NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Thursday, December 31, 2009

പുതുവര്‍ഷ പേടി

പുതു വര്‍ഷം  പിറക്കുന്നത്‌ ഒരു പേടിയോടെ നോക്കി കാണുകയാണ് നാടകക്കാരന്‍
ഇനിയും ഒരു വര്‍ഷം കൂടി പിറക്കനിരിക്കുകയാണ് കുന്നു കൂടിയ പ്രശ്നങ്ങളുടെ നടുവില്‍ നിന്നും ഒരു സന്തോഷം
നിറഞ്ഞ പുതുവത്സരം ആഘോഷിക്കാന്‍ മലയാളികള്‍ക്കാവുമോ ,,? സംശയം മാത്രമല്ല ..യാഥാര്‍ത്ഥ്യങ്ങളെ നേരില്‍ കാണുമ്പോള്‍ ഉള്ള എന്റെ ഭയം .എവിടെയോ തോറ്റു പോയതിന്റെ ജാള്ള്യത. ആരെയും ഭയക്കാത്ത ഒരു പുതു തലമുറ എന്തും ചെയ്യാന്‍ ധൈര്യമുള്ള ഒരു പുതു തലമുറ മദ്യത്തിനും മയക്കു മരുന്നിനും പോലും പേടി തോന്നുന്ന ഒരു തലമുറ .തിരിച്ചറിവിന്റെ പാതകളിലേക്കു അവരെ നയിക്കേണ്ട  മാധ്യമങ്ങളും , പ്രസ്ഥാനങ്ങളും, സമുദായങ്ങളും വലിച്ചു കീറപ്പെടുന്ന ഒരു സമൂഹം .എവിടെയ്ക്കാണ്  ഈ ഓട്ട പാച്ചില്‍ .?


          സമൂഹത്തോട്  ബാധ്യതയുള്ള ഒരു പൌരന്‍ എന്നനിലയില്‍ ബൂലോകത്തില്‍ നടകക്കാരന്  ഒന്നാം പിറന്നാള്‍  ആകുന്ന ഈ ദിവസത്തില്‍ തന്നെ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ  ഇത് പറയാം എന്ന് തോന്നി. ഇന്ത്യാ ചരിത്രത്തില്‍  എന്നും വ്യത്യസ്തതയാര്‍ന്നു കേള്‍വി കേട്ടതാണ്  കേരള ചരിത്രം. കനിഞ്ഞു നല്‍കിയ പ്രകൃതി സമ്പത്തിനാലും ലോകം മുഴുവന്‍ പുകള്‍ പെറ്റതാണ് കേരളത്തിന്റെ സംസ്കാരവും ജനകീയതയും ഒക്കെ. അതെല്ലാം തച്ചുടയ്ക്കണം എന്ന  ചൂതട്ടക്കാരുടെ കുതന്ത്രങ്ങളെ  തിരിച്ചറിയാനാകാതെ  ഇന്ന് കാണുന്ന തിന വയലുകള്‍ തിന്നു മുടിക്കാനും സുഖലോലുപതയുടെ കുപ്പായത്തില്‍ ചാടിയൊളിക്കാനും  വെമ്പുന്ന  പാതി ഷണ്ടന്‍മ്മാര്‍ എന്ന് വിളിക്കാവുന്ന പ്രതികരണ ശേഷിയില്ലാത്ത ഒരു "പൂതലുകള്‍"(ഒന്നിനും കൊള്ളാത്ത മരകഷ്ണം)   ആയി   മാറിയിരിക്കുന്നു കേരളത്തിലെ യൌവനം .കയ്യില്‍ അഞ്ചു മൊബൈലും തൂക്കി സൊള്ളി രസിച്ചു നടക്കുന്ന ഈ പ്രായത്തില്‍ സാമൂഹ്യ മായ  കടമകളെ, തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തത്തെ  കുറിച്ച്   ബോധാവന്മാരാകുന്നത്  വിരലിലെണ്ണാവുന്നവര്‍ മാത്രം .


                                എവിടെയാണ് നമുക്ക് പിഴച്ചത്  സാംസ്കാരികമായ അധപതനമോ ,അതോ രാഷ്ട്രീയമായ മൂല്ല്യ ച്യുതിയോ .?ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു  ലോകം പുരോഗതിയിലേക്ക് നീങ്ങുന്നു എന്ന് കരുതി ജീവിതത്തെ പുരോഗതിക്കു വിട്ടു കൊടുത്തു ചുമ്മായിരുന്നാല്‍ പോര ജീവിക്കാനുള്ള സാഹചര്യത്തിന്റെയും,  ഭക്ഷിക്കാനുള്ള ആഹാരത്തിന്റെയും  വക കൂടി ഉണ്ടോ എന്ന് നോക്കണം .ഇതിനെല്ലാം ഉള്ള സാഹചര്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം .അല്ലാതെ പണം എന്ന കൊമ്പനെ തളയ്ക്കാന്‍  ഒറ്റയ്ക്കിറങ്ങുന്നവര്‍ സൂക്ഷിക്കുക . നടുക്കടലില്‍ നമ്മള്‍ കാണാത്ത ചുഴികള്‍ ഉണ്ടാകും ..അതില്‍ പെട്ട് താഴ്നു പോയാല്‍ പിന്നെ കര കയറാന്‍ കഴിയില്ല . പ്രതിബദ്ധതകള്‍  ഇല്ലാത്ത ഒരു സമൂഹം, പ്രതിസന്ധികളോട്  പോരടിക്കാത്ത സമൂഹം,പ്രത്യയ ശാസ്ത്രങ്ങളോട് നീതി പുലര്‍ത്താത്ത  സമൂഹം ,  ഇതൊക്കെയായി മാറ്റപ്പെട്ടിരിക്കുന്ന കേരള ജനത പോകുന്നത് എവിടെയ്ക്കാണ് . ചരിത്രങ്ങള്‍ മറച്ചു പിടിക്കുന്നത്‌ ആരെ സംരക്ഷിക്കാനാണ് ,
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും (ഞാന്‍ ഇത് എഴുതിയ ഓര്‍ഡര്‍  ക്രമത്തിനു പോലും തല്ലു കൂടുന്നവരുണ്ടാകാം) മതം എന്ന  ഒറ്റ ചരടിന്മേല്‍ ലോകത്തെ കാണുന്ന  ഒരു സാഹചര്യം  ഒരു പക്ഷെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍  പോലും ഉണ്ടായിരിക്കില്ല . മാപ്പള ലഹള മുതല്‍ തുടങ്ങിയ വര്‍ഗീയ ലഹളകള്‍ തൊട്ടു പലതരത്തിലും പലഭാവത്തിലും നടന്ന ലഹളകള്‍ മരിച്ചു വീണ ആയിരങ്ങള്‍ .ഇവയൊക്കെ ചൂണ്ടി കാണിച്ച  യാഥാര്‍ത്ഥ്യത്തെ ആരൊക്കെയോ ചേര്‍ന്ന്  മറച്ചു പിടിക്കുന്നു . എന്തിനാണ് ഈ പേക്കൂത്തുകള്‍ ..?


          മതവും മനുഷ്യനും ഒന്നായി ഒരു ജനതയായി  ഒരു സമൂഹമായി ഐക്യത്തോടെ കഴിഞ്ഞിരുന്ന, ഒറ്റക്കെട്ടായി സാമൂഹ്യ വിപത്തുകളോട് പ്രതിര്കരിക്കുന്ന  ഒരു കാലം നമുക്കുണ്ടായിരുന്നു.  ഇന്നിന്റെ    മാറു പിളര്‍ന്നാല്‍  നാം കാണുന്നതൊക്കെ  എന്താണ് . ഇത്രയേറെ പഠിപ്പും പത്രാസും ഒക്കെയും ഉണ്ടായിട്ടും എന്തു കൊണ്ടു ഇത്തരം  മതത്തിലും ജാതിയിലും അധിഷ്ട്ടിതമായ ഒരു ജനത ഇവിടെ വളര്‍ന്നു വരുന്നു  എന്തിനിവര്‍ തമ്മില്‍ മത്സരിക്കുന്നു .ജനനന്മയ്ക്കെന്നും പറഞ്ഞു കൊടികെട്ടി ഇറങ്ങിയ  സമുദായീക ഉദ്ദീകരണ യന്ത്രങ്ങള്‍ ഒക്കെ പണചാക്കുകളായി മാറീയിരിക്കുന്നു 
ആരോടാണ് ഇവര്‍ക്ക് കൂര്‍ .? ഇതെല്ലം ചോദ്യം ചെയ്യപ്പെടേണ്ടവരാണ് പുതു തലമുറ .?  അതിനവര്‍ക്കെവിടെ അസമയം അല്ലെ ?
റിയാലിറ്റി ഷോകളിലും  മറ്റും കറങ്ങി നടക്കാനും എസ് എം എസ്  അയക്കാനും അല്ലാതെ അവര്‍ക്കെന്തറിയാം മലയാളം എന്ന ഭാഷയെ
തെറ്റുകൂടാതെ ഉച്ചരിക്കാന്‍ അറിയാത്തവര്‍ എങ്ങിനെ മലയാള ചരിത്രം അറിയും അല്ലെ ..ആരാണ് ഇവരെ പിന്തിരിപ്പിക്കുന്നത്  ആര്‍ക്കാണ് ഇവരിലൂടെ
മുതലെടുപ്പ് നടത്താന്‍ കഴിയുന്നത്‌ .?  ചോദിക്കേണ്ടതാണ് .  കേരളം യുവ തീവ്രവാദികളാല്‍ നിറയുന്നതെന്തുകൊണ്ടാണെന്ന്  ചോദിക്കേണ്ടതാണ് .


                        ഒരു കാലത്ത് നക്സല്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍  നിലനിന്നിരുന്നു വയനാട്ടിലും കബനിയുടെ തീരത്തും യുവാക്കളുടെ ഒരു ഒത്തുചേരല്‍. സാമൂഹ്യ ബോധത്തോടെ  പ്രവര്‍ത്തിക്കുന്ന തിളയ്ക്കുന്ന കുറേ യുവരക്തങ്ങള്‍ അന്ന് നാടിന്റെ സംരക്ഷകരായി നിന്നിരുന്നു അനിയ്തിക്കെതിരെ കലാപം ചെയ്യുന്ന യൌവനം ..കള്ളന്മ്മര്‍ക്കും കാമ വെറിയന്മാര്‍ക്കും  പേടി സ്വപ്നമായിരുന്ന യോദ്ധാക്കള്‍ ..അതൊരു സമൂഹത്തെ ആകെ നിലനില്‍ക്കാന്‍ വേണ്ടി താങ്ങായി വര്‍ത്തിച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു .എന്നാല്‍ ഇന്ന് മുള പൊട്ടിയിരിക്കുന്ന  തീവ്ര വാദമാകട്ടെ ഒരു ജനതയെ ആകെ ചുട്ടെരിക്കാന്‍ കൊടികെട്ടി ഇറങ്ങിയിരിക്കുന്നു ഒരു  കാര്യവും ഇല്ലാതെ മതം എന്ന   ഭ്രാന്തിന്റെ പിടിയിലമര്‍ന്നു
സമൂഹമാകെ ചുട്ടെരിക്കാന്‍ വെമ്പുന്ന ഒരു തരാം വേട്ട നായ്ക്കള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു .  എന്തും ചെയ്യാന്‍ മടിയില്ലാതെ ഇവര്‍
ഈ ലോകത്തിനു നേരെ ഭീഷണി മുഴക്കുന്നു . ഇവരുടെ വളര്‍ത്തു കേന്ദ്രങ്ങളുടെ ഉദ്ദേശം എന്താണ്
എന്തിനു വേണ്ടി ആണ് ഇവര്‍ ഈ പേക്കൂത്തുകള്‍ നടത്തുന്നത് സുഖലോലുപരായ ഒരു പറ്റം  യുവാക്കളെ ഇവര്‍ പണവും വിലയേറിയ പരിതോഷികങ്ങളും
നല്‍കി വശീകരിച്ചു വിഷഭ്രാന്തുകള്‍ കുത്തിവച്ചു മെരുക്കിയെടുത്തു സമാധാനത്തിനു നേരെ പ്രയോഗിക്കാനുള്ള വജ്രായുധമാക്കിയെടുക്കുന്നത് എന്ത് നേടാനാണ്
ഉള്‍ തിളപ്പില്‍ അറിയാതെ പോകുന്ന കുറെ സത്യങ്ങള്‍ .  അമ്മ, പെങ്ങള്‍ . സുഹൃത്തുക്കള്‍,  സ്നേഹം  ഇവയൊന്നും തിരിച്ചറിയാന്‍ പറ്റാതെ പോകുന്ന  ഒരു യൌവനം .


                            ഇവരെ പ്രധിരോധിക്കാന്‍ ഒറ്റകെട്ടായി നില്‍ക്കേണ്ട രാഷ്ട്രീയ കക്ഷികള്‍  ക്ഷുരകന്മാരുടെ പണിചെയ്യുമ്പോള്‍ ജനം പ്രതീക്ഷ അര്‍പ്പിക്കേണ്ടത്‌
എന്തിലാണ് ഇപ്പോഴും വന്നു ചേരാവുന്ന മരണത്തിലോ ..ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞു രണ്ടു കൂട്ടരും നടത്തുന്ന ഈ തുടച്ചു നീക്കലിന്റെ തത്വശാസ്ത്രം  പുതുക്കിപണിയാന്‍
പുതുവര്‍ഷം പിറക്കുംബോഴെങ്കിലും ഒരു സോക്രട്ടീസ്  പുനര്‍ജനിക്കുമോ കാത്തിരുന്നു കാണണം ..തിരുത്തി എഴുതപ്പെട്ട ചരിത്രങ്ങളുമായി അവര്‍ പടയോട്ടം തുടങ്ങി കഴിഞ്ഞു
ആ  രണാങ്കണത്തില്‍  പിടഞ്ഞു വീഴുന്ന ചോരത്തുള്ളികള്‍  നിരപരാധികളുടെതാവാം .ഇവിടെ ഇട്ടു വീഴുന്ന ഓരോ ചോരത്തുള്ളികളില്‍ നിന്നും പുതുതായെന്തെങ്കിലും വായിച്ചെടുക്കുവാന്‍
തലയുയര്‍ത്തി നില്‍ക്കുന്ന യൌവങ്ങള്‍ക്ക്  കഴിയുമോ ..?  കഴിയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം ...നന്മ തിന്മകളുടെ വേര്‍തിരിച്ച പുസ്തകങ്ങള്‍ ..ഈ യൌവനങ്ങളെ തേടി എത്തട്ടെ
എന്നുമാത്രം ആശംസിച്ചു കൊണ്ട്  നാടകക്കാരന്റെ എല്ലാവിധ പുതുവത്സരാശംസകളും നേരട്ടെ.....
                          
Monday, November 16, 2009

ചെത്ത് ഹീറോകൾ
മാതൃഭൂമിയിൽ വന്ന ഒരു ഫീച്ചർ വായിച്ചപ്പോഴാണു ഇതു എഴുതാൻ തോന്നിയത് മറ്റൊന്നുമല്ല ചേർത്തലയിലെ ഒരു ചെത്തുകാരൻ രമണനെക്കുറിച്ചു തുടങ്ങി പഴയ കാല ചെത്തു കാരുടെ ഒരു ചരിത്രം തന്നെ വിവരിക്കുന്നുണ്ടായിരുന്നു ആ ഫീച്ചർ ......അതു വായിച്ചപ്പോൽ ഏറെ കുറേ സാമ്യം ഉള്ള എന്റെ നാട്ടിലെയും ചെത്തു കാരെ കുറിച്ചു ഓർമ്മ വന്നു ....അപ്പോൽ അതൊന്നു പോസ്റ്റണമെന്നു തോന്നി
നാടകക്കാരനും ഒന്നു പയറ്റി നോക്കിയ മേഖലയായതിനാൽ തീർച്ചയായും പോസ്റ്റണമെന്നു തോന്നി...പണ്ട് ഡിഗ്രി മടുത്ത് ..തേരാപ്പരാ നാടകവുമ്മായി നടക്കുന്ന കാലത്ത് ഉച്ചയ്ക്ക് അവലും പഞ്ചസാരയും വാങ്ങി ഒരു സ്പൂണും എടുത്ത് കൊട്ടിലപുഴയുടെ ഓരത്തുള്ള തെങ്ങിൻ തോപ്പിലേക്കു പോകുമായിരുന്ന കാലം ...മറ്റൊന്നിനും അല്ല ഉച്ച ഭക്ഷണം അവിടെ ആയിരുന്നു ...നല്ല ഇളനീർ കൊത്തി വെള്ളം കുടിച്ച് അതിന്റെ ഉള്ളിൽ നേർത്ത പാടപോലെയുള്ള കാമ്പ് സ്പൂണുകൊണ്ടു ചുരണ്ടിയെടുത്ത് അവലും പഞ്ചസാരയും ചേർത്തോരടി...അതിന്റെ സ്വാദ് ഒന്നു വേറെ തന്നെ ആയിരുന്നു ..പലപ്പോഴും കണ്ടവന്റെ തോട്ടത്തിലെ ഇളനീരായിരുന്നു ആഹാരം ...പിന്നെ പിന്നെ പിടിക്കപ്പെടും എന്നായപ്പോൾ ചെത്തു തൊഴിൽ പഠിച്ചാൽ എന്താ...ദിവസവും ഇങ്ങിനെ അടിക്കാമല്ലോ..ഏന്നായി ചിന്ത ...നല്ല ഒരു ഗുരുവിനെ തേടീപ്പിടിച്ച്...പാർട്ടിയോട് അനുവാദവും വാങ്ങി..(ഞങ്ങടെ അവിടെ ചെത്തു തൊഴിൽ പഠിക്കാൻ സംഘടനയുടെ അനുവാദം അനിവാര്യമായിരുന്നു അല്ലത്ത പക്ഷം പഠിപ്പിച്ചവന്റെ ജോലി തെറിക്കും)..അങ്ങിനെ തളപ്പും കത്തിയും കുരുന്നും(തെങ്ങിന്റെ കുലമുറിച്ച് അതിന്റെ മുകളിൽ തടവുന്ന ഒരു പച്ചിലയാൺ കുരുന്ന് അത്..കള്ളിന്റെ വരവിനു ലൂബ്രിക്കന്റായി പ്രവർത്തിക്കും..)ഒക്കെയായി മുകളിലേക്ക്....മറ്റെന്താണാലോചിക്കാൻ...ദിവസം രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം...ബാക്കി സമയമെലാം ഫ്രീ.....പിന്നെ കൈ നിറയെ കാശും..ഇഷ്ടം പോലെ സിനിമാ കാണാം ..ചുറ്റിയടിക്കാം ...പിന്നെ ബാക്കി സമയത്ത് നാടകവും കളിക്കാം....ഇതിൽ പരം നല്ല തൊഴിൽ വേറെ എന്തുണ്ടെടേ........പത്തു പതിനഞ്ചു ദിവസം രാവിലെ എഴുന്നേറ്റു തെങ്ങിൽ ചാടിക്കേറി...പുതിയ കുലമുറിച്ചു.കുനി .തുടങ്ങി..(കുനി എന്നാൽ കുലമുറിച്ച് ഓലക്കീരു കൊണ്ട്..നന്നായി വരിഞ്ഞു കെട്ടിയതിനു ശേഷം..അതിന്റെ മണ്ടയ്ക്കു പത്തറുപതു പ്രാവശ്യം ...കത്തിയുടെ പിൻ വശം കൊണ്ടു അടിക്കണം...(കുനിക്കണം).അങ്ങിനെ രണ്ടോ മൂന്നോ ആഴ്ച്ച..പിന്നെ കള്ളിന്റെ നേർത്ത നനു നനുപ്പു കണ്ടു തുടങ്ങും ..അതിനു ശേഷം പിന്നെ കുനി കുറയ്ക്കാം ..പത്തോ പന്ത്രണ്ടോ ഒക്കെ മതി.)ആ ദ്യമൊക്കെ നല്ല സുഖം തോന്നി...പിന്നീടു രാവിലെ ഉള്ള എഴുന്നേല്പ് അത് മുടങ്ങാൻ തുടങ്ങി ...‘എന്തേടാ..ഇന്നു വരാഞ്ഞെ..?” എന്ന ഗുരുവിന്റെ ചോദ്യത്തിനു . . പല പല കളവുകൾ പറഞ്ഞു മടൂത്തപ്പോൾ......വീണ്ടും പോകാൻ തന്നെ നിർബന്ദിതനായി...പിന്നെ ഒരു മാസം കണ്ടിന്യൂ ചെയ്തു..
അതുകഴിഞ്ഞു ആരോഗ്യം എന്നോടു കരുണ കാണീച്ചില്ല തെങ്ങിന്റെ മ്ണ്ടയിൽ കേറിയിരുന്നാൽ അപ്പോതുടങ്ങൂം കാലു ലയ്ലന്റു ബസ്സിന്റെ ഗിയർ ലിവർ വിറക്കുന്നതു പോലെ വിറക്കാൻ...അതു കണ്ടഗുരു പറഞ്ഞൂ .. “ഞാൻ അന്നേ നിന്നോടു പറഞ്ഞിട്ടില്ലേ.. ഓരോരുത്തനും ഓരോന്നു പറഞ്ഞിട്ടുണ്ടു
നിനക്കു പറ്റിയ പണീ നാടകമാ.....”അന്നു നിർത്തി ...കള്ളു ചെത്ത്.....പക്ഷെ കള്ളുചെത്തുകാരെ കാണുമ്പോൾ എനിക്കിന്നും ബഹുമാനമാണ്.

മഴക്കാലമായാൽ കള്ളുചെത്തുകാരുടെ ...കഷ്ടകാലമാക്കും...പുഴയോരത്തെ തെങ്ങാണേങ്കിൽ പിന്നെ പറയുകയേ വേണ്ട...കുലം കുത്തി ഓഴുകുന്ന പുഴയാണെങ്കിലും ..മലവെള്ളം വന്നാലും ...ചെത്തുകാരന് കള്ള് ചെത്തതെ വയ്യ ഒരു ദിവസം ചെത്തിയില്ലെങ്കിൽ തെങ്ങ് തന്നെ നശിച്ചു പോകും ...കുലയുടെ ഉള്ളിലേക്ക് കള്ളിറങ്ങീയാൽ..പിന്നെ തീർന്നു...മണ്ട നശിക്കും..
അതു മാത്രമല്ല മഴക്കാലമായാൽ തെങ്ങു മുഴുവൻ പായൽ നിറയും ...പിന്നെ ഒന്നു തൊട്ടാൽ മതി തെന്നിപ്പോകും അത്രയ്ക്കു വഴു വഴുപ്പാണ് ..എങ്കിലും ചെത്തുകാരൻ കയറിപ്പോകുന്നതുകാണുമ്പോൾ കണ്മിഴിച്ചു നിന്നിട്ടുണ്ട്.. ഞാൻ.
നാട്ടിലെ പിരിവുകാരുടെ ഒരു വല്ല്യ അഭയ കേന്ദ്രമാണ്ണ് ചെത്തു തൊഴിലാളികൾ..എല്ലാ പിരിവുകാരന്റെ കണ്ണിലും തിളക്കം വീഴുന്നത് ചെത്തു തൊഴിലാളിയെ കാണുമ്പൊഴാൺ
പാർട്ടി പിരിവാണെങ്കിൽ പിന്നെ പറയുകയേ വേണ്ട...ചോദ്യമില്ല പറച്ചിലില്ല...500. 1000 മിനിമം ...റസീറ്റ് കീശയിൽ വച്ചു കൊടൂക്കും ...ഇവർ വല്ലതും അറീയുന്നുണ്ടോ..പായൽ നിറഞ്ഞ തെങ്ങിന്റെ വഴുവഴുപ്പും കഷ്ടപ്പാടും

നാട്ടിലെ പെണ്ണൂങ്ങൾക്കെല്ലാം ആരോഗ്യ ദൃഡഗാത്രരായ ഈ ചെറുപ്പക്കാരോട് ഒരു പ്രത്യേക മമതയാണ്.. തെറ്റിദ്ദ്ധരിക്കേണ്ട ...വഴിയേ പോകുമ്പോൾ ഒരു തേങ്ങയിടാൻ പറഞ്ഞാൽ അവർ ഇട്ടു കൊടുക്കും ഇത്തരം സന്ദർഭങ്ങളിൽ തെറ്റിദ്ധരിക്കേണ്ട വഴിക്കു നിൽക്കുന്നവരും ഇവരുടെ ഇടയിൽ ഉണ്ട്...പിന്നെ നാട്ടിലെ പല മാന്യന്മാർക്കും ഇവരോട് വെരുപ്പാൺ കാരണം രാത്രികാലങ്ങളിൽ ഏതോ അന്തപുരത്തിൽ കിടന്നുറങ്ങീ രാവിലെ പോകുമ്പോൾ എല്ലം മോളിലിരുന്നു കാണുന്നൊരാൾ ഉണ്ടല്ലോ...അയാളുടെ പ്രത്യക്ഷാവതാരമാണല്ലോ..ഈ ചെത്തു തൊഴിലാളികൾ.
അതും കൂടാതെ നാട്ടിൽ നടക്കുന്ന എല്ലാ ചടങ്ങുകൾക്കും നാട്ടുകാർ ആശ്രയിക്കുന്നത് ഇവരെ ആയിരിക്കും ..മരണം നടന്നിടത്തും കല്ല്യാണം നടക്കുന്നേടത്തും ആൺ കരുത്തിന്റെ പൌരുഷവുമായി അവർ നിറഞ്ഞു നിൽക്കും ..എല്ലാത്തിലും മുൻപിൽ ഒരു ഹീറോയെ പ്പോലെ ...........

