NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, June 14, 2009

പ്രിയ്യപ്പെട്ട എന്റെ ജാനകിക്ക്


എന്റെ ജാനകിക്ക് ........
നിനക്കു സുഖം തന്നെ അല്ലെ ..? ഓര്‍മ്മകളുടെ ആല്‍മരത്തിലൂടെ ഊഞ്ഞാലാടി ഞാന്‍ വീണ്ടും അവിടെ എത്തുകയാണ് വേഴാമ്പലിനെ പ്പോലെ നിന്റെ വരവു കാത്ത് കോളേജിലെ കാറ്റാടി മരത്തണലിലും കാന്റീനിന്റെ മുന്നിലെ ഇലഞ്ഞിമരത്തിന്റെ കല്‍പ്പടവുകളിലും ചായം തേച്ച ഇടനാഴികളിലൂടെയും നടന്നു നീങ്ങിയ ദിവസങ്ങള്‍......പരിഭവങ്ങളും മുദുത്വം തുളുമ്പുന്ന നീ ഏറെ പിശുക്കു കാണിക്കാറുള്ള ആ ചിരിയും മാഞ്ഞീട്ട് ഇന്നേക്ക് കൊഴിഞ്ഞ ഇലകള്‍ പോലെ മഞ്ഞ ബാധിച്ച 15 വര്‍ഷം.

പലപ്പോഴും ഞാന്‍ നിനക്കായ് എഴുതിയ പ്രണയലേഖനങ്ങളുടെ കോപ്പികള്‍ ഇന്നും എന്റെ ചില്ലുവെച്ച ആ കുഞ്ഞൂപെട്ടിക്കകത്ത് ( ആ പെട്ടി ഓര്‍മ്മയില്ലെ എന്റെ ഇരുപത്തൊന്നാം പിറന്നാളിനു നീ സമ്മാനിച്ചതാ.)സൂക്ഷിച്ചിരിക്കുന്നു..കാരണം അതെന്റെ ഹൃദയതടങ്ങളില്‍ പതഞ്ഞൊഴുകുന്ന കുഞ്ഞരുവിപോലെ തുളുമ്പി നിറയുന്നു. അതിലാണ് എന്റെ ജീവിതത്തിന്റെ താളം ഞാന്‍ വീണ്ടേടുക്കുന്നത് എന്നെന്നും ഓര്‍ത്തുവെയ്ക്കാന്‍ ഓര്‍മ്മയുടെ അക്ഷയപാത്രം സമ്മാനിച്ച നമ്മുടെ ക്യാമ്പസ് ജീവിതം ഒരു മയില്‍ പീലിപോലെ എന്റെ പൂസ് തക താളുകളില്‍ ഞാന്‍ കുത്തിക്കുറിച്ച വരികള്‍ ..അതിനു സംഗീതം പകര്‍ന്ന നിന്റെ സ്വരങ്ങള്‍

പാരിജാതത്തിന്റെ മണം വിതറുന്ന ഫിസിക്സ് ലാബിന്റെ വരാന്തയില്‍ ഇരുന്ന് നമ്മള്‍ ആ ചാറ്റല്‍ മഴ ആസ്വദിച്ച നിമിഷങ്ങള്‍

ട്രീ‍സാമ്മ മിസ്സിന്റെ ശകാരങ്ങള്‍ക്കു മുന്നില്‍ ഞാന്‍ നെഞ്ചു വിരിച്ചതും നിന്റെ കണ്ണൂകള്‍ കണ്ണൂനീര്‍ പൊഴിച്ചതുമായ ആ നിമിഷം........

ഓര്‍ത്തെടുക്കാന്‍ എത്ര എത്ര ജമന്തി പൂക്കള്‍ അല്ലെ...?


