര്‍ക്കാഞ്ഞത്)..ഏതായാലും നാണിത്തള്ള അറീയാതെ ചാണകവെള്ളം ഒഴിച്ചതിന് ഡിങ്കു പട്ടിയോടൂ പശ്ചാത്തപിച്ചത്ത് നെയ്മത്തിയിലൂടെ ആയിരുന്നു.എന്തായാലും കിക്കിളി മാപ്ലേന്റെ മത്തീനെ കൊണ്ട് ഒരു നല്ലക്കാര്യം ചെയ്യാന്‍ പറ്റിയല്ലോ...നാണീത്തള്ള നെടുവീര്‍പ്പിട്ടു..കിക്കിളി മാപ്ലക്കും മത്തിക്കും നല്ലതു വരുത്തണേ...(നാടകക്കാരന്റെ പ്രാര്‍ത്ഥന).കിക്കിളി മാപ്ലയ്ക്ക് ആപേരു വരാന്‍ ഒരു കാരണം ഉണ്ട് ...മത്തി വാങ്ങാന്‍ വരുന്ന പെണ്ണുങ്ങളുടെ കയ്യില്‍ കൊച്ചുങ്ങളുണ്ടെങ്കില്‍....കിക്കിളി മാപ്ല കിക്കിളി കിളി കിളീ....എന്നു പറഞ്ഞ് കുട്ടികളെ ഇക്കീളീയാക്കും ....അതോടൊപ്പം തഞ്ചം കിട്ടിയാല്‍ കുട്ടീടെ അമ്മയേയും...കിക്കീളിയാക്കും ...ഒരു ദിവസം ..സരളേന്റെ പൊക്കിനു മത്തീന്റെ ചെകിള കണ്ട ഭാസ്ക്കരന്‍ സരളേന്റെ കിക്കിളി എന്നെന്നേക്കുമായി അവസാനിപ്പിച്ചത് നാടകക്കാരന്‍ കണ്ടതാണ്..കിക്കിളീ മാപ്ലെന്റെ കിക്കിളിയില്‍ ഇക്കിളിയായത് ഓന്ത് നളീനി മാത്രം നേരത്തെ നാണുവാശാരീന്റെ കൈ മുറിഞ്ഞപ്പൊ ചിരിച്ചില്ലെ ലവള് തന്നെ....പിന്നെ...നളിനിക്കു എന്നും മത്തി ബെഡ്രൂമില്‍ ഫ്രീ കൊണ്ടു കൊടൂത്തിട്ടേ...കിക്കിളി മാപ്ല തന്റെ സൈക്കിള്‍ സൈഡാക്കറൂള്ളൂ...
എവിടേയും വലിഞ്ഞൂകേറുന്ന ഓന്ത് നളിനി പറഞ്ഞു ....
എന്നാലും ആ മാപ്ല ചെക്കന്റെ ഒരു ധൈര്യേ.....ഇത്രവല്യ ചെമ്പു കുടം എടുത്തോണ്ടു പോകുമ്പൊ ആരും ക്ണ്ടില്ലാന്നു വച്ചാല്‍...നാണിത്തള്ളേടേ....പായസം വെക്കുന്ന ഓട്ടുരുളിം കാണാനില്ലെന്നു വച്ചാല്‍...കഷ്ടണ്ടേ....ഇങ്ങനെ പോയാല്‍...എങ്ങീനെ..മാനൊം മര്യാദയ്ക്ക് മനുഷ്യന്‍ പുറത്തിറങ്ങിനടക്കും ...ഇന്ന് ചെമ്പ് കട്ടവന്‍ നാളെ ..മാലകക്കും ..മറ്റന്നാള് പെണ്ണൂങ്ങളെ മാനം വരെ കക്കൂല്ലാന്ന് ആരു കണ്ടു...(മാനത്തെക്കുറിച്ചു പറഞ്ഞ നളിനിയെക്കണ്ടപ്പോള്‍ നാടകക്കാരനു കുളിരു കോറുന്നു ഭാരത സ്തീയുടെ ഭാവശുധി..യുടേ പ്രതീകമാണ് നളിനി...രാത്രിയും കിക്കിളി മാപ്പിള ഇക്കിളീയാക്കുമ്പോഴും ഒഴികെ)..ഉളികൊണ്ട് കൈമുറീഞ്ഞ നാണുവാശാരീന്റെ അടൂത്ത് പോയി..,,,,,ഒത്തിരി മുറിഞ്ഞോ...നാണ്വേട്ടാ....(ആ വിളീയില്‍ നാണുവാശാരിയുടെ വേദന പകുതി കുറഞ്ഞു)....കുറച്ചാഴത്തിലുണ്ടെന്നു തോന്നുന്നു...ആ തെണ്ടി ചെക്കന്റെ ഒരു വിളി....(ആക്രി മുത്തു പാട്ട പ്ലാസ്റ്റിക്കെന്നു പറഞ്ഞതിനു നാണു വാശാരീന്റെ മനസ്സുതെറ്റി കൈ മുറീഞ്ഞത് എന്തിനാണേന്ന് ഇനിയും മനസ്സിലായില്ല്)..
നളീ‍നി ആ കൈ തന്റെ മാറോടു ചേറ്ത്തു പിടിച്ചു ...തന്റെ ബോയില്‍ സാരിയുടെ ഒരു വശം കീറീ അവള്‍ നാണുവാശാരിയുടെ മുറീവില്‍ കെട്ടി .
ഒന്നമര്‍ത്തിക്കെട്ടെന്റെ നളിനീ...( സാധാരണ ആളുകള്‍ ..കൈ മുറിഞ്ഞാ‍ല്‍..മെല്ലെ കെട്ടൂ എന്നാണ് പറയാറ് ഇത് എന്താ ഇങ്ങനെ ..ഇപ്പൊഴല്ലെ കാര്യം പിടികിട്ടിയത് ആ‍കൈ ഇരിക്കുന്നത് നളിനീടെ മാറത്താ ..മുറിവിന്റെ വേദനമറക്കാന്‍ നളീനിയുടേ മൃദുലതയില്‍ അഭയം തേടിയ നാണുവാശാരീടെ ..പുത്തി അപാരം)

പുഴവക്കത്തെ..കൊറ്റില്ലത്തിനു താഴെ..പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് ..മറച്ചുണ്ടാക്കിയ തന്റെ കൂരയ്ക്കുമുമ്പിലിരുന്നു...പെറുക്കിക്കൂട്ടിയ ആക്രി സാധനങ്ങള്‍.. തിട്ടപ്പെടുത്തി വയ്ക്കുകയാ‍ണ്.. ആക്രി മുത്തു എന്ന മുത്തലിബ്....കൂരയുടെ ഉള്ളില്‍ മുളമ്പായകൊണ്ട് കെട്ടിത്തിരിച്ച ഇറയത്തിരുന്ന് ...ഒരു പദപ്രശ്നം നോക്കുകയാണ്‍ ..മുത്തുന്റെ പെങ്ങള്‍ കുഞ്ഞിബി...ഉണ്ടകണ്ണൂം തുങ്ങീയ കവിളും...ഒക്കെ കുഞ്ഞീബിയുടെ...ചന്തത്തിനു..ഒരു മുയല്‍ക്കുട്ടീന്റെ ഛായ നല്‍കുന്നുണ്ട്..താളിതേച്ച്...കുന്തിരിക്കം പുകച്ച്...കാച്ചിയ എണ്ണമണക്കുന്ന കുഞ്ഞിബീന്റെ മുടിയില്‍ അപൂര്‍വ്വമായി കാണാറൂള്ള പേനെ തിരയുകയാണ് ആയ്യിശുമ്മ......

