NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Monday, November 16, 2009

ചെത്ത് ഹീറോകൾ




മാതൃഭൂമിയിൽ വന്ന ഒരു ഫീച്ചർ വായിച്ചപ്പോഴാണു ഇതു എഴുതാൻ തോന്നിയത് മറ്റൊന്നുമല്ല ചേർത്തലയിലെ ഒരു ചെത്തുകാരൻ രമണനെക്കുറിച്ചു തുടങ്ങി പഴയ കാല ചെത്തു കാരുടെ ഒരു ചരിത്രം തന്നെ വിവരിക്കുന്നുണ്ടായിരുന്നു ആ ഫീച്ചർ ......അതു വായിച്ചപ്പോൽ ഏറെ കുറേ സാമ്യം ഉള്ള എന്റെ നാട്ടിലെയും ചെത്തു കാരെ കുറിച്ചു ഓർമ്മ വന്നു ....അപ്പോൽ അതൊന്നു പോസ്റ്റണമെന്നു തോന്നി
നാടകക്കാരനും ഒന്നു പയറ്റി നോക്കിയ മേഖലയായതിനാൽ തീർച്ചയായും പോസ്റ്റണമെന്നു തോന്നി...പണ്ട് ഡിഗ്രി മടുത്ത് ..തേരാപ്പരാ നാടകവുമ്മായി നടക്കുന്ന കാലത്ത് ഉച്ചയ്ക്ക് അവലും പഞ്ചസാരയും വാങ്ങി ഒരു സ്പൂണും എടുത്ത് കൊട്ടിലപുഴയുടെ ഓരത്തുള്ള തെങ്ങിൻ തോപ്പിലേക്കു പോകുമായിരുന്ന കാലം ...മറ്റൊന്നിനും അല്ല ഉച്ച ഭക്ഷണം അവിടെ ആയിരുന്നു ...നല്ല ഇളനീർ കൊത്തി വെള്ളം കുടിച്ച് അതിന്റെ ഉള്ളിൽ നേർത്ത പാടപോലെയുള്ള കാമ്പ് സ്പൂണുകൊണ്ടു ചുരണ്ടിയെടുത്ത് അവലും പഞ്ചസാരയും ചേർത്തോരടി...അതിന്റെ സ്വാദ് ഒന്നു വേറെ തന്നെ ആയിരുന്നു ..പലപ്പോഴും കണ്ടവന്റെ തോട്ടത്തിലെ ഇളനീരായിരുന്നു ആഹാരം ...പിന്നെ പിന്നെ പിടിക്കപ്പെടും എന്നായപ്പോൾ ചെത്തു തൊഴിൽ പഠിച്ചാൽ എന്താ...ദിവസവും ഇങ്ങിനെ അടിക്കാമല്ലോ..ഏന്നായി ചിന്ത ...നല്ല ഒരു ഗുരുവിനെ തേടീപ്പിടിച്ച്...പാർട്ടിയോട് അനുവാദവും വാങ്ങി..(ഞങ്ങടെ അവിടെ ചെത്തു തൊഴിൽ പഠിക്കാൻ സംഘടനയുടെ അനുവാദം അനിവാര്യമായിരുന്നു അല്ലത്ത പക്ഷം പഠിപ്പിച്ചവന്റെ ജോലി തെറിക്കും)..അങ്ങിനെ തളപ്പും കത്തിയും കുരുന്നും(തെങ്ങിന്റെ കുലമുറിച്ച് അതിന്റെ മുകളിൽ തടവുന്ന ഒരു പച്ചിലയാൺ കുരുന്ന് അത്..കള്ളിന്റെ വരവിനു ലൂബ്രിക്കന്റായി പ്രവർത്തിക്കും..)ഒക്കെയായി മുകളിലേക്ക്....മറ്റെന്താണാലോചിക്കാൻ...ദിവസം രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം...ബാക്കി സമയമെലാം ഫ്രീ.....പിന്നെ കൈ നിറയെ കാശും..ഇഷ്ടം പോലെ സിനിമാ കാണാം ..ചുറ്റിയടിക്കാം ...പിന്നെ ബാക്കി സമയത്ത് നാടകവും കളിക്കാം....ഇതിൽ പരം നല്ല തൊഴിൽ വേറെ എന്തുണ്ടെടേ........പത്തു പതിനഞ്ചു ദിവസം രാവിലെ എഴുന്നേറ്റു തെങ്ങിൽ ചാടിക്കേറി...പുതിയ കുലമുറിച്ചു.കുനി .തുടങ്ങി..(കുനി എന്നാൽ കുലമുറിച്ച് ഓലക്കീരു കൊണ്ട്..നന്നായി വരിഞ്ഞു കെട്ടിയതിനു ശേഷം..അതിന്റെ മണ്ടയ്ക്കു പത്തറുപതു പ്രാവശ്യം ...കത്തിയുടെ പിൻ വശം കൊണ്ടു അടിക്കണം...(കുനിക്കണം).അങ്ങിനെ രണ്ടോ മൂന്നോ ആഴ്ച്ച..പിന്നെ കള്ളിന്റെ നേർത്ത നനു നനുപ്പു കണ്ടു തുടങ്ങും ..അതിനു ശേഷം പിന്നെ കുനി കുറയ്ക്കാം ..പത്തോ പന്ത്രണ്ടോ ഒക്കെ മതി.)ആ ദ്യമൊക്കെ നല്ല സുഖം തോന്നി...പിന്നീടു രാവിലെ ഉള്ള എഴുന്നേല്പ് അത് മുടങ്ങാൻ തുടങ്ങി ...‘എന്തേടാ..ഇന്നു വരാഞ്ഞെ..?” എന്ന ഗുരുവിന്റെ ചോദ്യത്തിനു . . പല പല കളവുകൾ പറഞ്ഞു മടൂത്തപ്പോൾ......വീണ്ടും പോകാൻ തന്നെ നിർബന്ദിതനായി...പിന്നെ ഒരു മാസം കണ്ടിന്യൂ ചെയ്തു..
അതുകഴിഞ്ഞു ആരോഗ്യം എന്നോടു കരുണ കാണീച്ചില്ല തെങ്ങിന്റെ മ്ണ്ടയിൽ കേറിയിരുന്നാൽ അപ്പോതുടങ്ങൂം കാലു ലയ്ലന്റു ബസ്സിന്റെ ഗിയർ ലിവർ വിറക്കുന്നതു പോലെ വിറക്കാൻ...അതു കണ്ടഗുരു പറഞ്ഞൂ .. “ഞാൻ അന്നേ നിന്നോടു പറഞ്ഞിട്ടില്ലേ.. ഓരോരുത്തനും ഓരോന്നു പറഞ്ഞിട്ടുണ്ടു
നിനക്കു പറ്റിയ പണീ നാടകമാ.....”അന്നു നിർത്തി ...കള്ളു ചെത്ത്.....പക്ഷെ കള്ളുചെത്തുകാരെ കാണുമ്പോൾ എനിക്കിന്നും ബഹുമാനമാണ്.