നിനക്കോര്‍മ്മയില്ലെ ജാനകി ആ ദിവസം

അന്നൊരു ഏപ്രില്‍ 24 സീനിയേഴ് സിന്റെ സെന്റ് ഓഫ് ദിവസം ചുവന്ന കരയുള്ള സെറ്റ് സാരിയും നറുമണം വിതറുന്ന മുല്ലപ്പൂവും ചൂടിവന്ന നിനക്ക് അന്നേഴഴകായിരുന്നു ..സീനിയേഴ് സിന്റെ കമന്റുകളേ തൃണവത്ഗണീച്ച് ...:‘ഇലപൊഴിയും ശിശീരത്തില്‍ ചെറൂകിളീകള്‍ വരവായി എന്ന “ എന്റെ ഗാനം കേള്‍ക്കാന്‍ നീ വേദിക്കരികിലേക്ക് ഓടിവന്നതും പാട്ട് കഴിഞ്ഞ് ഹര്‍ഷാരവങ്ങളോടെ

പുറത്തേക്കിറങ്ങിയ എന്നെ ട്രീസാമ്മാ മിസ്സിന്റെ കഴുകന്‍ കണ്ണുകളേ വകവെയ്ക്കാതെ ഗ്രീന്‍ റൂമില്‍ വച്ച് നീ എന്നെ കെട്ടി പിടിച്ചതും

ചുണ്ടില്‍ മൃദുവായി ചുമ്പിച്ചതും ..സൌമ്യയെയും കൂട്ടീ നീ ലൈബ്രറി ഹാളിലെ നമ്മള്‍ എന്നും ഇരിക്കാറുള്ള ആളൊഴിഞ്ഞ ആ മൂലയില്‍ പോയി ഇരുന്നതും ഇന്നലെ നടന്നതുപോലെ...............!!!!

ശരണ്യയുടെ യും ലിജിയുടെയും കണ്ണീലെ അഗ്നിഗോളങ്ങളെ പുഞ്ചിരിയുടെ മഴകൊണ്ട് ജാള്യതയുടെ നനഞ്ഞകമ്പിളി കൊണ്ട് നേരിടാന്‍ ഞാന്‍ നന്നേ പണീപ്പെട്ട് ലൈബ്രറീ ഹാളിലേക്കോടി എത്തി കണ്ണുകളിലൂടെ എന്റെ ചുടു ചുംബനങ്ങള്‍ നിനക്ക്’

സമ്മാനിച്ചതും ലൈബ്രേറിയന്‍ കൃഷ്ണേട്ടന്റെ ശകാരം കേട്ട് മുറിവിട്ടതും ഒക്കെ എന്തു രസമാണല്ലേ....?


അന്നത്തെ രാത്രികളില്‍ ഹോസ്റ്റല്‍ മുറിയുടെ ജനലഴികളിലൂടെ എന്നും എന്നെ പുണരാറൂള്ള ആ തണുത്ത കുഞ്ഞീളംകാറ്റിനു ഞാന്‍ നിന്റെ പേരുകൊടുത്തത് നിന്റെ അനുവാദത്തോടു കൂടിതന്നെ ആയിരുന്നു.റൂം മേറ്റ്സ് ഹരീഷിന്റെ കവുളുകളിലും ചുണ്ടീലും ഞാന്‍ ചുമ്പനം കൊണ്ട് പൊതിഞ്ഞ രാത്രികള്‍ ..ഓടൂവില്‍ നിനക്കു വട്ടെ ന്നു പറഞ്ഞ് പായും തലയിണയും എടുത്ത് സ്റ്റഡീ റൂ‍മില്‍ പോയി കിടന്നുറങ്ങൂന്ന ഹരീഷ് ..അതെന്റെ ഒരു സൂത്രമായിരുന്നു..അവന്‍ പോയാല്‍ പിന്നെ ഞാനും നീയും (കുഞ്ഞീളം കാറ്റ്)ഓര്‍മ്മകളും മാത്രമാണല്ലോ..കരുണയില്ലാതെ പകലു വരുമ്പോള്‍ ആരോടെന്നില്ലാത്ത ദേഷ്യമായിരിക്കും ...പിന്നെ എത്രയും വേഗം നിന്നെ കാണാമല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാ‍ം മറക്കും .

