NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, February 6, 2009

ഹീരപ്പ

കഥയാണൊ എന്നു ചോ‍ദിച്ചാല്‍ അല്ല. ഇതൊരു യാഥാര്‍‍ത്യമാണ് .
പ്രാരാബ്ദത്തിന്റെ പേരിലാണ് നാടകക്കാരനും സൌദി അറോബിയയിലേക്ക്
പറന്നത് . ഒന്നാന്തരം ഗ്രാഫിക് ഡിസൈനറായിരുന്ന നാടകക്കാരന്‍ സിമന്റു പ്ലാന്റില്‍ അറ്റന്റര്‍ ആയി ജോലി നോക്കാനുണ്ടായ പ്രധാ‍ന കാരണവും ഇതു തന്നെ.
ചെങ്കടലിന്റെ തീരത്ത് മനോഹരമായ അന്തരീക്ഷത്തിലാണ് താമസം എന്നതില്‍ നാടകക്കാരന് സന്തോഷമുണ്ട് .പക്ഷെ എന്തൊക്കെയോ നഷ്ടപ്പെടൂന്നതിന്റെ വേദന എന്റെ ക്രിയേറ്റിവിറ്റി നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം .ഇതെല്ലാം നാടകക്കാരന്റെ മനസിലെ ദുഖ:ങ്ങള്‍ മാത്രം .ഇനി ഞാന്‍ കാര്യത്തിലേക്കു വരാം
മൊബൈലില്‍ 6 മണിയുടെ അലാറം മുഴങ്ങീ...ശല്ല്യം.!!.പുതച്ചുറങ്ങിയ ആ നല്ല നിമിഷങ്ങളേ ഇല്ലാതാക്കിയ ആ ഖാദകനെ ഓറ്റ ഏറുവച്ച്കൊടുക്കാന്‍ തോന്നി ..
അതിന്റെ വിലയുടെ കാര്യം ഓര്‍ത്തപ്പോള്‍ ആ തീരുമാനം ഉപേക്ഷിച്ച് തല്ക്കാലത്തേക്ക് ഓഫ് ചെയ്ത് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു. 6.30 ആയപ്പോള്‍ അമ്മായിയുടെ വിളിവന്നു.ടാ നിനക്കിന്ന് പോണ്ടെ...? സമയമെത്രയായെന്നറിയാമൊ. ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ വാടിക്കാരന്‍ ഗോപാല്‍ ശര്‍മ്മയുടെ തെറി ഓര്‍ത്തപ്പോള്‍ കട്ടിലിന്റെ താഴെ വീ‍ണ ഉടുമുണ്ട് തപ്പിയെടുത്ത് നേരെ ബാത്ത് റൂമിലേക്ക് ഓടി. ഓട്ടത്തിനിടയില്‍ ക്ലോക്കിലേക്കൊന്നു നോക്കി . അമ്മായി കള്ളം പറഞ്ഞതല്ല. സമയം 6.30 ക്രിത്യം. ഞാന്‍ ബാത്ത് റൂമിലേക്കാണെന്നു കണ്ട അമ്മു ബാത്ത് റൂമിലേക്ക് ഓടിക്കേറി. പിന്നെ ‍അവളൊടു ഒരു യുദ്ധം കഴിഞ്ഞ് മേശപ്പുറത്തെ ചൂട് ചായക്കു മുന്‍പില്‍ എത്തിയപ്പോള്‍ സമയം 7.10.യൂണിഫോമും വാരി വലിച്ചുടുത്ത് എന്റെ പൊളിച്ചന്‍ സൈക്കിളില്‍ കയറി പോകുമ്പോള്‍ അപ്പുറത്തെ വില്ലയിലെ വില്ലിയാന്റിയുടെ വില്ലിത്തത്ത എന്നെ കളിയാക്കുന്നുണ്ടായിരുന്നു. പൂച്ചട്ടികല്‍ക്കിടയില്‍ തീര്‍ത്ത മനോഹരമായ ഒരു കൊട്ടാരത്തിലാണ് അവളുടെ താമസം .കളിയാക്കിക്കോ കളീയാക്കിക്കോ..