ഈയ്യ് ഒറ്റൊരുത്തനാ ..ഇവളെ വഷളാക്കുന്നെ...ആടിം ഈടീം പോയി തെണ്ടീ കൊണ്ട് വരുന്ന കായ് ...മുയ് മനും തീര്‍ത്തിറ്റില്ലേല് നിനക്ക് സമാധാനാവൂല്ലല്ല...വല്ല പുസ്തകും എടുത്ത് പഠിക്കാണ്ട് കഥാപുസ്തകവും വായിച്ചിരിക്കുന്നകണ്ടില്ലേ അതെങ്ങിനെയാ ..ചോയിക്കുമ്പം ചോയിക്കുമ്പം വാങ്ങിക്കൊടൂക്കുന്നില്ലേ.. പൊന്നാങ്ങള.....കുഞ്ഞിബിയുടെ മത്തങ്ങാത്തലയില്‍ ഒരു കിണുക്കു വച്ചു കൊടുത്ത് ആയിശൂമ്മ പറഞ്ഞു...(.കിക്കിളീ മാപ്ലേന്റെ ബെല്ലടി കേട്ടപ്പോ...അയിശുമ്മ പറഞ്ഞു..).എടാ...നിന്റെ കയ്യില്‍ കായ്യ് ഇണ്ടാ...മത്തികൂട്ടീറ്റ് കുറേ നാളായി...കയ്യിലെടൂത്ത ഒരു അനിസ്പ്രേയുടെ പാട്ട തല്ലിപ്പൊട്ടിക്കുന്നതിനിടയില്‍ മുത്തു പറഞ്ഞൂ മനുശ്യനിവിടെ പ്രാന്ത് കേറീ നിക്ക്വാ‍...
“ഇന്നേവരെ ഒരാളെ മൊതലും മുത്തു ചോദിക്കാണ്ട് എടൂത്തിറ്റില്ല..ഇതേ പോക്ക് പോയാല്‍ നിങ്ങളേല്ലും കൂടി എന്നെ കള്ളനാക്കും ....വന്ന് വന്ന് ഇപ്പൊ വീട്ടീകാര് വളപ്പില് വരെ കേറ്റണ്ടായി....വടിയെടൂത്തോടിക്കലും ചാണകവെള്ള മൊഴിക്കലും....മതിയായുമ്മാ മതിയായി.“..ഓടിനടക്കേണ്ട കൌമാരക്കാരന്റെ...ഇടനെഞ്ചില്‍ കോരിയിട്ട പ്രാരാബ്ദ് കനലെരിഞ്ഞൂ...അതില്‍ മോഹങ്ങള്‍ ഉരുകിയ തുള്ളീകള്‍ അറീയാതെ ...കുപ്പിച്ചില്ലുകളും പാട്ടകളും കൂട്ടിയിട്ട ആ കൊറ്റില്ലത്തിനു താഴെവീണു പുറത്തേക്കൊഴുകാതെ പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിയുണ്ടാക്കിയ കൂരയില്‍ മാത്രം ഒതുങ്ങി.
ഞാന്‍ വെറുതെ പറഞ്ഞതാടാ....ഉമ്മാന്റെ ഒരു മോഹം .....നമുക്കിതൊക്കെയല്ലേടാ മോഹിക്കാന്‍ പറ്റൂ....ഇന്റെ ഉപ്പേണ്ടാര്‍ന്നപ്പോ..ഉമ്മ മോഹക്കുന്നിന്റെ മോളിലായിരുന്നു താമസം....അവിടുന്ന് ഒരു മട്ടല് കണ്ടാ‍ലെ ഇന്റുമ്മ താഴെ ഇറങ്ങത്തുള്ളൂ....ഇന്റുപ്പായും ഇന്നെപ്പോലെയാ.....പെട്ടെന്ന് ദേഷ്യം വരും.....
ആയിശു പതിയെ എഴുന്നേറ്റ് ...മുളമ്പായ കൊണ്ടു തിരിച്ച അടൂക്കളയുടെ ഓരത്തിരുന്നു
ലുങ്കിത്തലപ്പുകൊണ്ട്...കുഞ്ഞീബി കാണാതെ കണ്ണൂ തുടച്ചു...
ടിം ണീം ...ടീം ണിം......സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് കിക്കിളീ മാപ്ല ഇറങ്ങീ....
പതിവില്ലാത്ത മാപ്ലെന്റെ വരവു കണ്ട് കുഞ്ഞീബി പുസ്തകം മടക്കി...അകത്തേക്കുപോയ്യീ...
ഐശൂത്താ...ഐശുത്താ...ഇങ്ങളൊന്ന് ഉമ്മറത്തേക്ക് വന്നേന്ന്....
നനഞ്ഞ കണ്ണ് ഉണങ്ങീല്ലേലും ഒരു ചെറൂ പുഞ്ചിരിയുമായി...ഐശുത്ത ഉമ്മറത്തേക്കു വന്നു ...അല്ല ഇങ്ങളേന്ത് കണ്ടിറ്റാ ഈ കാട്ടി ക്കൂട്ടണതൊക്കെ.....ഇങ്ങളും പിള്ളറൂം ഒരു കരക്ക് ജീവിച്ചോട്ട്ന്ന് പറഞ്ഞീറ്റാ...ഞാന്‍ ആ നമ്പൂര്യച്ചന്റെ കാലു പിടിച്ച ഇവിടെ താമസിക്കാന്‍ ഇടം വാങ്ങിതന്നെ...എന്നിട്ട് ഇപ്പൊ നമ്മളേ പേരുദോഷം കേള്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാ...
എന്താ...മാപ്ലെ.....ഈ പറയ്ന്ന്....
ഇങ്ങളെന്താ പൊട്ടന്‍ കളിക്ക്യാ...ആക്രി തെണ്ടാനെന്നും പറഞ്ഞ് നിങ്ങള് മുത്തൂന കക്കാനാ അയക്കുന്നേ....ആ ഓന്ത് നളിനീന്റെ 25.പവന്റെ മാലയാ ..ഇവന്‍ അടിച്ചെടുത്തത് ...ഓളത് എങ്ങിനെയെല്ലാം ഇണ്ടാക്കിയതാണെന്ന അറിയോ...ഞാന്‍ മത്തിവിറ്റ!!! അല്ല ഓള് പൊത്തിവച്ച കാശുകൊണ്ട് ...വാങ്ങിയ മാലയാ....കേസുകൊടുത്തിറ്റുണ്ടെന്നാ കേട്ടത്.....ഓളെ ആങ്ങീള ഇന്നല ഗള്‍ഫിന്ന് വന്നിറ്റ്ണ്ട്...ഓനാ കേസ്സു കൊടുത്തേ....അതുമാത്രാ....കുഞ്ഞവറാച്ചന്റെ ..ചെമ്പുകുടം...നാണിത്തള്ളേന്റെ ഓട്ടുരുളീ...ഇതു മാത്രല്ല ഇനി എവിടെയൊക്കെ ...എന്തൊകെ കട്ടിറ്റുണ്ടെന്ന് ആരൊക്കെ അരിയും....
വല്യവയലിലെ കറ്റ മുഴുവന്‍ കൂട്ടിയിട്ട് തന്റെ നെഞ്ചില്‍ നിന്നും മെതിക്കുന്നതുപോലെ ഐശുത്തക്ക് തോന്നി...വിറയാര്‍ന്ന കൈകള്‍ കൊണ്ട് മുളമ്പായ..കൊണ്ട് വേര്‍തിരിച്ച ഇറയത്തെ കാലോടീഞ്ഞ ബെഞ്ചില്‍ ഇരുന്നു..തൊണ്ട എവിടേയൊ കുടുങ്ങീക്കിടക്കുന്നതു പോലെ ഐശുമ്മയ്ക്കു തോന്നി ..ഞരങ്ങി മൂളി ഐശുമ്മയ്ക്കു വേണ്ടി ബെഞ്ചുകള്‍ കരഞ്ഞു...
റബ്ബേ..ഉമ്മാ ഞാനറീയില്ല...ന്റെ കുഞ്ഞിബിയാണേ ഞാനറീയില്ല..ഉമ്മാണേ,,,ഞാന്‍...
ഐശുന്റെ കാലു പിടിക്കാന്‍ ചെന്ന മുത്തൂന്റെ കരണം നോക്കി ആഞ്ഞൊരടി ..ചിതറിയ..പ്ലാസ്റ്റിക്കുകള്‍ക്കിടയിലൂടെ...തകരപ്പാട്ടകള്‍ തട്ടിമാറ്റിക്കൊണ്ട് ..അവന്‍ ആ പുഴവക്കിലൂടെ...ഓടി മറഞ്ഞു.....അടിച്ചു പോയ വിറയാര്‍ന്ന കൈക്കളാല്‍ ഐശു..മുത്തൂനെ മാടിവിളിച്ചു ..പിന്നാലെ ഓടി...പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിമേഞ്ഞ കൊറ്റില്ലത്തിനു താഴെയുള്ള ...കൂരയില്‍ ..കുഞ്ഞീബി തനിച്ചിരുന്നു...സന്ധ്യാ നേരത്ത് വിളറീയ മുഖവുമായ് അഴിഞ്ഞുലഞ്ഞ മുടിയുമായ് ഇറയത്ത് .തളര്‍ന്നു വീണ ഐശൂനെ നോക്കി കുഞ്ഞീബി..വാവിട്ടൂ കര‍ഞ്ഞൂ...ആകൊറ്റില്ലത്തില്‍ അന്ന് കൊറ്റികളൊന്നും ചേക്കേറിയില്ല......