എന്നോട് വെറുപ്പുതോന്നുന്നുണ്ടല്ലേ....ഞാനിത്തരക്കാരനാണൊ എന്ന് തോന്നുന്നുണ്ടാകും അലേ...?പക്ഷേ..എന്റെ നൈര്‍മ്മല്ല്യം നിറഞ്ഞ പ്രണയത്തിന്റെ മഹോത്തര പ്രതിബിബ പ്രകടനങ്ങളായിരുന്നു അവയെല്ലാം. നിന്നെ എന്നും എന്റെ മാറോടണച്ചു കെട്ടിപ്പിടിച്ചു പുണരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു ..ഏതൊരാളേയും പോലെ നിന്റെ കൈവിരലുകളുടെ കുസൃതി എന്റെ നെഞ്ചിലുണ്ടാക്കുന്ന കുളിര്‍മ്മ ഞാന്‍ ആസ്വദിച്ചിരുന്നു ...അതെല്ലാം നീ എന്ന സത്യം എന്റെതു മാത്രമാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന യാഥാര്‍ത്ഥ്യ ബോധത്തിന്റെ പ്രതിഫലനം മാത്രമായിരുന്നു. അതിനപ്പുറത്തേക്കുള്ള അസ്ല്ലീലതകളിലേക്ക് എനിക്കൊരിക്കിലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല നിനക്കും അങ്ങിനെ തന്നെ ആണേന്നു ഞാന്‍ വിശ്വസിക്കുന്നു.

എട്ടരയുടെ സിന്ധൂരി ബസ്സിനെ പാടെ ഉപേക്ഷിച്ച് ..ഏഴരയുടെ ദമയന്തിയില്‍ സ്ഥാനം പിടിച്ചതും .ഹോസ്റ്റലില്‍ നിന്നും മാറി ദിവസവും വീട്ടില്‍ നിന്നു വരുന്ന പതിവു തുടങ്ങിയതും നിന്നെ കാണുന്നതിനു വേണ്ടി മാത്രമായിരുന്നു.തലചീകാതെ കൈകൊണ്ട് മാടി ഒതുക്കി കിട്ടിയ കുപ്പായവും വലിച്ചു വാരി ഉടുത്ത് കോളേജില്‍ പോയിരുന്ന എന്റെ സ്വഭാവമാറ്റം അമ്മയിലും സംശയം പ്രകടിപ്പിക്കാതിരുന്നില്ല. കണ്ണാടിക്കു മുന്‍പിലെ എന്റെ രാവിലെയുള്ള പ്രകടനം..പുട്ടിനും കടലയ്ക്കും. ദോശയ്ക്കും ഇഡ്ഡലിക്കും ഒക്കെ ദേഷ്യം പിടിച്ചിട്ടുണ്ടാകണം കാരണം അവയെ ഞാന്‍ മൈന്റ് ചെയ്യാറേ ഉണ്ടായിരുന്നില്ല. അച്ചന്റെ മേശവലിപ്പില്‍ നിന്നും ആരും കാണാതെ നോട്ടു കെട്ടൂകള്‍ കീശയിലാക്കി അവളോടൊപ്പം ..കാന്റീനില്‍ മാധവി ചേച്ചിയുടെ ഉണക്ക പഴം പൊരിക് ചെറൂതേനിന്റെ സ്വാദ് കണ്ടെത്തുന്ന സമയങ്ങള്‍..അവയെല്ലാം എനിക്കു പ്രിയ്യപ്പെട്ടവയായിരുന്നു..ഏഴു കടലിനക്കരെ ഓളിപ്പിച്ചാലും ഞാന്‍ തേടിപ്പിടീക്കുന്ന എന്റെ മാത്രം ഓര്‍മ്മച്ചെപ്പ്.

