NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, February 22, 2009

മാനസാഗ്നി


പ്രണയം തീര്‍ത്ത വാടകവീട്ടില്‍ നിന്നിറങ്ങുമ്പോള്‍
ലോറിയില്‍ കയറ്റിയത് എന്റെ മനസ്സിന്റെ പാ‍തിമാത്രം
പാതിതിരിച്ചെടുത്തതിനു വധിക്കപ്പെട്ട..മാനം(അഭിമാനം)
കടലിലൊഴുക്കിയ ചാരം പോലും കലക്കിമറിച്ച്
അശുദ്ധമാക്കിയവര്‍.....
അറിയാതെ വീണുപോയോരെന്‍ കണ്ണീ‍രു താങ്ങാന്‍
ഒടുവിലാണവള്‍ സമ്മതിച്ചത് ...തലയിണ.
ഒടിഞ്ഞ വാഴക്കൈ ..ഒന്നു നേരെയാക്കീടാന്‍
ഒരുകുടം വെള്ളമൊഴിക്കാന്‍ നിന്നില്ലാരും ...
നേര്‍ത്ത മഞ്ഞുപോലും തന്നീലോരു
കൈതലോടലില്‍ മാര്‍ദ്ദവവും
തുരുമ്പിച്ച കമ്പികളിലൂടെ അകത്തേക്ക് കയറാന്‍ മടിച്ച്
പുലര്‍ വെളിച്ചവും ..കൂടെ ഇളം കാറ്റും ...
ഒടുവില്‍ ഹൃദയത്തില്‍ ആണീതറച്ചവളുടെ..
കളവൊരു ചിരിയാല്‍ മറയ്ക്കുന്ന വദനവും...
എണ്ണ കോരി ഒഴിച്ചുകൊണ്ടേയിരുന്നു...
തിരിയില്ലാ‍തെരിയുന്ന എന്‍ മാനസാഗ്നിയിലേക്ക്..

3 comments:

  1. “ഒടുവില്‍ ഹൃദയത്തില്‍ ആണീതറച്ചവളുടെ..
    കളവൊരു ചിരിയാല്‍ മറയ്ക്കുന്ന വദനവും...
    എണ്ണ കോരി ഒഴിച്ചുകൊണ്ടേയിരുന്നു...
    തിരിയില്ലാ‍തെരിയുന്ന എന്‍ മാനസാഗ്നിയിലേക്ക്..”

    കവിതയും നന്നായി വഴങ്ങും എന്ന് തെളിയിച്ചു..
    നല്ല അവതരണം!!

    ReplyDelete
  2. കൊള്ളാല്ലോ...
    ഓഫ് : ഇപ്പൊ ഇതാണോ മെയിന്‍ പരിപാടി...?
    :)

    ReplyDelete