മഴക്കാലമായാൽ കള്ളുചെത്തുകാരുടെ ...കഷ്ടകാലമാക്കും...പുഴയോരത്തെ തെങ്ങാണേങ്കിൽ പിന്നെ പറയുകയേ വേണ്ട...കുലം കുത്തി ഓഴുകുന്ന പുഴയാണെങ്കിലും ..മലവെള്ളം വന്നാലും ...ചെത്തുകാരന് കള്ള് ചെത്തതെ വയ്യ ഒരു ദിവസം ചെത്തിയില്ലെങ്കിൽ തെങ്ങ് തന്നെ നശിച്ചു പോകും ...കുലയുടെ ഉള്ളിലേക്ക് കള്ളിറങ്ങീയാൽ..പിന്നെ തീർന്നു...മണ്ട നശിക്കും..
അതു മാത്രമല്ല മഴക്കാലമായാൽ തെങ്ങു മുഴുവൻ പായൽ നിറയും ...പിന്നെ ഒന്നു തൊട്ടാൽ മതി തെന്നിപ്പോകും അത്രയ്ക്കു വഴു വഴുപ്പാണ് ..എങ്കിലും ചെത്തുകാരൻ കയറിപ്പോകുന്നതുകാണുമ്പോൾ കണ്മിഴിച്ചു നിന്നിട്ടുണ്ട്.. ഞാൻ.
നാട്ടിലെ പിരിവുകാരുടെ ഒരു വല്ല്യ അഭയ കേന്ദ്രമാണ്ണ് ചെത്തു തൊഴിലാളികൾ..എല്ലാ പിരിവുകാരന്റെ കണ്ണിലും തിളക്കം വീഴുന്നത് ചെത്തു തൊഴിലാളിയെ കാണുമ്പൊഴാൺ
പാർട്ടി പിരിവാണെങ്കിൽ പിന്നെ പറയുകയേ വേണ്ട...ചോദ്യമില്ല പറച്ചിലില്ല...500. 1000 മിനിമം ...റസീറ്റ് കീശയിൽ വച്ചു കൊടൂക്കും ...ഇവർ വല്ലതും അറീയുന്നുണ്ടോ..പായൽ നിറഞ്ഞ തെങ്ങിന്റെ വഴുവഴുപ്പും കഷ്ടപ്പാടും