തെങ്ങ് ചതിക്കില്ല എന്നത് ഒരു പഴ് മൊഴിയാണെങ്കിലും ഒരു നിമിഷത്തിന്റെ പിഴവിൽ പുറം മടലിന്റ് കള്ളക്കെണിയിൽ ഇന്നും എഴുന്നേൽക്കാനാവാതെ കിടക്കുന്ന ജന്മങ്ങൾ നിരവധിയാൺ അപ്പൊഴൊന്നും ഈ പറയുന്ന കല്ല്യാണ വീട്ടുകാരോ..പിരിവുകാരോ..തേങ്ങയിടാൻ വിളിക്കുന്ന പെണ്ണൂങ്ങളൊ തിരിഞ്ഞു നോക്കാറില്ല
നാടകക്കാരന്റെ അനുഭവത്തിൽ തന്നെ ഉണ്ടായതു കൊണ്ടു പറയുകയാൺ എന്റെ ഒരു ആപ്പൻ, കൂടാതെ എന്റെ കസിൻ ബ്രദർ..ഇവർ രണ്ടു പേരും തെങ്ങീന്റെ ചതിയിൽ പെട്ടവരാൺ ,,കസിൻ ബ്രദർ ഇപ്പോൾ എഴുന്നേറ്റ് നടക്കാവുന്ന നിലയിലാണ്. ആപ്പൻ ഇപ്പോഴും രണ്ടാളുടെ പരിർക്ഷണയിൽ ജീവിതം നരകിച്ചു തീർക്കുകയാണ്...

മരണത്തെ മുന്നിൽ കണ്ട് ഒരു നേരത്തെ ലഹരി പകർന്നു നൽകാൻ ജനങ്ങൾക്കു അല്പം മനശ്ശാന്തി കൊടുക്കാൻ ..ജീവൻ പണയം വച്ചുള്ള ഈ കളിയിൽ അവർ ഹീറോകൾ തന്നെയാണ്...വിരിഞ്ഞ മാറൂം തുടൂത്തുനിൽക്കുന്ന ശരീവുമായി അവർ ഹീറോകൾ ആയി തുടരട്ടെ...തെങ്ങിന്റെ ചതിയിൽ സീറോ ആകാത്തിടത്തോളം കാലം.

Thursday, September 24, 2009

ഓരു പാട്ട്

കുഞ്ഞു മണി കാറ്റിന്നു കണ്ണുപൊത്തി കളിക്കുംബം

ചെല്ലമഴക്കാറിന്നു ചാഞ്ചാട്ടം.

കാവതി കാക്കമ്മ വിരുന്നൊന്നു വിളിക്കുംബം

കായലിൻ വരമ്പത്ത് കാലനക്കം

കസ്തൂരി പൂവേ കാർത്തിക രാവേ..

വരുന്നവനാരാണോ......കള്ളച്ചിരിയുള്ള പ്രിയനാണോ.

(കുഞ്ഞുമണി കാറ്റിന്നു)

അന്നൊരുനാളിൽ കളിവള്ളം തുഴഞ്ഞൊരു

കാന്താരി പുഴയുടെ തീരത്ത്...തത്തമ്മപ്പൊത്തുള്ള തുഞ്ചത്ത്

കുഞ്ഞി കണ്ണൊന്നെഴുതിയ കള്ളചുണ്ടു ചുവപ്പിച്ച.

പുള്ളിത്തത്ത പറഞ്ഞില്ലേ...

താലിമാല അണിയിക്കാൻ തിങ്കളൊളി വിതറിക്കൊ-

ണ്ടവനിന്നു വരുമെന്ന്....മലർ പുടവയും തരുമെന്ന്....

(കുഞ്ഞുമണി കാറ്റിന്നു)

അംബിളി വാനേ അരമന വീട്ടിൽ ആളുറങ്ങാത്തൊരടുക്കളയിൽ

ആരവം നിറയുന്ന കലവറയിൽ.

കൊള്ളിവാക്കു പറഞ്ഞെന്നെ കളിയാക്കിക്കൊണ്ടവർ

അരിപ്പൊടി അവിലിടിയും പിന്നെ പായസ പരിപ്പുമിടി....

(കുഞ്ഞുമണി കാറ്റിന്നു)പാടനരിയുന്ന ആര്ക്കും ഇതു സ്വന്തം ഈണത്തില്‍ പാടാ

Wednesday, August 12, 2009

ഭ്രമരം
അച്ചുമ്മാമന്‍ ഇനി ഇതായിരിക്കും നല്ലത്

ഗുഡ്‌ ഈവിന്നിംഗ്

ഒരു സൌദി അറേബ്യന്‍ സായാഹ്ന കാഴ്ചകള്‍

Sunday, July 5, 2009

എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍

ഫോട്ടോഷോപ്പില്‍ ഒരു കസര്‍ത്ത് നടത്തിയതാ.....Wednesday, July 1, 2009

ഇതുതാണ്ടാ പോലീസ്

ഇതാണ് പോലീസ് ഹാ‍....എത്ര മനോഹരമായി അവര്‍ സ്ത്രീകള്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കുന്നു എന്നു നോക്കൂ......കേരളത്തിലെ പോലീസ് ഇവരെ മാതൃകയാക്കൂ

Tuesday, June 23, 2009

കേന്ദ്ര മന്ത്രിമാര്‍.

Union council of ministers

CABINET
Manmohan Singh ------------------------------Prime Minister
Pranab Mukherjee ------------------------------Finance
Sharad Pawar----------------------------------- Agriculture, Food and Civil Supplies, Consumer
---------------------------------------------------Affairs and Public Distribution
A K Antony ------------------------------------- Defence
P. Chidambaram --------------------------------Home Affairs
Mamata Banerjee -------------------------------Railways
S M Krishna -------------------------------------External Affairs
Ghulam Nabi Azad -----------------------------Health and Family Welfare
Kapil Sibal Human ----------------------------- Resource Development
Veerappa Moily--------------------------------- Law and Justice
Ambika Soni ------------------------------------Information and Broadcasting
Anand Sharma ---------------------------------Commerce and Industry
S Jaipal Reddy ----------------------------------Urban Development
Murli Deora -------------------------------------Petroleum and Natural Gas
Kumari Selja------------------------------------ Housing, Urban and Poverty Alleviation, Tourism
Sushil Kumar Shinde--------------------------- Power
Vilasrao Deshmukh ----------------------------Heavy Industries and Public Enterprises.
Kamal Nath Surface--------------------------- Transport and Highways
Virbhadra Singh-------------------------------- Steel
A Raja ------------------------------------------IT and Communication
Dayanidhi Maran ------------------------------Textiles
Meira Kumar -----------------------------------Water Resources
C P Joshi ----------------------------------------Rural Development and Panchayati Raj
M S Gill -----------------------------------------Youth Affairs and Sports
M Azhagiri --------------------------------------Chemicals and Fertilizers
Mallikarjun Kharge------------------------------ Labour and Employment
Farooq Abdullah--------------------------------- New and Renewable Energy.
Subodh Kant Sahay -----------------------------Food Processing Industries
G K Vasan ---------------------------------------Shipping
Pawan Kumar Bansal --------------------------Parliamentary Affairs
Vyalar Ravi-------------------------------------- Overseas Indian Affairs
B K Handique -----------------------------------Mines, Development of North-Eastern Region
Mukul Wasnik ----------------------------------Social Justice and Empowerment
Kantilal Bhuria ---------------------------------Tribal Affairs
MINISTERS OF STATE (INDEPENDENT CHARGE)
Praful Patel-------------------------------------- Civil Aviation
Prithviraj Chavan -------------------------------Science and Technology; Earth Sciences and MoS in the --------------------------------------------------- PMO; Personnel, Public Grievances and Pensions and
--------------------------------------------------- Parliamentary Affairs.
Sriprakash Jaiswal Coal;------------------------ Statistics and Programme Implementation
Salman Khursheed ------------------------------Corporate Affairs; Minority Affairs
Dinsha J Patel -----------------------------------Micro, Small and Medium Enterprises
Krishna Tirath------------------------------------ Women and Child Development
Jairam Ramesh---------------------------------- Environment and Forests
MINISTERS OF STATE
Mahadev S Khandela ----------------------------Road Transport and Highways
Dinesh Trivedi -----------------------------------Health and Family Welfare
Sisir Adhikari -------------------------------------Rural Development
Sultan Ahmed------------------------------------ Tourism
Mukul Roy---------------------------------------- Shipping
Mohan Jatua------------------------------------- Information and Broadcasting
D Napoleon ---------------------------------------Social Justice and Empowerment
Dr S Jagathrakshakan---------------------------- Information and Broadcasting
S Gandhiselvan -----------------------------------Health and Family Welfare
Tusharbhai Chaudhary--------------------------- Tribal Affairs
Sachin Pilot ----------------------------------------Communications and IT
Arun Yadav ---------------------------------------Youth Affairs and Sports
Pratik Patil ----------------------------------------Heavy Industries and Public Enterprises
R P N Singh--------------------------------------- Road Transport and Highways
Shashi Tharoor -----------------------------------External Affairs
Vincent Pala --------------------------------------Water Resources
Pradeep Jain -------------------------------------Rural Development
Agatha Sangma ----------------------------------Rural Development
Ajay Maken --------------------------------------Home Affairs
Jitin Prasada-------------------------------------- Petroleum and Natural Gas
E. Ahamed ----------------------------------------Railways
Srikant Jena -------------------------------------Chemicals and Fertilizers
Mullappally Ramachandran-------------------- Home Affairs
V Narayansamy---------------------------------- Planning, Parliamentary Affairs
Jyotiraditya Scindia------------------------------ Commerce and Industry
D Purandeswari ----------------------------------Human Resource Development
K H Muniyappa ----------------------------------Railways
Panabaka Lakshmi -------------------------------Textiles
Namo Narain Meena----------------------------- Finance
M M. Pallam Raju --------------------------------Defence
Saugata Ray --------------------------------------Urban Development
SS Palanimanickam -----------------------------Finance
A Sai Prathap ------------------------------------ Steel
Preneet Kaur -------------------------------------External Affairs
Gurudas Kamath --------------------------------IT and Communications
Harish Rawat------------------------------------ Labour and Employment
K V Thomas--------------------------------------- Agriculture, Consumer Affairs, Food and Public ------------------------------------------------------------Distribution

Tuesday, June 16, 2009

ഗംഭീര മത്സരം അടിക്കുറുപ്പു മത്സരം


ഒരു പണീയും ഇല്ലാതെ വീട്ടിലിരിക്കുന്നവര്‍ക്കും ബ്ലോഗില്‍ വായ്നോക്കുന്നവര്‍ക്കും ...ബ്ലോഗെന്നാല്‍ ജീവജലമായികൊണ്ടു നടക്കുന്നവര്‍ക്കുമായി ഒരു ഗംഭീര മത്സരം നടത്തുന്നു...

ഒന്നാം സമ്മാനം.. ഒരു നേന്ദ്ര കുല

രണ്ടാം സമ്മാനം... ഒരു കിലോ മൈദ

മൂന്നാം സമ്മാനം... കാല്‍ കിലോ പഞ്ചസാര

നാലാം സമ്മാനം. ഒരു നുള്ള് ഉപ്പ്

അഞ്ചാം സമ്മാനം ഒരു കപ്പ് വെള്ളം

സമ്മാനം കിട്ടിയവരുടെ ഒരു യോഗം ഇതിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ കൂടുന്നതായിരിക്കും

ആ യോഗത്തില്‍ വെളിച്ചെണ്ണ ഫ്രീ ആ‍യി കൊടുക്കുന്നതാ‍ണ്

ആ യോഗത്തില്‍ ഏറ്റവും നന്നായി പഴം പൊരി ഉണ്ടാ‍ക്കുന്നവര്‍ക്ക്

ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്നതാണ്

Sunday, June 14, 2009

പ്രിയ്യപ്പെട്ട എന്റെ ജാനകിക്ക്


എന്റെ ജാനകിക്ക് ........
നിനക്കു സുഖം തന്നെ അല്ലെ ..? ഓര്‍മ്മകളുടെ ആല്‍മരത്തിലൂടെ ഊഞ്ഞാലാടി ഞാന്‍ വീണ്ടും അവിടെ എത്തുകയാണ് വേഴാമ്പലിനെ പ്പോലെ നിന്റെ വരവു കാത്ത് കോളേജിലെ കാറ്റാടി മരത്തണലിലും കാന്റീനിന്റെ മുന്നിലെ ഇലഞ്ഞിമരത്തിന്റെ കല്‍പ്പടവുകളിലും ചായം തേച്ച ഇടനാഴികളിലൂടെയും നടന്നു നീങ്ങിയ ദിവസങ്ങള്‍......പരിഭവങ്ങളും മുദുത്വം തുളുമ്പുന്ന നീ ഏറെ പിശുക്കു കാണിക്കാറുള്ള ആ ചിരിയും മാഞ്ഞീട്ട് ഇന്നേക്ക് കൊഴിഞ്ഞ ഇലകള്‍ പോലെ മഞ്ഞ ബാധിച്ച 15 വര്‍ഷം.

പലപ്പോഴും ഞാന്‍ നിനക്കായ് എഴുതിയ പ്രണയലേഖനങ്ങളുടെ കോപ്പികള്‍ ഇന്നും എന്റെ ചില്ലുവെച്ച ആ കുഞ്ഞൂപെട്ടിക്കകത്ത് ( ആ പെട്ടി ഓര്‍മ്മയില്ലെ എന്റെ ഇരുപത്തൊന്നാം പിറന്നാളിനു നീ സമ്മാനിച്ചതാ.)സൂക്ഷിച്ചിരിക്കുന്നു..കാരണം അതെന്റെ ഹൃദയതടങ്ങളില്‍ പതഞ്ഞൊഴുകുന്ന കുഞ്ഞരുവിപോലെ തുളുമ്പി നിറയുന്നു. അതിലാണ് എന്റെ ജീവിതത്തിന്റെ താളം ഞാന്‍ വീണ്ടേടുക്കുന്നത് എന്നെന്നും ഓര്‍ത്തുവെയ്ക്കാന്‍ ഓര്‍മ്മയുടെ അക്ഷയപാത്രം സമ്മാനിച്ച നമ്മുടെ ക്യാമ്പസ് ജീവിതം ഒരു മയില്‍ പീലിപോലെ എന്റെ പൂസ് തക താളുകളില്‍ ഞാന്‍ കുത്തിക്കുറിച്ച വരികള്‍ ..അതിനു സംഗീതം പകര്‍ന്ന നിന്റെ സ്വരങ്ങള്‍

പാരിജാതത്തിന്റെ മണം വിതറുന്ന ഫിസിക്സ് ലാബിന്റെ വരാന്തയില്‍ ഇരുന്ന് നമ്മള്‍ ആ ചാറ്റല്‍ മഴ ആസ്വദിച്ച നിമിഷങ്ങള്‍

ട്രീ‍സാമ്മ മിസ്സിന്റെ ശകാരങ്ങള്‍ക്കു മുന്നില്‍ ഞാന്‍ നെഞ്ചു വിരിച്ചതും നിന്റെ കണ്ണൂകള്‍ കണ്ണൂനീര്‍ പൊഴിച്ചതുമായ ആ നിമിഷം........

ഓര്‍ത്തെടുക്കാന്‍ എത്ര എത്ര ജമന്തി പൂക്കള്‍ അല്ലെ...?


നിനക്കോര്‍മ്മയില്ലെ ജാനകി ആ ദിവസം

അന്നൊരു ഏപ്രില്‍ 24 സീനിയേഴ് സിന്റെ സെന്റ് ഓഫ് ദിവസം ചുവന്ന കരയുള്ള സെറ്റ് സാരിയും നറുമണം വിതറുന്ന മുല്ലപ്പൂവും ചൂടിവന്ന നിനക്ക് അന്നേഴഴകായിരുന്നു ..സീനിയേഴ് സിന്റെ കമന്റുകളേ തൃണവത്ഗണീച്ച് ...:‘ഇലപൊഴിയും ശിശീരത്തില്‍ ചെറൂകിളീകള്‍ വരവായി എന്ന “ എന്റെ ഗാനം കേള്‍ക്കാന്‍ നീ വേദിക്കരികിലേക്ക് ഓടിവന്നതും പാട്ട് കഴിഞ്ഞ് ഹര്‍ഷാരവങ്ങളോടെ

പുറത്തേക്കിറങ്ങിയ എന്നെ ട്രീസാമ്മാ മിസ്സിന്റെ കഴുകന്‍ കണ്ണുകളേ വകവെയ്ക്കാതെ ഗ്രീന്‍ റൂമില്‍ വച്ച് നീ എന്നെ കെട്ടി പിടിച്ചതും

ചുണ്ടില്‍ മൃദുവായി ചുമ്പിച്ചതും ..സൌമ്യയെയും കൂട്ടീ നീ ലൈബ്രറി ഹാളിലെ നമ്മള്‍ എന്നും ഇരിക്കാറുള്ള ആളൊഴിഞ്ഞ ആ മൂലയില്‍ പോയി ഇരുന്നതും ഇന്നലെ നടന്നതുപോലെ...............!!!!

ശരണ്യയുടെ യും ലിജിയുടെയും കണ്ണീലെ അഗ്നിഗോളങ്ങളെ പുഞ്ചിരിയുടെ മഴകൊണ്ട് ജാള്യതയുടെ നനഞ്ഞകമ്പിളി കൊണ്ട് നേരിടാന്‍ ഞാന്‍ നന്നേ പണീപ്പെട്ട് ലൈബ്രറീ ഹാളിലേക്കോടി എത്തി കണ്ണുകളിലൂടെ എന്റെ ചുടു ചുംബനങ്ങള്‍ നിനക്ക്’

സമ്മാനിച്ചതും ലൈബ്രേറിയന്‍ കൃഷ്ണേട്ടന്റെ ശകാരം കേട്ട് മുറിവിട്ടതും ഒക്കെ എന്തു രസമാണല്ലേ....?


അന്നത്തെ രാത്രികളില്‍ ഹോസ്റ്റല്‍ മുറിയുടെ ജനലഴികളിലൂടെ എന്നും എന്നെ പുണരാറൂള്ള ആ തണുത്ത കുഞ്ഞീളംകാറ്റിനു ഞാന്‍ നിന്റെ പേരുകൊടുത്തത് നിന്റെ അനുവാദത്തോടു കൂടിതന്നെ ആയിരുന്നു.റൂം മേറ്റ്സ് ഹരീഷിന്റെ കവുളുകളിലും ചുണ്ടീലും ഞാന്‍ ചുമ്പനം കൊണ്ട് പൊതിഞ്ഞ രാത്രികള്‍ ..ഓടൂവില്‍ നിനക്കു വട്ടെ ന്നു പറഞ്ഞ് പായും തലയിണയും എടുത്ത് സ്റ്റഡീ റൂ‍മില്‍ പോയി കിടന്നുറങ്ങൂന്ന ഹരീഷ് ..അതെന്റെ ഒരു സൂത്രമായിരുന്നു..അവന്‍ പോയാല്‍ പിന്നെ ഞാനും നീയും (കുഞ്ഞീളം കാറ്റ്)ഓര്‍മ്മകളും മാത്രമാണല്ലോ..കരുണയില്ലാതെ പകലു വരുമ്പോള്‍ ആരോടെന്നില്ലാത്ത ദേഷ്യമായിരിക്കും ...പിന്നെ എത്രയും വേഗം നിന്നെ കാണാമല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാ‍ം മറക്കും .

എന്നോട് വെറുപ്പുതോന്നുന്നുണ്ടല്ലേ....ഞാനിത്തരക്കാരനാണൊ എന്ന് തോന്നുന്നുണ്ടാകും അലേ...?പക്ഷേ..എന്റെ നൈര്‍മ്മല്ല്യം നിറഞ്ഞ പ്രണയത്തിന്റെ മഹോത്തര പ്രതിബിബ പ്രകടനങ്ങളായിരുന്നു അവയെല്ലാം. നിന്നെ എന്നും എന്റെ മാറോടണച്ചു കെട്ടിപ്പിടിച്ചു പുണരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു ..ഏതൊരാളേയും പോലെ നിന്റെ കൈവിരലുകളുടെ കുസൃതി എന്റെ നെഞ്ചിലുണ്ടാക്കുന്ന കുളിര്‍മ്മ ഞാന്‍ ആസ്വദിച്ചിരുന്നു ...അതെല്ലാം നീ എന്ന സത്യം എന്റെതു മാത്രമാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന യാഥാര്‍ത്ഥ്യ ബോധത്തിന്റെ പ്രതിഫലനം മാത്രമായിരുന്നു. അതിനപ്പുറത്തേക്കുള്ള അസ്ല്ലീലതകളിലേക്ക് എനിക്കൊരിക്കിലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല നിനക്കും അങ്ങിനെ തന്നെ ആണേന്നു ഞാന്‍ വിശ്വസിക്കുന്നു.

എട്ടരയുടെ സിന്ധൂരി ബസ്സിനെ പാടെ ഉപേക്ഷിച്ച് ..ഏഴരയുടെ ദമയന്തിയില്‍ സ്ഥാനം പിടിച്ചതും .ഹോസ്റ്റലില്‍ നിന്നും മാറി ദിവസവും വീട്ടില്‍ നിന്നു വരുന്ന പതിവു തുടങ്ങിയതും നിന്നെ കാണുന്നതിനു വേണ്ടി മാത്രമായിരുന്നു.തലചീകാതെ കൈകൊണ്ട് മാടി ഒതുക്കി കിട്ടിയ കുപ്പായവും വലിച്ചു വാരി ഉടുത്ത് കോളേജില്‍ പോയിരുന്ന എന്റെ സ്വഭാവമാറ്റം അമ്മയിലും സംശയം പ്രകടിപ്പിക്കാതിരുന്നില്ല. കണ്ണാടിക്കു മുന്‍പിലെ എന്റെ രാവിലെയുള്ള പ്രകടനം..പുട്ടിനും കടലയ്ക്കും. ദോശയ്ക്കും ഇഡ്ഡലിക്കും ഒക്കെ ദേഷ്യം പിടിച്ചിട്ടുണ്ടാകണം കാരണം അവയെ ഞാന്‍ മൈന്റ് ചെയ്യാറേ ഉണ്ടായിരുന്നില്ല. അച്ചന്റെ മേശവലിപ്പില്‍ നിന്നും ആരും കാണാതെ നോട്ടു കെട്ടൂകള്‍ കീശയിലാക്കി അവളോടൊപ്പം ..കാന്റീനില്‍ മാധവി ചേച്ചിയുടെ ഉണക്ക പഴം പൊരിക് ചെറൂതേനിന്റെ സ്വാദ് കണ്ടെത്തുന്ന സമയങ്ങള്‍..അവയെല്ലാം എനിക്കു പ്രിയ്യപ്പെട്ടവയായിരുന്നു..ഏഴു കടലിനക്കരെ ഓളിപ്പിച്ചാലും ഞാന്‍ തേടിപ്പിടീക്കുന്ന എന്റെ മാത്രം ഓര്‍മ്മച്ചെപ്പ്.

