NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Wednesday, January 28, 2009


ഞാനെന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന്‍പുറത്തുകാരന്റെ...വേദന നിറഞ്ഞ സ്വപ്നങ്ങളുടെ...ചെറു പുഴയുണ്ട്....കുടിലതകലില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത....പെറ്റു പോറ്റുന്ന വയലുണ്ട്........

മഴപെയ്യുമ്പോലെ......

മഴ പെയ്യുമ്പോലെ........
..............................
കുളിര്‍നിറച്ച് ചാറ്റലടിച്ച് ഒരു കര്‍ക്കിടക സന്ധ്യ് ..........
അരിവറുത്തതും കൊറിച്ച് അങ്ങിനെ കോലായില്.........
ചപ്പുചവറിനോട് കല പില ചൊല്ലുന്ന മഴത്തുളളികള്‍.....
രോമങ്ങളിലൂറിക്കൂടിയ തണുപ്പിന് എന്തൊക്കെയോ പറയന്‍ ഉണ്ടായിരുന്നു.
ഒരു പഴയ മഴക്കാലത്തിന്റെ ഓര്‍മ്മക്കുറിപ്പിലെ..ചില വെള്ളത്തുള്ളികള്‍.
സന്ധ്യാനേരം ഇടവഴിയിലൂടെ കുറ്റിച്ചൂട്ടിന്റെ കണ്ണുകള്‍ വഴികാണിച്ചു.
ഇറങ്കല്ലിനു താഴെ കുത്തിക്കെടുത്തിയത് അച്ഛന്റെ ദേഷ്യമോ..ചൂട്ടോ..?
ഉയര്‍ന്ന പുകച്ചുരുളില്‍ മേല്‍പ്പോട്ടു പോയത് എന്റെ ശ്വാസ വായു.
ചിമ്മിണി വെട്ടത്തില് ഞാന്‍ കണ്ട ബിസ്ക്കറ്റു പൊതിയില്‍ ഒരു-
സ്വാന്ദ്വനത്തിന്റെ ഇളം കാറ്റ് വീശി.....ഒപ്പം മഴ നേര്‍ത്ത്..നേര്‍ത്ത്.....അങ്ങിനെ.....

Tuesday, January 27, 2009

കുട്ടിക്കാലം

ഓര്‍മ്മകള്‍ ചിതലരിക്കാതെ മച്ചിന്റെ മോളിലായി കരുതിയിരുന്നൂ കുനിയനുറുബിന്റെ വരിപോലെ..........മാളം തുറന്ന് പുറത്തെക്ക്...... പൊടി തട്ടിയ തക്കാളിപ്പെട്ടിക്ക് ഉറപ്പുണായിരുന്നു...........!!! പാളപ്പുറത്തിരുന്ന്.....കോട്ടികളിക്കുന്ന വഴിയിലൂടെ......... നാലര നെരത്ത് സ്ക്കൂളിലെക്ക്.......... തൊണന് മാവിന്റെ കൊംബിലൂടെ...മൊട്ടക്കുന്നിറ്റെ മുകളിലൂടെ... കുഴല്‍ക്കിണറിലെ വെള്ളവും പച്ചമാങ്ങയും. തൊണന്മാവില്‍ വാനര പട...ക്കൊയ്യപിടുത്തം*..... മാവിന്‍ കുണ്ടില്‍ തട്ടിയ മണ്ണിലൂടെ .താഴെക്ക്. മണ്ണുതെഞ്ജ ട്രൌസറും...തുന്നിക്കൂട്ടിയ...കുപ്പായവും. വീട്ടില്‍ കള്ളത്തരവും അടിയും കരച്ചിലും... മഴനെരത്ത്....തോട്ടില്‍ വാഴത്തട...ചങ്ങാടം... പനിയും.....മൂക്കുചീറ്റലും ...പിന്നെ. അച്ഛന്റെ ചൂരല്‍ കഷായവും അമ്മയുടെ മുളകു പ്രയോഗവും..കഴിഞ്ഞ് ... അമ്മാമ്മയുടെ കംബിളിപ്പുതപ്പിനുള്ളില് ‍അങ്ങിനെ......

Saturday, January 24, 2009

നാടകക്കാരന്‍

നാടിന്റെ അകമാണു നാടകം എന്ന തിരിച്ചറിവില്‍ ജീവിതനാടകമാടുന്ന പൊതുജനമെന്ന കഴുതനാടകത്തിന്റെ
കാഴ്ച്ചക്കാരനായി ഈ നാടകക്കാരനും....