NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, February 15, 2009

ബൂലോക രാജാവ്..രാജ രാജ കൂതറ വര്‍മ്മന്‍ തിരുമനസ്സ്...(നാടകം)ഭൂലോകരെല്ലാം നാടകമെഴുതിപ്പയറ്റി ...തെളിഞ്ഞിരിക്കുമ്പോള്‍ ..നാടകക്കാരന്‍ എന്ന പേരും പറഞ്ഞിരിക്കാന്‍ നിനക്കു നാണമില്ലേ...( ഇന്നുച്ച്ഛ്യ്ക് കഞ്ഞീയും പയറൂം ഒരു മുട്ടവറൂത്തതും കൂട്ടി അടിച്ചപ്പോള്‍..ഞാന്‍ ഏന്നോടു തന്നെ ചോദിച്ചത്) നാടകക്കാരനാണോ നാടകത്തിനു ക്ഷാ‍മം....ഇന്നാ‍ പിടിച്ചോ എന്നു നാടകക്കാറനും.
നാടകം
ഫലേ ഫേഷ്
രംഗം...1
( ബ്ലാഗ് രാജ്യം വാഴും രജരാജവര്‍മ്മ കൂതറതിരുമനസ്സിന്റെ ബ്ലോഗു കൊട്ടാരം )
( കൂതറ വര്‍മ്മ തിരുമനസ്സ് കൊട്ടാരത്തിലെ ഉമ്മറപ്പടിയില്‍ കുത്തിയിരുന്ന് കുഴിനഖം തോണ്ടുകയാണ്..)
കൂതറ രാജന്‍: ( കുഴി നഖം തോണ്ടിയ കൈ മൂക്കില്‍ മണപ്പിച്ച് )
ഹും,,,,,,,,,,, എന്തൊരു നാറ്റം .....ആരവിടെ ....
( ഒരു ഭടന്‍ കടന്നു വരുന്നു,)
ഭടന്‍ : അടിയന്‍
കൂതറ: നമ്മുടെ കാലീലെ കുഴിനഖത്തിനു ആരാണു നാറ്റമുള്ള വസ്തുക്കള്‍ കോണ്ടുവന്നോഴിച്ചത്....
ഈ അസാധാരണ നാറ്റം നമ്മെ അലോസരപ്പെടുത്തുന്നു....ഉടന്‍ ഒരു പരിഹാരം കണ്ടെത്തൂ‍...ഇല്ലേങ്കില്‍ നമ്മള്‍ നാടുനീങ്ങീയ വാര്‍ത്ത നാളേ വിളമ്പരം ചെയ്യാനുള്ള ഏര്‍പ്പാടു ചെയ്യൂ‍...
ഭടന്‍: ഏവിടെ തിരുമേനീ അടിയനെ ഒന്നു മണക്കാന്‍ അനുവദിച്ചാലും..
കൂതറ: പരീക്ഷണത്തിനു കെല്‍പ്പൂണ്ടോ..?
ഭടന്‍: തീര്‍ച്ചയായും അങ്ങയുടേ ഈ വായ്നാറ്റത്തെക്കാളും വരുമോ എന്നറീയാനാണ്
കൂതറ: നാം അനുവദിച്ചിരിക്കുന്നു...
( ഭടന്‍ കുഴിനഖം മണപ്പിക്കുന്നതും നിമിഷം പ്രതി ...ബോധമറ്റു വീഴുന്നു,)
കൂതറ: പാവം ...ഒരു നിമിഷം നമ്മുടേ കാ‍ലാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നു
ആരു രണ്ടാമതവിടേ.....
( മറ്റൊരു ഭടന്‍ കടന്നു വരുന്നു)
കൂതറ: നമ്മുടെ കുഴിനഖം മണത്ത് ബോധരഹിതനായതാണ് ഇയാള്‍ ...ഉടനടി കൊട്ടാരം വൈദ്യന്‍ അനിലയ്യനോടു വിവരം പറയൂ...എന്നിട്ട് ഏഴു അനോണി ബ്ലൊഗുകളില്‍ കുളീപ്പിച്ചേ ഇവനെ ഇനി കൊട്ടാരമുറ്റത്തു കടത്താവൂ...