നിനക്കറിയില്ല കമ്പനിയിലെ ബുദ്ധിമുട്ട്. വില്ലിയാന്റി തരുന്ന തക്കാളീം തെനയും തിന്ന് അത് തൂറി നിനക്കവിടെയിരുന്ന് വഴിയേ പോകുന്ന പ്രാവുകളോടും കിളികളോടും കുശലം പറഞ്ഞാല്‍ മതിയല്ലോ...? മാടായി ബേങ്കിലെയും ഏഴോം ബേങ്കിലേയും കടം നീ വീട്ടുമോ...?ഈ കൊടൂം തണുപ്പത്ത് കണ്ണുമ്മൂടുന്ന പൊടിയില്‍ കിടന്ന് നരകിക്കാനാണു പോകുന്നതെന്ന് നീ അറിയുന്നുണ്ടൊ..? ഗോപാല്‍ ശര്‍മ്മയ്ക്ക് നല്ലതു തോന്നണെ എന്നു പ്രാര്‍ത്ഥിച്ച് ....എന്റെ ശകടം ഞാന്‍ ആഞ്ഞു ചവിട്ടി.....വളവുതിരിഞ്ഞപ്പോള്‍ അവനെന്നെ പറ്റിച്ചു. ഊരിപ്പോയ ചെയിന്‍ ഇടാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. അപ്പോഴാണ് ഒരാബുലന്‍സ് എനിക്കെതിരേ ശരവേഗത്തില്‍ പായുന്നത് കണ്ടത് ..പിന്നാലേ മോട്ടോര്‍ സൈക്കിളില്‍ വന്ന് ജവാന്‍ സിംങ്ങിനോട് കാര്യം തിരക്കി.“ഹീരപ്പ കൊ ആ‍ക്സിഡന്റ് ഹോഗയാ.“..അയാള്‍ എന്നോടു പറഞ്ഞൂ. മറ്റൊന്നും നോക്കാതെ ഞാന്‍ ഹോസ്പിറ്റലിലേക്കോടി...വാതില്‍ തള്ളിത്തുറന്നു രക്തം നിറഞ്ഞ വഴികളിലൂടെ എമര്‍ജന്‍സി റൂമിലെത്തി . ഡോക്ടര്‍മ്മാരുടെയും നഴ്സുമാരുടെയും ഇടയിലൂടേ...ഹീരപ്പയുടെ ചോര പുരണ്ട മുഖം ഞാന്‍ വേദനയോടെ കണ്ടു..അയാളുടെ കണ്ണുകള്‍ തുറിച്ചിരുന്നു. തലയ്ക്കൂ മുകളിലൂടെ മലവെള്ളം പോലെ ഒഴുകിയ രക്തത്തെ തടഞ്ഞുനിര്‍ത്താന്‍ ഡോക്ടര്‍മ്മാര്‍ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു..ഇഞ്ചക്ഷനുകളും മരുന്നുകളും ആ ചോരപ്രവാഹത്തിനു മുന്നില്‍ തോറ്റു. ആ തോല്‍വ്വിയില്‍ ഹീരപ്പഎന്ന ആ ആന്ദ്രക്കാരന്‍
മൈലുകള്‍ക്കിപ്പുറത്ത് ഈ മരുഭൂമിയില്‍ മരണത്തെ പുല്‍കി .വെള്ള പുതപ്പിക്കുന്നതിനും മുന്നെ അയാളുടെ തുറിച്ച കണ്ണുകള്‍ പതിയെ ചിമ്മി ഒന്നു തുറന്നു അത് ദയനീയമായി എന്റെ നേര്‍ക്ക് നോക്കി പതിയെ അടഞ്ഞു. യാത്രയാവുകയായിരുന്നോ...അയാള്‍ ..മരണ നിമിഷങ്ങള്‍ക്കു തോട്ടു മുന്നേ ബാവക്കയുടെ കയ്യില്‍ നിന്നും മൊബൈല്‍ റീച്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് വിളിച്ചിരുന്നു
തന്റെ മകള്‍ക്കു വാങ്ങിവച്ച കളിപ്പാട്ടങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞിരുന്നു ഒടുവില്‍ മകള്‍ക്കു മുത്തം കൊടുത്തു പിരിഞ്ഞത് ഈ ലോകത്തുനിന്നും
ആണെന്ന് ഓര്‍ക്കുംമ്പോള്‍ ഒരു നിമിഷം ഹ്രിദയം നിശ്ചലമാവുന്നതുപോലെ തോന്നി