പോലീസും കേസുമായി കേറീ നടക്കാനൊന്നും നാടകക്കാരനും സമയമില്ല....
ഇന്നു ഫെബ്രുവരി..18. നിരവധി മോഷണക്കേസുകളിലെ...പ്രതി...മുത്തലിബ് എന്ന ആക്രി മുത്തുവിന്റെ വിധിയാണ് ഇന്ന് .
നിരവധിയാളുകളാല്‍...കോടതി നിറഞ്ഞിരുന്നു...ഒരു 18 വയസ്സുകാരന്റെ ആക്രിക്കാ‍രന്റെ വിക്രിയകള്‍ പത്രങ്ങളായ പത്രങ്ങളെല്ലാം,,,ബലൂണ് കിട്ടിയ കുഞ്ഞൂങ്ങളേപ്പോലെ ആഘോഷിച്ചു....കുഞ്ഞവറാച്ചനും കുമ്പക്കൊടലും അതിനു താഴെ കുഞ്ഞവറാച്ചന്‍ പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തിയ...ഡീങ്കു പട്ടീയും പിന്നെ ചാണകം കലക്കിയ നാണീതള്ളയും,കിക്കിളിയാക്കി സമ്പാതിച്ച ഓന്ത് നളിനിയും ..വിളികേട്ട് ഉളീതെറ്റി കൈ മുറീഞ്ഞ നാണുവാശാരിയും...നെയ്മത്തിക്കാരന്‍ കിക്കീളി മാപ്ലയും .ഗള്‍ഫ് കാരന്‍ ( ഈ കേസിന്റെ പ്രധാന നടത്തിപ്പു കാരന്‍ കാശൂകാരന്‍)ഇവരെല്ലാം ഫ്രണ്ട് ബെഞ്ചില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു...
കറൂത്തഗൌണ് ധരിച്ച വൌവ്വാലും കൂട്ടം ഒഴുകിനടക്കുന്നു...ആ കലപില ശബ്ദത്തിലേക്ക് നിശബ്ദതയുമായി ജഡ്ജി വന്നു .
ആയിക്കര പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ പുറമ്പൊക്കില്‍ താമസിക്കുന്ന ആയിഷ എന്നിവരുടെ മകനയ മുത്തലിബ് എന്ന മുത്തു.. വാദിഭാഗം ആരോപിച്ച മുഴുവന്‍ കേസിലും കുറ്റക്കാ‍രനാണെന്ന് ...കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.ആയതിനാല്‍ .ഭവന ഭേദനം ,ബലാല്‍ സംഘം , എന്ന്തിനു പുറമേ..കവര്‍ച്ചയ്ക്കിടെ ഒരു വൃദ്ധയേയും മകനെയും കൊലപ്പെടുത്തി എന്ന കേസില്‍
പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ഈ കോടതി വിധിക്കുന്നു.
******
പ്രതിക്കെന്തെങ്കിലും കോടതിയെ ബോധിപ്പിക്കാനുണ്ടോ....
പ്രതിക്കൂട്ടിലെ....പിടക്കുന്ന ഹൃദയം തുറന്ന് ഭീകര ശബ്ദത്തില്‍....മുത്തു അലറി,,,
ഞാന്‍ തകര്‍ന്നൊലിക്കുന്ന ക്കൂരയിലെ..ഒരുമ്മയുടെയും ന്റെ കുഞ്ഞിബീന്റെയും പട്ടിണി മാറ്റാന്‍ പാട്ടയും കുപ്പിയും പെറുക്കിയോന്‍...എന്റെ കയ്യില്‍ പണമില്ല ,അധികാരത്തിന്റെ ചെങ്കോലും തലപ്പാവും ഇല്ല....പണവും അധികാരവും ഉള്ളവര്‍ക്ക് അടിയറവെക്കുന്ന നിങ്ങടെ ഈ നീതിയുടെ തത്ത്വശാസ് ത്രം ഒന്നു പൊളിച്ചെഴുതൂ.....മാറ്റുവിന്‍ ചട്ടങ്ങളെ....സ്വയമതല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേത്താന്‍
നിശ്ചലമായ കോടതി ഹാള്‍....പതിയേ പിരിഞ്ഞു പോകുന്ന വാദികളും അവസരവാദികളും..കൊഞ്ഞനം കുത്തിയ കാണികളും .ചിരിയുടെ മാലയണീഞ്ഞ് നളിനിയും ,കൂഞ്ഞവറാച്ചനും, നണീത്തള്ളേം..കിക്കിളീ മാപ്ലേം..ചെമ്പു കലവും ഓട്ടുറുളിം സ്വര്‍ണ്ണമാലയും വിറ്റു കിട്ടിയ പണം സ്വന്തമായതിന്റെ അഹ്ലാദത്തില്‍ നാണു ആശാരിയും (ഇപ്പോഴാ നാടകക്കാരന് നാണുവാശാരീന്റെ ഉളിതെറ്റി കൈമുറീഞ്ഞത് എങ്ങിനെയാണെന്ന് മനസ്സിലായത്..കള്ളന്‍ മുത്തുവാണേന്ന് പറഞ്ഞൂ പരത്തിയത് നാണുവാണ്).ബലൂണു കിട്ടിയ പത്രക്കാരും ....എല്ലാവരും പിരിഞ്ഞു പോകുന്നു...അങ്ങ് ആ പുഴ്യോര്ത്തെ..പ്ലാസ്റ്റിക്കു കൊണ്ടു കെട്ടിയ കൂരയില്‍ മുള്മ്പായ കൊണ്ടു തിരിച്ച ഇറയത്ത്..ദൂരേ പുഴവക്കത്തേക്ക് കൊറ്റില്ലത്തിനു താഴെ കണ്ണൂം നട്ട് ഐഷുമ്മയും ...ഐഷുമ്മയുടെ മടിയില്‍ തലചായ്ച്ച് കഥാപുസ്തകവുമായി വരാരുള്ള കൊച്ചിക്കയെയും കാത്ത് കുഞ്ഞീബിയും....അപ്പോഴും ആളൊഴിഞ്ഞ കോടതി യില്‍ ജഡ്ജിയുടെ കസേരയ്ക്കുനേരെ
കുഞ്ഞവറാച്ചന്‍ പച്ചക്കറിമാത്രം കൊടൂത്ത് വളര്‍ത്തിയ ഡീങ്കു ഇന്നേവരെ ഇല്ലാത്ത ശബ്ദത്തില്‍ കുരച്ചു ചാടിക്കൊണ്ടേയിരുന്നു.

Monday, February 16, 2009

Natakakaran: ബൂലോക രാജാവ്..രാജ രാജ കൂതറ വര്‍മ്മന്‍ തിരുമനസ്സ്...(നാടകം)

Natakakaran: ബൂലോക രാജാവ്..രാജ രാജ കൂതറ വര്‍മ്മന്‍ തിരുമനസ്സ്...(നാടകം)

കൂക്കി വിളീ....

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍്....
കൂയ്.................................
കൂയ്.......................................................
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്
കൂ കൂ‍ൂ‍ൂ‍ൂ‍ൂയ്.........................................................
പല ബ്ലോഗുകള്‍ക്കും ബ്ലൊഗുകളിലെ ചീഞ്ഞളീഞ്ഞ കമന്റു കള്‍ക്കും മറൂപടീ എഴുതാന്‍ സമയമില്ല....ഇങ്ങനെ പ്രതികരീ‍ക്കുന്നു..കൊള്ളേണ്ടവന്‍ കൊണ്ടോളൂ ...തല്ലേണ്ടവന്‍ തല്ലിക്കോളൂ....