ഭടന്‍ : ഉത്തരവ്.( രണ്ടാ‍മത്തെ ഭടന്‍ ആദ്യത്തെ ഭടനെയും കൊണ്ടു പോകുന്നു.)
കൂതറ: എന്താണെന്നറീയില്ല ...ഈയിടെയായി ....നമ്മുടെ പ്രജകള്‍ക്കെല്ലാം നമ്മുടെ മണം അത്ര പിടീക്കുന്നില്ല ......ഈ ബ്ലൊഗുരാജ്യത്ത് നമ്മെക്കുറീച്ചു പലരും അപവാദപ്രജരണങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ടെന്നറീഞ്ഞൂ.....ഏതായാലും നമ്മുടെ ഭരണ പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സമയമായിരിക്കുന്നു......ഏതായാലും നമ്മുടെ കുഴിനഖത്തിനു ചാണകവെള്ളമൊഴിച്ച(ഒരു ഉദാഹരണം മാത്രം. എന്താണ് ഒഴിച്ചതെന്ന് കൂതറ രാജന് ഇന്നും മനസ്സിലായില്ല് ) കശ്മലനെ ഉടനടി കണ്ടെത്തണം ...ശും....ശും.....(വാളൂരി ഉറയില്‍ ഇടുന്നു...)
( ബള്‍ബു ഫ്യൂസാകുന്നു) ( പുതിയ ബള്‍ബിടുന്നു )
രംഗം ..2
( ബ്ലോഗു രാജ്യം വാഴും രാജരാജ കൂതറ തിരുമനസ്സിന്റെ ടോപ് ടെന്‍ സമ്മേളന സദസ്സ്)
കൂതറ: പ്രിയരെ രാജ്യത്തിന്റെ ആഭ്യന്തിര സുരക്ഷയ്ക്കൂ ഭീഷണി നേരിടൂമ്പോഴാണല്ലൊ...നാം നമ്മുടെ
ടോപ് ടെന്‍ സദസ്സ് വിളിച്ചു ചേര്‍ക്കാറുള്ളത്......അതു പോലെ നമ്മുടേ .രാജ്യം ഇന്ന് ഗുരുതരമായ ഒരു ഭീഷണിയേ അതിജീവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....ഇതിനെ കുറീച്ചു ചര്‍ച്ചചെയ്യാനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത്....
എന്താ ഹെള്‍പ് ലൈന്‍ ഷിബു വര്‍മ്മതമ്പുരാന്റെ അഭിപ്രായാം...
ഷിബുവര്‍മ്മ : അതിനു ഭീഷണീ എന്താണെന്നു പറഞ്ഞില്ല....
കൂതറ: മറ്റൊന്നു മല്ല ...നമ്മുടെ കൊട്ടാരത്തില്‍ അസഹ്യമായ നാറ്റം നിര്‍ഗ്ഗമിക്കുന്നു.....
ബെര്‍ളിക്കാട്ടില്‍ തോമസ്സു തിരുമേനി:- അങ്ങ് ഈ ഇടെയായി ഉറുളക്കിഴങ്ങാണോ കഴിക്കുന്നത്
കൂതറ: ഓ....ഇവിടെ മനുഷ്യന്‍ കുണ്ടീക്ക് തീപ്പിടീച്ച് നില്‍ക്കുമ്പോഴാ ഇയാളുടെ ഒടുക്കത്തെ ഒരു ബീഡീക്കു തീപ്പറ്റിക്കല്‍....
ബെര്‍ളി: അതു തന്നെയാണ് ഞാന്‍ ചോദിച്ചത് ഇനി വല്ല തീയ്യോ പുകയോ അതില്‍ കൂടെ പുറത്തേക്കു വമിച്ചോ.....?
കൂതറ: ഓ ഒന്നു നിര്‍ത്തുന്നുണ്ടോ ഈ ബെര്‍ളിത്തരങ്ങള്‍ നിന്നെയോക്കെ ഈ ടോപ്പ് ടെന്‍ സഭയില്‍ ഇരുത്തിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.....എടോ ...ദുര്‍ഗ്ഗന്ധത്തിന്റെ ഉറവിടം ഞാന്‍ കണ്ടു പിടിച്ചു...വേറെ എവിടേയും അല്ല...ദാ ഇവിടെ.....