25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കമ്പനിയില്‍ വന്നതാണ് ഹീരപ്പ 500 റീയാല്‍ ശംബളത്തിന്. തടിച്ചു കറുത്ത് ശരിക്കും ഒരു ആന്ധ്രാ പൊണ്ണന്‍.അയാളുടെ കണ്ണുകള്‍ എപ്പോഴും ചോന്നിരിക്കും ..ഇടതു തോള്‍ തൂങ്ങിയുള്ള ആ നടപ്പ് കണ്ടാല്‍ തന്നെ ആരും തിരിച്ചറിയും. ഭക്ഷണ സമയത്ത് കാന്റീനില്‍ ഹീരപ്പയുടെ തമാശയായിരിക്കും സ്പ്പെഷ്യല്‍. എവിടെ കച്ചറകണ്ടാലും ഹീരപ്പയുടെ കൈകള്‍ക്ക് ഇരിപ്പുറക്കില്ല. വീടും പരിസരവും വ്രിത്തിയായി സൂക്ഷിക്കണമെന്ന് ഹീരപ്പ നാലാം ക്ലാസില്‍ പഠിച്ചിട്ടുണ്ട് .
ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുംമ്പോള്‍ അവിടെ യിരുന്ന് ഒരുപാട് തമാശകള്‍ പറയുമായിരുന്നു ഹീരപ്പ. ഇതെല്ലാമാണ് ഹീരപ്പ എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചെങ്കില്‍ നിങ്ങള്‍ക്കു തെറ്റി ഇതിനപ്പുറത്ത് മറ്റാര്‍ക്കും അറിയാത്ത ഒരു ഹീരപ്പയുണ്ട്. ഒരു പ്ക്ഷേ എനിക്കു മാത്രം അറിയാവുന്ന ഒരു ഹീരപ്പ.
അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു കമ്പനി ലീവായതിനാല്‍ ഞാന്‍ സുഹ്രുത്തുക്കളുടെ വില്ലയില്‍ കറങ്ങാ‍ന്‍ പോയതായിരുന്നു വില്ലമാറി ഞാന്‍ കേറിയത് ഹീരപ്പയുടെ മുറീയിലായിരുന്നു..എന്നെ കണ്ടപാടെ അയാള്‍ എന്തൊ ഒന്ന് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു.അന്നും ആരോകൊടുത്ത ഒരു കളിപ്പാ‍ട്ടമ്മോ ഉടുപ്പോ നോക്കിയിരിക്കുകയായിരുന്നു ..ഹീരപ്പ. അപ്പോഴാണ് ഞാന്‍ മുരിയിലേക്ക് വന്നത്. ആയീയേ ബേട്ടേ ആയ്യിയേ.....ഇതര്‍ ബൈട്ടോ..
വില്ലമാറിപ്പോയതിന്റെ ചമ്മല്‍ കാണിക്കാതെ ഞാന്‍ മുറിയില്‍ കയറി..
കുശലം പറഞ്ഞൂ . കമ്പനിയിലെ ജോലിയെ പറ്റി നൂറ് ഉപദേശങ്ങളുണ്ടാവും എപ്പോഴും ഹീരപ്പയ്ക്ക്...മൂലയില്‍ ചാരിവച്ച പെട്ടി തുറന്നു അയാ‍ള്‍ എന്നെ കാണിച്ചു.പട്ടുതുന്നിയ കുറെ കുപ്പായങ്ങള്‍ ...ചെറിയതും വലിയതും ആയ ഒരുപാട് കുപ്പായങ്ങള്‍ ...ഒക്കെ എന്റെ മോള്‍ക്കുള്ളതാ‍.. ഹീരപ്പയ്ക്ക് എത്ര കുട്ടികളാ..ഞാ‍ന്‍ ചോദിച്ചു. ഒറ്റമോളാ...അവള്‍ക്കു വേണ്ടീയാ ഇതെല്ലാം