Sunday, February 15, 2009

കൂതറ അവലോകനം: 30. Top 10 മലയാളം ബ്ലോഗുകള്‍

കൂതറ അവലോകനം: 30. Top 10 മലയാളം ബ്ലോഗുകള്‍

ബൂലോക രാജാവ്..രാജ രാജ കൂതറ വര്‍മ്മന്‍ തിരുമനസ്സ്...(നാടകം)ഭൂലോകരെല്ലാം നാടകമെഴുതിപ്പയറ്റി ...തെളിഞ്ഞിരിക്കുമ്പോള്‍ ..നാടകക്കാരന്‍ എന്ന പേരും പറഞ്ഞിരിക്കാന്‍ നിനക്കു നാണമില്ലേ...( ഇന്നുച്ച്ഛ്യ്ക് കഞ്ഞീയും പയറൂം ഒരു മുട്ടവറൂത്തതും കൂട്ടി അടിച്ചപ്പോള്‍..ഞാന്‍ ഏന്നോടു തന്നെ ചോദിച്ചത്) നാടകക്കാരനാണോ നാടകത്തിനു ക്ഷാ‍മം....ഇന്നാ‍ പിടിച്ചോ എന്നു നാടകക്കാറനും.
നാടകം
ഫലേ ഫേഷ്
രംഗം...1
( ബ്ലാഗ് രാജ്യം വാഴും രജരാജവര്‍മ്മ കൂതറതിരുമനസ്സിന്റെ ബ്ലോഗു കൊട്ടാരം )
( കൂതറ വര്‍മ്മ തിരുമനസ്സ് കൊട്ടാരത്തിലെ ഉമ്മറപ്പടിയില്‍ കുത്തിയിരുന്ന് കുഴിനഖം തോണ്ടുകയാണ്..)
കൂതറ രാജന്‍: ( കുഴി നഖം തോണ്ടിയ കൈ മൂക്കില്‍ മണപ്പിച്ച് )
ഹും,,,,,,,,,,, എന്തൊരു നാറ്റം .....ആരവിടെ ....
( ഒരു ഭടന്‍ കടന്നു വരുന്നു,)
ഭടന്‍ : അടിയന്‍
കൂതറ: നമ്മുടെ കാലീലെ കുഴിനഖത്തിനു ആരാണു നാറ്റമുള്ള വസ്തുക്കള്‍ കോണ്ടുവന്നോഴിച്ചത്....
ഈ അസാധാരണ നാറ്റം നമ്മെ അലോസരപ്പെടുത്തുന്നു....ഉടന്‍ ഒരു പരിഹാരം കണ്ടെത്തൂ‍...ഇല്ലേങ്കില്‍ നമ്മള്‍ നാടുനീങ്ങീയ വാര്‍ത്ത നാളേ വിളമ്പരം ചെയ്യാനുള്ള ഏര്‍പ്പാടു ചെയ്യൂ‍...
ഭടന്‍: ഏവിടെ തിരുമേനീ അടിയനെ ഒന്നു മണക്കാന്‍ അനുവദിച്ചാലും..
കൂതറ: പരീക്ഷണത്തിനു കെല്‍പ്പൂണ്ടോ..?
ഭടന്‍: തീര്‍ച്ചയായും അങ്ങയുടേ ഈ വായ്നാറ്റത്തെക്കാളും വരുമോ എന്നറീയാനാണ്
കൂതറ: നാം അനുവദിച്ചിരിക്കുന്നു...
( ഭടന്‍ കുഴിനഖം മണപ്പിക്കുന്നതും നിമിഷം പ്രതി ...ബോധമറ്റു വീഴുന്നു,)
കൂതറ: പാവം ...ഒരു നിമിഷം നമ്മുടേ കാ‍ലാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നു
ആരു രണ്ടാമതവിടേ.....
( മറ്റൊരു ഭടന്‍ കടന്നു വരുന്നു)
കൂതറ: നമ്മുടെ കുഴിനഖം മണത്ത് ബോധരഹിതനായതാണ് ഇയാള്‍ ...ഉടനടി കൊട്ടാരം വൈദ്യന്‍ അനിലയ്യനോടു വിവരം പറയൂ...എന്നിട്ട് ഏഴു അനോണി ബ്ലൊഗുകളില്‍ കുളീപ്പിച്ചേ ഇവനെ ഇനി കൊട്ടാരമുറ്റത്തു കടത്താവൂ...
ഭടന്‍ : ഉത്തരവ്.( രണ്ടാ‍മത്തെ ഭടന്‍ ആദ്യത്തെ ഭടനെയും കൊണ്ടു പോകുന്നു.)
കൂതറ: എന്താണെന്നറീയില്ല ...ഈയിടെയായി ....നമ്മുടെ പ്രജകള്‍ക്കെല്ലാം നമ്മുടെ മണം അത്ര പിടീക്കുന്നില്ല ......ഈ ബ്ലൊഗുരാജ്യത്ത് നമ്മെക്കുറീച്ചു പലരും അപവാദപ്രജരണങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ടെന്നറീഞ്ഞൂ.....ഏതായാലും നമ്മുടെ ഭരണ പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സമയമായിരിക്കുന്നു......ഏതായാലും നമ്മുടെ കുഴിനഖത്തിനു ചാണകവെള്ളമൊഴിച്ച(ഒരു ഉദാഹരണം മാത്രം. എന്താണ് ഒഴിച്ചതെന്ന് കൂതറ രാജന് ഇന്നും മനസ്സിലായില്ല് ) കശ്മലനെ ഉടനടി കണ്ടെത്തണം ...ശും....ശും.....(വാളൂരി ഉറയില്‍ ഇടുന്നു...)
( ബള്‍ബു ഫ്യൂസാകുന്നു) ( പുതിയ ബള്‍ബിടുന്നു )
രംഗം ..2
( ബ്ലോഗു രാജ്യം വാഴും രാജരാജ കൂതറ തിരുമനസ്സിന്റെ ടോപ് ടെന്‍ സമ്മേളന സദസ്സ്)
കൂതറ: പ്രിയരെ രാജ്യത്തിന്റെ ആഭ്യന്തിര സുരക്ഷയ്ക്കൂ ഭീഷണി നേരിടൂമ്പോഴാണല്ലൊ...നാം നമ്മുടെ
ടോപ് ടെന്‍ സദസ്സ് വിളിച്ചു ചേര്‍ക്കാറുള്ളത്......അതു പോലെ നമ്മുടേ .രാജ്യം ഇന്ന് ഗുരുതരമായ ഒരു ഭീഷണിയേ അതിജീവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....ഇതിനെ കുറീച്ചു ചര്‍ച്ചചെയ്യാനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത്....
എന്താ ഹെള്‍പ് ലൈന്‍ ഷിബു വര്‍മ്മതമ്പുരാന്റെ അഭിപ്രായാം...
ഷിബുവര്‍മ്മ : അതിനു ഭീഷണീ എന്താണെന്നു പറഞ്ഞില്ല....
കൂതറ: മറ്റൊന്നു മല്ല ...നമ്മുടെ കൊട്ടാരത്തില്‍ അസഹ്യമായ നാറ്റം നിര്‍ഗ്ഗമിക്കുന്നു.....
ബെര്‍ളിക്കാട്ടില്‍ തോമസ്സു തിരുമേനി:- അങ്ങ് ഈ ഇടെയായി ഉറുളക്കിഴങ്ങാണോ കഴിക്കുന്നത്
കൂതറ: ഓ....ഇവിടെ മനുഷ്യന്‍ കുണ്ടീക്ക് തീപ്പിടീച്ച് നില്‍ക്കുമ്പോഴാ ഇയാളുടെ ഒടുക്കത്തെ ഒരു ബീഡീക്കു തീപ്പറ്റിക്കല്‍....
ബെര്‍ളി: അതു തന്നെയാണ് ഞാന്‍ ചോദിച്ചത് ഇനി വല്ല തീയ്യോ പുകയോ അതില്‍ കൂടെ പുറത്തേക്കു വമിച്ചോ.....?
കൂതറ: ഓ ഒന്നു നിര്‍ത്തുന്നുണ്ടോ ഈ ബെര്‍ളിത്തരങ്ങള്‍ നിന്നെയോക്കെ ഈ ടോപ്പ് ടെന്‍ സഭയില്‍ ഇരുത്തിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.....എടോ ...ദുര്‍ഗ്ഗന്ധത്തിന്റെ ഉറവിടം ഞാന്‍ കണ്ടു പിടിച്ചു...വേറെ എവിടേയും അല്ല...ദാ ഇവിടെ.....
(അന്തപ്പുരത്തിലെ മഹാറാണീയുടെ വാസനസ്പ്രേ ര്ണ്ടു കുപ്പി പുരട്ടി കെട്ടിയ ഒരു ഭാണ്ഡക്കെട്ട് കൂതറ തിരുമനസ്സ് തന്റെ കാലിന്റെ തള്ള വിരലില്‍ നിന്നും അഴിക്കുന്നു.)
സദസ്സൊന്നാകെ: ഹുമ്മ്മ്മ്മ്മം ....................$^%%#^#%#@##@@#@@@()*&)(*%(*&%
ഉടന്‍ തന്നെ ഹെല്‍മെറ്റു ധരിച്ഛ രണ്ടൂ ഭടന്മാര്‍ ... ഓടി വന്ന് ആ കെട്ട് അതു പോലെ തന്നെ കെട്ടി വയ്ക്കുന്നു. )
കൂതറ: ഇപ്പോ മനസ്സിലായല്ലോ .....നമ്മെ പ്രജകള്‍ക്കു മുന്നില്‍ നാണം കെടൂത്താന്‍ ....ജനസമ്മതി കുറയ്ക്കാന്‍ ആരോ മനപ്പൂര്‍വ്വം എന്തോ കലക്കി ഒഴിച്ചതാണ് ...ഇതിന്റെ ഉറവിടം ക്ണ്ടെത്തുകയും എന്റെ പൊയ്പ്പോയ ജനസമ്മിതി ....തിരികെ കൊണ്ടു വരാനും ആണ് അയല്‍ രാജാക്കന്മ്മാരായ്
നിങ്ങള്‍ ഉള്‍പ്പെട്ട ഈ ടോപ്പ് ടെന്‍ സഭ വിളിച്ചു ചേര്‍ത്തത്......ഇനി നിങ്ങളുടെ വിലയേറീയ അഭിപ്രായങ്ങള്‍ക്കാണു പ്രസക്തി....
(ഈ സമയത്ത് കൊടകര വാഴും വിശാല മനസ്ക്ക്ന്‍ തിരുമേനി...ആസനം ചൊറിഞ്ഞൂ ഒരു കോട്ടു വായയും ഇട്ടു ....പീഠത്തിന്റെ ഒരു സൈഡീല്‍ ഒടീഞ്ഞൂ കുത്തി ഇരിക്കുന്നു.....കൂതറയുടെ വിളീകേട്ട് പെട്ടെന്നെഴുന്നേല്‍ക്കുന്നു)
കൊടകര: അതേ.....നമുക്കോരു കാര്യം ചെയ്യാം ......പെണ്ണുകാണാന്‍ എന്ന വ്യാജേന ,,,രാജ്യത്തെ മൊത്തം വീടുകളും കേറീ അന്വേഷിച്ചാലോ....പെണ്ണീനേം കാണാം ...ചായേം കുടിക്കാം കൂട്ടത്തില്‍ അന്വേഷാ‍ണവും നടത്താം...എന്താ...(വലിയ വാ‍യതുറന്ന് പൊട്ടീ ചിരിക്കുന്നു ഏകദേശം ഒരു ചന്ത്രക്കാരന്റെ ചിരിയോളം വരും)....
ഗുരുകുല രാജ്യത്തെ ഉമേഷ് മഹാരാന്റെ ഐഡീയ: നമുക്ക് ഒരു അക്ഷര സ്ലോക സദസ്സ് സംഘടിപ്പിക്കം .....ലോകത്തിലെ ഏറ്റവും വലിയ നറ്റത്തെകുറീച്ചായിരിക്കണം ശ്ലോകം..എന്ന നിബന്ധനയും വേണം .. എന്തായാലും ഈ പണീ ഒപ്പിച്ചവന് ഈ നാറ്റത്തെ കുറീച്ച് നല്ലവണ്ണം പഠിച്ചവന്‍ തന്നെ എന്ന കാര്യത്തില്‍ സംശയം ഇല്ല. ഒരു വല്യ തുക സമ്മാനമായ് നല്‍കിയാല്‍
അവന്‍ തീര്‍ച്ചയായും ഈ മത്സര സദസ്സില്‍ പങ്കെടുക്കും എന്ന് ഉറപ്പ്....( കൈയ്യിലുള്ള പൊടീ ഡപ്പി തുറന്ന് ..ഒരു നുള്ള് പൊടി എടുത്തു ആഞ്ഞൂ വലിക്കുന്നു സദസ്സ് ഒന്നാകെ തുമ്മുന്നു...ഇതു കേട്ട് നാടൂ മുഴു വന്‍ തെണ്ടി ജനങ്ങളുടെ ക്ഷേമം ക്യാമറയിലാക്കി വേഷപ്രച്ഛ്ന്നനാകാറൂള്ള നിരക്ക്ഷരന്‍ തിരുമേനി ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു....