ബി എസ് സി മാത് സിലെ സതീശന് നിന്നോട് പ്രണയമാണെന്നു പറഞ്ഞ ആ ദിവസം നീ ഓര്‍ക്കുന്നില്ലേ...?ലൈബ്രറീയുടെ ഇടവഴിയിലൂടെ അവനെ ഓടിച്ചിട്ട് തല്ലിയതും സ്പോര്‍ട്സ് റൂ‍മില്‍ വച്ച് ഹോക്കി സ്റ്റിക്കു കൊണ്ട് അവന്‍ എന്നെ തിരിച്ചടിച്ചതും ...പൊട്ടിയൊലിക്കുന്ന തലയുമായി കിടന്ന എന്നെ ....ജിബിനും . ഹരീഷും . ഷെറിനും എന്നെ താങ്ങി എടൂത്ത്

മലയാളം സാറിന്റെ മാരുതിയില്‍ കയറ്റുമ്പോള്‍ ബാല്‍കണിയില്‍ നിന്നു ഓടി വന്ന് താഴെ പ്രിന്‍സിപ്പാളിന്റെ മുറിക്കു പുറത്തെ തൂണും ചാ‍രി നീ നിന്നതും പ്രിയയുടെ ചുമലില്‍ വീണ് നീ പൊട്ടിക്കരഞ്ഞതും മഞ്ഞുവീണ് മങ്ങിയ കാറിന്റെ ചില്ലുഗ്ലാസ്സിലൂടേ ഞാന്‍ കാണുന്നുണ്ടായിരുന്നു..പിന്നീടൂള്ള രണ്ടാഴ്ചകള്‍ ഓ... കാരാഗൃഹ വാസ മായിരുന്നു... ഓടുവില്‍ രാഗിയുടെ കൂടെ ക്ലാസ് കട്ട് ചെയ്ത് നീ‍

ഹോസ്പിറ്റലില്‍ വന്നതിനു ശേഷമായിരുന്നു അല്പം ആശ്വാസമായത്.ക്ലാ‍സ്സ് കട്ട് ചെയ്തതിനു പ്രിന്‍സി നിന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു എന്നറിഞ്ഞു ...എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ നോക്കാന്‍ ഞാന്‍ ഹരീഷിന്റെയും യൂണീയന്‍ ചെയര്‍മ്മാന്‍ പ്രസദിനെയും ഏല്പിച്ചിരുന്നു...


ഇവിടേ ഇപ്പോ ഈ മരുഭൂമീയില്‍ കാതങ്ങള്‍ താണ്ടി ഏതോ...ഒരു മരവിച്ച സംസ്കാര ഭൂ‍വില്‍ ജോലിത്തിരക്കില്‍ കഴിയുമ്പോഴും നമ്മുടെ പ്രണയം തളിര്‍ത്തതും പൂത്തതും ഒക്കെ എന്നും ഞാന്‍ ഓര്‍ക്കാറുണ്ട് ..നീയും അങ്ങിനെ തന്നെ ആണോ എന്ന്

എനിക്കറിയില്ല...

പെണ്‍കുട്ടികളുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന എന്റെ പ്രകൃതത്തിനു പ്രീ ഡിഗ്രിക്കു ശേഷവും മാറ്റമൊന്നും ഉണ്ടായില്ല

മഴനിറഞ്ഞ ആ ജൂലൈ മാസത്തില്‍ ഡീഗ്രി ക്ലാസ്സില്‍ ആദ്യം വന്നപ്പോള്‍ വാതിലിലെ ഒരു കുഞ്ഞൂ മുള്ളാണി പിടിച്ചു നിര്‍ത്തിയ നിന്റെ ചുരിദാറീന്റെ ഷാല്‍ എടൂത്തു തന്നതിനു നീ എനിക്കു സമ്മാനിച്ച താങ്ക്സില്‍ എന്തൊക്കേയോ ഉണ്ടായിരുന്നു ..പിന്നീട് നീ എന്നോട് എന്തൊക്കെയോ മൌനമായി പറയുന്നതു പോലെ എനിക്കു തോന്നി. നീ ഒഴിച്ചു ക്ലാസിലെ 47 പെണ്‍കുട്ടികളുമായി കത്തിയടിച്ചു നടക്കുമ്പോഴും ഇന്റര്‍വെല്‍ സമയത്ത് ഒരേ ബെഞ്ചില്‍ അടുത്തടൂത്തിരുന്നു തമാശകള്‍ കൊണ്ട് അവരെ പൊട്ടിച്ചിരിപ്പിക്കുമ്പൊഴും നീയുമായി ഒരു അകലം (ഒരുപാട് അടുക്കാനുള്ള അകലം)ഒരു മൌനം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു ..സുഖമുള്ള ഒരു മൌനം.....

നലാമത്തെ ബെഞ്ചില്‍ മൂന്നാമത്തെ സീറ്റില്‍ കോമ്പസ്സു കൊണ്ട് ഞാന്‍ എന്റെ പേരു കോറിയിട്ടത് നീ കണ്ടു പിടിച്ചിട്ടൂണ്ടാകുമെന്നു ഞാന്‍ കരുതുന്നു. ഒടുക്കം പ്രിയയോട് ഞാന്‍ എന്റെ മനസ്സു തുറന്നതും......!!!ഹാഫ് ഇയര്‍ എക്സാമിന്റെ അന്ന് പരീക്ഷ കഴിഞ്ഞ് നേരത്തെ ഇറങ്ങിയ എന്റെ പിന്നാലെ നീയും ഇറങ്ങിയതും ...നീ ചിരിച്ച ആ പുഞ്ചിരി ...മയില്പീലി വിടര്‍ത്തിയ നിന്റെ കണ്ണൂകളുടെ ഇമവെട്ടല്‍ ..അന്തം വിട്ടു നിന്ന എന്റെ കവിളില്‍ കൈ വിരല്‍ കൊണ്ട് മൃദുവായി ഒന്ന് തട്ടി “ഏയ് ...എവിടെയാ...

ഇവിടെ ഇല്ലേ..കാറ്റ് പോയോ....?” എന്ന് നീ തമാശിച്ചതും...കാതില്‍ അടക്കിപ്പിടീച്ച് ..”ഇഷ്ടമ്മാണ് .....ഒരു കുന്നോളം ...അല്ല കടലോളം ........”എന്നു പറഞ്ഞ് ..കെമിസ് ട്രി ലാബിന്റെ ഗോവണീ ഇറങ്ങി ഓടി മറഞ്ഞ ജാനകീ...നീ എന്റെ ഓര്‍മ്മചെപ്പിലേക്ക്

ഓരിക്കിലും മായാത്ത മാരിവില്ലായി ഇറങ്ങി വരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും പ്രതിക്ഷിച്ചിരുന്നില്ല.


പിന്നീടുള്ള ദിവസങ്ങളൊക്കെയും കണ്ണുകളില്ലൂടെ മാത്രമായിരുന്നു നമ്മള്‍ രണ്ടു പേരും സംസാരിച്ചിരുന്നത് ആ സുഖമുള്ള മൌനം അത്ര പെട്ടെന്ന് നശിപ്പിക്കുവാന്‍ തോന്നിയില്ല

ഒരു സെപ്റ്റമ്പര്‍ പതിനേഴ്...കോളേജ് ഡേയ്ക് മെയ്ക്കപ്പ് ചെയ്യാനിരുന്ന സജിയേട്ടന്റെ ബൈക്കിന്റെ ടയര്‍ കുത്തി കീറിയിട്ടതും വരാന്‍ വൈകിയ സജിയേട്ടന്റെ റോളിലേക്ക് ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ലേഖയുടെ കാലു പിടിച്ച് നിന്നെ മെയ്ക്കപ്പുചെയ് ത അന്ന് നീ ഓര്‍ക്കുന്നില്ലെ ആ നീണ്ട മൌനത്തിന്റെ അന്ത്യം നീ കൂറിച്ചത്....നിന്റെ മുടീയിഴകളില്‍ ഉടക്കിയ ഒരു ഹെയര്‍പിന്നിനെ എടുത്തു തരുമോ എന്ന് നീ ചോദിച്ചതും “എവിടെ “എന്നു ചോദിച്ച് നിന്റെ മുടിയിഴകളില്‍ ഞാന്‍ തൊട്ടതും..പിന്നീട് നമ്മള്‍ സംസാരിച്ചതും തമാശപറഞ്ഞതും സജിയേട്ടന്റെ ബൈക്കിനെ കുറിച്ചോര്‍ത്ത് ചിരിച്ചതും സജിയേട്ടന്റെ റോളില്‍ എന്നെ കണ്ട് മൂപ്പിലാന്‍ ഞെട്ടിത്തരിച്ചതും ഒക്കെ............

ജാനകീ........നാട്ടില്‍ അവധിക്കു പോയപ്പോള്‍ ..ഞാന്‍ നമ്മുടെ കോളേജില്‍ പോയിരുന്നു...ഒരു പാട് മൌനം പേറി നടന്ന നിന്റെ കണ്ണൂ കളെയായിരുന്നൂ ഞാന്‍ ആദ്യം തിരഞ്ഞത് ..... പിന്നെ ലൈബ്രറിയിലെ ആളൊഴിഞ്ഞ മൂലയില്‍ അവിടെ കുറേനേരം ഇരുന്നു ..അപ്പോഴും കൃഷണേട്ടന്‍ എന്നെയും നിന്നെയും കാണുമ്പോള്‍ ചിരിക്കാറുള്ള ആ പഴയചിരിയുമായി അവിടെ ഉണ്ടായിരുന്നു പക്ഷെ ഒരു വ്യത്യാസം മാതം ജീവനില്ലാതെ ഒരു ചില്ലുക്കൂട്ടില്‍ ഹാരാര്‍പ്പണം നടത്തി ..ആ അലമാരകള്‍ക്കു മീതെ ...

അറ്റാക്കായിരുന്നെന്ന പുതുതായി വന്ന ലൈബ്രേറിയന്‍ പറഞ്ഞു..പിന്നെ കന്റീനില്‍ ചെന്ന് ഒരു ചായ കുടിച്ചു..മാധവി ചേച്ചിയുടെ ചെറുതേനിന്റെ മധുരമുള്ള ആ ഉണങ്ങിയ പഴം പൊരി ഒന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല കാന്റിനെല്ലാം പൊളിച്ചി അതിപ്പോള്‍ ഫാസ്റ്റ് ഫുഡ് കടയാക്ക് മാറ്റിയിരിക്കുന്നു കൂടെ ഐസ്ക്യീം പാര്‍ലറൂകളും...ഒക്കെയായി...തിരിച്ചിറങ്ങുമ്പോള്‍ ആ ഇലഞ്ഞി മര്‍ത്തെ കുറിച്ച് ഓര്‍ത്തുപോയി...നമ്മള്‍ കഥ പറഞ്ഞ ആ കല്പടവുകളൊന്നും ഇന്നില്ല...ഒക്കെ പുല്‍തകിടികള്ളാക്കി മാറ്റിയിരിക്കുന്നു..ഇലഞ്ഞിമരത്തിന്റെ അടിവേരിന്റെ ഒരു കഷ്ണം കാന്റീനിന്റെ അടൂക്കളവശത്ത് കിടക്കുന്നതു കണ്ടു... ഒരു പാട് കഥകളുടെ ..വലിയ ഭാരം മുഴുവാ‍ന്‍ ചേര്‍ത്തു വച്ച ആ വേര്‍ അത്ര വേഗമൊന്നും അവര്‍ക്ക് വെട്ടിപ്പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല

പിന്നെ പാരിജാതത്തിന്റെ മണം വിതറുന്ന ഫീസിക്സ് ലാബിന്റെ കല്‍തൂണുകളൊന്നും ഇന്നില്ല എല്ല്ലാം പൊളിച്ചു പുതിയവ പണീതിരിക്കുന്നു...

പക്ഷെ അവിടെയെല്ലാം ഞാന്‍ നിന്റെ മണം ആസ്വദിച്ചിരുന്നു.നിന്റെ ഹൃദയത്തിന്റെ തുടിപ്പുകള്‍ ഓരോ പുല്‍നാമ്പിലൂടെയും എനികു കേള്‍ക്കാമായിരുന്നു കെമിസ്ട്രിലാബിന്റെ ഗോവണികള്‍ ഇറങ്ങി മലയാളം ഡിപ്പാര്‍ട്ട്മെന്റിന്റെ ഉമ്മറത്തെ ചാരുബെഞ്ചില്‍ മെല്ലെ ഞാനൊന്ന് തലചാ‍യ് ചു കിടന്നു.തല വല്ലാതെ വേദനിക്കുന്നതു പോലെ.....ഹൃദയതാളം പട പടാന്ന് ഒരു പാസഞ്ചര്‍ ട്രൈന്‍ പോലെ

ഓടിക്കോണ്ടേ ഇരുന്നു....ഫൈനല്‍ ഇയറിലെ ഓണോത്സവത്തിന്റെ പൂക്കള മത്സരത്തിന് ...കൈ നിറയെ ജമന്തിപൂക്കളുമായി

ഞാന്‍ മലയാളം ഡിപ്പാരട്ടുമെന്റിലേക്ക് പോയ ആ ശപിക്കപ്പെട്ട നിമിഷം...


പ്രിയ ..പത്താം ക്ലാസ്സു മുതല്‍ക്കേ ഞങ്ങള്‍ ഒരുമിച്ചു പഠിച്ച നല്ല സുഹൃത്തുക്കളായിരുന്നു...മത്സരം തുടങ്ങി പൂതികയാതെ വന്നപ്പോള്‍ അവള്‍ എന്റെ കയ്യില്‍ കാശും തന്ന് ടൌണീലേക്കയച്ചതും ...ധൃതിപ്പെട്ട് പൂക്കളുമായി വന്ന എന്നോട് പൂ വാങ്ങാന്‍ വന്ന

പ്രിയയുടെ കാല്‍ വഴുതി എന്റെ ദേഹത്തു വീണതും ...ആ വരാന്തയുടെ കല്പടവുകളിലൂടെ..ഞങ്ങള്‍ താഴേക്ക് പതിച്ചപ്പോള്‍ നീ കണ്ടതും ..ബി എസ് സി മാത്സിലെ സതീശന്റെയ്ഉം ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ലേഖയുടെ യും കുപ്രചരണങ്ങളീല്‍ എന്റെ പ്രിശൂദ്ധ പ്രണയം നീ തെറ്റിദ്ധരിച്ചതും.ആ വൈകിയ വേളയിലായിരുന്നു..ഫൈനലിയറീലെ അവസാന നിമിഷങ്ങള്‍ വരെ ഞാന്‍ നിന്റെഭൃത്യനെ പ്പോലെ ..നിന്റെ കാലുപിടിച്ച് അപേക്ഷിച്ചു എന്നിട്ടും നീ എന്നെ മനസ്സിലാക്കിയില്ല.....പകരം നിന്റെ മയില്പീലിവിടര്‍ത്തിയ ആ കണ്ണുകളിലും പുഞ്ചിരി വിരിഞ്ഞ ആ കവിളുകളിലും ..ഒക്കെ ..ദേഷ്യത്തിന്റെ രൌദ്ര മൂര്‍ത്തികള്‍ അടക്കിവാഴുകയായിരുന്നു.

എന്നെ മനസ്സിലാക്കാതെ പോയ പ്രിയ ജാനകീ..നീ എവിടെ ആണെന്നോ എന്തു ചെയ്യുകയാണെന്നോ..എനിക്കറിയില്ല.. ഒന്നുമാത്രം അറീയാം ഞാനും നീയും ഒരുപ്പാട് അകലെയാണെന്ന്..എന്നാല്‍ മനസ്സു കൊണ്ട് ഏറെ അടുത്തും..എവിടെ ഇരുന്നാലും നീ ഈ സത്യം അറീഞ്ഞാല്‍ നീ ഒരുപാട് ദുഖിക്കും ഒരായുസ്സു മുഴുവന്‍ കരയും നീ..വേണ്ട നിന്റെ മനസ്സില്‍ ഞാന്‍ ഇന്നും ഒരു പെണ്ണൂ പിടിയന്‍ കാമുകനായി തന്നെ ഇരിക്കട്ടെ.....മലയാളം ഡീപ്പാര്‍ട്ടുമെന്റിന്റെ ആ ചാരു ബെഞ്ചില്‍ വീണ കണ്ണൂനീര്‍തുള്ളികള്‍ തുടച്ച് ഞാ‍ന്‍ ആ കലാലയത്തോട് വീണ്ടും വിടപറയവെ..അപ്പോഴും അവിടെ എനിക്കും പ്രിയയ്ക്കും അടിയില്‍ പെട്ട് ചതഞ്ഞരഞ്ഞ ജമന്തിപ്പൂക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നുണ്ടായിരുന്നു...കാരണം അവയോടൊപ്പം ചതഞ്ഞരഞ്ഞത് എന്റെ ജീവിതമായിരുന്നു...ലോകത്തിന്റെ ഏതു കോണീലാണേങ്കിലും പ്രിയ കാമുകീ‍...നിന്റെ ചുണ്ടുകളിലെ ആ മൌനം നിന്റെ കണ്ണുകളീലെ ആ വാചാലത...ആ പുഞ്ചിരി അവയെനിക്കെന്നും ഇഷ്ടമായിരുന്നു..കുന്നോളം ...അല്ല കടലോളം...............


എന്ന് സ്വന്തം

നാ ട ക ക്കാ ര ന്‍

Friday, June 12, 2009

കൊതിപ്പിക്കും ഞാന്‍


നല്ല മഴയാണ് നാട്ടില്‍ എന്നറിഞ്ഞു ഈ തണുപ്പത്ത് പീടികകോലായില്‍ കയറിനിന്ന് ഒരു നല്ല സ്റ്റ്റ്റോങ്ങ് ചായ കുടിക്കുവാന്‍ കൊതിയാവുന്നീല്ലേ...അത്തരം ചായക്കടകള്‍ ഇന്ന‍ന്യം നിന്നു പോയിരിക്കുന്നു എന്നാല്‍ അതിനു പകരമായി നാടന്‍ തട്ടുകടകള്‍ ഇന്നു

സജീവം ....നമ്മളെ പ്പോലുള്ള സാധാരണക്കാരന് ഇതു തന്നെ അല്ലേ അശ്വാസം ...എന്താ വേണ്ടേന്നു വച്ചാല്‍ പറഞ്ഞാല്‍ മതി