അതു കേട്ടപ്പോല്‍ തമാശക്കാരന്‍ ഹീരപ്പ അല്പം വട്ടനും കൂടിയാണെന്നു തോന്നി അല്ലാതെ ഒരു മോള്‍ക്കു വേണ്ടീ ആരെങ്കിലും പല സൈസിലുള്ള കുപ്പായം വാങ്ങുമോ.?പക്ഷെതെറ്റിയത് എനിക്കായിരുന്നു . പത്ത് വര്‍ഷമായി അയാ‍ള്‍ നാട്ടില്‍ പോയിട്ട്..പോകണമെന്നാലോജിക്കുമ്പോഴെല്ലാം മോള്‍ക്ക് ഓരോ ഉടുപ്പുകള്‍ വാങ്ങും. അവള്‍ പറഞ്ഞ നിറത്തിലും വണ്ണത്തിലും ഒക്കെ..പക്ഷെ പോകാന്‍ തുനിയുമ്പോഴെല്ലാം ഓരോരോ തടസ്സങ്ങള്‍ അയാളെ തേടിയെത്തും
അങ്ങിനെ വാങ്ങിയതാണ് ഈ കുപ്പായങ്ങളത്രയും.ദുഖങ്ങളും പ്രള്‍നങ്ങളും അയാളെ ഒരുപാട് തളര്‍ത്തിയിരിക്കുന്നു എന്ന് പറയാതിരിക്കുക വയ്യ. മൂത്ത സഹോദരിയുടെ കൂടെയാണ് ഹീരപ്പയുടെ ഭാര്യയും കുട്ടിയും നില്‍ക്കുന്നത് . ഭാര്യയുടെ അസുഖത്തിനു വേണം നല്ല്ലൊരു തുക. പിന്നെ ..സഹോദരിയും ഒരു കാന്‍സര്‍ പേഷ്യന്റ് ആണ്. ഇവര്‍ക്കെല്ലാം ആശ്രയമാണ് ഹീരപ്പ. വയസ്സയ അമ്മ 4 വര്‍ഷം മുന്‍പാണു മരിച്ചത് . മരിക്കുന്നതിനും മുന്‍പേ അമ്മയും ഹീരപ്പയുടെ ബാധ്യതാ ലിസ്റ്റില്‍ അംഗമായിരുന്നു. പ്രാരബ്ദങ്ങളുടെ പടു കുഴിയില്‍ താഴുമ്പോഴും അയാള്‍ തന്റ് മകള്‍ക്കുള്ള കുപ്പായങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ധൂര്‍ത്തനായിരുന്നു...ആ മുറിയില്‍ നിറയെ കളിപ്പാട്ടങ്ങളായിരുന്നു ...അവയൊന്നും ...ഹീരപ്പ വാങ്ങിയതെല്ല..
കമ്പനിയിലെ ഒഫീസര്‍മ്മാര്‍ നാട്ടിലേക്ക് പോകാറാകുമ്പോള്‍ ഹീരപ്പയെ വിളിക്കും .അവരുടെ പെട്ടി കെട്ടിക്കൊടുക്കുന്നത് എന്നും ഹീരപ്പയാണ് ..
ഈ 25 വര്‍ഷത്തിനിടയില്‍ ഓഫീസര്‍മ്മരെന്നല്ല് ആരുതന്നെ ലീവിനു പോകുന്നുണ്ടെങ്കിലും ഹീരപ്പയ്ക്കു ആഹ്ലാദമാണ് ...അവര്‍ നാട്ടിലേക്ക് എന്തെല്ലാമ്മാണ് കൊണ്ടു പോകുന്നതെന്ന് അയാള്‍ക്കു കാണാമല്ലോ...
അതിലൂടെ അയാള്‍ അയാളുടെ ലീവിന്റെ മാധുര്യം ആസ്വദിക്കുകയായിരുന്നു. അങ്ങിനെ ഹീരപ്പ മിക്കവാരും ഒരാഴ്ചയില്‍ ഒരിക്കല്‍ എങ്കിലും നാട്ടില്‍ പോകാത്ത ദിവസമുണ്ടാകില്ല ..ഓരോ പെട്ടി കെട്ടിക്കഴിഞ്ഞാല്‍ ഹീരപ്പയ്ക്ക് പ്രതിഫലമായി അവര്‍ എന്തെങ്കിലും കൊടുക്കും . പണം ഹീരപ്പ വാങ്ങാരില്ല.
അവരോട് വിലകുറഞ കളിപ്പാട്ടങ്ങള്‍ വാങ്ങും .ഇതെല്ലാം അങ്ങിനെ കിട്ടിയതാ..കറുത്ത് കേടായ പല്ലും .തമ്പാക്കു വച്ച് പുണ്ണ് വന്ന മോണയും കാട്ടി അയാള്‍ ചിരിച്ചു. ഇനി എന്നാ ഹീരപ്പയുടെ പെട്ടി കെട്ടുന്നേ...?.ഞാന്‍ തമാശയ്ക്ക് ചോദിച്ചതാണെങ്കിലും ആ ചോദ്യം ഹീരപ്പയെ ഒട്ടൊന്നുമല്ല സങ്കടപ്പെടുത്തിയത്. അയാളുടെ മുഖം വാടിയിരുന്നു..