(അന്തപ്പുരത്തിലെ മഹാറാണീയുടെ വാസനസ്പ്രേ ര്ണ്ടു കുപ്പി പുരട്ടി കെട്ടിയ ഒരു ഭാണ്ഡക്കെട്ട് കൂതറ തിരുമനസ്സ് തന്റെ കാലിന്റെ തള്ള വിരലില്‍ നിന്നും അഴിക്കുന്നു.)
സദസ്സൊന്നാകെ: ഹുമ്മ്മ്മ്മ്മം ....................$^%%#^#%#@##@@#@@@()*&)(*%(*&%
ഉടന്‍ തന്നെ ഹെല്‍മെറ്റു ധരിച്ഛ രണ്ടൂ ഭടന്മാര്‍ ... ഓടി വന്ന് ആ കെട്ട് അതു പോലെ തന്നെ കെട്ടി വയ്ക്കുന്നു. )
കൂതറ: ഇപ്പോ മനസ്സിലായല്ലോ .....നമ്മെ പ്രജകള്‍ക്കു മുന്നില്‍ നാണം കെടൂത്താന്‍ ....ജനസമ്മതി കുറയ്ക്കാന്‍ ആരോ മനപ്പൂര്‍വ്വം എന്തോ കലക്കി ഒഴിച്ചതാണ് ...ഇതിന്റെ ഉറവിടം ക്ണ്ടെത്തുകയും എന്റെ പൊയ്പ്പോയ ജനസമ്മിതി ....തിരികെ കൊണ്ടു വരാനും ആണ് അയല്‍ രാജാക്കന്മ്മാരായ്
നിങ്ങള്‍ ഉള്‍പ്പെട്ട ഈ ടോപ്പ് ടെന്‍ സഭ വിളിച്ചു ചേര്‍ത്തത്......ഇനി നിങ്ങളുടെ വിലയേറീയ അഭിപ്രായങ്ങള്‍ക്കാണു പ്രസക്തി....
(ഈ സമയത്ത് കൊടകര വാഴും വിശാല മനസ്ക്ക്ന്‍ തിരുമേനി...ആസനം ചൊറിഞ്ഞൂ ഒരു കോട്ടു വായയും ഇട്ടു ....പീഠത്തിന്റെ ഒരു സൈഡീല്‍ ഒടീഞ്ഞൂ കുത്തി ഇരിക്കുന്നു.....കൂതറയുടെ വിളീകേട്ട് പെട്ടെന്നെഴുന്നേല്‍ക്കുന്നു)
കൊടകര: അതേ.....നമുക്കോരു കാര്യം ചെയ്യാം ......പെണ്ണുകാണാന്‍ എന്ന വ്യാജേന ,,,രാജ്യത്തെ മൊത്തം വീടുകളും കേറീ അന്വേഷിച്ചാലോ....പെണ്ണീനേം കാണാം ...ചായേം കുടിക്കാം കൂട്ടത്തില്‍ അന്വേഷാ‍ണവും നടത്താം...എന്താ...(വലിയ വാ‍യതുറന്ന് പൊട്ടീ ചിരിക്കുന്നു ഏകദേശം ഒരു ചന്ത്രക്കാരന്റെ ചിരിയോളം വരും)....
ഗുരുകുല രാജ്യത്തെ ഉമേഷ് മഹാരാന്റെ ഐഡീയ: നമുക്ക് ഒരു അക്ഷര സ്ലോക സദസ്സ് സംഘടിപ്പിക്കം .....ലോകത്തിലെ ഏറ്റവും വലിയ നറ്റത്തെകുറീച്ചായിരിക്കണം ശ്ലോകം..എന്ന നിബന്ധനയും വേണം .. എന്തായാലും ഈ പണീ ഒപ്പിച്ചവന് ഈ നാറ്റത്തെ കുറീച്ച് നല്ലവണ്ണം പഠിച്ചവന്‍ തന്നെ എന്ന കാര്യത്തില്‍ സംശയം ഇല്ല. ഒരു വല്യ തുക സമ്മാനമായ് നല്‍കിയാല്‍
അവന്‍ തീര്‍ച്ചയായും ഈ മത്സര സദസ്സില്‍ പങ്കെടുക്കും എന്ന് ഉറപ്പ്....( കൈയ്യിലുള്ള പൊടീ ഡപ്പി തുറന്ന് ..ഒരു നുള്ള് പൊടി എടുത്തു ആഞ്ഞൂ വലിക്കുന്നു സദസ്സ് ഒന്നാകെ തുമ്മുന്നു...ഇതു കേട്ട് നാടൂ മുഴു വന്‍ തെണ്ടി ജനങ്ങളുടെ ക്ഷേമം ക്യാമറയിലാക്കി വേഷപ്രച്ഛ്ന്നനാകാറൂള്ള നിരക്ക്ഷരന്‍ തിരുമേനി ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു....