നിരക്ഷരന്‍:(തന്റെ നീണ്ടുലഞ്ഞ മുടി കോതി ഒതുക്കി സുസ്മേര വദനനായിപ്പറഞ്ഞു.)ഓ.....സാദനങ്ങള്...എന്തോരം തത്തമ്മച്ചുണ്ടന്മ്മാരാ ....ഇവിടെ ...നേരത്തെ ഈ നാറ്റം അടിച്ചപ്പോ ഉറങ്ങീപ്പോയി....ഇന്തോ ചെയ്യും .....എന്റെ കൂതറ രാജാ....അങ്ങയുടെ റാണീയെ സമ്മതിക്കണം...
കൂതറ.: ഇതും എന്നെ അലട്ടുന്ന ഒരു വല്ല്യ പ്രശ്നമാണീപ്പോള്‍....ഈ നാറ്റം തുടങ്ങിയതില്‍ പിന്നെ നാം അന്തപ്പുരം കാണറേ ഇല്ല:
കൊടകര: റാണീ കാണീക്കാറേ ഇല്ല എന്നു പറയുന്നത്താവും ഉചിതം.(ചന്ത്രക്കാരന്റെ ചിരി)
കൂതറ.: കൊടകര വല്ലതും പറഞ്ഞോ....?
കൊട്കര.: അല്ല റാണീയുടെ കാര്യം കഷ്ടം എന്നു പറഞ്ഞതാ....
( ഈ സമയത്ത് ...പണ്ടു പാറ്റ ഗുളികയും കൂറമിട്ടായിയും , അസ്തൂരി ഗുളികയും വിറ്റു നടന്ന് ഇപ്പൊ ബ്ലോഗ് രാജ്യത്തെ പ്രധാന വൈദ്യന്‍ മെഡീസിന്‍ തിരുമേനി മൂക്കിന്റെ മുകളീല്‍ പറ്റിയ ഒരു ഈച്ചയെ ആഞ്ഞടിച്ചു.....ഈച്ച അതിന്റെ പാട്ടിനു പോയി തിരുമേനി മൂക്കും കൊണ്ടു പുളഞ്ഞു ...കൊടകര ചന്ത്രക്കാരന്റെ ചിരി ആവര്‍ത്തിച്ചു...മൂക്കു പോയ തിരുമേനി ....മുക്രി ശബ്ദത്തില്‍ പറഞ്ഞു,,)
തിരുമേനി:കൂതറ തിരു മനസ്സേ...ഞാന്‍ ഒരു കാര്യം ചെയ്യാം ഈ നാട്ടിലെ മുഴുവന്‍ പേരുടെയും മണക്കാനുള്ള ശേഷി ഇല്ലാതാക്കിയാലോ.....?
( സദസ്സില്‍ പൊട്ടിച്ചിരി ..ഉയരുന്നു...ഇതില്‍കൊടകര ചിരി ചന്ത്രക്കാരന്റെ ശബ്ദം വേറീട്ടു നില്‍ക്കുന്നുണ്ടായിരുന്നു.)
കൂതറ: ....ഒന്നു നിര്‍ത്തുന്നുണ്ടോ...ഇവിടെ മിമിക്രി കാണിക്കാനല്ല് ഞാന്‍ നിങ്ങളേ വിളിപ്പിച്ചത്...
ചത്ത് കിടക്കുന്നവ്ന്റെ ശവത്തിന്റെ മോളീന്ന് കാരംസ് കളിക്കുകയാ എല്ലാം കൂടി..(അതെങ്ങിനെ യാന്ന് നാടകക്കാരനും അറീയില്ല കാരംസ് കളീച്ചാല്‍ കോയിന്‍സ് എവിടെ ഇടൂം എന്ന് നാടകക്കാരന്‍ ഗവേഷണത്തിലാണ്)...എനിക്കു വേണ്ടത് പരിഹാ‍രമാണ് ..... നിങ്ങളെ ഒന്നിനും കൊള്ളില്ലെന്നു മനസ്സിലായി....ഈ ചിത്രകാര സ്വാമികളും ,,, സ്വരലോകത്തെ ഗായകതിരുമനസ്സും ...നട്ടപ്പിരാന്തന്‍ തിരുമേനിയും എവിടെയാണാവോ.....ഇവറെപ്പോഴും ലേറ്റാണല്ലോ.....ഇവര്‍ക്കിപ്പൊ വല്ല്യ ഗമ കൂടിയിട്ടുണ്ട്....എല്ലത്തിനേയും ഞാന്‍ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്....ഇങ്ങു വരട്ടെ......
( ഈ സമയത്ത് .....വയനാടന്‍ ചുരം കയറുന്ന സ്റ്റേറ്റ് ബസ്സിന്റെ ശബ്ദത്തില്‍ മനോഹരമാ‍യ ഒരു ഗാനം,,, .....)
നാറ്റം......കൊടും.നാറ്റം....
ഒഴുകിവരും നേരം......
അറിയാ‍ന്‍ കൊതിയായീ...
(എന്നു തുടങ്ങീയ ഗാനവുമായി കിരണ്‍സ് തിരുമേനിയും ..കുടെ ഡ്യുയറ്റു പാടി ലക്ഷ്മീഭായിതമ്പുരാട്ടിയും എഴുന്നള്ളിയിരിക്കുന്നു....) (കിരണ്‍സ് തിരുമേനിയേയും ലക്ഷ്മീഭായി തമ്പുരാട്ടിയേയും ക്ണ്ടയുടന്‍ കൂതറ തിരുമനസ്സ് തന്റെ കാലിലെ കെട്ട് ഭടന്മ്മാരെ വിളീപ്പിച്ച് മുറൂക്കി കെട്ടുന്നു..)
കൂതറ: വരണം വരണം ,,പതിവില്ലാതെ ലക്ഷ്മീഭായി തമ്പുരാട്ടിയും കൂടെയുണ്ടല്ലോ....
ലക്ഷ്മി:തിരു മനസ്സിനു തിരുവുള്ളക്കേടു വല്ലതും ...
കൂതറ : ഏയ് നമുക്കെന്തു അഹിതം ...തമ്പുരാട്ടി...ഈ കൊട്ടാ‍രത്തില്ലേക്ക് ആ‍ഗമിക്കുക എന്നതു നമുക്കാനന്തം തരുന്ന ശുഭ വാര്‍ത്തയല്ലേ.....
ലക്ഷ്മി: റാണി ഒരാഴ്ച്ചയായി എന്തോ ...നല്ല സുഖത്തിലല്ല എന്ന് നമ്മുടെ തോഴിമാര്‍ പറഞ്ഞറീഞ്ഞു ...
അങ്ങിനെ എഴുന്നള്ളീയതാണ്...റാണീയെ കാണാന്‍ അനുവാദം തന്നാലും.
കൂതറ: ഇന്നലേ തന്നിരിക്കുന്നു ....എന്താ പോരേ...( സദസ്സില്‍ കൂട്ടച്ചിരി ..അപ്പോഴും കൊടകര ചന്ത്രക്കാരന്റെ ചിരി വേറേ. ഇതു കണ്ട കൂതറ ആജ്ഞാപിച്ചു)
കൂതറ: കൊടകരമാത്രം ചിരിക്കണ്ടാ....നാം മനസ്സിനല്‍പ്പം സുഖം കിട്ടാനാണ് ഈ സഭ വിളിച്ചു ചേര്‍ത്തത്..മനസ്സിലായില്ലേ..
(കൊടകര മുഖം വീര്‍പ്പിച്ചു...) (തമ്പുരാട്ടി അകത്തേക്കു പോകുന്നു.)
കിരണ്‍സ്: നാം വരുന്ന വഴിയില്‍ വല്ല പൂച്ച്ഛയോ പട്ടിയോ ..നാടൂ നീങ്ങിയിട്ടുണ്ടെന്നു തോന്നുന്നു...
വല്ലാത്ത നാറ്റം ( കൊടകര പീഠത്തില്‍ നിന്നും ചാടി എഴുന്നേറ്റ് കിരണ്സിന്റെ കാതില്‍ കാര്യത്തിന്റെ ഗൌരവം ധരിപ്പിക്കുന്നു)
കിരണ്‍സ്’: ഇത്ര ഗൌരവമാ‍യ കേസ്സാണെങ്കില്‍ ഞാന്‍ നട്ടപ്പിരാന്തന്‍ തിരുമേനിയേ കൂടെ കൂട്ടു മായിരുന്നു .... അദ്ദേഹം തന്ന ലീവ് ലെറ്റര്‍ ആണ് അങ്ങേക്കു തരാന്‍ എന്റെ കയ്യില്‍ തന്നയച്ചതാണ്
അദ്ദേഹത്തിന്റെ രാജ്യത്തെ പ്രജകളെ പലതരങ്ങളിലായി തിരിച്ച് അവാര്‍ഡെങ്ങിനെ കൊടുക്കും എന്നു ചിന്തിച്ച് നട്ടപ്പിരാന്തു കേറീ ഇരിക്കുകയാണ്. അതാണ് ഇന്നു വരില്ലെന്നു പറഞ്ഞത്.
(പുറത്ത് നിന്നും ഒരു കുതിരകുളമ്പടി കേള്‍ക്കുന്നു...കൂടെ ഒരു കവിതയും )
ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍ ,
ദിഗ് വിജയത്തിനെന്‍ സര്‍ഗ്ഗ ശക്തിയാം ഇക്കുതിരയെ വിട്ടയക്കുന്നുഞാന്‍“
(കുതിരപ്പുറത്തേറീ ബ്ലോഗു രാജാവ് രാജരാജ കൂതറ വര്‍മ്മതിരുമനസ്സിന്റെ മന്ത്രി മുഖ്യനായ ചിത്രകാരതിരുമേനി എഴുന്നള്ളൂന്നു)
കൂതറ: എവിടെ യായിരുന്നു ഇത്രയും നേരം ..നം ഇവിടെ പമ്പുകടിയേറ്റു കിടകുമ്പോള്‍ മന്ത്രിമുഖ്യന്‍ കുതിരപ്പുറത്തേറി സുഖ സവാരി നടത്തുകയാണല്ലേ.....)
കുതിരപ്പുറത്തുനിന്നും താഴെ ഇറങ്ങീ തന്റെ കൂടെ എപ്പോഴും കോണ്ടു നടക്കാറൂ ള്ള ഒരു ബൈനോക്കുലറീന്റെ കുഴ്ലിലൂടെ...കൂതറ തമ്പുരാനെ സൂക്ഷിച്ചൊന്നു നോക്കുന്നു കാലില്‍ ഒരു വലിയ ഭാണ്ഡകെട്ടു കണ്ട ചിത്രാകാരന്‍ തിരുമനസ്സ് അടുത്തു കണ്ട ഒരു ഭടന്റെ തലയ്ക്കു ആഞ്ഞൊരടി....(വേദനകോണ്‍ടു പുളഞ്ഞു പോയി ചിത്രകാര തിരുമേനി. (കണ്‍ഫ്യൂഷനായി അല്ലേ ) ...ഭടന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു.)
ചിത്രകാരന്‍; ഇത്രവല്യൊരത്യാഹിതം സമ്പവിച്ചിട്ട് നമ്മോടെന്തുകൊണ്ടീതു നേരത്തെ പറഞ്ഞീല്ല ..(ഭടന്‍ ചിത്രകാരന്റെ കാതില്‍ മന്ത്രിക്കുന്നു)
ചിത്രകാ‍രന്‍ : ഇതാണോ കാര്യം ഇതു ഞാന്‍ പരിഹരിക്കാം
കൂതറ : എവിടെ ആയിരുന്നു ഇതു വരെ...
ചിത്രകാ‍റന്‍ : ഒരു ബ്രാഹ്മിണന്റെ ..കഴുത്ത് അറൂക്കാനുണ്ടായിരുന്നു ...വരുന്ന വഴിക്കു അഞ്ചാ‍റു നാ‍യന്മ്മാരെ കെട്ടിയിട്ടു ചാട്ടയ്ക്കടിച്ച്....പിന്നെ കുറച്ചു കലണ്ടര്‍ ചിത്രങ്ങള്‍ പറിച്ചു കീറാ‍നുണ്ടായിരുന്നു
ബെര്‍ളീതിരുമ്മേനി: ഇതെന്താ മന്ത്രീ....നെറ്റിക്കൊരു പൊട്ടല്‍
ചിത്രകാരന്‍ : അത് സരസ്വതിയുടെ മുല എത്രയാണേന്ന് കുളീക്കുമ്പോള്‍ ഒളിഞ്ഞു നോക്കിയതാ....കാണാ‍ന്‍ പറ്റിയില്ല കുരുത്തം കെട്ട കുറേ പിള്ളേര്‍ എനിക്കിട്ടെറീഞ്ഞു നെറ്റി കൊണ്ടാ‍ തടുത്തത്...അതാ ഇങ്ങനെ....
കൂതറ: എന്തു കുന്തമെങ്കിലും ആകട്ടെ...എന്റെ പ്രശ്നത്തില്‍ ഒരു പരിഹാരം ഉണ്ടാക്കൂ‍......
(ചിത്രകാരന്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞ ഒരു ചെടിച്ചട്ടിക്കരികില്‍ ദുഷ്യന്തനെ ഓര്‍ത്ത് ശകുന്തള ഇരിക്കുന്ന പോലെ ചിന്താ നിമഗ്നനായി ഇരിക്കുന്നു)
(.ബള്‍ബ് ഫ്യൂസാകുന്നു ....അടൂത്ത ബള്‍ബ് ഇനി എപ്പോഴെങ്കിലും ഓണാകും.)
ഈ നാടകം ആരേയും വേദനിപ്പിക്കാനല്ല ഭൂലോകത്തിലെ മാലോകര്‍ക്ക് ഒരു നേരം പോക്കായി എഴുതിയതാണ് ....ഇനി ഇതില്‍ ആരും ആന്താരാര്‍ത്ഥം കണ്ടെത്തി നാടകക്കാരന്റെ കഞ്ഞീകുടി മുട്ടിക്കരുത്..ഇതിന്റെ അര്‍ത്ഥങ്ങള്‍ ഞാന്‍ മാത്രം കണ്ടോളാം,,
,ശൂ...........ഠേ,,,,,,,,,,ഇത് ആരുടേയും കണ്ണ് കൊള്ളാതിരിക്കാന്‍.