ബി എസ് സി മാത് സിലെ സതീശന് നിന്നോട് പ്രണയമാണെന്നു പറഞ്ഞ ആ ദിവസം നീ ഓര്‍ക്കുന്നില്ലേ...?ലൈബ്രറീയുടെ ഇടവഴിയിലൂടെ അവനെ ഓടിച്ചിട്ട് തല്ലിയതും സ്പോര്‍ട്സ് റൂ‍മില്‍ വച്ച് ഹോക്കി സ്റ്റിക്കു കൊണ്ട് അവന്‍ എന്നെ തിരിച്ചടിച്ചതും ...പൊട്ടിയൊലിക്കുന്ന തലയുമായി കിടന്ന എന്നെ ....ജിബിനും . ഹരീഷും . ഷെറിനും എന്നെ താങ്ങി എടൂത്ത്

മലയാളം സാറിന്റെ മാരുതിയില്‍ കയറ്റുമ്പോള്‍ ബാല്‍കണിയില്‍ നിന്നു ഓടി വന്ന് താഴെ പ്രിന്‍സിപ്പാളിന്റെ മുറിക്കു പുറത്തെ തൂണും ചാ‍രി നീ നിന്നതും പ്രിയയുടെ ചുമലില്‍ വീണ് നീ പൊട്ടിക്കരഞ്ഞതും മഞ്ഞുവീണ് മങ്ങിയ കാറിന്റെ ചില്ലുഗ്ലാസ്സിലൂടേ ഞാന്‍ കാണുന്നുണ്ടായിരുന്നു..പിന്നീടൂള്ള രണ്ടാഴ്ചകള്‍ ഓ... കാരാഗൃഹ വാസ മായിരുന്നു... ഓടുവില്‍ രാഗിയുടെ കൂടെ ക്ലാസ് കട്ട് ചെയ്ത് നീ‍

ഹോസ്പിറ്റലില്‍ വന്നതിനു ശേഷമായിരുന്നു അല്പം ആശ്വാസമായത്.ക്ലാ‍സ്സ് കട്ട് ചെയ്തതിനു പ്രിന്‍സി നിന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു എന്നറിഞ്ഞു ...എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ നോക്കാന്‍ ഞാന്‍ ഹരീഷിന്റെയും യൂണീയന്‍ ചെയര്‍മ്മാന്‍ പ്രസദിനെയും ഏല്പിച്ചിരുന്നു...


ഇവിടേ ഇപ്പോ ഈ മരുഭൂമീയില്‍ കാതങ്ങള്‍ താണ്ടി ഏതോ...ഒരു മരവിച്ച സംസ്കാര ഭൂ‍വില്‍ ജോലിത്തിരക്കില്‍ കഴിയുമ്പോഴും നമ്മുടെ പ്രണയം തളിര്‍ത്തതും പൂത്തതും ഒക്കെ എന്നും ഞാന്‍ ഓര്‍ക്കാറുണ്ട് ..നീയും അങ്ങിനെ തന്നെ ആണോ എന്ന്

എനിക്കറിയില്ല...

പെണ്‍കുട്ടികളുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന എന്റെ പ്രകൃതത്തിനു പ്രീ ഡിഗ്രിക്കു ശേഷവും മാറ്റമൊന്നും ഉണ്ടായില്ല