നിരക്ഷരന്‍:(തന്റെ നീണ്ടുലഞ്ഞ മുടി കോതി ഒതുക്കി സുസ്മേര വദനനായിപ്പറഞ്ഞു.)ഓ.....സാദനങ്ങള്...എന്തോരം തത്തമ്മച്ചുണ്ടന്മ്മാരാ ....ഇവിടെ ...നേരത്തെ ഈ നാറ്റം അടിച്ചപ്പോ ഉറങ്ങീപ്പോയി....ഇന്തോ ചെയ്യും .....എന്റെ കൂതറ രാജാ....അങ്ങയുടെ റാണീയെ സമ്മതിക്കണം...
കൂതറ.: ഇതും എന്നെ അലട്ടുന്ന ഒരു വല്ല്യ പ്രശ്നമാണീപ്പോള്‍....ഈ നാറ്റം തുടങ്ങിയതില്‍ പിന്നെ നാം അന്തപ്പുരം കാണറേ ഇല്ല:
കൊടകര: റാണീ കാണീക്കാറേ ഇല്ല എന്നു പറയുന്നത്താവും ഉചിതം.(ചന്ത്രക്കാരന്റെ ചിരി)
കൂതറ.: കൊടകര വല്ലതും പറഞ്ഞോ....?
കൊട്കര.: അല്ല റാണീയുടെ കാര്യം കഷ്ടം എന്നു പറഞ്ഞതാ....
( ഈ സമയത്ത് ...പണ്ടു പാറ്റ ഗുളികയും കൂറമിട്ടായിയും , അസ്തൂരി ഗുളികയും വിറ്റു നടന്ന് ഇപ്പൊ ബ്ലോഗ് രാജ്യത്തെ പ്രധാന വൈദ്യന്‍ മെഡീസിന്‍ തിരുമേനി മൂക്കിന്റെ മുകളീല്‍ പറ്റിയ ഒരു ഈച്ചയെ ആഞ്ഞടിച്ചു.....ഈച്ച അതിന്റെ പാട്ടിനു പോയി തിരുമേനി മൂക്കും കൊണ്ടു പുളഞ്ഞു ...കൊടകര ചന്ത്രക്കാരന്റെ ചിരി ആവര്‍ത്തിച്ചു...മൂക്കു പോയ തിരുമേനി ....മുക്രി ശബ്ദത്തില്‍ പറഞ്ഞു,,)
തിരുമേനി:കൂതറ തിരു മനസ്സേ...ഞാന്‍ ഒരു കാര്യം ചെയ്യാം ഈ നാട്ടിലെ മുഴുവന്‍ പേരുടെയും മണക്കാനുള്ള ശേഷി ഇല്ലാതാക്കിയാലോ.....?
( സദസ്സില്‍ പൊട്ടിച്ചിരി ..ഉയരുന്നു...ഇതില്‍കൊടകര ചിരി ചന്ത്രക്കാരന്റെ ശബ്ദം വേറീട്ടു നില്‍ക്കുന്നുണ്ടായിരുന്നു.)
കൂതറ: ....ഒന്നു നിര്‍ത്തുന്നുണ്ടോ...ഇവിടെ മിമിക്രി കാണിക്കാനല്ല് ഞാന്‍ നിങ്ങളേ വിളിപ്പിച്ചത്...