Saturday, February 14, 2009

പ്രിയ്യപ്പെട്ട പ്രാവേ....നിനക്കുവേണ്ടി.ഇന്ന് 14.02.2009 രാവിലെ 7 മണിയാണ് ഡ്യൂട്ടി...കുറേ നാളുകൂടി ഫുട്ബോള്‍ കളിച്ചു കൊണ്ടാണ് ഇന്നലെ വെള്ളിയാഴ്ച ആഘോഷിച്ചത് അതിനും മാത്രം ഇന്നു നല്ല പനിയാണ് ഒരു പനഡോളിനെ കൂട്ടു പിടിച്ച് കമ്പനിയിലേക്കു തിരിച്ചു ....ഒഫീസില്‍ മാനേജറുടേ ക്യാബിനില്‍ സൌദിപയ്യന്മ്മാര്‍ പണീയൊന്നുമില്ലാതെ വെറൂതെ നില്‍ക്കുകയാണ് ..കാരണം മറ്റൊന്നുമല്ല....അവര്‍ക്കു ക്ലീനിങ്ങിനുള്ള ഗേലിന്റെ ടയര്‍ പഞ്ചര്‍ ആണ് ( ഗേല്‍ എന്നാല്‍ നമ്മുടെ ജെ സി ബി യുടെ കുട്ടി എന്നു പറയാം...ഒരു മണ്ണു കോരി)ഫിറ്ററെ കൊണ്ട് ടയര്‍ ഊരിച്ച് സാര്‍ എന്റെ കൈയ്യില്‍ തന്നു വിട്ടു ഞാന്‍ ഫോര്‍ക്ക് ലിഫ്റ്റില്‍ ടയറും എടുത്തിട്ട് നേരെ ..ഗാരേജ് വര്‍ക്ക്ഷോപ്പിലേക്ക് ചെന്നു..ഷഫിസാബിനോട് കാര്യം പറഞ്ഞു ..പെട്ടെന്നു വേണം....ഒരുപാട് പണിയുണ്ട് ...ആദ്യം ഷഫിസാബൊന്നു ചൂടായി....നിങ്ങള്‍ കേയര്‍ലസ്സായി വണ്ടിയോടിച്ചിട്ട് പഞ്ചറാക്കി കൊണ്ടു വന്നാല്‍ ഇവിടെ ഉള്ളവര്‍ക്ക് ഇതു മാത്രമല്ല ജോലി....ഇതിപ്പോ നാ‍ലാമത്തെ തവണയാ....ഇനി ഈ ട്യൂബില്‍ പഞ്ചറടക്കാന്‍ സ്ഥലമെവിടെ.....ഞാനും വിട്ടില്ല...സാര്‍ എന്നോടു പറഞ്ഞിട്ടു ഞാന്‍ എന്തു ചെയ്യാനാ..... ഡിപ്പര്‍ട്ട്മെന്റ് മാനേജറോഡൂ പറയൂ...ഞാന്‍ ഇതോടിക്കാറില്ല എന്റെ ജോലി അറ്റന്റര്‍ ആണ് .....സൌദി പയ്യന്മ്മാരാണ് ഇത് ഉപയോഗിക്കുന്നത്....അവരോടു പറയൂ....സാറ് പറഞ്ഞതിലും കാര്യമില്ലാ‍തില്ല...സൌദി പയ്യന്മ്മാരുടെ കയ്യില്‍ വണ്ടി കിട്ടിയാ‍ല്‍ അവര്‍ മുന്നും പിന്നും നോക്കാറില്ല....ഒരുതരം പോക്കാണ് ....ഒടുവില്‍ മുസ്തുക്കിയെ വിളിച്ച് ( ഒരു ഗുജറാത്തി പയ്യന്‍) എന്റെ കുടെ വിട്ടു ...ഈ ടയര്‍ പെട്ടെന്നു പഞ്ചര്‍ അടച്ചു കൊടൂക്കൂ....ഇതു അവസാനത്തെ പഞ്ചറാണെന്ന് എന്നോടു പറയാനും സാറു മറന്നില്ല....ഗാരേജിന്റെ ഒരു കോണീല്‍ ലിവറൂം ഹാമരും ഒക്കെയായി മുസ്തുക്കി തകര്‍ക്കുകയാണ് .....അപ്പോള്‍ എന്റെ കഴുത്തിനു പിന്നില്‍ ആരോ തലോടുന്നതു പോലെ എനിക്കു തോന്നി....തിരിഞ്ഞു നോക്കി ആരെയുക് കണ്ടില്ല പിന്നീടാണ് അറിഞ്ഞത് ഒരു തൂവല്‍ എങ്ങുനിന്നോ പറന്ന് എന്റെ പിന്‍ കഴുത്തില്‍ വീണതാണെന്ന് ...തുവലും കൈയ്യിലെടൂത്ത് ഞാന്‍ മുകളിലേക്കു നോക്കി....അപ്പോഴാണ് ആ ദാരുണമായ കാഴ്ച എന്റെ കണ്ണു നനയിച്ചത്....മുകളില്‍ റൂഫിനു താഴെ ഘടിപ്പിച്ച ലൈറ്റിന്റെ ഒരു ബോള്‍ട്ടില്‍ ഒരു വെള്ള നൂലില്‍ കാല്‍ കുരുങ്ങി പിടയുകയാണ് ഒരു പാവം മാടോത്തി....

പ്രാവ്.....എവിടെ നിന്നാണെന്നറിയില്ല....കാലന്റെ ചീട്ടും വാങ്ങി ആ വെള്ള നൂല്‍ അവളെ പിടികൂടീയത്....കാല്‍ കുരുങ്ങീ പിടയുന്ന അവളുടെ ആ ചുവന്ന കണ്ണുകള്‍ ‍എന്നെ രക്ഷിക്കൂ എന്ന് പറയുന്ന പോലെ എനിക്കു തോന്നി....

മുസ്തിക്കിയോട് ഫോര്‍ക്ക് ലിഫ്റ്റിന്റെ ഫോര്‍ക് പൊക്കിത്തരാന്‍ ഞാന്‍ പറഞ്ഞു...അവന്‍ ആദ്യം വിസമ്മതിച്ചു ...അതിനെ വിട്ടേക് അതിവിടെ പതിവാ...അവന്റെ കാരുണ്യമില്ലാത്ത വാക്ക് എന്നെ ചൊടിപ്പിച്ചു ....അവിടെ തൂത്തു വാരാറുള്ള ജാഡൂ എടുത്ത് ഞാന്‍ ഫോര്‍ക്ക് ലിഫ്റ്റിന്റെ ഫോര്‍ക്കിനു മുകളീല്‍ കയറീ...അവനോട് ...ഞാന്‍ ആജ്ഞാപിചു ...അരെ...കരോനാ....ക്യാ ദേഖാ ഹെ ആപ്....ഒടുവില്‍ എന്റെ ആജ്ഞ അവന്‍ അനുസരിച്ചു. ഞാന്‍ മുകളിലേക്ക് ഉയര്‍ന്നു പൊങ്ങുമ്പോള്‍ മാടോത്തിയുടെ മനസ്സിന്റെ സന്തോഷം പ്രതീക്ഷ എല്ലാം അവളുടെ ചുവന്ന കണ്ണില്‍ നിഴലിക്കുന്നത് ഞാന്‍ കണ്ടു.