നാട്ടിലെ പെണ്ണൂങ്ങൾക്കെല്ലാം ആരോഗ്യ ദൃഡഗാത്രരായ ഈ ചെറുപ്പക്കാരോട് ഒരു പ്രത്യേക മമതയാണ്.. തെറ്റിദ്ദ്ധരിക്കേണ്ട ...വഴിയേ പോകുമ്പോൾ ഒരു തേങ്ങയിടാൻ പറഞ്ഞാൽ അവർ ഇട്ടു കൊടുക്കും ഇത്തരം സന്ദർഭങ്ങളിൽ തെറ്റിദ്ധരിക്കേണ്ട വഴിക്കു നിൽക്കുന്നവരും ഇവരുടെ ഇടയിൽ ഉണ്ട്...പിന്നെ നാട്ടിലെ പല മാന്യന്മാർക്കും ഇവരോട് വെരുപ്പാൺ കാരണം രാത്രികാലങ്ങളിൽ ഏതോ അന്തപുരത്തിൽ കിടന്നുറങ്ങീ രാവിലെ പോകുമ്പോൾ എല്ലം മോളിലിരുന്നു കാണുന്നൊരാൾ ഉണ്ടല്ലോ...അയാളുടെ പ്രത്യക്ഷാവതാരമാണല്ലോ..ഈ ചെത്തു തൊഴിലാളികൾ.
അതും കൂടാതെ നാട്ടിൽ നടക്കുന്ന എല്ലാ ചടങ്ങുകൾക്കും നാട്ടുകാർ ആശ്രയിക്കുന്നത് ഇവരെ ആയിരിക്കും ..മരണം നടന്നിടത്തും കല്ല്യാണം നടക്കുന്നേടത്തും ആൺ കരുത്തിന്റെ പൌരുഷവുമായി അവർ നിറഞ്ഞു നിൽക്കും ..എല്ലാത്തിലും മുൻപിൽ ഒരു ഹീറോയെ പ്പോലെ ...........

തെങ്ങ് ചതിക്കില്ല എന്നത് ഒരു പഴ് മൊഴിയാണെങ്കിലും ഒരു നിമിഷത്തിന്റെ പിഴവിൽ പുറം മടലിന്റ് കള്ളക്കെണിയിൽ ഇന്നും എഴുന്നേൽക്കാനാവാതെ കിടക്കുന്ന ജന്മങ്ങൾ നിരവധിയാൺ അപ്പൊഴൊന്നും ഈ പറയുന്ന കല്ല്യാണ വീട്ടുകാരോ..പിരിവുകാരോ..തേങ്ങയിടാൻ വിളിക്കുന്ന പെണ്ണൂങ്ങളൊ തിരിഞ്ഞു നോക്കാറില്ല
നാടകക്കാരന്റെ അനുഭവത്തിൽ തന്നെ ഉണ്ടായതു കൊണ്ടു പറയുകയാൺ എന്റെ ഒരു ആപ്പൻ, കൂടാതെ എന്റെ കസിൻ ബ്രദർ..ഇവർ രണ്ടു പേരും തെങ്ങീന്റെ ചതിയിൽ പെട്ടവരാൺ ,,കസിൻ ബ്രദർ ഇപ്പോൾ എഴുന്നേറ്റ് നടക്കാവുന്ന നിലയിലാണ്. ആപ്പൻ ഇപ്പോഴും രണ്ടാളുടെ പരിർക്ഷണയിൽ ജീവിതം നരകിച്ചു തീർക്കുകയാണ്...

മരണത്തെ മുന്നിൽ കണ്ട് ഒരു നേരത്തെ ലഹരി പകർന്നു നൽകാൻ ജനങ്ങൾക്കു അല്പം മനശ്ശാന്തി കൊടുക്കാൻ ..ജീവൻ പണയം വച്ചുള്ള ഈ കളിയിൽ അവർ ഹീറോകൾ തന്നെയാണ്...വിരിഞ്ഞ മാറൂം തുടൂത്തുനിൽക്കുന്ന ശരീവുമായി അവർ ഹീറോകൾ ആയി തുടരട്ടെ...തെങ്ങിന്റെ ചതിയിൽ സീറോ ആകാത്തിടത്തോളം കാലം.