മഴനിറഞ്ഞ ആ ജൂലൈ മാസത്തില്‍ ഡീഗ്രി ക്ലാസ്സില്‍ ആദ്യം വന്നപ്പോള്‍ വാതിലിലെ ഒരു കുഞ്ഞൂ മുള്ളാണി പിടിച്ചു നിര്‍ത്തിയ നിന്റെ ചുരിദാറീന്റെ ഷാല്‍ എടൂത്തു തന്നതിനു നീ എനിക്കു സമ്മാനിച്ച താങ്ക്സില്‍ എന്തൊക്കേയോ ഉണ്ടായിരുന്നു ..പിന്നീട് നീ എന്നോട് എന്തൊക്കെയോ മൌനമായി പറയുന്നതു പോലെ എനിക്കു തോന്നി. നീ ഒഴിച്ചു ക്ലാസിലെ 47 പെണ്‍കുട്ടികളുമായി കത്തിയടിച്ചു നടക്കുമ്പോഴും ഇന്റര്‍വെല്‍ സമയത്ത് ഒരേ ബെഞ്ചില്‍ അടുത്തടൂത്തിരുന്നു തമാശകള്‍ കൊണ്ട് അവരെ പൊട്ടിച്ചിരിപ്പിക്കുമ്പൊഴും നീയുമായി ഒരു അകലം (ഒരുപാട് അടുക്കാനുള്ള അകലം)ഒരു മൌനം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു ..സുഖമുള്ള ഒരു മൌനം.....

നലാമത്തെ ബെഞ്ചില്‍ മൂന്നാമത്തെ സീറ്റില്‍ കോമ്പസ്സു കൊണ്ട് ഞാന്‍ എന്റെ പേരു കോറിയിട്ടത് നീ കണ്ടു പിടിച്ചിട്ടൂണ്ടാകുമെന്നു ഞാന്‍ കരുതുന്നു. ഒടുക്കം പ്രിയയോട് ഞാന്‍ എന്റെ മനസ്സു തുറന്നതും......!!!ഹാഫ് ഇയര്‍ എക്സാമിന്റെ അന്ന് പരീക്ഷ കഴിഞ്ഞ് നേരത്തെ ഇറങ്ങിയ എന്റെ പിന്നാലെ നീയും ഇറങ്ങിയതും ...നീ ചിരിച്ച ആ പുഞ്ചിരി ...മയില്പീലി വിടര്‍ത്തിയ നിന്റെ കണ്ണൂകളുടെ ഇമവെട്ടല്‍ ..അന്തം വിട്ടു നിന്ന എന്റെ കവിളില്‍ കൈ വിരല്‍ കൊണ്ട് മൃദുവായി ഒന്ന് തട്ടി “ഏയ് ...എവിടെയാ...

ഇവിടെ ഇല്ലേ..കാറ്റ് പോയോ....?” എന്ന് നീ തമാശിച്ചതും...കാതില്‍ അടക്കിപ്പിടീച്ച് ..”ഇഷ്ടമ്മാണ് .....ഒരു കുന്നോളം ...അല്ല കടലോളം ........”എന്നു പറഞ്ഞ് ..കെമിസ് ട്രി ലാബിന്റെ ഗോവണീ ഇറങ്ങി ഓടി മറഞ്ഞ ജാനകീ...നീ എന്റെ ഓര്‍മ്മചെപ്പിലേക്ക്

ഓരിക്കിലും മായാത്ത മാരിവില്ലായി ഇറങ്ങി വരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും പ്രതിക്ഷിച്ചിരുന്നില്ല.


പിന്നീടുള്ള ദിവസങ്ങളൊക്കെയും കണ്ണുകളില്ലൂടെ മാത്രമായിരുന്നു നമ്മള്‍ രണ്ടു പേരും സംസാരിച്ചിരുന്നത് ആ സുഖമുള്ള മൌനം അത്ര പെട്ടെന്ന് നശിപ്പിക്കുവാന്‍ തോന്നിയില്ല