പക്ഷേ...എന്നെ നിരാശപ്പെടുത്തിക്കൊണ്ട് ...ആ ജുഗാഡ് എന്നെ ചതിച്ചു..

അത് പകുതിക്കു വച്ച് ഒടിഞ്ഞു ...ഞാന്‍ മുസ്തുക്കിയോട് വീണ്ടും ആജ്ഞാപിച്ചു..ഒരു വലിയ വടി കൊണ്ടു വരൂ..

എന്റെ ആജ്ഞ എപ്പോഴും അനുസരിക്കാന്‍ അവന് ഞാന്‍ അല്ലല്ലോ ശമ്പളം കൊടുക്കുന്നത്.....അവന്‍ കേള്‍ക്കാത്ത പോലേ ടയറീന്റെ പഞ്ചറായ ഭാഗത്ത്..സാന്റ് പേപ്പര്‍ ഇട്ട് ഉരസിക്കൊണ്ടേഇരുന്നു....പിടയൂന്ന മാടോത്തിയെ കണ്ടപ്പോള്‍ എന്റെ സങ്കടം ഒന്നു കൂടി വര്‍ദ്ദിച്ചു...ഞാന്‍ എന്തു ചെയ്യും നീ ഭാഗ്യമില്ലാത്തവള്‍ എന്നേ എനിക്കിപ്പോ പറയാന്‍ കഴിയൂ.....

അഞ്ചാള്‍ പൊക്കത്തില്‍ എന്നെ ദൂരെ നിന്നു കണ്ട ഷെഫി സാബ് എന്നെ കൊല്ലാനുള്ള കലിയോടെയാണ്‍ വരുന്നതെന്നെനിക്കു തോന്നി....ഒടുവില്‍ ഞാന്‍ മുസ്തുക്കിയോട് അപേക്ഷിച്ചു ....എന്നെ ഒന്നു താഴെ ഇറക്ക് ...അപേക്ഷ ആയതു കൊണ്ട് അവന്‍ നിരസിച്ചില്ല...താഴെ ഇറങ്ങിയതും ഷെഫി സാബിന്റെ കൊല്‍ക്കത്ത സ്റ്റെല്‍ തെറീ വരെ ഞാന്‍ കേട്ടു ...സേഫ്റ്റി കമ്പനിയില്‍ വളരെ പ്രാധാന്യം നിറഞ്ഞതാണ് ഒരു സേഫ്റ്റിയും ഇല്ലാതെ ഞാന്‍ ഈ അഞ്ചാള്‍ പൊക്കത്തില്‍ ..വേറേ എന്തെങ്കിലും വേണോ...രണ്ടു മാസങ്ങല്‍ക്കു മുമ്പാണ് ഹീരപ്പ മരിച്ചത് ( ഹീരപ്പയെ കുറീച്ച് നാടകക്കാരന്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്) അതിനു ശേഷം സേഫ്റ്റി പരിശോധന കര്‍ശ്ശനമാണ് ....ഷെഫി സാബോടു സോറീ പറഞ്ഞ് ....ഫോര്‍ക്ക് ലിഫ്റ്റിന്റെ സീറ്റില്‍ തലകുനിച്ചിരുന്നു ഞാന്‍.....അവര്‍ക്കു കമ്പനിയുടെ നിയമാണു വലുത്

പക്ഷെ നാ‍ടകക്കാ‍രന് വെള്ളനൂലില്‍ കിടന്നു പിടയുന്ന ആ മാടോത്തിയുടെ ജീവനും ....ഒടൂവില്‍ ഗാരേജിലെ ജീവനക്കാരുടെയെല്ലാം പരിഹാസ പാത്രമായി ടയറും കൊണ്ട് ,,ഞാന്‍ മടങ്ങുമ്പോള്‍ ദയനീയതയോടെ ഞാന്‍ അവളെ ഒരു നോക്കു നോക്കി,,,മനസ്സുകൊണ്ടു അവളോടു പറഞ്ഞു ...പ്രിയ്യപ്പെട്ട മാടോത്തി ...നീ എന്നോടു പൊറുക്കുക...നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ ഞാ‍ന്‍ നിസ്സഹായാനാണ്
.ഈ ദുഷ്ട മനസ്സുകള്‍ക്കിടയില്‍ ..എന്റെ ഈ സഹായഹസ്തങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു...എന്ന സത്യം നീ അറിയുക എവിടെ നിന്നാണെന്നറീയില്ല ഒരു പക്ഷെ നിന്റെ കുഞ്ഞിനു മെത്തയൊരുക്കാന്‍ എവിടെ നിന്നെങ്കിലും കൊത്തിക്കൊണ്ടു വന്ന ആ വെള്ള നൂലിന്റെ മനസ്സലിയണമേ എന്ന് പ്രര്‍ത്ഥിക്കാനെ എന്നെ കൊണ്ടു പറ്റൂ.....അവിടെനിന്നൂം ഞാന്‍ അകലുമ്പോള്‍ അവള്‍ അവസ്സാനയി ഒരു വട്ടം ക്കൂടി ആ ചാരനിറത്തിലുള്ള ചിറകിട്ടടീച്ച് എന്നോട പേക്ഷിച്ചു...ആ ചുവന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ അവസാന കണികയും തുടച്ചെടുത്ത്...ഞാന്‍ അകന്നു.....ചിറകടിയോടെ അവളും.....
ഇതെഴുതുമ്പോഴും നാടകക്കാരന്റെ കണ്ണൂകള്‍ നിറയുകയാണ് .... ആ വെള്ള നൂലുകള്‍ക്കിടയില്‍ ഭക്ഷണ മില്ലാതെ ...വെള്ളമില്ലാതെ വിശന്ന് കഴ്ഞ്ഞ കാലുമായി ...പിടഞ്ഞ് പിടഞ്ഞ് ...അവള്‍ ....ഹോ.....ഇന്ന് നാടകക്കാരന്‍ ഉറങ്ങില്ല ... നനുത്ത ചാരത്തൂവലാല്‍ എന്നോട് ജീവനു വേണ്ടി കേണ പ്രിയ മാടോത്തീ‍... ആ വെള്ളനൂലുകള്‍ക്ക് നിന്നോടു ദയ തോന്നിയിട്ടുണ്ടോ...ഇല്ലെങ്കില്‍ നിന്റെ ആത്മാവിനു ശാന്തി ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം..............

Friday, February 13, 2009

വരവൂരാന്റെ മുംതാസ്.....

വരവൂരാന്റെ ഒരു കഥ വായിച്ചു എന്റെ മുംതാസ്

പൊട്ടിപ്പോളീഞ്ഞ ചാരു ബെഞ്ചില്‍ പ്രണയ ലേഖനം നീട്ടുന്ന പതിവിനു വിപരീതമായി....പട്ടാളക്കാരന്റെ കല്ല്യാണാലോജനയുമായി ചെന്ന മുംതാസിനെപ്പോലെ നിരവധി മുംതാസുമാരുള്ള കാലമാണ് ഇന്ന് ....പ്രണയം അതിന്റെ അര്‍ത്ഥ തലങ്ങള്‍ക്കും അപ്പുറത്ത് മാംസനിബന്ധമാകുന്ന കാലം....
രതിഭോഗങ്ങള്‍ ഫാഷനാകുന്ന കാലം...അച്ച്ഛന് മകളേയും കൊച്ചുമകളേയും തിരിച്ചറീയാനാകാത്ത കാലം...പ്രണയം എന്ന മഹത് വികാരത്തെ അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ് തലമുറ ഉണ്ടാകുമോ...ഇല്ല എന്ന് നാടകക്കാരന്റെ പ്രണയം എന്ന പോസ്റ്റിലെ കമ്മന്റ് കണ്ടാല്‍ മതി .....ആത്മാര്‍ത്ഥപ്രണയം കാലഹരണപ്പെട്ടുപോയ ഈ കാലത്ത്...നാടകക്കരന്റെ പോസ്റ്റിനു കമന്റെഴുതാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല എന്നറിയാം....സ്നേഹിക്കുന്ന പെണ്ണീനെ കാമക്കണ്ണോടുകൂടി നോക്കാന്‍ കഴിയില്ല എന്നത് സത്യ
മാണെങ്കില്‍ നാടകക്കാരന്റെ പ്രണയവും സത്യമാണ്...

ക്ലിക്കിപ്പോയത്


ഏകാന്തം


നാടകക്കാരന്റെ ക്രിയേറ്റീവ് ഫോട്ടോകള്‍
നൊമ്പരം ലക്ഷ്യം സമയമാ‍യ് കടലും കരയും ചേരുമ്പോള്‍ കാലം തുരുമ്പെടുത്ത ഓര്‍മ്മകള്‍ മനസ്സ് കമ്പനി കോട്ടേഴ്സ് പാര്‍ക്കില്‍ നിന്നുള്ള കാഴ്ച കടലോളം വെളിച്ചം റിലാക്സ് ഒരു സായന്തന കാഴ്ച ഒരു നേര്‍ത്ത വെള്ളി വെളിച്ചം കടമ ഇടുങ്ങിയ ലോകം
ഈ മണല്‍ പരപ്പില്‍ ഉള്ള സൌന്ദര്യം കൂടുതലായൊന്നും ഞാന്‍ കണ്ടില്ല
വരണ്ട ഈ ഭൂമിയില്‍ നാടകക്കാരന്റെ കോട്ടേഴ്സിനടുത്തുള്ള കമ്പനി പാര്‍ക്കില്‍ നിന്നുള്ള് കാഴ്ചകളാണ് ഇതു.......വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നുWednesday, February 11, 2009