Tuesday, June 2, 2009

ഓര്‍മ്മകളുടെ പൂക്കാലം

1998...ഒരു ജൂലൈ മാസത്തിന്റെ മഴനിറഞ്ഞ പ്രഭാതത്തില്‍ ഒത്തു ചേര്‍ന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍..അവരൊരിക്കിലും പ്രതീക്ഷിച്ചിരിക്കാനിടയില്ല മാടായി വി എച് എസ്സ് ഇ യില്‍
ഒരിക്കിലും മറക്കാനാവാത്ത ഒരുപാട് സ്വര്‍ഗ്ഗാ‍നുഭവം ഉണ്ടാകും എന്ന്..നീലയും നീലയും യൂണീഫോം അണീഞ്ഞ്
ആദ്യമൊക്കെ ആ പടീ കയറുമ്പോള്‍ വല്ലാത്ത ഒരു വേദനയായിരുന്നു സ്ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കയറൂരി വിട്ട പശുക്കിടാവിനെ പോലെ ഒന്നു മേഞ്ഞൂ നടക്കാന്‍ റഗുലര്‍ കോളേജിന്റെ തിരുമുറ്റം പ്രതീക്ഷിച്ചു ഒടുക്കം
വീട്ടു കാരുടേ നിര്‍ബന്ധത്തിനു വഴങ്ങി വീണ്ടും സ്കൂളീലേക്ക് നടന്നു കയറേണ്ടുന്ന അവസ്ഥ..അതാലോചിക്കാനേ വയ്യായിരുന്നു..ആ ധാരണകളെല്ലാം പാടേ തെറ്റുന്നതായിരുന്നു പിന്നീടൂള്ള
ഓരോ ദിനവും. തമാശയിലും പൊട്ടിച്ചിരിയിലും പാട്ടിലും ഒക്കെയായി ക്ലാസ് മുറികള്‍ മാറ്റിയ ദിനങ്ങള്‍..
സരസ്വതി ടീച്ചറിന്റെ ക്ലാസ്സില്‍ വിനിജയെ കരയിച്ചതും ആദ്യം ഏറ്റവും അടുത്ത സുഹൃത്തുക്കളാ‍യിരുന്ന നമ്മള്‍ പിന്നീട് ഏറ്റവും വലിയ ശത്രുക്കളായതും ...ഒക്കെ ഇന്നലെ നടന്നതുപോലെ .....ഇന്റര്‍വെല്‍ സമയത്ത് മുകളിലെത്തെ നിലയില്‍ ലാസ്റ്റ് ക്ലാസ്സില്‍ നടക്കുന്ന സഹൃദ, പ്രണയസല്ലാപങ്ങള്‍ ....ടീച്ചര്‍മ്മാരുടെ വെട്ടം കാണുമ്പോള്‍ തിരികെ ക്ലാസ്സിലേക്കോടുന്ന ഒരു പറ്റം
ഡീസെന്റ് പാര്‍ട്ടിക്കാര്‍..(ഇത്തരം ഏടാകൂടങ്ങള്‍ തപ്പിയെടുക്കാന്‍ രോഹിണീ ടീച്ചറോളം വിരുത് മറ്റാര്‍ക്കും ഇല്ല)ഇതെല്ലാം ഒരു ത്രില്ലായിരുന്നു..എസ് എഫ് ഐ പ്രസിഡന്റെന്ന നിലയില്‍ പ്രണയം പരസ്യമായി പറയാനുള്ള വിമുഖത കാരണം രഹസ്യമാക്കി നടക്കാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ...കെ എസ് യു സിക്രട്ടറിയായ് ഷിജുവും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളാ‍യിരുന്നു മറ്റൊരു കോളെജിലും കാണാന്‍ കഴിയില്ല ഈ വിരോധാഭാസം..അതായിരുന്നു ഞങ്ങളുടെ പ്രത്യേകതയും ..ഏതു കാര്യത്തിനും ഒരുമിച്ച്..
റീഷടീച്ചറൂടെ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ വിരലിന്റെ തുമ്പത്ത് മുറി വുണ്ടാക്കി “അയ്യോ ടീച്ചറേ ..എനിക്കു ടൈപ്പ് ചെയ്യാന്‍ കഴിയില്ല”എന്നു പറഞ്ഞ് മാര്‍ക്കറ്റിങ്ങ് ബാച്ചിന്റെ കൂടെ കത്തിയടിക്കുന്ന സമയങ്ങള്‍ .സഖാവ്
മിനിയുമായി പഞ്ചഗുസ്തിക്കുള്ള സമയം കണ്ടെത്തുന്നതും ഇത്തരം ഇടവേളകളില്‍ ആയിരുന്നു..പിന്നീട് ഗുസ്തിക്കാര്‍ കൂടുതലായി വന്നതും സര്‍സ്വതി ടീച്ചറീന്റെ കണ്ണീല്‍ പെട്ടതും അവിടെ അതവസാനിച്ചതും ഒക്കെ.
ഫസ്റ്റിയറില്‍ തന്നെ ഞങ്ങള്‍ക്ക് രജീഷ് പി എന്‍ ന്റെയും ലോങ്ങേട്ടന്‍ സുമേഷിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ തന്നെ അറീയപ്പെടൂന്ന ഒരു ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു..റണ്ണോന്നും എടുക്കാറീല്ലെങ്കിലും ഓപ്പണീങ്ങ് ബാറ്റ്സ് മാനായി ഇറങ്ങാനുള്ള അവസരം പലപ്പോഴും എനിക്കായിരുന്നു
അതൊരു ഭാഗ്യം പോലെയാണ് ഞാന്‍ ഓപ്പണ്‍ ചെയ്ത് റണ്ണൊന്നും എടുക്കാതെ ഔട്ട് ആയാല്‍ ആ കളി ജയിക്കും എന്ന ഒരു വിശ്വ്വാസവും....നിരവധി അനവദി ടൂര്‍ണ്ണമെന്റുകളീല്‍ നേടീയ വിജയം ഇന്നും വി എച്ച് എസ്സ് ഇ യിലെ ഫയല്‍ അലമാരയ്ക്കൂ മുകളിലെ ട്രോഫികള്‍ വിളിച്ചു പറയും.
മേഖലാ കലോത്സവം ..അതിനക്കൊല്ലം വല്ല്യ പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല ക്ലാസ്സില്‍ കലോത്സവത്തിനു പേരുനല്‍കിയതില്‍ കഥാപ്രസംഗത്തിനു എന്റെ പേരും എഴുതി..സിന്ധു ശാസ്തീയ സംഗീതത്തിനും പിന്നെ എന്റെ സീനിയറും ഇപ്പോള്‍ കൈരളി ടിവിയിലെ ന്യുസ് റീപ്പോര്‍ട്ടരും ആയ പി വി കുട്ടന്‍ കഥയ്ക്കും കവിതയ്ക്കും ....ഇത്രയുമായിരുന്നു പ്രാധിനിത്യം ...ആ കൊല്ലം കതിരൂര്‍ വി എച് എസ് ഇ
എല്ലാ‍ ഇനത്തിലും സമ്മാനം നേടി ഒന്നാമതെത്തി...അപ്രതിക്ഷിതമായി മത്സരിച്ച നാല് ഇനത്തിനും ഒന്നാം സ്ഥാനം നേടി ഞങ്ങള്‍ ഓവറോള്‍ റണ്ണറപ്പായി....അന്ന് പയ്യന്നൂരില്‍ വെച്ചുനടന്ന ആ കലോത്സവത്തില്‍
സെക്കന്റിന്റെ ട്രോഫി വാങ്ങാന്‍ പോയ ചന്ദ്രന്‍ മാഷിനെ കതിരൂര്‍ വി എച്ച് എസ്സ് ഇ യിലെ വിദ്യാര്‍ത്ഥികള്‍ കൂവി പരിഹസിച്ചു അവര്‍ക്ക് ...360..ഞങ്ങള്‍ക്ക് 40 മാര്‍ക്കായിരുന്നു . ഉറക്കം വരാത്ത രാത്രികളായിരുന്നു പിന്നീടങ്ങോട്ട് .എന്തായാലും അടൂത്ത വര്‍ഷം ഇതിനു പകരം വീട്ടിയിരിക്കും എന്ന് ശപഥവും ചെയ്തായിരുന്നു അന്ന് പയ്യന്നൂരില്‍ നിന്നും മടങ്ങിയത്.
അടുത്ത കൊല്ലം ചെറുകുന്നില്‍ വച്ചു നടന്ന കലോത്സവത്തില്‍ എല്ല്ലാ ഐറ്റത്തിനും പേരു നല്‍കാന്‍
കമലടീച്ചറോടു പറഞ്ഞു. പിന്നീടങ്ങോട്ട് ഒരു യുദ്ധം തന്നെ ആയിരുന്നു .മടിച്ചു നിന്ന ജൂനിയേഴ്സിനെ അടിച്ചെഴുന്നേല്‍പ്പിച്ച് ...വീറൂം വാശിയും കുത്തിനിറച്ച് ...ഒരു അംഗത്തിനു പുറപ്പെട്ടു..മിക്ക വിദ്യാര്‍ത്ഥികളും പങ്കാളികളായിരുന്നു മത്സരാര്‍ഥികളും.
2000.ജനുവരി 6 ...ജീവിതത്തിലെ ഒരിക്കിലും മറക്കാത്ത ആ ദിനം ..മടായി വി എച് എസ് ഇ
പയ്യന്നൂര്‍ മേഖലാ കലോത്സവം ഓവറോള്‍ കിരീടം സ്വന്തമാക്കി....എന്നെ കലാപ്രതിഭയായി തിരഞ്ഞേടുത്തു ..കതിരൂര്‍ വി എച് എസ്സ് ഇ എന്ന മനേജ് മെന്റ് സ്കൂളിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം
തുച്ചമായ പിരിവിലൂടെ .
അവരെക്കാളും 80 പോയിന്റ് വ്യത്യാസത്തില്‍ ഞങ്ങള്‍ക്ക് ഓവറോള്‍ കിരീടം നേടാന്‍ കഴിഞ്ഞൂ..റണ്ണറപ്പിന്റെ ട്രോഫി വാങ്ങാന്‍ മാനാഭിമാനത്തിന്റെ പ്രശ്നമെന്നോണം ഒരൊറ്റ കതിരൂരു കാരനെ
യും അന്ന് കാണാന്‍ കഴിഞ്ഞീല്ല...
അതേ പോലെ ഉത്സവ തിമര്‍പ്പില്‍ കൊണ്ടാടിയ NSS ക്യാമ്പ്..
എല്ല്ലാ‍ കാലവും സ്കൂളില്‍ തന്നെ നടന്നിരുന ക്യാമ്പ് സ്ക്കൂളിനു വെളിയിലാക്കണം എന്ന് രാമകൃഷ്ണന്‍ മാഷ് പറഞ്ഞപ്പൊഴേ..എല്ലാവരും ഒരേ മനസ്സോടെ സ്വീകരിക്കുകയായിരുന്നു ..പ്രകൃതിരമണീ‍യമായ സ്ഥലം
ചെറൂകുന്ന് പാടിയിലെ കുന്നനങ്ങാട് എന്നു പറയുന്ന നിര്‍മ്മലമായ ആഗ്രാമം ...നീര്‍ക്കുഴി വികസനം എന്ന
പ്രോജക്റ്റായിരുന്നു നമുക്കു മുന്നില്‍ ഉണ്ടാ‍യിരുന്നത് എന്‍ എസ് എസ്സിന്റെ വളണ്ടീയര്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യം അവിടെ നടന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തപ്പോഴേ ആ ഗ്രാമത്തിന്റെ ഒരു മനോഹരമായ ചിത്രം എനിക്കു കിട്ടിയിരുന്നു അതിന്റെ മനോഹരമായ ഒരു വിവരണം ഞാന്‍ മറ്റു വളണ്ടിയര്‍മ്മാര്‍ക്കു കൂടി നല്‍കിയതോടെ എല്ലാവര്‍ക്കും അമിതമാ‍യ ആവേശ മായിരുന്നു ..പിന്നിടുള്ള 10 ദിവസം ഓ....... ഓര്‍ക്കുമ്പോള്‍ കുളിരു കോരുകയാണ് .....ദിനവും വൈകുന്നേരം ഉത്സവമാ‍യിരുന്നു ,
അജിത്തേട്ടനും , മോഹനേട്ടനും, പ്രമോദേട്ടനും, രൂപേഷേട്ടനും,ബാലേട്ടനും, വല്ലിയേചിയും എല്ലം ഇന്നും
ആ പഴ്യ സൌഹൃദം നിലനിര്‍ത്തി പോകുന്നു ..നീണ്ട 8 വര്‍ഷത്തിനിടയില്‍ ഒരു അഞ്ചാറു പ്രവശ്യം അവിടെ പോകാനും അല്ലാത്തപ്പോള്‍ ഫോണിലൂടെ ആ സൌഹൃദം നിലനിര്‍ത്താനും ഒക്കെ ശ്രമിച്ചിട്ടൂണ്ട്..
യൂണിറ്റി ആയിരുന്നു ഞ്ങ്ങളൂടെ ബാച്ചിന്റെ വിജയം..എല്ലാ കാര്യത്തിനും ഒരൊറ്റ മനസ്സയിരുന്നു എല്ലാര്‍ക്കും
മോഡല്‍ പരീക്ഷയും കഴിഞ്ഞ് ആദ്യത്തെ ആഴ്ച എന്‍ എസ്സ് എസ്സി ന്റെ ആഭിമുഖ്യത്തില്‍ ഒരു വണ്‍ ഡേ ടൂര്‍ ഉണ്ടായിരുന്നു ..അതില്‍ പൊട്ടീപ്പോയ ഒരു സൌഹൃദം വിനിജയുമായി ചങ്ങത്തം കൂടിയതും എന്നെ പറ്റിച്ച എന്റെ ആദ്യ കാമുകി വീണയുമായുള്ള പരിഭവം പറഞ്ഞൂ തീര്‍ത്തും ആ വിനോദയാത്ര വി എച് എസ് ഇ യിലെ ഒരിക്കിലും മറക്കത്ത സൌഹ്രിദങ്ങളുടെ അവസാന യാത്രയായി.........ആ സൌഹ്രിദത്തിന്റെ നേര്‍ത്ത നൈര്‍മല്യമൂറുന്ന ഒരു മഞ്ഞുകണം എന്നും രാവിലെ എന്റെ മനസ്സിന്റെ ഉള്ളറകളില്‍ പെയ്തു കൊണ്ടേ ഇരുന്നു..ഒരിക്കിലും നിലയ്ക്കാത്ത ഓര്‍മ്മ പ്രവാഹമായി.

Monday, May 18, 2009

വീണ്ടും ഗോദയിലേക്ക്


ഒരു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം നാടകക്കാരന്‍ തിരിച്ചെത്തിയിരിക്കുന്നു


ഈ ബ്ലോഗില്‍ ചില പുതിയ കളീകള്‍ കളീക്കാനും ചില പുതിയ കളീകള്‍ പഠിപ്പിക്കാനും


എന്താ സഹിക്കാന്‍ തയ്യാറല്ലേ ദിനേശന്മാരേ.........?

Tuesday, March 24, 2009

യാത്രയായീ‍....യാത്രയായീ....

മാര്‍ച്ച് 30 ന് നാട്ടിലേക്ക് തിരിക്കാന്‍ “ഒരു‍മ്പെടുകയാണ്” ഈ നാടകക്കാരന്‍...

നീണ്ട ഒരു വര്‍ഷം അവളെ പിരിഞ്ഞിരുന്ന് ....ഓ അതോര്‍ക്കാന്‍ കൂടി വയ്യ

(അവള്‍ എന്നുദ്ദേശിച്ചത്....എന്റെ നാടാണ് അപ്പോഴേക്കും തെറ്റിദ്ധരിച്ചു..കള്ളന്മാര്‍) കൊയ്തു കഴിഞ്ഞ് ..ഉടയാടയൊക്കെ മാറി മാമ്പൂവും ..തളീരിലയും ഒക്കെയായി നിക്കണുണ്ടാവും അവള്‍...എന്റെ നാടീന്റെ ഓരോ പുല്‍ നാമ്പും ...ഈ നാടകക്കാരനെ തിരിച്ചറീയും ..ഇനി അവരോടൊക്കെ കുശലം പറയണം ...മൊട്ടക്കുന്നിന്റെ മേലെ ..പുഴവക്കത്തെ ബണ്ടീന്‍ മേല്‍ ..സോമേട്ടന്റെ തോണീയില് ഒക്കെ സുഹൃത്തുക്കളുമായി കമ്പനി കൂടണം ..ആ പഴയ നാടകം പറ്റുമെങ്കില്‍ ഒരിക്കല്‍ കൂടി കളിക്കണം...ഒരുനെഞ്ചില്‍ നാടകവും ...മറുനെഞ്ചില്‍ നാടൂം പേറി ഒരു കൊല്ലം..ഈ ശാപം കിട്ടിയ നാട്ടീല്‍ കഴിഞ്ഞീല്ലേ....(ശാപം കിട്ടീയ നാട് ..നാടകക്കാരനു മാത്രമാണ് കെട്ടോ...പലര്‍ക്കും ഈ നാട് മോക്ഷം കിട്ടിയ നാടാണ്)....ഇനി ഒരു മാ‍സം എന്റെ ഇരു നെഞ്ചുമായി ഒന്നു അര്‍മ്മാദിക്കണം.
ആ ഇനി ഒരു ചെറീയ വിവരണം തരണ്ടെ ..എന്റെ നാടീനെ കുറീച്ച്...

കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമത്തിലെ കൊട്ടില എന്നു പറയുന്ന പ്രദേശമാണ് എന്റെ നാട്.........കിഴക്ക് തളീപ്പറമ്പും പടിഞ്ഞാറ് പഴ്യങ്ങാടീയും ..7 കിലോമീറ്റരില്‍ ടൌണുകളാണ് ..ഒത്ത നടൂക്കായി ..ഒരു കൊച്ചരുവി പോലെ നീണ്ടുകിടക്കുന്നതാണ് എന്റെ ഗ്രാമം...വടക്ക് ...മലയും ...തെക്ക് ,,,കൊട്ടീല പുഴയും ....നടുക്ക് പച്ചവിരിച്ച പാ‍ടവും ...പാടത്തിനു നടൂവിലായാണ് നാടകക്കാരന്റെ കൊച്ചു വീട്....ഇരു വശവും തെങ്ങുകളാല്‍ ചുറ്റപ്പെട്ട..എന്റെ വീട്.....പലരും പറയാറുണ്ട് വീടിന്റെ ഉമ്മറത്തിരിക്കാന്‍ നല്ല സുഖമാണെന്ന് ..പാടത്തിനു നടൂവിലായതിനാല്‍ എപ്പോഴും തണുത്ത കാറ്റുണ്ടാവും പിന്നെ വീടിന്റെ മുഖം പടീഞ്ഞാറു നോക്കി നില്‍ക്കൂന്നതിനാല്‍ ...അറബിക്കടലില്‍ നിന്നും റാഞ്ചിയെടുത്ത് കാറ്റ് വീട്ടില്‍ തണുപ്പെത്തിക്കും...ആ സുഖം ഒന്നാസ്വദിക്കണം.........

പിന്നെ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളീല്‍ ഒന്നായിരുന്നു ഞങ്ങടെ ക്ലബ്ബിന്റെ കെട്ടിടത്തിന്റെ ഉദ്ഘാ‍ടനം..നാടകക്കാരനെ നാടകക്കാരനാക്കിയ ആ ക്ലബ്ബിനോടുള്ള നന്ദി വാക്കുകളീല്‍ ഒതുക്കാവുന്നതല്ല..ഉദ്ഘാടനത്തിന് സാമ്പത്തിക സഹായ മല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ നാടകക്കാരനു കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധം വേട്ടയാടപ്പെട്ട ദിനങ്ങളായിരുന്നു ...പിന്നീടങ്ങോട്ട്..അതൊന്നു മാറ്റണം.. ആ ഉദ്ഘാടനത്തിനു നാടകക്കാരനു നഷ്ടമായത് എന്റെ മനസ്സു തന്നെയായിരുന്നു...ഇപ്പൊള്‍ ...തിരികെ മടങ്ങുംബോള്‍ നാടകക്കാരന്റെ ഉള്ളീല്‍ ഒരു പാട് നൊമ്പരങ്ങളും ഇല്ലാതില്ല ഒരു പഴയ ബിജു കൊട്ടിലയായി ഇനി ആരെങ്കിലും തന്നെ കാണുമോ...? ഇപ്പോ ഞാന്‍ ഗള്‍ഫ് കാരനല്ലെ ..മറ്റു ഗള്‍ഫു കാരോടെല്ലാം ആള്‍ക്കാര്‍ സ്വീകരിച്ചിരുന്ന അകല്‍ച്ച ഞാന്‍ കണ്ടതാണ് ..എനിക്കാ പഴയ നാടകക്കാരനോടുള്ള സ്നേഹം മാത്രം മതിയായിരുന്നു..മറിച്ചായാല്‍ എനിക്കു താങ്ങാവുന്നതിലും അപ്പുറത്താണ്..എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന
നാടകം എന്നുവെച്ചാ‍ല്‍ ഈ ചെക്കന് പ്രാന്താന്ന് ..എന്നു പറയുന്ന ആ നാട്,, ആ പ്രതീക്ഷയില്‍ നാടകക്കാരന്‍ യാത്രതിരിക്കുകയാണ് ..നാട്ടിലെത്തിയാല്‍ ഇടയ്ക്കൊക്കെ ബൂലോകത്തില്‍ വരുമെന്നു പ്രതീക്ഷിക്കാം...ഒരു മാസത്തെ ഇടവേള വീ‍ണ്ടും കണ്ടു മുട്ടൂം വരൈക്കും വണക്കം ....