ചത്ത് കിടക്കുന്നവ്ന്റെ ശവത്തിന്റെ മോളീന്ന് കാരംസ് കളിക്കുകയാ എല്ലാം കൂടി..(അതെങ്ങിനെ യാന്ന് നാടകക്കാരനും അറീയില്ല കാരംസ് കളീച്ചാല്‍ കോയിന്‍സ് എവിടെ ഇടൂം എന്ന് നാടകക്കാരന്‍ ഗവേഷണത്തിലാണ്)...എനിക്കു വേണ്ടത് പരിഹാ‍രമാണ് ..... നിങ്ങളെ ഒന്നിനും കൊള്ളില്ലെന്നു മനസ്സിലായി....ഈ ചിത്രകാര സ്വാമികളും ,,, സ്വരലോകത്തെ ഗായകതിരുമനസ്സും ...നട്ടപ്പിരാന്തന്‍ തിരുമേനിയും എവിടെയാണാവോ.....ഇവറെപ്പോഴും ലേറ്റാണല്ലോ.....ഇവര്‍ക്കിപ്പൊ വല്ല്യ ഗമ കൂടിയിട്ടുണ്ട്....എല്ലത്തിനേയും ഞാന്‍ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്....ഇങ്ങു വരട്ടെ......
( ഈ സമയത്ത് .....വയനാടന്‍ ചുരം കയറുന്ന സ്റ്റേറ്റ് ബസ്സിന്റെ ശബ്ദത്തില്‍ മനോഹരമാ‍യ ഒരു ഗാനം,,, .....)
നാറ്റം......കൊടും.നാറ്റം....
ഒഴുകിവരും നേരം......
അറിയാ‍ന്‍ കൊതിയായീ...
(എന്നു തുടങ്ങീയ ഗാനവുമായി കിരണ്‍സ് തിരുമേനിയും ..കുടെ ഡ്യുയറ്റു പാടി ലക്ഷ്മീഭായിതമ്പുരാട്ടിയും എഴുന്നള്ളിയിരിക്കുന്നു....) (കിരണ്‍സ് തിരുമേനിയേയും ലക്ഷ്മീഭായി തമ്പുരാട്ടിയേയും ക്ണ്ടയുടന്‍ കൂതറ തിരുമനസ്സ് തന്റെ കാലിലെ കെട്ട് ഭടന്മ്മാരെ വിളീപ്പിച്ച് മുറൂക്കി കെട്ടുന്നു..)
കൂതറ: വരണം വരണം ,,പതിവില്ലാതെ ലക്ഷ്മീഭായി തമ്പുരാട്ടിയും കൂടെയുണ്ടല്ലോ....
ലക്ഷ്മി:തിരു മനസ്സിനു തിരുവുള്ളക്കേടു വല്ലതും ...
കൂതറ : ഏയ് നമുക്കെന്തു അഹിതം ...തമ്പുരാട്ടി...ഈ കൊട്ടാ‍രത്തില്ലേക്ക് ആ‍ഗമിക്കുക എന്നതു നമുക്കാനന്തം തരുന്ന ശുഭ വാര്‍ത്തയല്ലേ.....
ലക്ഷ്മി: റാണി ഒരാഴ്ച്ചയായി എന്തോ ...നല്ല സുഖത്തിലല്ല എന്ന് നമ്മുടെ തോഴിമാര്‍ പറഞ്ഞറീഞ്ഞു ...
അങ്ങിനെ എഴുന്നള്ളീയതാണ്...റാണീയെ കാണാന്‍ അനുവാദം തന്നാലും.
കൂതറ: ഇന്നലേ തന്നിരിക്കുന്നു ....എന്താ പോരേ...( സദസ്സില്‍ കൂട്ടച്ചിരി ..അപ്പോഴും കൊടകര ചന്ത്രക്കാരന്റെ ചിരി വേറേ. ഇതു കണ്ട കൂതറ ആജ്ഞാപിച്ചു)
കൂതറ: കൊടകരമാത്രം ചിരിക്കണ്ടാ....നാം മനസ്സിനല്‍പ്പം സുഖം കിട്ടാനാണ് ഈ സഭ വിളിച്ചു ചേര്‍ത്തത്..മനസ്സിലായില്ലേ..
(കൊടകര മുഖം വീര്‍പ്പിച്ചു...) (തമ്പുരാട്ടി അകത്തേക്കു പോകുന്നു.)