നാടകക്കാരന്റെ പ്രണയം


5 മണിക്കുള്ള ബസ്സില്‍ നാലുlove letter കൊടുത്തു വിട്ടു
B A ക്കാരന്‍ പയ്യന്റെ കൈയ്യില്‍ രണ്ടെണ്ണം പിന്നെ
പാല്‍ക്കാരന്‍ സന്തോഷിന്റെ കൈയ്യില്‍ ഒന്ന്
അങ്ങിനെ മൊത്തം ഏഴ് Love Letter
ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍ തീര്‍ന്നില്ല കെട്ടോ...
മൊബൈല്‍ ഫോണില്‍ ഒരു ആറെണ്ണം ഞനാരാ മോന്‍.....?
ജീവിതത്തില്‍ ഇത് ഇപ്പൊ പത്തിരുപത് ആയിക്കാണും...
ക്രീത്യമായി ഓര്‍മ്മയില്ല............!!!എല്ലാം അല്പജന്മ്മങ്ങള്‍..!!!!!!!!!!!!!!!!!!!
എവിടെയാണു പിഴച്ചത്............?
ഗീതയും...രാമായണവും..നള ദമയന്തിയും ശാകുന്തളവും...
ഒക്കെ വായിച്ചു.ക്രിഷ്ണനും രാധയും, രാമനും സീതയും
നളനും ദമയന്തിയും ദുഷ്യന്തനും ശകുന്തളയും ഇവരൊന്നും പ്രണയിച്ചിരുന്നില്ലേ......?
ആറു കാമുകിമാരെ ഒന്നിച്ചു കൊണ്ടു നടക്കുന്ന
എന്റെ സുഹ്രുത്ത് സതീശന്‍.അവനെ ഒന്നു കാണണം.
ഒരെണ്ണമെങ്കിലും..നിലനിന്നാല്‍ മതിയായിരുന്നു......
പോകുന്നതിനു മുന്‍പേ....
ചങ്ങമ്പുഴയുടെ രമണന്‍ഒരാവര്‍ത്തി വായിച്ചു.....
എന്റെ കഥയില്‍ അവന്‍ ചാര്‍ളി ചാപ്ലിന്റെഒരു സിനിമ കണ്ടു.......
അവന്‍ പിറു പിറുത്തു....
രമണന്‍..ശാകുന്തളം....അവന്‍ പൊട്ടിച്ചിരിച്ചു...
നീ കാലഹരണപ്പെട്ടവന്‍ തന്നെ.
അവന്‍ എനിക്കു തന്ന വാത്സ്യായനന്റെ കാമശാസ്ത്രവും വാങ്ങി
ലജ്ജയോടെ ഞാന്‍ വീട്ടിലേക്ക്......!!

നാടകക്കാരന്റെ വര
നാടകക്കാരനും വരക്കും എന്ന് ഇപ്പോ മനസ്സിലായില്ലേ.........വര എന്ന് ചിത്രകാരന്മ്മാര്‍ പറയാനിടയില്ല....പക്ഷേ....നാടകക്കാരനു തങ്കുഞ്ഞ് പൊങ്കുഞ്ഞായിപ്പോയില്ലെ......ആരും പഠിപ്പിക്കാന്‍ ഇല്ലായിരുന്നു.....ഒരു കളര്‍ പെന്‍സില്‍ കിട്ടണമെങ്കില്‍ മാമന്‍ ഗള്‍ഫില്‍ നിന്നും വരേണ്ടുന്ന ഒരു കാലമുണ്ടായിരുന്നു.....ആദ്യമായി നാടകക്കാരന്‍ മത്സരിച്ചത് ഓര്‍ക്കുന്നു...ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് .....കൂട്ടു കാരന്റെ പെയിന്റ് കടം വാങ്ങീ അന്ന് എനിക്കു ഒന്നാം സമ്മാനം കിട്ടി....അന്നു മുതല്‍ ചിത്രങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുമായിരുന്നു. വരയ്ക്കാന്‍ നിവ്രിത്തിയില്ലല്ലോ.....നാടകക്കാരന്റെ കലകള്‍ക്കൊന്നും ശാസ്ത്രീയമായ അടിത്തറയോ....ഭംഗിയോ ഇല്ല....അതില്‍ നാടകക്കാരനു ദുഖമുണ്ട്.ആസ്വാദകരും ആ തരത്തില്‍ എടുക്കണമെന്നപേക്ഷ........
മനസ്സോട്.അതിരുകാണാത്ത മനസ്സോട് .
ഉണര്‍ന്നിരുന്ന് കോലായില്‍ കാലും നീട്ടി...
നാണമില്ലല്ലോ..ഇങ്ങനെ....
നാട്ടു വഴിയേ പോകുന്നവന്റെ
വേരായ വേരെല്ലാം തിരക്കാന്‍.
നിനക്കൊന്ന് ആ മുറ്റമടിച്ചാലെന്താ..?
നിനക്കൊന്ന് ആ വിളക്കില്‍ തിരി വെച്ചാലെന്താ..?
ആരിക്കാന് അവലിഡിക്കും അവനോ‍ന് തവിഡിടിക്കൂലാ...
അമ്മയ്ക്ക് ദീനം വന്നപ്പൊ വായനശാലയ്ക്കു
പെയിന്റടി.
മഴവന്നു വയ്ക്കോല്‍ നനഞ്ഞപ്പോള്‍
റോഡരികിലെ കാന കീറാന്‍ പോയി.
നീ നന്നാവില്ല.
കോലായില്‍ നിന്നും കാലുചുരുട്ടി
എഴുന്നേറ്റു.
തുറിച്ച കണ്ണുകളോടെ എന്നെ നോക്കി.
ആ കണ്ണു കളില്‍ രക്തം തിളക്കുന്നുണ്ടായിരുന്നു.
കഡിന ഹ്രിദയനായി അവന്‍ എന്നോടു പറഞ്ഞു.
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്.
അതിശയത്തോടെ....ഞാന്‍ അവനെ നോക്കി.!!!
പിന്നീട് ഞാന്‍ പൊട്ടിച്ചിരിച്ചു....
ഇക്കാലത്തും...ഇങ്ങനെയും..????

Monday, February 9, 2009

ബൂലോഗത്തിലെ മിമിക്രിക്കാര്‍


നാടകക്കാരന്‍...കുത്തിയിരുന്ന് ആലോചിച്ചു ...ഇവര്‍ക്കൊന്നും വേറെ പണിയില്ലേ.....ഇപ്പോ തെറ്റിദ്ദരിച്ചിരിക്കും അല്ലേ...ഉറപ്പ് എനിക്കറിയാം ഒന്നുമില്ലെങ്കിലും മലയാളീകളല്ലെ നമ്മള്‍...ഞാന്‍ കാര്യമായി അതിന്റെ അര്‍ത്ഥത്തില്‍ തന്നെ പറഞ്ഞതാ...എല്ലാദിവസവും, ഇവര്‍ എല്ലാവരുടെയും പോസ്റ്റ് ചിന്തയില്‍ കാണും....ഈ ക്രിമിനലുകള്‍ ആരെല്ലാമെന്നു അറിയെണ്ടെ..നമ്പര്‍.1 കൂതറ...നമ്പര്‍.2. കാപ്പിലാന്‍.നമ്പര്‍.3.വിദൂഷകന്‍.നമ്പര്‍.4 അരൂപി എന്നിങ്ങ്നെ തുടരുന്നു മിമിക്രിക്കാരുടെ നീണ്ട നിര..ഒരു ജോലിക്കും പോകാതെ...ബ്ലോഗമ്മാവന്റെ കൂടെ കുത്തിയിരുന്നു വായനോക്കി എവിടെയെങ്കിലും വല്ലവന്റെയും കളസം കീറൂന്നുണ്ടോഎന്നു നോക്കിയിരിക്കും..പെട്ടന്ന് കീറൂന്ന കളസം ആരെങ്കിലും അണിഞ്ഞിരുന്നാല്‍ അത് വലിച്ചു കീറി ആസ്വതിക്കും ....എന്തായാലും കൂതറയും ...കാപ്പിലാനും.....മോഹന്‍ ലാനിനേയും മമ്മൂട്ടിയെ യും അനുകരിക്കുന്ന ട്രൂപ്പിലെ പ്രധാന മിമിക്രിക്കാര്‍....അനിലന്‍ നന്നായി സ്കിറ്റു ചെയ്യും ...അരൂപി അപ്രധാന നടന്മ്മാരുടെ ശബ്ധം അനുകരിക്കും ...വിദൂഷകനെ ഏതായാലും ട്രൂപ്പ് മാനേജറായി നിയമിക്കാം.

പിന്നെ മൊട്ടത്തലയന് ഒരു ഡ്രൈവറുടെ ചാന്‍സ്സുണ്ട്....പകല്‍ക്കിനാവന്

ഖജാഞ്ചിയാക്കാം......കുഴപ്പമൊന്നും ഇല്ല നല്ല ഒരു ട്രൂപ്പാക്കിയാ‍ല്‍ ഉത്സവസീസണീല്‍ ഇവര്‍ക്ക് ഒരു പണീം ആയി മഴക്കാലത്ത് കുത്തിയിരുന്ന് കളസം കീറുകയും ചെയ്യാം ......വഴി മുട്ടുമ്പോള്‍ ഒരു കൊച്ചിന്‍ ഹനീഫയായി ഈ നാടകക്കാരനെയും കൂട്ടണം...കെട്ടോ........


ഇനി ഒരു യാഥാര്‍ത്ഥ്യം പറയട്ടെ...ഇവരൊക്കെ ഉള്ളതുകൊണ്ട് ബ്ലോഗാന്‍ ഒരു പ്രത്ര്യേക സുഖം ഉണ്ട്. തമാശകള്‍ പറഞ്ഞൂം പരസ്പരം കൊള്ളിവെക്കുമ്പോഴും ഇവര്‍ ചിന്താശേഷിയോടെ പ്രതികരിക്കുന്നുണ്ടെന്നു പറയാതിരിക്കുക വയ്യ............അതുകൊണ്ടുതന്നെ നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശ്ശിച്ചു കൊണ്ട്ടേ..ഇരിക്കുന്നു........