Tuesday, March 17, 2009

ഓജോ ബോര്‍ഡും പെണ്‍പടയും

Rare Rosinte ബ്ലോഗ് വായിച്ചപ്പോഴാണ് എനിക്കീ പോസ്റ്റ് എഴുതാന്‍ തോന്നിയത്..
ഒരു യുവജനോത്സവ കാലം ....നാടകക്കാരന്മാരുടെ കാ‍ലം എന്നു പറയുന്നതാവും കൂടുതല്‍ ശരി..
പൊടിതട്ടിയെടുത്ത സ്ക്രിപ്റ്റുളുമായി സ്കൂളുകളില്‍ നിന്നും സ്കൂളുകളിലേക്ക് കേറി നടന്ന നാടകക്കാ‍രന്റെ പ്രതാപ കാ‍ലം. ചെറുകുന്ന് ഗേള്‍സ് ഹൈസ്കൂളില്‍ ഒരു നാടകം ചെയ്യണം എന്ന കണ്ണപുരത്തെ ഷൈജു എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒന്നു മടിച്ചതാണ് ..കാരണം ഇപ്പൊത്തന്നെ മൂന്ന് സ്കൂള്‍ ഏറ്റിട്ടുണ്ട്....തളിപ്പറമ്പ് ടാഗോര്‍, പിന്നെ ഒന്ന് എന്റെ നാട്ടിലെ ഞാന്‍ പഠിച്ച സ്കൂള്‍ .മറ്റൊന്ന് പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂള്‍..ഇതെല്ലാം കൂടി നാടകക്കാരന് ഒറ്റയ്ക്ക് കഴിയുമോ എന്ന ചിന്തയിലാണ് പോരാത്തതിനു സ്ക്രിപ്റ്റും വേണം ..അതും പുതിയത്..ഏതായാലും അവിടെ നിന്നും ഒഴിവാകാന്‍ തീരുമാനിച്ച് ഷൈജുവിനെ വിളിച്ച് പറ്റില്ലെന്നു പറഞ്ഞതിന്റെ തൊട്ടു പിന്നാലെ ഷാജിമാഷിന്റെ ഫോണ്‍ വന്നു ..ബിജു എന്തായലും വരണം വന്നേ പറ്റൂ ഇവിടെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരം ...എനിക്കാണ് ഗ്രൂപ്പ് ചാര്‍ജ്ജ്....എന്റെ മാനം രക്ഷിക്കണം. ഷാജി മാഷ് ഞാന്‍ വി എച്ച് എസ്സി ഇ യില്‍ പഠിച്ചിരുന്ന കാലത്ത് മാടായി ബോയ്സ് സ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു ...അക്കൊല്ലം VHSE പയ്യന്നൂര്‍ മേഖലാ കലോത്സവത്തില്‍ കലാപ്രതിഭയായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് സന്തോഷിച്ച ഒരു വ്യക്തി അയാളായിരിക്കും (കവിതാരചനയ്ക്ക് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തന്നിരുന്നു ). ആ ഓര്‍ഡര്‍ എനിക്കു അനുസരിക്കേണ്ടതായി വന്നു...ഗിരീഷ് ഗ്രാമികയുടെ ഒരു പഴയ സ്ക്രിപ്റ്റും തപ്പി പിടിച്ച് ഞാന്‍ സ്കൂളിലേക്കു യാത്രയായി .. സ്ക്രിപ്റ്റ് പഴയതാണെങ്കിലും പുതിയ രീതിയില്‍ ചെയ്യാമെന്നു കരുതി...
പെണ്‍പടയുടെ മുന്നിലേക്കാണ് പോകേണ്ടതെന്നോന്നും അന്ന് അലോചിച്ചിരുന്നില്ല അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല ...സ്കൂളിന്റെ മുറ്റത്ത് എത്തിയ സമയം വളരെ നല്ലസമയം ഇന്റര്‍വെല്‍ സമയം. പറയണോ പൂരം ...ഏല്‍ പി ക്ലാസില്‍ പഠിക്കുന്ന കുറേ...കൊച്ചു കുഞ്ഞുങ്ങള്‍ എന്റെ കോലം കണ്ടമ്പരന്നു എനിക്കു ചുറ്റും കൂടി...ഞാന്‍ അന്ന് കൊച്ചിയില്‍ ഒരു പ്രമുഖ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കുന്ന കാലം ..ഒരു ഗ്രാഫിക് ഡീസൈനര്‍ക്കൊത്ത കോലധാരിയായി ആ നാട്ടിന്‍ പുറത്തെ സ്കൂളില്‍ അവതരിച്ച എന്നെ കുട്ടികള്‍ അപൂര്‍വ്വ ജീവിയെന്ന പോലെ സ്വീകരിച്ചു ...എന്റെ കാ‍ര്‍ഗോ പാന്റിന്റെ വള്ളിമ്മേല്‍ പിഠിച്ച് ഒന്നു രണ്ടൂ കുട്ടികള്‍ ഊഞ്ഞാലാടാന്‍ ശ്രമിച്ചു ..... ഗേള്‍സ് സ്കൂളിലേക്കാണെന്ന കാര്യം ഞാന്‍ മറന്നത്...ഒരു വല്യ അബദ്ദമായിപ്പോയി എന്നറീഞ്ഞത് അപ്പോഴായിരുന്നു..പിന്നെ പയ്യന്നൂര്‍ വിമെന്‍സ് പോളി ടെക്നിക്കില്‍ നാടകം പഠിപ്പിക്കാന്‍ പോയ അനുഭവമൊന്നും(അത് പിന്നെ ഒരു പോസ്റ്റാക്കാം) ഇവിടെ ഉണ്ടായില്ലല്ലോ...തൊലിക്കട്ടിക്കു പുറത്ത് ഒരു പിടി പിടിച്ചു ദൈര്യ സമേതം സ്റ്റാഫ് റൂമിലേക്ക് ....
കലപില കൂട്ടൂന്ന പെണ്‍കൂടത്തിനിടയിലൂടെ നുഴഞ്ഞു വരുന്ന ഷാജിമാഷിനെ കണ്ടപ്പോഴാണ് മനസ്സിന്റെ ഉള്ളില്‍ ആരോ ഒരു മസാ‍ലമോരു കോരി ഒഴിച്ചു തന്നത്....ആശ്വാസമായി ...നിറഞ്ഞ പുഞ്ചിരിയാല്‍ ഷാജിമാഷ് എന്നെ വിളിച്ചു ...മാഷേ കണ്ടതെന്നോണം ചക്കപ്പ്ഴത്തിനു പൊതിഞ്ഞ ഈച്ചകളേ പോലെ എന്നെ ഖരാവോ ചെയ്ത ആ എല്‍ പി ക്ലാസ്സു കാരികള്‍ പാവാട തുമ്പു പിടിച്ച് ഒരു പൂമ്പാറ്റകളെപ്പോലെ ഓടി മറഞ്ഞു ....
സ്റ്റാഫ് റൂമിലെ മേശപ്പുറത്തിരുന്ന കല്ലുപോലുള്ള പഴം പൊരിയില്‍ അമ്മര്‍ത്തികടിച്ചപ്പോള്‍ ഷാജിമാഷിന്റെ ചോദ്യം..ഏതാ നാടകം ..
ഗിരീഷേട്ടന്റെ “തത്ത” ..
നിരാശകലര്‍ന്ന പുഞ്ചിരിയാല്‍ ഷാജിമാഷ് മേശപ്പുറത്ത് കിടന്നു....ദൈവമേ ..ഇനി ഗിരീഷേട്ടന്റെ തത്തയ്ക്കു വല്ല കുഴപ്പവും ....?
ബിജു ഇതുതന്നെയാ രവിയും ചെയ്യുന്നെ യെല്ലോ ഗ്രൂപ്പിന് .
പിന്നീട് പഴം പൊരിയുടെ കാഠിന്യം കൊണ്ടോ അതൊ ആ അവസരത്തില്‍ അത് തിന്നുന്നത് കൊണ്ടുള്ള അനൌജിത്യമോ..എന്നറീയില്ല രണ്ടാമതൊരു കടി കടിക്കാന്‍ എനിക്കു തോന്നിയില്ല
ഇനി എന്തോ ചെയ്യും ...നാടകക്കാരനെ ആദ്യമായി രംഗവേദിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് രവിയേട്ടനാണ് . ഒന്നും പറയാനും കഴിയില്ല മാഷേ ഇതടക്കം നാലു സ്കൂളില്‍ നാടകം ഏറ്റിരിക്കുകയാ...എനിക്കാണേല്‍ സമയവും ഇല്ല...വല്ലസ്ക്രിപ്റ്റും ..മുഴുമിപ്പിക്കുന്നതിനും മുന്‍പേ..ഷാജിമാഷ് ഇടപെട്ടു ..ബിജു കൈയ്യൊഴിയരുത്. എങ്ങിനെ എങ്കിലും ...എനിക്കാണേല്‍ ഈ ഗ്രൂപ്പിന്റെ ചുമതല മാത്രമല്ല യൂത്ത്ഫെസ്റ്റിവെല്ലിന്റെ ചാര്‍ജ്ജ് മുഴുവന്‍ എന്റെ തലേലാ അതിനിടയില്‍ സ്ക്രിപ്റ്റന്വേഷിക്കാനുള്ള സമയമൊന്നും എനിക്കില്ല...എത്ര കാശു വേണമെങ്കിലും മുടക്കാം ..നാടകം നടക്കണം ..ഇല്ലേല്‍ പിള്ളേര്‍ എന്നെ കൊല്ലും .
ആ രാ‍ത്രിയില്‍ ഒരു നാടകം പിറക്കുകയാണ് ...എതിരാളി എന്റെ ഗുരുവാണ് ..ആ സമയത്ത് ഞാനും ഗുരുവും തമ്മില്‍ ഒരു ചെറിയ സൌന്ദര്യ പിണക്കത്തിലും ആയിരുന്നു....നാടകം നന്നാവണം...രാത്രിയിലെ ഏതോ യാമത്തിലെവിടെയോ...പൊട്ടിമുളച്ച ഒരു വിത്തു പോലെ ആ തീം എന്റെ വാതിലിലില്‍ മുട്ടിവിളിച്ചു. സമയം 10 . 30 കണ്ണൂര്‍ സെട്രല്‍ ജയില്‍ വാര്‍ഡന്‍ആയി ജോലിനോക്കുന്ന രവിയേട്ടന്റെ വീട്ടിലേക്ക് പോയി രവിയേട്ടന്‍ ഊണും കഴിഞ്ഞൂ ഉമ്മറത്ത് ഉല്ലാത്തുന്നു ..എന്താടാ ഈ രാ‍ത്രീല് ...? അത് രവിയേട്ടാ,,,ഈ ജയിലില്‍ കുട്ടികളെ പാര്‍പ്പിക്കുന്നിടത്തെ നിയമങ്ങള്‍ എന്തൊക്കെയാ ..ഒന്നറിയാനാ...നാടകത്തിനാന്ന് പറഞ്ഞപ്പോള്‍ നീ നാളെവാ ഈ നട്ടപ്പാതിരയ്ക്കെല്ലേ...നിയമം എന്നൊരു വാക്കും . കാര്യത്തിന്റെ ഗൌരവം മനസ്സിലായപ്പോള്‍ ഒടുവില്‍ സമ്മതിച്ചു. അങ്ങിനെ ..ദുര്‍ഗ്ഗുണ പരിഹാര പാഠശാലയിലെ കൊച്ചു മുറിയില്‍ തന്റെ അനുഭവങ്ങള്‍ കുത്തിക്കുറിക്കുന്ന ചെമ്പകത്തിന്റെ മനസ്സിലൂടെ ഞാന്‍ എന്റെ നാടകത്തിന്റെ ആദ്യ പേജിനു ഹരിശ്രീ കുറിച്ചു ...ഒറ്റപേജ് അതു വച്ചായിരുന്നു പിറ്റേന്ന് നാടകം തുടങ്ങീയത്....നാടകത്തിന്റെ സെലക്ഷന്‍ ആണെന്നറിഞ്ഞീട്ടോ..എന്റെ കോലം ഇന്നലെ കണ്ടിട്ടോ എന്നറിയില്ല ..കുട്ടികളെല്ലാവരും നല്ല മോഡേണ്‍ വേഷധാ‍രികളായി എന്റെ മുന്നില്‍ നിരന്നു നില്‍ക്കുകയാണ് ചെമ്പകം എന്ന കേന്ദ്ര കഥാപാത്രമാണ് എല്ലാവരുടെയും മനസ്സില്‍. ഒരു ചെമ്പകത്തെയും ആറു പേരെയും സെലക്റ്റു ചെയ്ത് നാടകം തുടങ്ങീ...തരക്കേടില്ലാതെ പോകുന്നുണ്ട്..
കുട്ടികളുമായി വേഗം കമ്പനിയാകുന്ന പ്രകൃതമായിരുന്നതിനാല്‍ അവരെല്ലാവരും എന്റെ തോളില്‍ തൂങ്ങി നടക്കാന്‍ തുടങ്ങി..എട്ടാം ക്ലാസ്സിലെ കുട്ടികളായിരുന്നു അധികവും ...പത്താം ക്ലാസ്സുകാരികളെ പരിഗണീക്കരുതെന്ന് ഹെഡ്മിസ്ട്രസ്സിന്റെ ഓറ്ഡറാണ് ..(പഠന നിലവാരം) ചെമ്പകം എന്ന ക്യാരക്ടറീനു മാത്രം ഒരു പത്താം ക്ലാസ്സു കാരിയില്ലാതെ പറ്റില്ലെന്ന അവസ്ഥായായിരുന്നു ..ഒടുക്കം ഷാജിമാഷിന്റെ ഇടപെടലില്‍ ഒരു പത്താം ക്ലാസ്സു കാരിയെ അനുവദിച്ചു കിട്ടി..കഴിഞ്ഞ കൊല്ലം മോണോ ആക്ടില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം രേഷ്മേച്ചിക്കാണ് , കൂട്ടത്തിലെ കാന്താരി പിങ്കി പറഞ്ഞൂ .
ആ പത്താം ക്ലാസ്സു കാരി പിന്നീട് അബദ്ധമായെന്ന് എനിക്കു തോന്നി...ആക്ടിങ്ങിലോ...മറ്റോ ഒന്നും മോശമായിരുന്നില്ല ....മറിച്ച് തങ്ങളേ നാ‍ടകത്തില്‍ എടൂക്കാത്തതിന്റെ പ്രിന്‍സിപ്പാളീന്റെ പ്രതികാരമെന്നോണമോ..അതോ ഒരു സുന്ദരനായ നാടകക്കാരന്റെ നാടകത്തില്‍ അഭിനയിക്കാന്‍ പറ്റാത്തതിന്റെ വിഷമമോ എന്നറിയില്ല അവളുടെ കൂട്ടു കാരികള്‍ റീഹേഴ്സല്‍ റൂ‍മിന്റെ ജനാലകളിള്‍ ഒരു ശല്ല്യമായി തീര്‍ന്നു . അവരെ ഓടിക്കാന്‍ ഞാന്‍ പിങ്കിക്ക് ആഭ്യന്തിരം നല്‍കി ..അവള്‍ ഒരു പരിധിവരേ അത് ഭംഗിയായി നിറവേറ്റുന്നുണ്ടായിരുന്നു. എട്ടാം ക്ലാസ്സിലാണേലും പിങ്കിയുടെ നാവ് പത്താം ക്ലാസ്സിലായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളേഒക്കെ ഊണുകഴിക്കാന്‍ വിട്ട് ഞാന്‍ ബെഞ്ചില്‍ ഇരുന്ന് ഒരു ചെറിയ മയക്കത്തിനൊരുമ്പെട്ടതായിരുന്നു...ഒരു പത്താം ക്ലാസ്സ് പെണ്‍പടവന്ന് അവര്‍ വാതിലും ജനലും എല്ലാം അടച്ചു ....എന്റെ ദൈവമേ ഇവരിതെന്നാത്തിനുള്ള പുറപ്പാടാ....? ..അവരെല്ലാ‍വരും മേശപ്പുറത് ഒരു മാപ്പ് വിരിച്ചു..അതിനു ചുറ്റും അധോലോക നേതാക്കളേപ്പോലെ വട്ടം കൂടി നിന്നു കാര്യമായ ചര്‍ച്ചകളിലാണ് ...ദൈവമ്മേ ഇനി എന്നെ കൊല്ലാനുള്ളവല്ല പരിപാടിയാണോ..? അല്ല എനെ കൊല്ലാനാണെങ്കില്‍ ഈ മാപ്പ് നോക്കി ചര്‍ച്ചചെയ്യുന്നതെന്തിനാ..ആ ഇനി ഒരു പക്ഷെ ഇത് ഈ ക്ലാസ്സിന്റെ മാപ്പായിരിക്കും ..ഞാന്‍ ഏതു മൂലയിലാണ് ഇരിക്കുന്നത് എവിടെവച്ച് കൊല്ലാം എന്നൊക്കെയായിരിക്കാം ചിന്തിക്കുന്നത്. ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങളുടെ അകലം വളരെനീണ്ടൂ പോയില്ല ആ കൂരിരുട്ടില്‍ പിങ്കിയുടെ പീച്ചാങ്കുഴലില്‍നിന്നും വരുന്ന ആ കാതു തുളക്കുന്ന ശബ്ദംവന്നു. ബിജു ഏട്ടാ‍ ഇത് ഓജോ ബോര്‍ഡാ..
ഇന്ന് വെള്ളിയാഴ്ച കൂടുതലാത്മാക്കള്‍ വരും .. വാ വന്ന് നോക്കാം ..ദൈവമേ ഇതെന്തൊരു പരീക്ഷണ മാണ് ഈ മുറിയില്‍ ഇത്രയധികം പെണ്‍കുട്ടീകളോടൊന്നിച്ച് അതും വാതിലും ജനലും എല്ലാം അടച്ച് ..ഇവന്‍ ആത്മാവിനെ നോക്കാന്‍ പോയതാണേന്നു പറഞ്ഞാല്‍ വല്ലവരും വിശ്വസിക്കുമോ..?
മെഴുകുതിരിക്കുമുകളീല്‍ ഗ്ലാസ്സ് കമഴ്ത്തുന്നതിനും മുമ്പേ തന്നെ എനിക്കവരെല്ലാം ആത്മാക്കളെ പ്പോലെ തോന്നി എന്റെ ചാരിറ്റബിള്‍ സൊസൈറ്റി തകര്‍ക്കാന്‍ വന്ന പിശാചുക്കള്‍.യെസ്സും നോകള്‍ക്കും ഇടയില്‍ ഞാന്‍ കഴിഞ്ഞാ‍ഴ്ച വായിച്ച വാരഫലത്തിലൊരു മാനഹാനി ശാരീരിക പീഠനം ഇവയൊക്കെ ഉണ്ടോ എന്ന് ഓര്‍ത്തു ...ആ നരകത്തീയില്‍ നിന്നെന്നെ രക്ഷിച്ച കൂട്ടമണിക്ക് ഒരായിരം നന്ദി....കുട്ടികള്‍ പോയതിനു പിന്നാലെ വിയര്‍ത്തൊലിച്ചു പുറത്തിറങ്ങിയ എന്നെ പ്യൂണ്‍ ഒരു തരം നോട്ടം നോക്കി...ഉള്ള വിയര്‍പ്പെല്ലാം അതിനകത്തു തന്നെ പോയതിനാല്‍ അയാള്‍ക്കു മുന്നില്‍ നിന്നും വിയര്‍ക്കാന്‍ എനിക്കു ക്ഴിഞ്ഞീല്ല പിങ്കിയെ അടുത്ത് വിളിച്ച് പ്യൂണ്‍ എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു.കാര്യങ്ങള്‍ മനസ്സിലായ പ്യൂണിന്റെ നോട്ടത്തിന്റെ ഭാവം മാറീയതും ദയനീയതയോടെയുള്ള പരിഹാസമായി മാറീയതും കുറച്ചെങ്കിലും എന്നെ ആശ്വസിപ്പിക്കാതിരുന്നില്ല
ആ വെള്ളീയാഴ്ചയില്‍ കണികണ്ടവനെ പിരാകി(ദൈവമേ അതെന്റെ പാവം അച്ഛന്‍ ആകല്ലേ എന്നു പ്രാര്‍ത്ഥിച്ചാ‍ണ്)ഞാന്‍ അന്ന് സ്കൂള്‍ വിട്ടത്.
പിന്നെ നാടകത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള സമ്മാനവും എന്റെ നാടകത്തിനു തന്നെയായിരുന്നു കെട്ടോ.

Sunday, March 15, 2009

മോക്ഷം ലഭിച്ച ചിന്തകള്‍


ചിതലരിച്ച മസ്തകതാളുകളില്‍
ചന്ദനതിരിയുടെ മണം
ചളിതേച്ച മനസ്സിന്
പേറ്റുനോവ്.
ആറ്റുനോറ്റുണ്ടായ ചിന്തയ്ക്കു
ഗര്‍ഭത്തില്‍ തന്നെ മരണം
ദര്‍ഭപുല്ലുകൊണ്ടൊരു ബലിതര്‍പ്പണം
കൈകൊട്ടിവിളിച്ച കാക്കകള്‍
വന്നതേയില്ല...
മോക്ഷം കിട്ടാതലയുന്ന
ചിന്തയെ വഴികളില്‍
അര്‍ദ്ധവേഷത്തിന്റെ വിടവുകളില്‍
തുളുമ്പുന്ന മാര്‍ദ്ദവങ്ങളില്‍
തുണിയഴിച്ചാടും സിനിമാക്കളങ്ങളില്‍
വാടകയ്ക്കെടുത്ത പരിഷ്ക്കാരങ്ങളില്‍
നുരപതയുന്ന ചില്ലുഗ്ലാസ്സില്‍
അതിലുറയുന്ന ചടുലതാളത്തില്‍
അന്നം മുടക്കിയ വയലുകളില്‍
അന്നപൂരണ്ണേശ്വരി കാവുകളില്‍
കല്ലുകള്‍ പൂക്കുന്നിടങ്ങളില്‍
ദേവന്റെ കല്ലുകള്‍ കാശുവാ‍രുന്നിടങ്ങളില്‍
പവിത്ര ചാരിത്രങ്ങള്‍ കൊത്തിപ്പറീക്കുന്ന
സി ഡി കഴുകന്റെ ചോരക്കണ്ണീല്‍
കപടക്കുളങ്ങളില്‍ നീരാടി വീറോടെ
പോരാളിയേ പോ‍ലെ നില്‍പ്പുകണ്ടോ
കാക്കകള്‍ വന്നില്ല എന്നാലും
മോക്ഷമതു കടാക്ഷമായ് വന്നിരുന്നു
മോക്ഷത്തിനായ് വേണ്ടി മറ്റൊരു തീരത്ത്
എള്ളും പൂവും തിരിയിലയും വച്ച്
കാത്തിരുന്നഞാനെത്ര വിഡ്ഡി.

Wednesday, March 11, 2009

ഇവരിലും ഉണ്ട് ഉറങ്ങാത്ത സ്വപ്നങ്ങള്‍

ഈ ദയനിയതയെ വിറ്റു കാശാക്കാന്‍ ആര്‍ക്കു കഴിയും ? ..മനസ്സാക്ഷി മരവിച്ച ഒരു സമൂഹത്തിന്റെ ദ്രംഷ്ടകള്‍ക്കു മാത്രമേ..ഈ കുരുന്നു കളുടെ ചോര മോന്താന്‍ കഴിയൂ ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിലേക്ക് നാടകക്കാരനെ കൊണ്ടെത്തിച്ചത്
തമിഴ് നാട്ടില്‍ നിന്നു കാളകളെയും പോത്തുകളേയും പച്ചക്കറികളെയും ഒക്കെ കയറ്റിയിരുന്ന ലോറീകളില്‍ ഇപ്പോള്‍ ഉയരുന്നത് 10 ഉം 15ഉം പ്രായം വരുന്ന പിഞ്ചു ബാല്യങ്ങളുടെ നിലവിളികാളാണ് . കണ്ണൂരിലെ പെരിങ്ങോം എന്ന സ്ഥലത്ത് ഒരു ബസ്റ്റോപ്പില്‍ യാത്രക്കാരോട് കൈ കാണിച്ച് “ വല്ലതും തരണേ..ചേട്ടമ്മാരെ ഈല്ലേല്‍ തല്ലുകിട്ടും“ എന്ന് കരഞ്ഞു കേഴുന്ന ഈ പിഞ്ചു ബാല്യങ്ങളുടെ പിന്നാമ്പുറത്ത് ക്രൂരതയുടെ സത്തമുഴുവന്‍ ഊറ്റിയെടുത്ത് അവതരിച്ച കുറേ രൌദ്ര മൂര്‍ത്തികള്‍ വിളയാടുന്നുണ്ടെന്നറീയുമ്പോള്‍.ഉറങ്ങൂന്ന കണ്ണൂകളില്‍ ഒരു നല്ല സ്വപ്നം കാണാന്‍ നമ്മളെ പ്പോലുള്ളവര്‍ക്ക് എങ്ങിനെ കഴിയും .പണം എന്ന കുതിരപ്പുറത്തുകയറാന്‍ അമ്മയെപ്പോലും കുത്തിമലര്‍ത്തുന്ന ഈ രാജ്യത്തിന്റെ സാംസ്കാരിക ശാപത്തിന് ഒരു മോക്ഷം ഇനി എന്ന് .ഇതെല്ലാം മറന്ന് വോട്ട് എന്ന പക്ഷിയുടെ കണ്ണിലേക്ക് അമ്പെയ്യാന്‍ സകല ദ്രോണാചാര്യന്‍മ്മാരുടെയും കൂട്ടു തേടുന്ന ..കുറേ വ്യഭിചാരികള്‍.തിരഞ്ഞേടുപ്പടൂക്കുമ്പോള്‍ എല്ലാവര്‍ക്കും ടിവി കൊടൂക്കാന്‍ (കമ്പനിയുടെ കമ്മീഷന്‍ അതു വഴി പോക്കറ്റില്‍) സാരി കൊടുക്കാന്‍ തുനിയുന്ന ബുദ്ദിരാക്ഷസ്ന്മാര്‍ക്ക് തമിഴ്നാട്ടില്‍ ദൈവത്തിന്റെ പരിവേഷം നല്‍കുന്ന പാവപ്പെട്ടവനെ ഒന്നു ബോധവല്‍ക്കരിക്കാന്‍ ഒരു കൈകള്‍ക്കും ഇവിടെ ശക്തിയില്ലേ...?അല്ലേലും നേരു ശബ്ദിക്കുന്ന നാവുകള്‍ക്ക് പണ്ടേ കത്തിതുമ്പിലാണല്ലോ സ്ഥാനം..ബി സി ഇരുപത്തഞ്ചാം നൂറ്റാണ്ടില്‍ ആര്‍ഷ ഭാരതത്തിന്റെ പ്രൌഡീയായി കരുതിയ മൌഡ്യ ബ്രാഹ്മിണന്മാരുടേ ..അന്തപ്പുരത്തില് കുംമ്പനിറക്കലിന്റെയും(മൃഷ്ടാന്ന ഭോജ്യവും . ഗര്‍ഭം ധരിപ്പിക്കലും) വേദം എന്ന ഏമ്പക്കത്തിന്റെയും രഹസ്യങ്ങള്‍ വിളിച്ചു പറഞ്ഞ ചാര്‍വാകന്റെ നാവറൂത്തതു തൊട്ട്.ജ്ഞാന പീഠം കയറിയ ശ്രീ ശങ്കരന്റെ പരകായപ്രവേശം എന്ന രഹസ്യ വ്യഭിചാ‍രം പരസ്യമായി വിളീച്ചു പറഞ്ഞ ചണ്ടാലന്റെ നാവറുത്ത സംസ്കാരമൊക്കെയാണല്ലോ ഇന്നും ഭാരതത്തിന്റെ പൈതൃകമായി കൊണ്ടൂനടക്കുന്നത് .അപ്പോള്‍ ഇതെല്ല ഇതിനപ്പുറവും നടക്കുമായിരിക്കും അല്ലേ...അതുകൊണ്ടായിരിക്കാം ഇന്ത്യന്‍ മണ്ണിലെ നനഞ്ഞു കുതിര്‍ന്ന ദാരിദ്ര്യത്തിന്റെ വിത്ത് ഒരു വിദേശി ഓസ്കാറീന്റെ വളത്തില്‍ ലോകത്തിനു മുന്നില്‍ മുളപ്പിച്ചപ്പോള്‍ (സ്ലം ഡോഗ്)ചിലര്‍ക്കെല്ലാം ഊര പൊള്ളിയത്.
ഏതോ ഒരു മാവിന്റെ ചോട്ടില്‍ മണ്ണപ്പം ചുട്ട് കണ്ണിമാങ്ങപെറൂക്കി മ്ഷിത്തണ്ടിന്റെ തലപ്പൊടിച്ച് പൊട്ടസ്ലേറ്റില്‍ കുത്തിക്കുറീക്കേണ്ട ഈ പ്രായത്തില്‍ പൊരിവെയിലില്‍ റോഡു വക്കത്ത് നൂറൂ രൂപയ്ക്ക് 5 രൂപാനിരക്കില്‍ കാപാ‍ലികന്മാര്‍ക്ക് തെണ്ടിക്കൊടൂക്കേണ്ടുന്ന ബാല്യങ്ങളുടെ ദൈന്യത. തുടപൊട്ടീ ചോരയൊലിക്കുന്ന വ്രണങ്ങള്‍ ..അച്ഛനമ്മമാരുടെ സ്നേഹം കിട്ടാതെ തളരുന്ന മനസ്സ്..തിന്റെ എല്ലാം മറുവശത്ത് ലക്ഷങ്ങള്‍ കോര്‍ത്തു കെട്ടി ..ഉടൂപ്പിനൊത്ത കമ്മലും ക്മ്മലിനൊത്ത ചെരുപ്പും ചെരുപ്പിനൊത്ത വളകളും വാരിക്കോരി മക്കള്‍ക്കു നല്‍കുന്നു, കാളമുക്കറയിടൂന്ന ശബ്ദമെങ്കിലും ആസ്ഥാന ഭാഗവതരെ വിദ്വാന്മാരായി നിയമിക്കുന്ന അച്ച്ചനമ്മമാര്‍, സേമ്യ കൊള്ളീ പോലെയുള്ള ഒരു ദേഹമാണെങ്കിലും പത്മശ്രീ നേടിയ ധനഞ്ജയ ദമ്പതികളെപ്പോലെ നൃത്തനിപുണതകളാക്കാന്‍ ഒരുമ്പെടൂന്ന ഒരു സംസ്കാരം ..ഇവരുടെയൊക്കെ ഓട്ട പാച്ചിലില്‍ വഴിയരികില്‍ തിരിഞ്ഞു നോക്കാന്‍ എവിടെ സമയം അല്ലേ...
നടക്കട്ടെ ഒരു രാജ്യത്തിന്റെ ഭരണ സമത്വം. പട്ടികള്‍ ഓരിയിടൂമ്പോള്‍ പോ‍ലും ഇപ്പോള്‍ സുഖം തോന്നാന്‍ തുടങ്ങിയിരിക്കുന്നു പലര്‍ക്കും. അവിടെ ഒരു നാടന്‍ പാട്ടിനു കാതോര്‍ത്ത് നാടകക്കാരനും .

Tuesday, March 10, 2009

മരം.മരമെന്ന വാക്കിന്നു വരമെന്ന് ഞാന്‍
മരമെന്നവാക്കിന്നു പണമെന്ന് അവന്‍
മരമെങ്ങിനെ പണമെന്ന് ഞാന്‍
മരമെങ്ങിനെ വരമെന്ന് അവന്‍
മരവും പണവും വരവും.....!!!!
“കുന്തം‘ ‘കോപ്പ്‘ എന്ന് മറ്റവന്‍
മരമെല്ലാം മുറിച്ചപ്പോള്‍ പണമായത് ഞാന്‍ കണ്ടു.
മുറിച്ചമരമെല്ലാം മരിച്ചത് അവന്‍ കണ്ടു.
കാലം വ്രിദ്ധനായി....!!!!
മരമില്ലാത്ത നാട് മഴയില്ലാത്തതായി ..
മരണങ്ങള്‍ നാടു നിറഞ്ഞു....!!!!
അവനും മറ്റവനും...എല്ലാം എന്നെ തിരക്കി
ഞാന്‍ അപ്പൊഴേക്കും മരിച്ചു കഴിഞ്ഞിരുന്നു

Friday, March 6, 2009

തലപ്പാവിന്റെ തത്വശാസ്ത്രം

വളരെ വൈകിയാണേങ്കിലും മധുപാലിന്റെ തലപ്പാവ് സിനിമ കണ്ടൂ ...