തുറന്നു വച്ച പെട്ടിയില്‍ നിന്നും ഒരു കൊച്ചു കുപ്പായം നെഞ്ചോടു ചേര്‍ത്ത് അയാള്‍ എന്നോട് പറഞ്ഞു...പോണം ..അടുത്ത അവധിയാവട്ടെ ...ചേച്ചിക്ക് റേഡിയേഷന്‍ വേണം . ഈ അവധിക്കു സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം അതിനു വേണ്ടി കൊടുത്തയച്ചു..ഇനി ഒന്നേ എന്നു തുടങ്ങണം...അയാളറിയാതെ ഒന്നു രണ്ടു കണ്ണു നീര്‍ത്തുള്ളികള്‍ ആ കുഞ്ഞുടുപ്പിലേക്ക് വീണത് ഞാന്‍ അറിഞ്ഞു....ഒരുപാട് പെട്ടികള്‍ കെട്ടി മടൂത്ത ആ കൈകള്‍ ... തന്റെ കണ്ണു നീര്‍ തുടച്ച് ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി ..ഞാന്‍ ആകെ തരിച്ചിരിക്കുകയായിരുന്നു. ഒടൂവില്‍ മുറി പൂട്ടി താക്കോല്‍ അവിടേ തന്നെയുള്ള ഒരു ആണിയില്‍ തൂക്കിയിട്ടു ഞാന്‍ വീട്ടിലേക്ക് യാത്രയായി.
പോലീസ് വന്നു വെരിഫിക്കേഷന്‍ നടത്തി .ബോഡി ..നാട്ടിലേക്ക് .അയക്കണം എന്ന് ഹീരപ്പയുടെ നാട്ടുകാരന്‍ രാമചന്ദ്രറാവു പറയുന്നത് കേട്ടു ..മൂന്ന് ദിവസങ്ങള്‍ക്കു ശേഷം..നിയമനടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി..ഹീരപ്പ യാത്രയാവുകയാണ്.മുറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ രാമചന്ദ്രറാവു ഒരു ബാഗില്‍ കുത്തി നിറക്കുകയായിരുന്നു.ഇതിനിടയില്‍ അയാള്‍ക്കു പ്രിയ്യപ്പെട്ട ആ ഉടുപ്പുകള്‍ ഞാന്‍ ഒരു കൊച്ചു ബാഗിലാക്കി റാവുജിക്കു കൊടുത്തു..ആദ്യം അയാള്‍ നിഷേദിച്ചെങ്കിലും എന്റെ നിര്ബന്ധം മൂലം പിന്നീട് സമ്മതിച്ചു.
തന്റെ മകള്‍ക്കായുള്ള ഉടുപ്പുമായി അയാള്‍ യാത്രയാവുകയാണ് സ്വന്തം പെട്ടി കെട്ടാതെ സമ്പാദ്യമൊന്നുമില്ലാതെ മടങ്ങിവരാത്ത ഒരു ലീവ്. ഹീരപ്പയെയും വഹിച്ചുള്ള ആ വണ്ടി കമ്പനിയുടെ ഗേറ്റ് കടക്കുമ്പോള്‍ പിന്‍ സീറ്റിലിരുന്ന് കറുത്ത് കേടായ പല്ലും .തമ്പാക്കു വച്ച് പുണ്ണ് വന്ന മോണയും കാട്ടി എന്നോടു ചിരിക്കുന്നുണ്ടായിരുന്നു .ഒരു പക്ഷെ അയാള്‍ക്കു പ്രിയ്യപ്പെട്ട ആ ഉടുപ്പുകല്‍ കൊടുത്തയച്ചത് ഞാനാണെന്നുള്ളത് അയാള്‍ അറിഞ്ഞ് കാണുമായിരിക്കും.
ഇനി ഈ നാടകക്കാരന്‍ ഒന്നു തിരുത്തിക്കോട്ടെ പ്രാരാബ്ബദത്തിന്റെ പേരിലല്ല ഈനാടകക്കാരന്‍ ഗള്‍ഫില്‍ വന്നത് ..ഹീരപ്പയ്ക്കു മുന്നില്‍ നാടകക്കാരന്‍ സുഖിക്കുകയാണ് കോടീശ്വരനായി..........