ഒരു സെപ്റ്റമ്പര്‍ പതിനേഴ്...കോളേജ് ഡേയ്ക് മെയ്ക്കപ്പ് ചെയ്യാനിരുന്ന സജിയേട്ടന്റെ ബൈക്കിന്റെ ടയര്‍ കുത്തി കീറിയിട്ടതും വരാന്‍ വൈകിയ സജിയേട്ടന്റെ റോളിലേക്ക് ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ലേഖയുടെ കാലു പിടിച്ച് നിന്നെ മെയ്ക്കപ്പുചെയ് ത അന്ന് നീ ഓര്‍ക്കുന്നില്ലെ ആ നീണ്ട മൌനത്തിന്റെ അന്ത്യം നീ കൂറിച്ചത്....നിന്റെ മുടീയിഴകളില്‍ ഉടക്കിയ ഒരു ഹെയര്‍പിന്നിനെ എടുത്തു തരുമോ എന്ന് നീ ചോദിച്ചതും “എവിടെ “എന്നു ചോദിച്ച് നിന്റെ മുടിയിഴകളില്‍ ഞാന്‍ തൊട്ടതും..പിന്നീട് നമ്മള്‍ സംസാരിച്ചതും തമാശപറഞ്ഞതും സജിയേട്ടന്റെ ബൈക്കിനെ കുറിച്ചോര്‍ത്ത് ചിരിച്ചതും സജിയേട്ടന്റെ റോളില്‍ എന്നെ കണ്ട് മൂപ്പിലാന്‍ ഞെട്ടിത്തരിച്ചതും ഒക്കെ............

ജാനകീ........നാട്ടില്‍ അവധിക്കു പോയപ്പോള്‍ ..ഞാന്‍ നമ്മുടെ കോളേജില്‍ പോയിരുന്നു...ഒരു പാട് മൌനം പേറി നടന്ന നിന്റെ കണ്ണൂ കളെയായിരുന്നൂ ഞാന്‍ ആദ്യം തിരഞ്ഞത് ..... പിന്നെ ലൈബ്രറിയിലെ ആളൊഴിഞ്ഞ മൂലയില്‍ അവിടെ കുറേനേരം ഇരുന്നു ..അപ്പോഴും കൃഷണേട്ടന്‍ എന്നെയും നിന്നെയും കാണുമ്പോള്‍ ചിരിക്കാറുള്ള ആ പഴയചിരിയുമായി അവിടെ ഉണ്ടായിരുന്നു പക്ഷെ ഒരു വ്യത്യാസം മാതം ജീവനില്ലാതെ ഒരു ചില്ലുക്കൂട്ടില്‍ ഹാരാര്‍പ്പണം നടത്തി ..ആ അലമാരകള്‍ക്കു മീതെ ...

അറ്റാക്കായിരുന്നെന്ന പുതുതായി വന്ന ലൈബ്രേറിയന്‍ പറഞ്ഞു..പിന്നെ കന്റീനില്‍ ചെന്ന് ഒരു ചായ കുടിച്ചു..മാധവി ചേച്ചിയുടെ ചെറുതേനിന്റെ മധുരമുള്ള ആ ഉണങ്ങിയ പഴം പൊരി ഒന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല കാന്റിനെല്ലാം പൊളിച്ചി അതിപ്പോള്‍ ഫാസ്റ്റ് ഫുഡ് കടയാക്ക് മാറ്റിയിരിക്കുന്നു കൂടെ ഐസ്ക്യീം പാര്‍ലറൂകളും...ഒക്കെയായി...തിരിച്ചിറങ്ങുമ്പോള്‍ ആ ഇലഞ്ഞി മര്‍ത്തെ കുറിച്ച് ഓര്‍ത്തുപോയി...നമ്മള്‍ കഥ പറഞ്ഞ ആ കല്പടവുകളൊന്നും ഇന്നില്ല...ഒക്കെ പുല്‍തകിടികള്ളാക്കി മാറ്റിയിരിക്കുന്നു..ഇലഞ്ഞിമരത്തിന്റെ അടിവേരിന്റെ ഒരു കഷ്ണം കാന്റീനിന്റെ അടൂക്കളവശത്ത് കിടക്കുന്നതു കണ്ടു... ഒരു പാട് കഥകളുടെ ..വലിയ ഭാരം മുഴുവാ‍ന്‍ ചേര്‍ത്തു വച്ച ആ വേര്‍ അത്ര വേഗമൊന്നും അവര്‍ക്ക് വെട്ടിപ്പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല

പിന്നെ പാരിജാതത്തിന്റെ മണം വിതറുന്ന ഫീസിക്സ് ലാബിന്റെ കല്‍തൂണുകളൊന്നും ഇന്നില്ല എല്ല്ലാം പൊളിച്ചു പുതിയവ പണീതിരിക്കുന്നു...