ഒരു സിനിമ എന്നതിലപ്പുറത്ത്..ഒരു സംസ്കാരത്തിന്റെ അടയാളം എന്നു കൂടി വിശേഷിപ്പിക്കാവുന്ന ആ‍ മനോഹര സൃഷ്ടി വിളിച്ചു പറയുന്നത് കേവലമായ ഒരു തൊഴിലാളീവര്‍ഗ്ഗ പ്രത്യയശാസ്ത്രമല്ല, അതിനും അപ്പുറത്ത് ഓരു കാലഘട്ടത്തിന്റെ..തൊലികളഞ്ഞ ചരിത്രമാണ് ...കുലീനതയുടെ കമ്പിളി പുതച്ച് കുബേരവര്‍ഗ്ഗം (നീചജന്മിവര്‍ഗ്ഗം)വയനാടിന്റെ തണുപ്പില്‍..കമ്പിളിക്കുള്ളിലേക്ക് വലിച്ചിഴച്ച തൊഴിലാളീ സ്ത്രീകളുടെ നിലവിളിയുടെ ചരിത്രമാണ് .

പോലീസെന്നാല്‍ കക്കുന്നവന്റെ കള്ളൂകുടിക്കുന്നവന്റെ പെണ്ണൂ പിടിക്കുന്നവന്റെ യും പര്യായമായ ആ കാലഘട്ടത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞിരുന്ന മനുഷ്യസ്നേഹിയായ നിരവധി രവീന്ദ്രന്‍ പിള്ളകളില്‍ ഒരാളാണ് ...ഈ കഥയിലെ രവീന്ദ്രന്‍പിള്ളയും കൊള്ളരുതായ്മ്മയുടെ തെയ്യങ്ങള്‍ മുടിയഴിച്ചാടിയിരുന്ന വയനാടിന്റെ മുളംകാടൂകളീല്‍ വേട്ടയാടപ്പെട്ട മനുഷ്യ ചൂഷണ ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ മനസ്സിലൊതുക്കി ജീവിതം ഭയന്ന് കഴിയുന്ന ഒരുപാട് നിഷ്കളങ്ക മനസ്സുകള്‍ എവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ടെന്നാര്‍ക്കറിയാം ..കബനിയിലൊഴുകിയ ചോരയുടെ മണം മാറാത്ത വെള്ളാരം കല്ലുകള്‍ നെഞ്ചിലേറ്റി നീറുന്ന നിരവധി മനസ്സുകള്‍ ഒരുപക്ഷെ ഇന്നും ഏതെങ്കിലും അകത്തളങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ടാവാം പക്ഷെ എന്നെങ്കിലും ഒരുനാള്‍ ഇതെല്ലാം മറയഴിച്ചു പുറത്തു വരുമെന്നവര്‍ക്കും അറിയാം പക്ഷെ ...? ചോദ്യചിഹ്നങ്ങള്‍ക്കു മുന്‍പില്‍ ഉത്തരം നല്‍കാത്തതിന്റെ ഉത്തരം ജീവിതം എന്ന കള്ളത്തരത്തെ തുറന്നു കാണീക്കുമ്പോള്‍ സമൂഹം അവനെ ഒരു കോമാളിയാക്കുന്ന ഈ നശിച്ച ഉപഭോഗ സംസ്ക്കാരത്തിന്റെ മത്തന്മാരെ പേടിച്ച് തന്നെ ആയിരിക്കണം.

കൊടൂം കാട്ടില്‍ കാട്ടാനകളോടും പന്നികളോടും മല്ലിട്ട് ഊണും ഉറക്കവും വെടിഞ്ഞ് കാവലിരുന്ന് ഉണ്ടാക്കിയ കപ്പേം കാച്ചിലും കുരുമുളകും ഏലവും കൂടെ തന്റെ പെണ്ണീനെ യും സായ്‌വര്‍തിരുമേനിമാരുടെ കാല്‍കീഴില്‍ അടിയറവെയ്ക്കുന്ന അടിമസംസ്ക്കാരത്തില്‍ വീണുപോയ കേരളത്തിന്റെ കര്‍ഷകര്‍ക്ക് പ്രതീക്ഷകളായി വര്‍ത്തിച്ച നക്സല്‍ പ്രസ്ഥാ‍നം. കാമവെറിയന്മ്മാരുടെ തലകൊയ്യാന്‍ മാത്രമായിരുന്നില്ല സംഘബോധത്തോടു കൂടി ഒരു ജനതയെ പുരോഗതിയിലേക്കു നയിക്കുന്ന ഒരു ശക്തമായ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമായിരുന്നു. മര്‍ദ്ദിത വര്‍ഗ്ഗത്തിന്റെ മോചനം സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരന്‍ ..വര്‍ഗ്ഗീസ് എന്ന ഈകഥയിലെ തോമസ്സ്

വയനാടിന്റെ ഓരോ പുല്‍ക്കൊടിയും കബനിയിലെ ഓരോ കൊച്ചോളങ്ങളും ഒന്നായ് ഉറുവിട്ട മന്ത്രം ...സായ്‌വര്‍ തിരുമേനിമാരുടെ പേടിസ്വപ്നം..മനുഷ്യസ്നേഹത്തിനപ്പുറത്ത് അത്പ്രാവര്‍ത്തികമാക്കുന്ന സഹനത്തിന്റെ ഉത്തമോദാഹരണമായി വര്‍ത്തിക്കുകയായിരുന്നു.

ഈ നശിച്ച സംസ്കാരത്തിന്റെ ബലിയാടുകളായി ഇന്നും പുറം മോടിയുടെ പെട്ടകത്തില്‍ കൂളിംഗ്ലാസ്സും വെച്ച് ഞെളിഞ്ഞിരിക്കുന്ന മലയാളിയുടെ ഉള്ളറകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലരും അറിയാതെ ഇന്നും തുടരുന്നു. അഭിനവ സായ്‌വര്‍ തിരുമേനിമാര്‍ അരങ്ങു വാഴുന്ന ഈ കേരളത്തിന്റെ മണ്ണീല്‍ കേവലം ഒരു വര്‍ഗ്ഗീസിന്റെ ചോര ഒഴുകിയാല്‍ മാത്രം പോര..നിലനില്‍ക്കുന്ന യൌവ്വനങ്ങളില്‍ പ്രതികരണശേഷിയുള്ള ഒരു നാവുണ്ടാകണം ...ചൂണ്ടാനുറപ്പുള്ള വിരലുകള്‍ ഉണ്ടാവണം

ഇന്നീ കേരളത്തിന്റെ ജീര്‍ണതയ്ക്ക് പ്രധാ‍ന കാരണം ...നക്സല്‍ പ്രസ്ഥാനങ്ങളുടെ ഈ പിന്മാറ്റമാണ് .മര്‍ദ്ദക വിഭാഗ്ഗങ്ങളുടെ ശിങ്കിടികളായി വിപ്ലവകാരികള്‍ മാറുന്ന കാഴ്ച്ചയാണ് ഈ വര്‍ത്തമാനകാലാത്തിന്റെ ഒരു ശാപമായിവര്‍ത്തഇക്കുന്നത്.

പോരാട്ടത്തിന്റെ സമരമുഖങ്ങളില്‍ മുഖം കൊടുക്കാതെ തന്റെ മണീയറയില്‍ പ്രേയസിയുടെ ചൂടേറ്റ് മയങ്ങുമ്പോള്‍ .വിണ്ടൂകീറിയകാലും വച്ച് മരം കോച്ചുന്ന തണുപ്പില്‍ എല്ലു മുറിയെ പണീയേടുക്കുന്നവനെ പുച്ച് ഛിക്കുന്ന ഈ മലയാളന്റെ സംസ്കാരം തകരാതിരിക്കുന്ന കാലത്തോളം മധുപാലിന്റെ ഈ സിനിമ അതിന്റെ പണി ചെയ്തുകൊണ്ടേയിരിക്കും ..ഒരു പുതിയ പുല്‍കൊടിയുടെ നാമ്പെങ്കിലും കിളിര്‍ക്കുന്നതും കാത്ത്...

Thursday, March 5, 2009

ആറാം ഇന്ദ്രിയം

പഞ്ചേന്ദ്രിയങ്ങളീല്‍ അഞ്ചുമുണ്ടെങ്കിലും
കാശിനു കൊള്ളത്തതെന്തുകാര്യം
ചിന്തയ്ക്കു മീതെ പറക്കാന്‍ കഴിയാത്ത
ചോദ്യങ്ങളൊനായുതിര്‍ക്കാന്‍ കഴിയാത്ത
ചേറില്‍ പുതഞ്ഞൊരനീതിക്കുനേര്‍ക്കുനേര്‍
കൈവിരല്‍തുമ്പൊന്നു ചൂണ്ടാനറിയാത്ത
നെറികേടുകണ്ടീട്ടു കാണാതെ പോകാത്ത
ചുണ്ടൊന്നനക്കീട്ടു മറുവാക്കു പറയാത്ത
ഉടുമുണ്ടു മറുമുണ്ടു മാറ്റുവാനില്ലാത്ത
പാവങ്ങള്‍ക്കൊറുകൈതുണയേകാ‍നറിയാത്ത
നേരൊന്നു ചൊല്ലുവാന്‍ നാലാളെ കാക്കാത്ത
അഞ്ചെണ്ണമല്ലന്‍പതിനായിരം ഇന്ദ്രിയം
ആരാര്‍ക്കുവേണം ഒന്നോര്‍ത്തുകൊള്‍ക
ആണായ് പിറന്നോനൊരിന്ദ്രിയം പേരിന്നു
അശുവാ‍യ് പിറന്നോനു വേണമാറാമതും....!!!!!

Monday, March 2, 2009

പല്ലിക്കുഞ്ഞ്


നനുത്ത മെത്തമേല്‍ പല്ലി ഒരു മുട്ടയിട്ടു
പല്ലിക്കുഞ്ഞിനു...വികാരമുണ്ടായി
പല്ലിക്കുഞ്ഞൂ പിന്നീടു മെത്തമേലാക്കി കിടത്തം
അമ്മപ്പല്ലി കേണു പറഞ്ഞു .
മെത്ത നമുക്കു പറഞ്ഞിട്ടില്ല
ഈ ഉത്തരത്തിന്റെ ഭാരം എനിക്കുശേഷം
ചുമക്കേണ്ടവനാണു നീ .
ഒടുവിലേതോകിതപ്പില്‍ ഞെരിഞ്ഞമര്‍ന്നത്
നാവു തുറൂത്തി ഒരു കുഞ്ഞീപ്പല്ലിയുടെ ജഡം
ചവറൂ കോരിയില്‍ വേലക്കാരി കോരിയെടുത്തു.


പ്രവാസികളിലെ അല്പന്മാര്‍


അര്‍ത്ഥമില്ലാത്ത അല്പ ജീവിതങ്ങളുടെ..പിത്തലാട്ടങ്ങള്‍ക്കു നടൂവില്‍ ...അനര്‍ത്ഥങ്ങള്‍ മാ‍ത്രം കണ്ടൂകൊണ്ട് ..ജീവിക്കുന്നവരാണ് നമ്മള്‍...മാറീയ കമ്പോള സാമ്പത്തിക സംസ്ക്കാരത്തിന്റെ ജരാനരകള്‍ ബാധിച്ച് ...നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തിന്നണം, തൂറണം, ഉറങ്ങണം. ഈ സങ്കുചിതമനോഭാവം മനസ്സില്‍ സന്നിവേശീപ്പിച്ച് നടക്കുന്നവര്‍...ഇതിനു വേണ്ടി (തിന്നണം, തൂറണം, ഉറങ്ങണം)..ജീവിതം എന്നതിനു..പണം എന്ന ഒറ്റ അര്‍ത്ഥം മാത്രം നിഘണ്ടുവില്‍ എഴുതിചേര്‍ത്തവര്‍..കേരളത്തിന്റെ ശാപമാണ് ഇത്തരം ആത്മാക്കള്‍. ആത്മാക്കള്‍ എന്നേ നാടകക്കാരന്‍ വിളിക്കൂ.. ഇവരുടെ ഉള്ളില്‍ ഉള്ളത് ജീവനു വേണ്ടി തുടിക്കുന്ന രക്തമല്ല. മറിച്ച് ജീവിതത്തിനപ്പുറത്ത് ..ആര്‍ത്തിയുടെ, സ്റ്റാറ്റസ്സിന്റെ കൃത്രീമ വാള്‍വുകളില്‍ ചീറ്റിയടിക്കുന്ന നിറമില്ലാത്ത പച്ചവെള്ളമാണ് . സുഖലോലുപതയുടെ ചിറകുകളില്‍ ,,,മുട്ടിയിരുന്ന് ..ചൂടും ചൂരും അനുഭവിച്ച് ഇന്നാട്ടുകാരന്‍ തന്നെ ആണോ എന്ന് ആളുകള്‍ ചോദിച്ചു പോകുന്ന ഇത്തരക്കാര്‍ ആത്മാക്കള്‍ എന്നല്ലാതെ ‍ പിന്നെ എന്തു പേരില്‍ വിളീക്കും.

വിടു വായത്തവും പൊങ്ങച്ചവും ...കൂടെപ്പിറപ്പുകളാക്കിയവര്‍

പണം കോരാന്‍ ഗള്‍ഫെന്ന മറൂനാട്ടീലേക്കു പറന്ന് ഉള്ള കക്കൂസും ചെളീക്കുണ്ടൂം തോണ്ടി ഇവിടെ വന്ന് ..അധ്വാനത്തിന്റെ മന്ദനം കടഞ്ഞ അമൃത കുംഭം ...ആഡംബരം എന്ന മോഹിനിയുടെ ചതിയിലേക്കു വലിച്ചെറീയുന്ന .ചപല .വര്‍ഗ്ഗം...ലജ്ജതോന്നുന്നു ....ഇതു പറഞ്ഞ് പ്രവാസി സമൂഹത്തിന്റെ .കാല്‍കീഴില്‍ ഇക്കിളിയാക്കാനൊന്നും ഞാനില്ല ഞാന്‍ ഈ പറയുന്നത് ..ഒരു കൂട്ടം പ്രവാ‍സികള്‍ ഇന്ന് ..നിലമറക്കുന്നവരാണ്...ഒരു നേരത്തെ വിശപ്പടക്കാന്‍ ...അയലത്തു തെണ്ടിയ നാളുകള്‍ മറന്ന് ..കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യങ്ങള്‍ .ഒരു പട്ടുചരടിലെന്നപോലെ കോര്‍ത്ത്.. മൊബൈല്‍ കടകളീലും..ഇലക്ട്രിക്കല്‍ ഷോപ്പുകളിലും വലിച്ചിഴ്ക്കുന്നവര്‍...ഒടൂ വില്‍ കുന്നു കൂടിയ ബാങ്ക് ലോണുകള്‍ക്കു മുന്നില്‍ ഒരു ചെറീയ കയറീല്‍ അഭയം പ്രാപിക്കുന്നവര്‍...മലയാളി മാറ്റിയെടുത്ത ഇനി ഒരിക്കിലും മായാത്ത ശീലങ്ങള്‍.


മേല്‍ പറഞ്ഞവര്‍ക്ക് പിരിവ് ,ചികിത്സാ സഹായ ഫണ്ട്,രാഷട്രീയക്കാര്‍ ഇവരെല്ലാം അലര്‍ജ്ജിയാണ് ...നാലു പിരിവുകാരെ വീട്ടിന്റെ ഉമ്മറത്തു നിന്നു ആട്ടീയില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം പോക്കും...വൈകുന്നേരങ്ങളീല്‍ ബെല്‍റ്റ് ഘടിപ്പിച്ച ടോറ്ച്ചും മാറില്‍ തൂക്കി അത്തറും പൂശി കവല വഴി നടക്കാതിരുന്നാല്‍ ഇവര്‍ക്ക് അവസ്മാരമിളകും..ഒരു കല്ല്യാണം വന്നു കഴിഞ്ഞാല്‍ അതിന്റെ അടുപ്പു കല്ല് കൂട്ടുന്നത് മുതല്‍...പന്തല്‍ അഴിക്കുന്നതിനു വരെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഇവര്‍ ..ഒറ്റ ആഴ്ച്കക്കുള്ളില്‍ തട്ടിപ്പോയേക്കും എന്നു വരെ തോന്നിപ്പോകും.മതിമറന്ന മലയാളികളാണ് ഇതെല്ലാം .വല്ല അമ്പലകമ്മറ്റി പ്രസിഡന്റോ..മറ്റൊ ആക്കിയാല്‍ ഇവര്‍ക്ക് പാല്‍ പായസവും ഉപ്പേരിയും തന്നെ.


എവിടെനിന്നോ വീണു കിട്ടിയ മുറി ഇംഗ്ലീഷും എടൂത്ത് പോക്കറ്റില്‍ വച്ച ഇരു തോളിലും ഇഷ്ടികയും വെച്ച് ആടിമാസത്തിലെ വേടനെപ്പോലെ സകല വീടും കയറി ഇറങ്ങി..ഗള്‍ഫെന്ന മഹാരാജ്യത്തെക്കുറീച്ച്...വീട്ടിലെ പൂച്ചയോടു പോലും വീമ്പിളക്കുന്ന ഇത്തരക്കാര്‍ക്ക് .കോഴിയെ കണ്ടാല്‍ “ അച്ച്ഛാ ഇതേതാ പക്ഷി” എന്നും ...ഈ കക്ഷി ജനിക്കുന്നതിനു നാലു തലമുറമുന്‍പേ പണിത പാലം നോക്കി ..ഓ..കുപ്പം പുഴ്യ്ക്കു പുതിയ പാലമൊക്കെ വന്നു അല്ലേ എന്നു ചോദിക്കുന്ന....ഷണ്ഡന്മ്മാര്‍. ഇവര്‍ മറക്കുന്നത് ഒരു സമൂഹത്തിനെയാണ് ...സ്നേഹിക്കുന്നത് പണത്തേയും (ഏതോ ഒരു ആക്രാന്തിക്കൂ തോന്നിയ വിഡ്ഡ്ത്തം പണം )നമുക്കു മുന്നില്‍ പണം മാത്രമല്ല അതിനപ്പുറത്ത് സമൂഹത്തോടുള്ള ഒരു പൌരന്‍ എന്ന നിലയിലുള്ള കടമ നാം മറന്നു പോകുന്നു..ആറ് മൊബൈലുകള്‍ ഒന്നിച്ചു തൂക്കിയാല്‍ ...ജീവിതം വഴിമുട്ടിയ നിരവധിപ്പേരുടെ എരിവയറില്‍ ഒരു പിടി വറ്റ് ഇട്ടുകൊടൂത്താല്‍ കിട്ടുന്ന സുഖത്തിന്റെ അത്രയോളം വരില്ല.നിരര്‍ത്ഥകമായ ഇത്തരം ജീവിതങ്ങള്‍ക്കു പിന്നാമ്പുറത്ത് പൊള്ളയായ ഈ മോഡിക്കു പുറമെ..പലപ്പോഴും ഉയരുന്നത് കഷ്ടപ്പാടിന്റെയും ബാങ്ക് ലോണുകളുടെയും കഥയാണ് ..ഏതോ ഒരു ബ്ലോഗര്‍ എഴുതിയ പോലെ..(പേര് ഓര്‍ക്കുന്നില്ല ക്ഷമിക്കണം )

നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ മകന് വിലക്കൂടിയ മൊബൈല്‍ വാങ്ങാന്‍ തികയാതെ വന്ന പണം സ്വരൂപിക്കാന്‍ ഒരു മാസം കൂടി കഴിഞ്ഞ് നാട്ടില്‍ പോകാം എന്ന തീരുമാനത്തിലേക്ക് എത്തുന്ന ഒരു പിതാവ് ..അയാളേ അതിലേക്കു നയിക്കുന്ന മലയാളിയുടെ പുത്തന്‍ സാമ്പത്തികശാസ്ത്രം.ഗള്‍ഫിന്റെ പുറമോഡീയെ ചൂഷണം ചെയ്യുന്ന മക്കള്‍...അച്ച്ഛന്റെ വരവറീയാതെ..ബൈക്കും വാടകയ്ക്കെടുത്ത് പെണ്‍പിള്ളേരുടെ മുന്‍പില്‍ ചെത്തി വിലകൂടിയ മിനിമം മൂന്ന് മൊബൈള്‍ ഫോണും കൊണ്ടു നടക്കുന്ന ഈ പുതു തലമുറയും നാശത്തിന്റെ വഴിയിലേക്കാണ് സമൂഹത്തെ നയീക്കുന്നത്. ഇതിനു കാരണക്കാര്‍ മറ്റാരും അല്ല തന്റെ മടിശ്ശീലയുടെ വലിപ്പം മക്കളെയോ ബന്ദുക്കളേയോ നാട്ടുകാരെയോ അറിയിക്കാന്‍ മടിക്കുന്ന ഈ അല്പത്തരം,,,ഇതാണ് ഭൂരിപക്ഷം പ്രവാസി മലയാളിയും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം..ഒരു ഗള്‍ഫ് കാരന്‍ എന്നാല്‍ ഈ നാടോട് ഒരു ബാധ്യതകളും ഇല്ലാതെ ..തന്റെ കുടുംമ്പം മാത്രം നോക്കി ജനങ്ങള്‍ക്കുമുന്നില്‍ താനെന്തൊക്കെയോ ആ‍ണ് എന്ന ചിന്തയില്‍ ഒന്നു രണ്ടൂ മാസക്കാലം നടക്കുക ഇതൊക്കെയാണ് പല പ്രവാസികളും ധരിച്ചു വച്ചിരിക്കുന്നത്..എന്നാല്‍ ഇതില്‍ ഒരുവിഭാഗം ...കരമ്മണോത്സുകരായി ..നാട് എന്ന നൊസ്റ്റാള്‍ജിക്ക് ചിന്തയില്‍ ബോധത്തില്‍ ..നാടിന്റെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് ..ഒരു നാട്ടൂകാരനായി ജീവിക്കുന്നവരും ഉണ്ട്...ഇവരെ പോലുള്ളവരാണ് കേരളത്തിന്റെ സമ്പത്ത്..ഇവരാണ് യഥാര്‍ത്ഥ മലയാളികള്‍. ചോര ഞരമ്പുകളീല്‍ തിളക്കുന്നവര്‍.അവരിലാണ് ഈ കേരളത്തിന്റെ വികസന പ്രതീക്ഷകളും.. നമുക്കു മുന്നില്‍ വരാനിരിക്കുന്ന വലിയൊരു കാ‍ലമുണ്ട്...ഇന്ന് കണ്ട തിനവയലുകള്‍ ആക്രാന്തത്തോടെ തിന്നു മുടീച്ച ഒടുവില്‍ കര്‍ക്കിടക്കം വന്ന് കരിവരക്കുമ്പോള്‍..ഈ പുളുകളും ,,ഗമയും , ഗെറ്റപ്പും , സ്റ്റൈലും. ഒന്നും വായിലുരുള തരില്ല ...ഇതെല്ലാം പറയ്ന്നത് പണ്ട് മലയാളിയുടെ ചോറ് എന്നു പറ്ഞ്ഞിരുന്നത്..നെല്ലും അവലും പഴവും ഒക്കെ ആയിരുന്നു,,,,ഏക്കറൂ കണക്കിനു പാടങ്ങള്‍ വയല്‍ പട്ടിന്റെ താളത്തില്‍ കൊയ്തെടുത്തതിന്റെ മുഴക്കം അലയടിക്കുന്ന നമ്മുടെ പാടങ്ങളീല്‍ ഇപ്പോള്‍ റിംഗ് ടോണുകള്‍ പ്രചുര പ്രവാഹമായ് ...ഒഴുകുകയാണ് മൊബൈല്‍ ടവറുകളും ...കാശിട്ടു കാശുവാരുന്ന റിയല്‍ എസ്റ്റേറ്റ് ,മുതലാളിമാരുടെ ഹിറ്റ്ലറിസവും.....ഇല്ലാം തളര്‍ത്തിയ ഒരു ജനത ഇന്നും തെരുവോരത്താണ് ..ഇവരുടെ പ്രതീക്ഷകളായി അവശേഷിക്കുന്ന നെല്‍ വയലുകളില്‍ കുട്ടനാടിന്റെ കീര്‍ത്തി പരക്കണമെങ്കില്‍ ..കേരളത്തിന്റെ സാ‍മ്പത്തിക ശ്രോതസ്സായ ഈ അല്പന്മാരായ മലയാളീകള്‍ ...വിനിയോഗത്തിന്റെ പുത്തന്‍ സാമ്പത്തിക ശാസ്ത്രം കണ്ടെത്തേണ്ടിയിരിക്കുന്നു.
അല്പന്മാരെ പോലെ തന്നെ വിഷ ജന്തുക്കളാണ് അരാഷ്ട്രീയ വാദികളും...ഒരു പണിയും ഇല്ലാതെ ..ഏതെങ്കിലും ചാ‍യക്കടയുടെ ബെഞ്ചില്‍ ഇരുന്ന് ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ കൂട്ടു പിടിച്ച് ..നാലു രാഷ്ട്രീ‍യ നേതാക്കളെ നാലാള്‍ കേള്‍ക്കെ ഉച്ചത്തില്‍ ചീത്തപറഞ്ഞാ‍ല്‍ തനിക്കപ്പുറത്ത് ..ഉയര്‍ന്നു നില്‍ക്കുന്ന സഹ്യപര്‍വ്വതം പോലും തനിക്കു താഴെയാണേന്ന ബോധത്തിനെ ഏലസ്സാക്കി അരയില്‍ കെട്ടിയവര്‍.ഇവരെയൊക്കെ അംഗീകരിക്കാനും ന്യായവാദങ്ങള്‍ ഇറക്കാനും ചില ഈനാമ്പേച്ചികളും കൂടെയുണ്ടാവും .ഈ പ്രവണത നമ്മുടെ പുരയ്ക്കുനേരെ ചാഞ്ഞ കൊമ്പാണ് ..അരാഷ്ട്രീയ വാദികള്‍ക്കു പുറമെ ..എന്തു ചെയ്താലും അതിന് എന്തെങ്കിലും കുറവു കണ്ടെത്തി അതിന്റെ അനാട്ടമി ചികഞ്ഞൂ ആവശ്യമില്ലാത്ത കുറെ ചണ്ടി പണ്ടാരങ്ങളെയേടൂത്ത് ഹൃദയവും വൃക്കയും മിഡൂല ഒബ്ലോംകെറ്റ വരെ ആക്കുന്ന രാഷ്ട്രീയക്കാരും കേരളത്തിന്റെ ..മുകളില്‍ മുടീനാരില്‍ കെട്ടിയിട്ട വാളുകള്‍ ആണ് ..