.

6 comments:

  1. ഇനി ഈ നാടകക്കാരന്‍ ഒന്നു തിരുത്തിക്കോട്ടെ പ്രാരാബ്ബദത്തിന്റെ പേരിലല്ല ഈനാടകക്കാരന്‍ ഗള്‍ഫില്‍ വന്നത് ..ഹീരപ്പയ്ക്കു മുന്നില്‍ നാടകക്കാരന്‍ സുഖിക്കുകയാണ് കോടീശ്വരനായി..........

    ReplyDelete
  2. ഹീരപ്പയെ അറിഞ്ഞപ്പോള്‍ നിങ്ങല്‍ സ്വയം തിരിച്ചറിയുകയായിരുന്നു,അല്ലേ..
    ഹീരപ്പ ജീവിതത്തിലെ ഒരു പൊട്ടു വിശേഷമെങ്കിലും ഊര്‍ജ്ജമുണ്ട്.
    നാറ്റകക്കാരാ.. നിങ്ങള്‍ നാടകക്കാരനായിത്തന്നെയിരിക്കുമെന്നുറപ്പ്

    ReplyDelete
  3. കരയിച്ചു കളഞ്ഞല്ലോ കൂട്ടുകാരാ...
    വളരെ നല്ല എഴുത്ത്...
    ഒരു പ്രവാസി സുഹൃത്ത്...

    ReplyDelete
  4. ഇതു ജാഡകളില്ലാത്ത ജീവിതം... ഹീരപ്പയെ പോലെ രാമേട്ടനും അബ്ദുള്ളയും രായ്ച്ചായനും ഒക്കെ സ്വപ്നങ്ങള്‍ മാത്രം പെട്ടിയില്‍ സൂക്ഷിച്ചവര്‍ മറ്റാരോ ഒടുവില്‍ അവരുടെ സമ്പാദ്യം കെട്ടി അയച്ചു
    സ്വപ്ന ലോകത്ത് ഇങ്ങനേയും ചില അനുഭവങ്ങള് ‍ഒരു രാത്രി കൊണ്ട് വേറും കളിപിള്ളകളായി നടന്നവരെ കാരണവരാക്കിയതും ഞാന്‍ കണ്ടു.
    ഹീരപ്പ വായിച്ചപ്പോള്‍ അതാണ് ഞാന്‍ കണ്ടതും! അനുഭവങ്ങള്‍ അമൂല്യമാ‍ണ്.ജീവിതത്തിന്റെ നിരര്‍ത്ഥത വിളിച്ചോതിയ നിമിഷങ്ങള്‍ അറിയിച്ഛ ഈ പോസ്റ്റിനും നാടകക്കാരനും അഭിവാദനങ്ങള്‍
    നാടകക്കാരന്‍, ബൂലോകത്തേക്ക് സ്വാഗതം!
    നല്ലൊരു എഴുത്തുകാരനെ ബൂലോകത്തിനു ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ
    മാണിക്യം

    ReplyDelete
  5. ഹീരപ്പയുടെ കഥ, അറിയാതെ കണ്ണു നനയിച്ചു. ഇങ്ങനെ എത്ര എത്ര ജീവിതങ്ങൾ ഈ മണൽക്കാട്ടിൽ ഉരുകിത്തീരുന്നു..!!

    മാണിക്യേച്ചി പറഞ്ഞതുപോലെ ഓരോ അനുഭവങ്ങളും മുന്നോട്ടുള്ള ജീവിതത്തിനൊരു മുതൽക്കൂട്ടായിരിക്കട്ടെ...

    ReplyDelete