കിരണ്‍സ്: നാം വരുന്ന വഴിയില്‍ വല്ല പൂച്ച്ഛയോ പട്ടിയോ ..നാടൂ നീങ്ങിയിട്ടുണ്ടെന്നു തോന്നുന്നു...
വല്ലാത്ത നാറ്റം ( കൊടകര പീഠത്തില്‍ നിന്നും ചാടി എഴുന്നേറ്റ് കിരണ്സിന്റെ കാതില്‍ കാര്യത്തിന്റെ ഗൌരവം ധരിപ്പിക്കുന്നു)
കിരണ്‍സ്’: ഇത്ര ഗൌരവമാ‍യ കേസ്സാണെങ്കില്‍ ഞാന്‍ നട്ടപ്പിരാന്തന്‍ തിരുമേനിയേ കൂടെ കൂട്ടു മായിരുന്നു .... അദ്ദേഹം തന്ന ലീവ് ലെറ്റര്‍ ആണ് അങ്ങേക്കു തരാന്‍ എന്റെ കയ്യില്‍ തന്നയച്ചതാണ്
അദ്ദേഹത്തിന്റെ രാജ്യത്തെ പ്രജകളെ പലതരങ്ങളിലായി തിരിച്ച് അവാര്‍ഡെങ്ങിനെ കൊടുക്കും എന്നു ചിന്തിച്ച് നട്ടപ്പിരാന്തു കേറീ ഇരിക്കുകയാണ്. അതാണ് ഇന്നു വരില്ലെന്നു പറഞ്ഞത്.
(പുറത്ത് നിന്നും ഒരു കുതിരകുളമ്പടി കേള്‍ക്കുന്നു...കൂടെ ഒരു കവിതയും )
ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍ ,
ദിഗ് വിജയത്തിനെന്‍ സര്‍ഗ്ഗ ശക്തിയാം ഇക്കുതിരയെ വിട്ടയക്കുന്നുഞാന്‍“
(കുതിരപ്പുറത്തേറീ ബ്ലോഗു രാജാവ് രാജരാജ കൂതറ വര്‍മ്മതിരുമനസ്സിന്റെ മന്ത്രി മുഖ്യനായ ചിത്രകാരതിരുമേനി എഴുന്നള്ളൂന്നു)
കൂതറ: എവിടെ യായിരുന്നു ഇത്രയും നേരം ..നം ഇവിടെ പമ്പുകടിയേറ്റു കിടകുമ്പോള്‍ മന്ത്രിമുഖ്യന്‍ കുതിരപ്പുറത്തേറി സുഖ സവാരി നടത്തുകയാണല്ലേ.....)
കുതിരപ്പുറത്തുനിന്നും താഴെ ഇറങ്ങീ തന്റെ കൂടെ എപ്പോഴും കോണ്ടു നടക്കാറൂ ള്ള ഒരു ബൈനോക്കുലറീന്റെ കുഴ്ലിലൂടെ...കൂതറ തമ്പുരാനെ സൂക്ഷിച്ചൊന്നു നോക്കുന്നു കാലില്‍ ഒരു വലിയ ഭാണ്ഡകെട്ടു കണ്ട ചിത്രാകാരന്‍ തിരുമനസ്സ് അടുത്തു കണ്ട ഒരു ഭടന്റെ തലയ്ക്കു ആഞ്ഞൊരടി....(വേദനകോണ്‍ടു പുളഞ്ഞു പോയി ചിത്രകാര തിരുമേനി. (കണ്‍ഫ്യൂഷനായി അല്ലേ ) ...ഭടന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു.)
ചിത്രകാരന്‍; ഇത്രവല്യൊരത്യാഹിതം സമ്പവിച്ചിട്ട് നമ്മോടെന്തുകൊണ്ടീതു നേരത്തെ പറഞ്ഞീല്ല ..(ഭടന്‍ ചിത്രകാരന്റെ കാതില്‍ മന്ത്രിക്കുന്നു)
ചിത്രകാ‍രന്‍ : ഇതാണോ കാര്യം ഇതു ഞാന്‍ പരിഹരിക്കാം
കൂതറ : എവിടെ ആയിരുന്നു ഇതു വരെ...