ഉദാഹരണത്തിനു മറ്റെവിടെയും പോണ്ട...പേരുനിലനിര്‍ത്താന്‍ തന്റെ മണ്ടലത്തില്‍ പൊടിക്ക് കുറച്ച് വികസനം നടത്തി അതിന്റെ മുക്കാല്‍ഭാഗവും തന്റെയും മകന്റെയും വികസനമാക്കി മാറ്റി...ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 2 രൂപാ നിരക്കില്‍ അരി കൊടുക്കും എന്ന് തോമസ്സ് ഐസക്കിന്റെ പ്രഖ്യാപനത്തിന് .ഒരു രൂപയ്ക്ക് അരികൊടുക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത് എന്നു പറഞ്ഞ മാണിയെപോലുള്ള അനേകം ചെറ്റകള്‍..ഇന്നും കേരളത്തിന്റെ ശാപമാണ്. ഇത്തരം പുറം പൂച്ചുകളേയും പൊള്ളത്തരങ്ങളെയും തിരിച്ചറീയാനുള്ള വിവേകം കാണിക്കാതെ മാധ്യമം എന്ന പേക്കോലങ്ങളും മേല്‍ പറഞ്ഞ നേതാ‍ക്കള്‍ക്ക് ഒരു മുളം മുന്നില്‍ പായവിരിച്ചിരിക്കുകയാണ്....ഇവരുടെയെല്ലാം ചെയ്തികള്‍ അനുഭവിക്കേണ്ടൂന്നത് നാളെ പിറക്കാനിരിക്കും തലമുറകളാണ് എന്ന ചിന്തയില്‍..നാടകക്കാരന്റെ മനസ്സു നീറുന്നു.


Saturday, February 28, 2009

സ്വത്വം

അവരറിയാതെ ഞാന്‍ ആ ശവത്തില്‍ നോക്കി
അതില്‍ മരിക്കാതെ കിടന്ന മനസ്സിനെ...ഒരു
പഴയ കടലാസില്‍ പൊതിഞ്ഞൂ...
തിരികെ പോരുമ്പോള്‍ അവരതു കണ്ടു
പൊതിയഴിച്ചവര്‍ കണ്ടത് കരിഞ്ഞൂണങ്ങീയ
നെല്പാടം മാത്രം...
പൊട്ടീച്ചിരിച്ചവര്‍ എനിക്കതു തിരികെ തന്നു
ആരും കാണാത്ത ഒരു അറയില്‍ എനിക്കത്
സൂക്ഷിക്കണമായിരുന്നു....
നാളേ എന്റെ മകനുമാത്രം ഞാന്‍ പറഞ്ഞൂകൊടൂക്കുന്ന
ആ നിലവറയില്‍.

Thursday, February 26, 2009

മിമിക്രിക്കാര്‍ക്ക് അപേക്ഷിക്കാം


മൂന്നാലു ദിവസം നെറ്റച്ചാ‍ഛന്‍ പണീമുടക്കിലായിരുന്നതിനാല്‍ വളരെ വൈകിയാണ് ഞാന്‍ അത് അറിഞ്ഞത് ..ശ്രീ കാപ്പിലാനന്ദ തിരുവടികള്‍ ..ബ്ലോഗ് ലോകത്തില്‍ നിന്നും ആശ്രമം വിട്ടൊഴിയുന്ന വാര്‍ത്ത കേട്ടത്..ഇനി ബ്ലോഗ്ഗ് മിമിക്രി ട്രൂ‍പ്പില് ‍മമ്മൂട്ടീയെ അനുകരിച്ചുകൊണ്ടീരുന്ന

കാപ്പിലാന്റെ വേക്കന്‍സിയിലേക്ക് മമ്മൂട്ടിയുടെ രൂപസാദ്രിശ്യവും ശബ്ദ സാദൃശ്യവും ഉള്ള മിമിക്രി കലാകാരന്മ്മാര്‍ക്ക് അപേക്ഷിക്കാം...

മറ്റു നിബന്ധനകള്‍.


  1. തെറീ പറയുന്നതില്‍ ബിരുദാന്തര ബിരുദം

  2. ബൂലോകമിമിക്രിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന കൂതറയോട് കിടപിടിക്കാനുള്ള തന്റേടം

  3. അസാദ്യ തൊലിക്കട്ടി..(ഏകദേശം...5.11 മീറ്റര്‍ ഖനം.)

  4. അനോണീകളേ സ്വാഗതം ചെയ്യാനുള്ള സന്മനസ്സ്

  5. നന്നായി കള്ളുകുടിക്കാന്‍ കഴിയണം...

കള്ളന്‍

വെരുതേ വിളിച്ചറിയിച്ച മരണത്തിനു പോയി.
അയാളില്‍ ഞാന്‍ കണ്ട എന്റെ മുഖമായിരുന്നു പിന്നെ
ഇരുട്ടിന്റെ മറപറ്റി..ചെയ്തുകൂട്ടിയതൊക്കെയും
വരണ്ടുപോയ ഹൃദയം ഒരുനേരമെങ്കിലും തുടിക്കാനായിരുന്നു
ചിമ്മിണിവെട്ടത്തിന്‍ ഹോമകുണ്ടത്തില്‍ നിന്നും
ഉയിര്‍ത്തെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍
തെരുവിലോടയില്‍ ചെറു തോണികളായപ്പൊള്‍
തകര്‍ന്ന ഭാരങ്ങളുടെ..പട്ടികയിലുള്ളവര്‍
ഒന്നൊന്നായി ചിതയോടു ചേര്‍ന്നപ്പോള്‍..
അലറിവിളിച്ച കുഞ്ഞൂങ്ങള്‍ക്കു വിഷം കൊടൂക്കാന്‍
തോന്നാത്തതെറ്റിനു മരണം വിധികപ്പെട്ടവന്‍
പുഴുവരിച്ച പ്രതീക്ഷകള്‍ തോളില്‍ ഭാരമായപ്പോള്‍
കിടന്നുറങ്ങിയ അമ്പലനടയില്‍
പണീയെടുക്കാതെ തിന്നുന്നവന് ..കാ‍ണിക്കവഞ്ചി..
പ്രാര്‍ത്ഥിക്കാന്‍ ഒരു കല്പ്രതിമ.
തുടിക്കാന്‍ കൊതിച്ച ഹൃദയത്തിനു
കാണിക്കവഞ്ചി ജീവാമൃതായപ്പോള്‍
ഒരു രാത്രി ...ഏതോ ഒരമ്പല നടയില്‍
തല്ലുകൊണ്ട് മരിച്ചവന്റെ മൃദദേഹം കാണാന്‍
വിളിച്ച സുഹൃത്തിന്റെ ഞാന്‍ പിരാകി.
കാരണം ..
ഞാനും കാണീക്കവഞ്ചികള്‍ അന്വേഷിച്ചു കൊണ്ടിരുന്നു....


Sunday, February 22, 2009

മാനസാഗ്നി


പ്രണയം തീര്‍ത്ത വാടകവീട്ടില്‍ നിന്നിറങ്ങുമ്പോള്‍
ലോറിയില്‍ കയറ്റിയത് എന്റെ മനസ്സിന്റെ പാ‍തിമാത്രം
പാതിതിരിച്ചെടുത്തതിനു വധിക്കപ്പെട്ട..മാനം(അഭിമാനം)
കടലിലൊഴുക്കിയ ചാരം പോലും കലക്കിമറിച്ച്
അശുദ്ധമാക്കിയവര്‍.....
അറിയാതെ വീണുപോയോരെന്‍ കണ്ണീ‍രു താങ്ങാന്‍
ഒടുവിലാണവള്‍ സമ്മതിച്ചത് ...തലയിണ.
ഒടിഞ്ഞ വാഴക്കൈ ..ഒന്നു നേരെയാക്കീടാന്‍
ഒരുകുടം വെള്ളമൊഴിക്കാന്‍ നിന്നില്ലാരും ...
നേര്‍ത്ത മഞ്ഞുപോലും തന്നീലോരു
കൈതലോടലില്‍ മാര്‍ദ്ദവവും
തുരുമ്പിച്ച കമ്പികളിലൂടെ അകത്തേക്ക് കയറാന്‍ മടിച്ച്
പുലര്‍ വെളിച്ചവും ..കൂടെ ഇളം കാറ്റും ...
ഒടുവില്‍ ഹൃദയത്തില്‍ ആണീതറച്ചവളുടെ..
കളവൊരു ചിരിയാല്‍ മറയ്ക്കുന്ന വദനവും...
എണ്ണ കോരി ഒഴിച്ചുകൊണ്ടേയിരുന്നു...
തിരിയില്ലാ‍തെരിയുന്ന എന്‍ മാനസാഗ്നിയിലേക്ക്..

Saturday, February 21, 2009

എന്തുകൊണ്ട്

വായനക്കാര്‍ കുറയുന്നതെന്തു കൊണ്ടെന്നറീയില്ല...
ഇനി വായിച്ച് കൊള്ളാത്തതിനാല്‍ അഭിപ്രായം രേഖപ്പെടുത്താത്തതാണോ
എന്നറിയില്ല .......... കൊള്ളില്ലാത്തതാണെങ്കില്‍ കൊള്ളില്ല എന്ന വിമര്‍ശ്ശനത്തിനു വേണ്ടി ഒരിക്കല്‍കൂടി..
1.ഹീരപ്പ
2.മാനസാന്തരം
3.ആക്രി മുത്തു
4പ്രിയ പ്രാവേ നിനക്കുവേണ്ടീ

Friday, February 20, 2009

കൊച്ചി ഒന്നാം ഭാഗം രണ്ടാം ഭാഗം


മിഴി പാതിയടച്ച് ഒരു പകല്‍

ചുവന്നു കലങ്ങിയ കണ്ണൂകള്‍

നെടൂവീര്‍പ്പിന്റെ ശബ്ദങ്ങള്‍ നിലച്ച

പുഞ്ചപ്പാടങ്ങളില്‍ ചോപ്പുപുതപ്പിച്ച്

മരണമാഘോഷിക്കുന്നവര്‍

കണ്ണിലഞ്ജനം വാരിത്തേച്ച് ഒരു രാവ്

നുരപതയുന്ന മനസ്സമാധാ‍നത്തിനു വേണ്ടി

വിറളിപൂണ്ട...ഉന്തിയ കണ്ണുകള്‍ ക്യൂവില്‍

ഒടുവിലാ തെരുവോരത്തെ

വെളിച്ചമില്ലാത്ത ഓടയില്‍ മനസ്സമാധാ‍ത്തോടെ

കുരച്ചും തുപ്പിയും മൂക്കുചീറ്റിയും

ഉരുളുന്നചക്രങ്ങള്‍ക്കു വിടവുകാത്ത് ...പിന്നൊരു പകല്‍

ഒഴുക്കിനൊത്ത് ഒരുവിധം അക്കരെ...

കടലിന്റെ ശൃംഗാരത്തിനു മനസ്സ്തേടി..

ഉമ്മ കണ്ട് തളര്‍ന്ന വാകമര്‍ങ്ങള്‍ക്കിടയില്‍

നന്മതേടി...ഓരം പറ്റി.

അലറീവിളിക്കുന്ന വയറ്റില്‍ പിഴ്പ്പിന്റെ സന്തതികള്‍

സോപ് ചീപ് കണ്ണാടി .

കരി തീര്‍ത്ത് കര്‍ക്കിടകം വിരുന്നുപോയപ്പോള്‍

ഓടകള്‍...ഉമ്മറത്തെ ചെളിവെള്ളത്തില്‍

തോണിയിറക്കിക്കളീച്ചു...

യാത്രയ്ക്കായ് മുടക്കിയ ലക്ഷങ്ങല്‍ തോണികളായി ..

ഉടയോന്‍ കനിഞ്ഞ സുന്ദരിയെക്കാണാന്‍

കടല്‍ കടന്നു വന്ന മാരന്മ്മാരെ

ഇരുത്തിക്കടിപ്പിച്ചു മൂളിപ്പാട്ടാല്‍ ഉറക്കി

കോഴിയുടെ ഗര്‍ഭം...പൊരിച്ച്

തുടകള്‍ ....നുറുക്കി..ഒരു ട്യൂബു വെളിച്ചം

പിന്നിലിരുട്ടില്‍ ..പണത്തിന്റെ വഴിയേ

ഉടൂതുണി പോകുന്ന ഭാവശൂധകള്‍...വിളീകാത്ത്

ഇത് സത്യം....ഒന്നാം ഭാഗം

ഗാന്ധിത്തലകള്‍ കയറീയിറങ്ങുന്ന

മിന്നാമിന്നി വെളിച്ചക്കൂടുകള്‍

പുളകങ്ങളില്‍ പോക്കറ്റുകളില്‍

ലക്ഷങ്ങള്‍ ചുമ്മാ,,തുലക്കാന്‍ വന്നവര്‍

ഇരുളാന്‍ വിടാതെ. അവളെ ഉറക്കാതെ

ഇക്കൂട്ടര്‍ ..മറ്റൊരു സത്യം ഇതു രണ്ടാം ഭാഗം


സത്യങ്ങള്‍ കണ്ട് നാടകക്കാരനും.....വിദൂഷകനു വേണ്ടി.ഒരു സഹായം

വിദൂഷകന്റെ ഇപ്പോഴത്തെ ഫോട്ടോ ആ കണ്ണ് അത് ആ ബ്ലോഗിനു തീരെ ചേരില്ലെന്നു തോന്നി ..ആയതിനാല്‍
വിദൂഷകനു വേണ്ടീ ഈ പടം സമര്‍പ്പിക്കുന്നു ആവശ്യമെങ്കില്‍ എടുക്കാം.

Wednesday, February 18, 2009

തെയ്യം


മരുഭൂമിയിലെ മണല്‍ കാറ്റിന്റെ ചൂളം വിളിയില്‍ ഒരു കുഞ്ഞുറക്കം ഉറക്കത്തിന്റെഅ അവസാന യാമത്തിലെവിടെയോ.. ഒരു ചെണ്ട കൊട്ട്...... ചിലംബിട്ട കാലുകളുടെ രൌദ്ര നടനം... അമ്മാമ്മയുടെ തുണിക്കെട്ടിലെ കഞ്ഞി മുക്കിയ വെള്ളമുണ്ട് തലയും വാലും വലിച്ചുടുത്ത് തലയില്‍ ഒരു വെള്ളത്തോര്‍ത്തും..... അച്ചാ‍ഛന്റെ കീശയിലെ നാണയ തുട്ടിനെ എന്റെ കീശയില്‍ കുടിയിരുത്തി.. ചെണ്ടയുടെ താളത്തിനൊത്ത്....ആവേശത്തോടെ കാവിലേക്ക്.. കത്തിയെരിയുന്ന മേലേരിയുടെ ഓരത്ത് സീറ്റൊരുക്കി മകരമഞ്ഞിന്റെ കുളിരിന് റ്റാറ്റ പറഞ്ഞു. ഉറയുന്ന തെയ്യത്തിനൊപ്പം വാളുയര്‍ത്തിയ വെളിച്ചപ്പാടും കൂടെ ഞാനും ഒടുവില്‍ മഞ്ഞള്‍പൂണ്ട വെള്ളമുണ്ടും ചന്തക്കാരന്റെ ആട്ടും....ഐസുകാരന്റെ തുപ്പും കൊണ്ട് വീട്ടിലേക്ക്............................

ആക്രി മുത്തു


പഴയ പ്ലാസ്റ്റിക്ക് കുപ്പി പാട്ട ...ചെരുപ്പ് പുസ്തകം.....കൊടുക്കാണുണ്ടോയ്.....
പഴയ പ്ലാസ്റ്റിക്ക് കുപ്പി പാട്ട ...ചെരുപ്പ് പുസ്തകം.....കൊടുക്കാണുണ്ടോയ്.. കുഞ്ഞവറാച്ചന്‍...വേലിക്കരികിലെ സീമക്കൊന്നേടെ...ഗടാ ഗടിയന്‍ ഒരു കൊമ്പ് അടര്‍ത്തിമാറ്റി....നാറാണീത്തള്ള..ചാണക വെള്ളം കലക്കി റെഡീയാക്കി വെച്ചു....
ഉളികൊണ്ടു പെന്‍സില്‍ ചെത്തിയ നാണുവാശാരിക്ക് വിളികേട്ടപ്പോള്‍ ഉളിതെറ്റി കൈമുറിഞ്ഞു..............ഇതു കണ്ട...നളിനിക്കു ചിരിപൊടിഞ്ഞു.
ഫ് കടക്കടാ എരപ്പെ ഈ വളപ്പീന്ന്....നിക്കെടാ അവിടെ ...നിന്നെ ഞാന്‍..ഇന്നു പൊളക്കും(ഈ സീമകൊന്നേന്റെ വടീകൊണ്ട് ഒരാളെ പുളക്കാന്‍ കഴിയുമോ അതൊന്നു കാണണമല്ലോ എന്ന് നാടകക്കാരനും )കുഞ്ഞവറാച്ചന്‍..കിഴക്കെ മതിലു ചാടീ എടവഴീക്കൂടെ ഓടി...കുഞ്ഞവറാച്ചന്റെ ഒരു മുളം മുമ്പേ..കുമ്പക്കൊടലും ..പിന്നെ കുമ്പക്കുടലിനൊപ്പം...അവറാച്ചന്‍ പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തുന്ന ഡിങ്കു പട്ടിയും...(പച്ചക്കറീക്കു വിലകൂടീയപ്പോ സ്റ്റാറ്റസ്സു കീപ്പ് ചെയ്യാന്‍ വേണ്ടീ ..ഡീങ്കു പട്ടിക്കു പച്ചക്കറീയാക്കിയതാ...എന്നാലും ഒറ്റാഴ്ച്ചകൊണ്ട്..ചിക്കനുപേക്ഷിച്ചു പച്ച്ക്കറീയിലേക്ക് തിരിഞ്ഞ ഡീങ്കു പട്ടീനെ സമ്മതിക്കണം)ഇടവഴിതിരിഞ്ഞ് നാണീത്തള്ളേടെ അടുക്കളപ്പുറത്തൂടെ ഓടി...കൂറച്ചുദൂരം ചെന്നപ്പോള്‍ ..കുഞ്ഞവറാച്ചന്‍ തിരിച്ചോടി നാണീത്തള്ളേടെ ഉമ്മറത്ത് വന്നു പല്ലുകടിച്ചു കിത്ച്ച് (ഇപ്പൊ കണ്ടാല്‍ നാണീത്തള്ളയെ നേരത്തെ പറഞ്ഞപോലെ പുളന്നേക്കുമോ എന്നു പോലും നാടകക്കാരന്‍ പേടിച്ചു) ഇതു കണ്ട നാണിത്തള്ള പുഴുക്കുത്തിയ...വാതിലിന്റെ..ചെറീയ വിടവില്‍ വിരലിട്ടു മാന്തിക്കോണ്ടിരുന്നു...ചാകാറായ വാതില്‍ അതിനു വേദനിച്ചെന്നോണം അത് ഒന്നു ഞരങ്ങി..ഡിങ്കു പട്ടിമാത്രം കുരക്കാതെ നിന്നു അതിന്റെ ഗുട്ടന്‍സ് ഇനിയും നാടകക്കാരനു മനസ്സിലായില്ല..അല്ലേലും...നാണിത്തള്ളേടെ...ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിക്കുന്നതു കണ്ടാല്‍..ഏതു പട്ടിയും ഒന്നു മുരളും ..ഇതെന്തു പട്ടി ഒരുപക്ഷെ ചാണകം തെളീച്ചു ശുദ്ധിയാക്കുന്ന വിദ്യ ഡിങ്കുപട്ടിക്കറീയുമായിരിക്കുമോ..അങ്ങീനെയെങ്കിലും തന്റെ യജമാനന്റെ..മനസ്സൊന്നു ശുദ്ധിയായി കാണട്ടെ എന്നു കരുതിയിട്ടുണ്ടാകും .

ടീ മച്ചിത്തള്ളേ...നീ എന്റെ തലയിലൂടെ ചാണകമൊഴിക്കും അല്ലേ...ഫൂ......(തുപ്പിയത് നാണീത്തള്ളയെ അല്ല .കുഞ്ഞവറാച്ചന്റെ .തലയിലൂടെ ഒലിച്ചിറങ്ങീയ പുണ്യാഹം ഡയലോഗു പറഞ്ഞപ്പോള്‍...വായില്‍ കയറീയതാ....

ആ തുപ്പലില്‍ കയ്യിലിരുന്ന ചാണകപ്പാത്രം ചളിം പീളീം ക്ലീം എന്നു പറഞ്ഞൂ താഴെ വീണു ...