പക്ഷെ അവിടെയെല്ലാം ഞാന്‍ നിന്റെ മണം ആസ്വദിച്ചിരുന്നു.നിന്റെ ഹൃദയത്തിന്റെ തുടിപ്പുകള്‍ ഓരോ പുല്‍നാമ്പിലൂടെയും എനികു കേള്‍ക്കാമായിരുന്നു കെമിസ്ട്രിലാബിന്റെ ഗോവണികള്‍ ഇറങ്ങി മലയാളം ഡിപ്പാര്‍ട്ട്മെന്റിന്റെ ഉമ്മറത്തെ ചാരുബെഞ്ചില്‍ മെല്ലെ ഞാനൊന്ന് തലചാ‍യ് ചു കിടന്നു.തല വല്ലാതെ വേദനിക്കുന്നതു പോലെ.....ഹൃദയതാളം പട പടാന്ന് ഒരു പാസഞ്ചര്‍ ട്രൈന്‍ പോലെ

ഓടിക്കോണ്ടേ ഇരുന്നു....ഫൈനല്‍ ഇയറിലെ ഓണോത്സവത്തിന്റെ പൂക്കള മത്സരത്തിന് ...കൈ നിറയെ ജമന്തിപൂക്കളുമായി

ഞാന്‍ മലയാളം ഡിപ്പാരട്ടുമെന്റിലേക്ക് പോയ ആ ശപിക്കപ്പെട്ട നിമിഷം...


പ്രിയ ..പത്താം ക്ലാസ്സു മുതല്‍ക്കേ ഞങ്ങള്‍ ഒരുമിച്ചു പഠിച്ച നല്ല സുഹൃത്തുക്കളായിരുന്നു...മത്സരം തുടങ്ങി പൂതികയാതെ വന്നപ്പോള്‍ അവള്‍ എന്റെ കയ്യില്‍ കാശും തന്ന് ടൌണീലേക്കയച്ചതും ...ധൃതിപ്പെട്ട് പൂക്കളുമായി വന്ന എന്നോട് പൂ വാങ്ങാന്‍ വന്ന

പ്രിയയുടെ കാല്‍ വഴുതി എന്റെ ദേഹത്തു വീണതും ...ആ വരാന്തയുടെ കല്പടവുകളിലൂടെ..ഞങ്ങള്‍ താഴേക്ക് പതിച്ചപ്പോള്‍ നീ കണ്ടതും ..ബി എസ് സി മാത്സിലെ സതീശന്റെയ്ഉം ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ലേഖയുടെ യും കുപ്രചരണങ്ങളീല്‍ എന്റെ പ്രിശൂദ്ധ പ്രണയം നീ തെറ്റിദ്ധരിച്ചതും.ആ വൈകിയ വേളയിലായിരുന്നു..ഫൈനലിയറീലെ അവസാന നിമിഷങ്ങള്‍ വരെ ഞാന്‍ നിന്റെഭൃത്യനെ പ്പോലെ ..നിന്റെ കാലുപിടിച്ച് അപേക്ഷിച്ചു എന്നിട്ടും നീ എന്നെ മനസ്സിലാക്കിയില്ല.....പകരം നിന്റെ മയില്പീലിവിടര്‍ത്തിയ ആ കണ്ണുകളിലും പുഞ്ചിരി വിരിഞ്ഞ ആ കവിളുകളിലും ..ഒക്കെ ..ദേഷ്യത്തിന്റെ രൌദ്ര മൂര്‍ത്തികള്‍ അടക്കിവാഴുകയായിരുന്നു.