ചിത്രകാ‍റന്‍ : ഒരു ബ്രാഹ്മിണന്റെ ..കഴുത്ത് അറൂക്കാനുണ്ടായിരുന്നു ...വരുന്ന വഴിക്കു അഞ്ചാ‍റു നാ‍യന്മ്മാരെ കെട്ടിയിട്ടു ചാട്ടയ്ക്കടിച്ച്....പിന്നെ കുറച്ചു കലണ്ടര്‍ ചിത്രങ്ങള്‍ പറിച്ചു കീറാ‍നുണ്ടായിരുന്നു
ബെര്‍ളീതിരുമ്മേനി: ഇതെന്താ മന്ത്രീ....നെറ്റിക്കൊരു പൊട്ടല്‍
ചിത്രകാരന്‍ : അത് സരസ്വതിയുടെ മുല എത്രയാണേന്ന് കുളീക്കുമ്പോള്‍ ഒളിഞ്ഞു നോക്കിയതാ....കാണാ‍ന്‍ പറ്റിയില്ല കുരുത്തം കെട്ട കുറേ പിള്ളേര്‍ എനിക്കിട്ടെറീഞ്ഞു നെറ്റി കൊണ്ടാ‍ തടുത്തത്...അതാ ഇങ്ങനെ....
കൂതറ: എന്തു കുന്തമെങ്കിലും ആകട്ടെ...എന്റെ പ്രശ്നത്തില്‍ ഒരു പരിഹാരം ഉണ്ടാക്കൂ‍......
(ചിത്രകാരന്‍ വര്‍ണ്ണ പൂക്കള്‍ നിറഞ്ഞ ഒരു ചെടിച്ചട്ടിക്കരികില്‍ ദുഷ്യന്തനെ ഓര്‍ത്ത് ശകുന്തള ഇരിക്കുന്ന പോലെ ചിന്താ നിമഗ്നനായി ഇരിക്കുന്നു)
(.ബള്‍ബ് ഫ്യൂസാകുന്നു ....അടൂത്ത ബള്‍ബ് ഇനി എപ്പോഴെങ്കിലും ഓണാകും.)
ഈ നാടകം ആരേയും വേദനിപ്പിക്കാനല്ല ഭൂലോകത്തിലെ മാലോകര്‍ക്ക് ഒരു നേരം പോക്കായി എഴുതിയതാണ് ....ഇനി ഇതില്‍ ആരും ആന്താരാര്‍ത്ഥം കണ്ടെത്തി നാടകക്കാരന്റെ കഞ്ഞീകുടി മുട്ടിക്കരുത്..ഇതിന്റെ അര്‍ത്ഥങ്ങള്‍ ഞാന്‍ മാത്രം കണ്ടോളാം,,
,ശൂ...........ഠേ,,,,,,,,,,ഇത് ആരുടേയും കണ്ണ് കൊള്ളാതിരിക്കാന്‍.

12 comments:

 1. ഇതിന്റെ രചന സംവിധാനം ..ലൈറ്റ് (അത് പ്രത്യേകിച്ചും ആര്‍ക്കും വിട്ടു കൊടുക്കില്ല എഴുതാന്‍ സമയം കിട്ടാത്തപ്പോള്‍ ഓരോ ബള്‍ബെടുത്ത് ഫ്യൂസാക്കാന്‍ ഉള്ളതാ.....) എന്നീ ക്രിത്യവിരോധങ്ങള്‍ നിര്‍വ്വഹിച്ചത് ...നാടകക്കാരന്‍ മാത്രം ...പ്രേരണകളൊ ...സഹായമോ ആരില്‍ നിന്നും ഉണ്ടായില്ല ഇനി ഉണ്ടായാല്‍ തന്നെ സ്വീകരിക്കുനതു മല്ല: ..(അങ്ങീനെ വിട്ടാല്‍ പറ്റുമോ.അമ്പട ഞാനേ...........)

  ReplyDelete
 2. ബൂലോകമഹാരജ്യത്ത് ഒരു ആണ്‍ കുട്ടി പിറന്ന വിവരം ഇവിടെ വിളമ്പരം ചെയ്യുന്നു ...
  ഇടയ്ക്കിടക്ക് ഈ ബള്‍ബ് ഫ്യൂസ് ആയാലും
  ആരും തട്ടിയടിച്ചു വീണ് പല്ലു പോകണ്ടാ ..