ഞാന്‍ ആ കുരുത്തം കെട്ട ആക്രിയാണേന്നു കരുതിയാ.. ഇങ്ങനെ ചെയ്തെ ...കുഞ്ഞവറാച്ചന്‍ അടുക്കളപ്പുറത്തൂടെ ഓടൂന്ന് ആരെങ്കിലും നിരീച്ചോ..?
നാണീത്തള്ള ചാണോ പാത്രത്തിന്റെ സൌണ്ടീല്‍ പറഞ്ഞു.
മതീലിന്റ്റെ മോളിലിരുന്ന് ലോകത്തിന്നേവരെ ആരും കാണാത്ത ചിരി ചിരിക്കുകയാ ണ്
ആക്രി മുത്തു....ചിരിച്ച് ചിരിച്ച് .പള്ളയുളുക്കിയ മുത്തുവിനെ നോക്കി ...ഡീങ്കു ...വലിയ വായില്‍ ഗര്‍ജ്ജിച്ചു...വര്‍.ര്‍.ര്‍.ര്‍..ര്‍..(ഇത്തിരിപോന്ന അവന്റെ ശബ്ദത്തിനു “ഗ” കാരം ചേരില്ല എന്നാലും നാണീത്തള്ളയോട് കയര്‍ക്കാത്ത ഡീങ്കു പട്ടി ഇപ്പോഴാ ഉണ്ട പച്ചക്കറീക്കു നന്ദി കാണീച്ചത് )മുത്തു വീണ്ടൂം ഓടി ..പിന്നാലേ ഡീങ്കു ഓടി...കുഞ്ഞവറാച്ചന്‍..നാറുന്നചാണകത്തിനെ...ആസ്വദിച്ച് നാണീത്തള്ളേടെ അടൂക്കളപ്പുറത്തുകൂടി ഇടവഴിയിലൂടെ കിഴക്കെ മതിലു ചാടി പിന്നോട്ട് തിരിഞ്ഞോടി.. ഒടൂവില്‍ ഡിങ്കുപട്ടി ...ശൂഷ്കാന്തി നഷ്ടപ്പെട്ട്..തിരിച്ചു വന്നു ...നാണിത്തള്ളേടെ അടൂക്കളവാതിക്കള്‍ നിന്നു മോങ്ങീ...... ഇതു കണ്ട നാണീതള്ള കുറച്ചു ശുഷ്കാന്തിയെടൂത്തു ,,,ഡീങ്കുവിനു കൊടൂത്തു.....നല്ല പെടക്കുന്ന നെയ് മത്തീന്റെ ..തല
കുറച്ചു നേരത്തെ കിക്കിളി മാപ്ല...സൈക്കീളില് മത്തിയുമായി നാണിത്തള്ളേന്റെ ഉമ്മറത്ത്...ഡീങ്കു കണ്ടിരുന്നു ( വെറുതെ അല്ല ഡീങ്കു ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിച്ചിട്ടും നാണിത്തള്ളയോടൂ കയര്‍ക്കാഞ്ഞത്)..ഏതായാലും നാണിത്തള്ള അറീയാതെ ചാണകവെള്ളം ഒഴിച്ചതിന് ഡിങ്കു പട്ടിയോടൂ പശ്ചാത്തപിച്ചത്ത് നെയ്മത്തിയിലൂടെ ആയിരുന്നു.എന്തായാലും കിക്കിളി മാപ്ലേന്റെ മത്തീനെ കൊണ്ട് ഒരു നല്ലക്കാര്യം ചെയ്യാന്‍ പറ്റിയല്ലോ...നാണീത്തള്ള നെടുവീര്‍പ്പിട്ടു..കിക്കിളി മാപ്ലക്കും മത്തിക്കും നല്ലതു വരുത്തണേ...(നാടകക്കാരന്റെ പ്രാര്‍ത്ഥന).കിക്കിളി മാപ്ലയ്ക്ക് ആപേരു വരാന്‍ ഒരു കാരണം ഉണ്ട് ...മത്തി വാങ്ങാന്‍ വരുന്ന പെണ്ണുങ്ങളുടെ കയ്യില്‍ കൊച്ചുങ്ങളുണ്ടെങ്കില്‍....കിക്കിളി മാപ്ല കിക്കിളി കിളി കിളീ....എന്നു പറഞ്ഞ് കുട്ടികളെ ഇക്കീളീയാക്കും ....അതോടൊപ്പം തഞ്ചം കിട്ടിയാല്‍ കുട്ടീടെ അമ്മയേയും...കിക്കീളിയാക്കും ...ഒരു ദിവസം ..സരളേന്റെ പൊക്കിനു മത്തീന്റെ ചെകിള കണ്ട ഭാസ്ക്കരന്‍ സരളേന്റെ കിക്കിളി എന്നെന്നേക്കുമായി അവസാനിപ്പിച്ചത് നാടകക്കാരന്‍ കണ്ടതാണ്..കിക്കിളീ മാപ്ലെന്റെ കിക്കിളിയില്‍ ഇക്കിളിയായത് ഓന്ത് നളീനി മാത്രം നേരത്തെ നാണുവാശാരീന്റെ കൈ മുറിഞ്ഞപ്പൊ ചിരിച്ചില്ലെ ലവള് തന്നെ....പിന്നെ...നളിനിക്കു എന്നും മത്തി ബെഡ്രൂമില്‍ ഫ്രീ കൊണ്ടു കൊടൂത്തിട്ടേ...കിക്കിളി മാപ്ല തന്റെ സൈക്കിള്‍ സൈഡാക്കറൂള്ളൂ...
എവിടേയും വലിഞ്ഞൂകേറുന്ന ഓന്ത് നളിനി പറഞ്ഞു ....
എന്നാലും ആ മാപ്ല ചെക്കന്റെ ഒരു ധൈര്യേ.....ഇത്രവല്യ ചെമ്പു കുടം എടുത്തോണ്ടു പോകുമ്പൊ ആരും ക്ണ്ടില്ലാന്നു വച്ചാല്‍...നാണിത്തള്ളേടേ....പായസം വെക്കുന്ന ഓട്ടുരുളിം കാണാനില്ലെന്നു വച്ചാല്‍...കഷ്ടണ്ടേ....ഇങ്ങനെ പോയാല്‍...എങ്ങീനെ..മാനൊം മര്യാദയ്ക്ക് മനുഷ്യന്‍ പുറത്തിറങ്ങിനടക്കും ...ഇന്ന് ചെമ്പ് കട്ടവന്‍ നാളെ ..മാലകക്കും ..മറ്റന്നാള് പെണ്ണൂങ്ങളെ മാനം വരെ കക്കൂല്ലാന്ന് ആരു കണ്ടു...(മാനത്തെക്കുറിച്ചു പറഞ്ഞ നളിനിയെക്കണ്ടപ്പോള്‍ നാടകക്കാരനു കുളിരു കോറുന്നു ഭാരത സ്തീയുടെ ഭാവശുധി..യുടേ പ്രതീകമാണ് നളിനി...രാത്രിയും കിക്കിളി മാപ്പിള ഇക്കിളീയാക്കുമ്പോഴും ഒഴികെ)..ഉളികൊണ്ട് കൈമുറീഞ്ഞ നാണുവാശാരീന്റെ അടൂത്ത് പോയി..,,,,,ഒത്തിരി മുറിഞ്ഞോ...നാണ്വേട്ടാ....(ആ വിളീയില്‍ നാണുവാശാരിയുടെ വേദന പകുതി കുറഞ്ഞു)....കുറച്ചാഴത്തിലുണ്ടെന്നു തോന്നുന്നു...ആ തെണ്ടി ചെക്കന്റെ ഒരു വിളി....(ആക്രി മുത്തു പാട്ട പ്ലാസ്റ്റിക്കെന്നു പറഞ്ഞതിനു നാണു വാശാരീന്റെ മനസ്സുതെറ്റി കൈ മുറീഞ്ഞത് എന്തിനാണേന്ന് ഇനിയും മനസ്സിലായില്ല്)..
നളീ‍നി ആ കൈ തന്റെ മാറോടു ചേറ്ത്തു പിടിച്ചു ...തന്റെ ബോയില്‍ സാരിയുടെ ഒരു വശം കീറീ അവള്‍ നാണുവാശാരിയുടെ മുറീവില്‍ കെട്ടി .
ഒന്നമര്‍ത്തിക്കെട്ടെന്റെ നളിനീ...( സാധാരണ ആളുകള്‍ ..കൈ മുറിഞ്ഞാ‍ല്‍..മെല്ലെ കെട്ടൂ എന്നാണ് പറയാറ് ഇത് എന്താ ഇങ്ങനെ ..ഇപ്പൊഴല്ലെ കാര്യം പിടികിട്ടിയത് ആ‍കൈ ഇരിക്കുന്നത് നളിനീടെ മാറത്താ ..മുറിവിന്റെ വേദനമറക്കാന്‍ നളീനിയുടേ മൃദുലതയില്‍ അഭയം തേടിയ നാണുവാശാരീടെ ..പുത്തി അപാരം)

പുഴവക്കത്തെ..കൊറ്റില്ലത്തിനു താഴെ..പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് ..മറച്ചുണ്ടാക്കിയ തന്റെ കൂരയ്ക്കുമുമ്പിലിരുന്നു...പെറുക്കിക്കൂട്ടിയ ആക്രി സാധനങ്ങള്‍.. തിട്ടപ്പെടുത്തി വയ്ക്കുകയാ‍ണ്.. ആക്രി മുത്തു എന്ന മുത്തലിബ്....കൂരയുടെ ഉള്ളില്‍ മുളമ്പായകൊണ്ട് കെട്ടിത്തിരിച്ച ഇറയത്തിരുന്ന് ...ഒരു പദപ്രശ്നം നോക്കുകയാണ്‍ ..മുത്തുന്റെ പെങ്ങള്‍ കുഞ്ഞിബി...ഉണ്ടകണ്ണൂം തുങ്ങീയ കവിളും...ഒക്കെ കുഞ്ഞീബിയുടെ...ചന്തത്തിനു..ഒരു മുയല്‍ക്കുട്ടീന്റെ ഛായ നല്‍കുന്നുണ്ട്..താളിതേച്ച്...കുന്തിരിക്കം പുകച്ച്...കാച്ചിയ എണ്ണമണക്കുന്ന കുഞ്ഞിബീന്റെ മുടിയില്‍ അപൂര്‍വ്വമായി കാണാറൂള്ള പേനെ തിരയുകയാണ് ആയ്യിശുമ്മ......

ഈയ്യ് ഒറ്റൊരുത്തനാ ..ഇവളെ വഷളാക്കുന്നെ...ആടിം ഈടീം പോയി തെണ്ടീ കൊണ്ട് വരുന്ന കായ് ...മുയ് മനും തീര്‍ത്തിറ്റില്ലേല് നിനക്ക് സമാധാനാവൂല്ലല്ല...വല്ല പുസ്തകും എടുത്ത് പഠിക്കാണ്ട് കഥാപുസ്തകവും വായിച്ചിരിക്കുന്നകണ്ടില്ലേ അതെങ്ങിനെയാ ..ചോയിക്കുമ്പം ചോയിക്കുമ്പം വാങ്ങിക്കൊടൂക്കുന്നില്ലേ.. പൊന്നാങ്ങള.....കുഞ്ഞിബിയുടെ മത്തങ്ങാത്തലയില്‍ ഒരു കിണുക്കു വച്ചു കൊടുത്ത് ആയിശൂമ്മ പറഞ്ഞു...(.കിക്കിളീ മാപ്ലേന്റെ ബെല്ലടി കേട്ടപ്പോ...അയിശുമ്മ പറഞ്ഞു..).എടാ...നിന്റെ കയ്യില്‍ കായ്യ് ഇണ്ടാ...മത്തികൂട്ടീറ്റ് കുറേ നാളായി...കയ്യിലെടൂത്ത ഒരു അനിസ്പ്രേയുടെ പാട്ട തല്ലിപ്പൊട്ടിക്കുന്നതിനിടയില്‍ മുത്തു പറഞ്ഞൂ മനുശ്യനിവിടെ പ്രാന്ത് കേറീ നിക്ക്വാ‍...
“ഇന്നേവരെ ഒരാളെ മൊതലും മുത്തു ചോദിക്കാണ്ട് എടൂത്തിറ്റില്ല..ഇതേ പോക്ക് പോയാല്‍ നിങ്ങളേല്ലും കൂടി എന്നെ കള്ളനാക്കും ....വന്ന് വന്ന് ഇപ്പൊ വീട്ടീകാര് വളപ്പില് വരെ കേറ്റണ്ടായി....വടിയെടൂത്തോടിക്കലും ചാണകവെള്ള മൊഴിക്കലും....മതിയായുമ്മാ മതിയായി.“..ഓടിനടക്കേണ്ട കൌമാരക്കാരന്റെ...ഇടനെഞ്ചില്‍ കോരിയിട്ട പ്രാരാബ്ദ് കനലെരിഞ്ഞൂ...അതില്‍ മോഹങ്ങള്‍ ഉരുകിയ തുള്ളീകള്‍ അറീയാതെ ...കുപ്പിച്ചില്ലുകളും പാട്ടകളും കൂട്ടിയിട്ട ആ കൊറ്റില്ലത്തിനു താഴെവീണു പുറത്തേക്കൊഴുകാതെ പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിയുണ്ടാക്കിയ കൂരയില്‍ മാത്രം ഒതുങ്ങി.
ഞാന്‍ വെറുതെ പറഞ്ഞതാടാ....ഉമ്മാന്റെ ഒരു മോഹം .....നമുക്കിതൊക്കെയല്ലേടാ മോഹിക്കാന്‍ പറ്റൂ....ഇന്റെ ഉപ്പേണ്ടാര്‍ന്നപ്പോ..ഉമ്മ മോഹക്കുന്നിന്റെ മോളിലായിരുന്നു താമസം....അവിടുന്ന് ഒരു മട്ടല് കണ്ടാ‍ലെ ഇന്റുമ്മ താഴെ ഇറങ്ങത്തുള്ളൂ....ഇന്റുപ്പായും ഇന്നെപ്പോലെയാ.....പെട്ടെന്ന് ദേഷ്യം വരും.....
ആയിശു പതിയെ എഴുന്നേറ്റ് ...മുളമ്പായ കൊണ്ടു തിരിച്ച അടൂക്കളയുടെ ഓരത്തിരുന്നു
ലുങ്കിത്തലപ്പുകൊണ്ട്...കുഞ്ഞീബി കാണാതെ കണ്ണൂ തുടച്ചു...
ടിം ണീം ...ടീം ണിം......സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് കിക്കിളീ മാപ്ല ഇറങ്ങീ....
പതിവില്ലാത്ത മാപ്ലെന്റെ വരവു കണ്ട് കുഞ്ഞീബി പുസ്തകം മടക്കി...അകത്തേക്കുപോയ്യീ...
ഐശൂത്താ...ഐശുത്താ...ഇങ്ങളൊന്ന് ഉമ്മറത്തേക്ക് വന്നേന്ന്....
നനഞ്ഞ കണ്ണ് ഉണങ്ങീല്ലേലും ഒരു ചെറൂ പുഞ്ചിരിയുമായി...ഐശുത്ത ഉമ്മറത്തേക്കു വന്നു ...അല്ല ഇങ്ങളേന്ത് കണ്ടിറ്റാ ഈ കാട്ടി ക്കൂട്ടണതൊക്കെ.....ഇങ്ങളും പിള്ളറൂം ഒരു കരക്ക് ജീവിച്ചോട്ട്ന്ന് പറഞ്ഞീറ്റാ...ഞാന്‍ ആ നമ്പൂര്യച്ചന്റെ കാലു പിടിച്ച ഇവിടെ താമസിക്കാന്‍ ഇടം വാങ്ങിതന്നെ...എന്നിട്ട് ഇപ്പൊ നമ്മളേ പേരുദോഷം കേള്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാ...
എന്താ...മാപ്ലെ.....ഈ പറയ്ന്ന്....
ഇങ്ങളെന്താ പൊട്ടന്‍ കളിക്ക്യാ...ആക്രി തെണ്ടാനെന്നും പറഞ്ഞ് നിങ്ങള് മുത്തൂന കക്കാനാ അയക്കുന്നേ....ആ ഓന്ത് നളിനീന്റെ 25.പവന്റെ മാലയാ ..ഇവന്‍ അടിച്ചെടുത്തത് ...ഓളത് എങ്ങിനെയെല്ലാം ഇണ്ടാക്കിയതാണെന്ന അറിയോ...ഞാന്‍ മത്തിവിറ്റ!!! അല്ല ഓള് പൊത്തിവച്ച കാശുകൊണ്ട് ...വാങ്ങിയ മാലയാ....കേസുകൊടുത്തിറ്റുണ്ടെന്നാ കേട്ടത്.....ഓളെ ആങ്ങീള ഇന്നല ഗള്‍ഫിന്ന് വന്നിറ്റ്ണ്ട്...ഓനാ കേസ്സു കൊടുത്തേ....അതുമാത്രാ....കുഞ്ഞവറാച്ചന്റെ ..ചെമ്പുകുടം...നാണിത്തള്ളേന്റെ ഓട്ടുരുളീ...ഇതു മാത്രല്ല ഇനി എവിടെയൊക്കെ ...എന്തൊകെ കട്ടിറ്റുണ്ടെന്ന് ആരൊക്കെ അരിയും....
വല്യവയലിലെ കറ്റ മുഴുവന്‍ കൂട്ടിയിട്ട് തന്റെ നെഞ്ചില്‍ നിന്നും മെതിക്കുന്നതുപോലെ ഐശുത്തക്ക് തോന്നി...വിറയാര്‍ന്ന കൈകള്‍ കൊണ്ട് മുളമ്പായ..കൊണ്ട് വേര്‍തിരിച്ച ഇറയത്തെ കാലോടീഞ്ഞ ബെഞ്ചില്‍ ഇരുന്നു..തൊണ്ട എവിടേയൊ കുടുങ്ങീക്കിടക്കുന്നതു പോലെ ഐശുമ്മയ്ക്കു തോന്നി ..ഞരങ്ങി മൂളി ഐശുമ്മയ്ക്കു വേണ്ടി ബെഞ്ചുകള്‍ കരഞ്ഞു...
റബ്ബേ..ഉമ്മാ ഞാനറീയില്ല...ന്റെ കുഞ്ഞിബിയാണേ ഞാനറീയില്ല..ഉമ്മാണേ,,,ഞാന്‍...
ഐശുന്റെ കാലു പിടിക്കാന്‍ ചെന്ന മുത്തൂന്റെ കരണം നോക്കി ആഞ്ഞൊരടി ..ചിതറിയ..പ്ലാസ്റ്റിക്കുകള്‍ക്കിടയിലൂടെ...തകരപ്പാട്ടകള്‍ തട്ടിമാറ്റിക്കൊണ്ട് ..അവന്‍ ആ പുഴവക്കിലൂടെ...ഓടി മറഞ്ഞു.....അടിച്ചു പോയ വിറയാര്‍ന്ന കൈക്കളാല്‍ ഐശു..മുത്തൂനെ മാടിവിളിച്ചു ..പിന്നാലെ ഓടി...പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിമേഞ്ഞ കൊറ്റില്ലത്തിനു താഴെയുള്ള ...കൂരയില്‍ ..കുഞ്ഞീബി തനിച്ചിരുന്നു...സന്ധ്യാ നേരത്ത് വിളറീയ മുഖവുമായ് അഴിഞ്ഞുലഞ്ഞ മുടിയുമായ് ഇറയത്ത് .തളര്‍ന്നു വീണ ഐശൂനെ നോക്കി കുഞ്ഞീബി..വാവിട്ടൂ കര‍ഞ്ഞൂ...ആകൊറ്റില്ലത്തില്‍ അന്ന് കൊറ്റികളൊന്നും ചേക്കേറിയില്ല......

പോലീസും കേസുമായി കേറീ നടക്കാനൊന്നും നാടകക്കാരനും സമയമില്ല....
ഇന്നു ഫെബ്രുവരി..18. നിരവധി മോഷണക്കേസുകളിലെ...പ്രതി...മുത്തലിബ് എന്ന ആക്രി മുത്തുവിന്റെ വിധിയാണ് ഇന്ന് .
നിരവധിയാളുകളാല്‍...കോടതി നിറഞ്ഞിരുന്നു...ഒരു 18 വയസ്സുകാരന്റെ ആക്രിക്കാ‍രന്റെ വിക്രിയകള്‍ പത്രങ്ങളായ പത്രങ്ങളെല്ലാം,,,ബലൂണ് കിട്ടിയ കുഞ്ഞൂങ്ങളേപ്പോലെ ആഘോഷിച്ചു....കുഞ്ഞവറാച്ചനും കുമ്പക്കൊടലും അതിനു താഴെ കുഞ്ഞവറാച്ചന്‍ പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തിയ...ഡീങ്കു പട്ടീയും പിന്നെ ചാണകം കലക്കിയ നാണീതള്ളയും,കിക്കിളിയാക്കി സമ്പാതിച്ച ഓന്ത് നളിനിയും ..വിളികേട്ട് ഉളീതെറ്റി കൈ മുറീഞ്ഞ നാണുവാശാരിയും...നെയ്മത്തിക്കാരന്‍ കിക്കീളി മാപ്ലയും .ഗള്‍ഫ് കാരന്‍ ( ഈ കേസിന്റെ പ്രധാന നടത്തിപ്പു കാരന്‍ കാശൂകാരന്‍)ഇവരെല്ലാം ഫ്രണ്ട് ബെഞ്ചില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു...
കറൂത്തഗൌണ് ധരിച്ച വൌവ്വാലും കൂട്ടം ഒഴുകിനടക്കുന്നു...ആ കലപില ശബ്ദത്തിലേക്ക് നിശബ്ദതയുമായി ജഡ്ജി വന്നു .
ആയിക്കര പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ പുറമ്പൊക്കില്‍ താമസിക്കുന്ന ആയിഷ എന്നിവരുടെ മകനയ മുത്തലിബ് എന്ന മുത്തു.. വാദിഭാഗം ആരോപിച്ച മുഴുവന്‍ കേസിലും കുറ്റക്കാ‍രനാണെന്ന് ...കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.ആയതിനാല്‍ .ഭവന ഭേദനം ,ബലാല്‍ സംഘം , എന്ന്തിനു പുറമേ..കവര്‍ച്ചയ്ക്കിടെ ഒരു വൃദ്ധയേയും മകനെയും കൊലപ്പെടുത്തി എന്ന കേസില്‍
പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ഈ കോടതി വിധിക്കുന്നു.
******
പ്രതിക്കെന്തെങ്കിലും കോടതിയെ ബോധിപ്പിക്കാനുണ്ടോ....
പ്രതിക്കൂട്ടിലെ....പിടക്കുന്ന ഹൃദയം തുറന്ന് ഭീകര ശബ്ദത്തില്‍....മുത്തു അലറി,,,
ഞാന്‍ തകര്‍ന്നൊലിക്കുന്ന ക്കൂരയിലെ..ഒരുമ്മയുടെയും ന്റെ കുഞ്ഞിബീന്റെയും പട്ടിണി മാറ്റാന്‍ പാട്ടയും കുപ്പിയും പെറുക്കിയോന്‍...എന്റെ കയ്യില്‍ പണമില്ല ,അധികാരത്തിന്റെ ചെങ്കോലും തലപ്പാവും ഇല്ല....പണവും അധികാരവും ഉള്ളവര്‍ക്ക് അടിയറവെക്കുന്ന നിങ്ങടെ ഈ നീതിയുടെ തത്ത്വശാസ് ത്രം ഒന്നു പൊളിച്ചെഴുതൂ.....മാറ്റുവിന്‍ ചട്ടങ്ങളെ....സ്വയമതല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേത്താന്‍
നിശ്ചലമായ കോടതി ഹാള്‍....പതിയേ പിരിഞ്ഞു പോകുന്ന വാദികളും അവസരവാദികളും..കൊഞ്ഞനം കുത്തിയ കാണികളും .ചിരിയുടെ മാലയണീഞ്ഞ് നളിനിയും ,കൂഞ്ഞവറാച്ചനും, നണീത്തള്ളേം..കിക്കിളീ മാപ്ലേം..ചെമ്പു കലവും ഓട്ടുറുളിം സ്വര്‍ണ്ണമാലയും വിറ്റു കിട്ടിയ പണം സ്വന്തമായതിന്റെ അഹ്ലാദത്തില്‍ നാണു ആശാരിയും (ഇപ്പോഴാ നാടകക്കാരന് നാണുവാശാരീന്റെ ഉളിതെറ്റി കൈമുറീഞ്ഞത് എങ്ങിനെയാണെന്ന് മനസ്സിലായത്..കള്ളന്‍ മുത്തുവാണേന്ന് പറഞ്ഞൂ പരത്തിയത് നാണുവാണ്).ബലൂണു കിട്ടിയ പത്രക്കാരും ....എല്ലാവരും പിരിഞ്ഞു പോകുന്നു...അങ്ങ് ആ പുഴ്യോര്ത്തെ..പ്ലാസ്റ്റിക്കു കൊണ്ടു കെട്ടിയ കൂരയില്‍ മുള്മ്പായ കൊണ്ടു തിരിച്ച ഇറയത്ത്..ദൂരേ പുഴവക്കത്തേക്ക് കൊറ്റില്ലത്തിനു താഴെ കണ്ണൂം നട്ട് ഐഷുമ്മയും ...ഐഷുമ്മയുടെ മടിയില്‍ തലചായ്ച്ച് കഥാപുസ്തകവുമായി വരാരുള്ള കൊച്ചിക്കയെയും കാത്ത് കുഞ്ഞീബിയും....അപ്പോഴും ആളൊഴിഞ്ഞ കോടതി യില്‍ ജഡ്ജിയുടെ കസേരയ്ക്കുനേരെ
കുഞ്ഞവറാച്ചന്‍ പച്ചക്കറിമാത്രം കൊടൂത്ത് വളര്‍ത്തിയ ഡീങ്കു ഇന്നേവരെ ഇല്ലാത്ത ശബ്ദത്തില്‍ കുരച്ചു ചാടിക്കൊണ്ടേയിരുന്നു.