എന്നെ മനസ്സിലാക്കാതെ പോയ പ്രിയ ജാനകീ..നീ എവിടെ ആണെന്നോ എന്തു ചെയ്യുകയാണെന്നോ..എനിക്കറിയില്ല.. ഒന്നുമാത്രം അറീയാം ഞാനും നീയും ഒരുപ്പാട് അകലെയാണെന്ന്..എന്നാല്‍ മനസ്സു കൊണ്ട് ഏറെ അടുത്തും..എവിടെ ഇരുന്നാലും നീ ഈ സത്യം അറീഞ്ഞാല്‍ നീ ഒരുപാട് ദുഖിക്കും ഒരായുസ്സു മുഴുവന്‍ കരയും നീ..വേണ്ട നിന്റെ മനസ്സില്‍ ഞാന്‍ ഇന്നും ഒരു പെണ്ണൂ പിടിയന്‍ കാമുകനായി തന്നെ ഇരിക്കട്ടെ.....മലയാളം ഡീപ്പാര്‍ട്ടുമെന്റിന്റെ ആ ചാരു ബെഞ്ചില്‍ വീണ കണ്ണൂനീര്‍തുള്ളികള്‍ തുടച്ച് ഞാ‍ന്‍ ആ കലാലയത്തോട് വീണ്ടും വിടപറയവെ..അപ്പോഴും അവിടെ എനിക്കും പ്രിയയ്ക്കും അടിയില്‍ പെട്ട് ചതഞ്ഞരഞ്ഞ ജമന്തിപ്പൂക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നുണ്ടായിരുന്നു...കാരണം അവയോടൊപ്പം ചതഞ്ഞരഞ്ഞത് എന്റെ ജീവിതമായിരുന്നു...ലോകത്തിന്റെ ഏതു കോണീലാണേങ്കിലും പ്രിയ കാമുകീ‍...നിന്റെ ചുണ്ടുകളിലെ ആ മൌനം നിന്റെ കണ്ണുകളീലെ ആ വാചാലത...ആ പുഞ്ചിരി അവയെനിക്കെന്നും ഇഷ്ടമായിരുന്നു..കുന്നോളം ...അല്ല കടലോളം...............


എന്ന് സ്വന്തം

നാ ട ക ക്കാ ര ന്‍

4 comments:

 1. പ്രിയ്യപ്പെട്ട വായനക്കാരെ...ഇത് ഒരു കഥമാത്രമാണ് റഗുലര്‍ കോളേജില്‍ പഠിക്കണമെന്ന മോഹം നാടകം കളിച്ചു കളഞ്ഞ ഒരു പാവം നാടകക്കാരന്റെ സ്വപ്നം ..പക്ഷെ കണ്ണൂര്‍ യൂണിവേഴ് സിറ്റിയിലെ ഒരു വിധം എല്ലാ കോളേജിലും ഞാന്‍ നാടകം കളിച്ചിട്ടൂണ്ട്..മാത്രമല്ല ഒന്നു രണ്ടു കോളേജില്‍ യൂനിവേഴ്സിറ്റി കലോത്സവത്തിനു..നാടകം ചെയ്തിട്ടും ഉണ്ട്...ഇത്തരം അനുഭവങ്ങള്‍ ഉള്ള ഭാഗ്യവാന്മ്മാര്‍ക്കു വേണ്ടി ഞാന്‍ ഇതു സമര്‍പ്പിക്കുന്നു

  ReplyDelete
 2. nadakakkara katha ishttapettu. pakshe janakimar undakathirikkatte. aasamsakal

  ReplyDelete
 3. അതു ശരി കഥയാണല്ലേ, അപ്പോ സാരല്യ. ഇതു കഥയാണെങ്കിലും, ഇതുപോലെ ജീവിതങ്ങളും ഉണ്ടാവാം, ഇല്ലേ? കഥ ന്നന്നായിട്ടുണ്ട് ട്ടോ.

  ReplyDelete
 4. my dear friend.....i know repeating the same words is meaningless....so no words to sayyyyyyyy....great wishes from a lovely friend

  ReplyDelete