  ഇതാ ഒരു നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നു.
  കൂതറ മഹാരാജന്‍ നീണാള്‍ വാഴട്ടെ!!

  ReplyDelete
 3. നാടകകാരന്‍
  താങ്കളുടെ ഓരോ പോസ്റ്റും നോക്കുന്നവനെന്ന നിലയിലുള്ള അഭിപ്രായം പറയാം.
  നല്ല പ്രതിഭയുണ്ട്.ഒപ്പം വൈവിധ്യവും.ഇതു തുടര്‍ന്നുപോയാല്‍ ബ്ലോഗില്‍ തങ്ങളുടെ നാമം എന്നും മുന്‍നിരയില്‍ തന്നെ കാണും. വീണ്ടും എഴുതുക.നന്നായി വരട്ടെ.
  വെറും സുഖിപ്പികാന്‍ വേണ്ടി കൂതറ എങ്ങും കമന്റ് ഇടില്ല.അതുകൊണ്ട് തന്നെ കൂതറയ്ക്ക് താങ്കളുടെ ബ്ലോഗ് വായിച്ചപ്പോള്‍ ഉള്ള അഭിപ്രായം ആണ് പറഞ്ഞത്.
  ആശംസകള്‍

  ReplyDelete
 4. മാണിക്ക്യാ‍.....തട്ടി വീഴാതിരിക്കാന്‍ നടന്മ്മാര്‍കോരോരുത്തര്‍ക്കും ഓരോ ചന്ദനത്തിരി കത്തിച്ചു കൊടൂത്തിട്ടുണ്ട്...
  കൂതറ മഹാരാജന്‍ വീണാല്‍ വീഴട്ടെ അല്ല നീണാല്‍ വാഴട്ടെ...
  വായിച്ചതിനു നന്ദി.

  ReplyDelete
 5. നമ്മക്കിട്ടും വച്ചുവല്ലേ.........വരട്ടെ നട്ടപിരാന്തന്‍, എന്നിട്ട് ബാക്കി പറയാം.

  രണ്ട് കത്തിക്കുത്ത്, മൂന്ന് ഇടി, മേമ്പൊടിയ്ക്ക് ഒരു നാലഞ്ച് റേപ്പും കിടക്കട്ടെ...എന്റെ ഇമേജ് തകര്‍ക്കില്ല എന്ന വിശ്വാസത്തോടെ......(പണ്ടത്തെ ഒരു റ്റി.ജി. രവി മോഡല്‍)

  ReplyDelete
 6. ദേ ഇപ്പഴാ നടകക്കാരന്റെ തനി സ്വഭാവം കാണിച്ചത്...
  കലക്കി .. ഈ ചവിട്ടു (തൊഴി) നാടകം...
  അഭിവാദ്യങ്ങള്‍...

  ReplyDelete
 7. എന്തരപ്പീ ഇത്‌.........

  ReplyDelete
 8. നട്ടപ്പിരാന്താ......പള്ളയ്ക്ക് അലുമിനിയം പ്ലേറ്റ് വച്ചത് കോണ്ട് രണ്ടു കത്തി കുത്ത് തടുക്കാന്‍ പറ്റി...മൂന്നിടീ ..അത് ഞാന്‍ പ്രിഷ്ടഭാഗം കൊണ്ടു തടുത്തു ..ഹി ഹി ഹി .. അവിടെ തലയിണയുണ്ടായിരുന്നു...പിന്നെ ആ മേമ്പൊടിക്കു വേണ്ടിയുള്ള റെയ്പ്പ് അതു ഞാന്‍ നേരത്തെ അങ്ങോട്ടു ചെയ്തില്ലേ...ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നു കരുതി NSG കമാണ്ടൊയെ വരെ മുന്നിലും പിന്നിലും നിര്‍ത്തിയിരിക്കുകയാ നാടകക്കാരന്‍. പകല്‍ക്കിനാവോ...തന്നേ.....?
  അണോണീ..തൊന്തരവ് തന്നെ..തള്ളേ അമ്മച്ചിയാണേ കലിപ്പാണേ...പോയി ട്രൌസറൂം കുപ്പായവും ഇട്ടിട്ടു വാടെ........

  ReplyDelete