NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, June 2, 2009

ഓര്‍മ്മകളുടെ പൂക്കാലം

1998...ഒരു ജൂലൈ മാസത്തിന്റെ മഴനിറഞ്ഞ പ്രഭാതത്തില്‍ ഒത്തു ചേര്‍ന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍..അവരൊരിക്കിലും പ്രതീക്ഷിച്ചിരിക്കാനിടയില്ല മാടായി വി എച് എസ്സ് ഇ യില്‍
ഒരിക്കിലും മറക്കാനാവാത്ത ഒരുപാട് സ്വര്‍ഗ്ഗാ‍നുഭവം ഉണ്ടാകും എന്ന്..നീലയും നീലയും യൂണീഫോം അണീഞ്ഞ്
ആദ്യമൊക്കെ ആ പടീ കയറുമ്പോള്‍ വല്ലാത്ത ഒരു വേദനയായിരുന്നു സ്ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കയറൂരി വിട്ട പശുക്കിടാവിനെ പോലെ ഒന്നു മേഞ്ഞൂ നടക്കാന്‍ റഗുലര്‍ കോളേജിന്റെ തിരുമുറ്റം പ്രതീക്ഷിച്ചു ഒടുക്കം
വീട്ടു കാരുടേ നിര്‍ബന്ധത്തിനു വഴങ്ങി വീണ്ടും സ്കൂളീലേക്ക് നടന്നു കയറേണ്ടുന്ന അവസ്ഥ..അതാലോചിക്കാനേ വയ്യായിരുന്നു..ആ ധാരണകളെല്ലാം പാടേ തെറ്റുന്നതായിരുന്നു പിന്നീടൂള്ള
ഓരോ ദിനവും. തമാശയിലും പൊട്ടിച്ചിരിയിലും പാട്ടിലും ഒക്കെയായി ക്ലാസ് മുറികള്‍ മാറ്റിയ ദിനങ്ങള്‍..
സരസ്വതി ടീച്ചറിന്റെ ക്ലാസ്സില്‍ വിനിജയെ കരയിച്ചതും ആദ്യം ഏറ്റവും അടുത്ത സുഹൃത്തുക്കളാ‍യിരുന്ന നമ്മള്‍ പിന്നീട് ഏറ്റവും വലിയ ശത്രുക്കളായതും ...ഒക്കെ ഇന്നലെ നടന്നതുപോലെ .....ഇന്റര്‍വെല്‍ സമയത്ത് മുകളിലെത്തെ നിലയില്‍ ലാസ്റ്റ് ക്ലാസ്സില്‍ നടക്കുന്ന സഹൃദ, പ്രണയസല്ലാപങ്ങള്‍ ....ടീച്ചര്‍മ്മാരുടെ വെട്ടം കാണുമ്പോള്‍ തിരികെ ക്ലാസ്സിലേക്കോടുന്ന ഒരു പറ്റം
ഡീസെന്റ് പാര്‍ട്ടിക്കാര്‍..(ഇത്തരം ഏടാകൂടങ്ങള്‍ തപ്പിയെടുക്കാന്‍ രോഹിണീ ടീച്ചറോളം വിരുത് മറ്റാര്‍ക്കും ഇല്ല)ഇതെല്ലാം ഒരു ത്രില്ലായിരുന്നു..എസ് എഫ് ഐ പ്രസിഡന്റെന്ന നിലയില്‍ പ്രണയം പരസ്യമായി പറയാനുള്ള വിമുഖത കാരണം രഹസ്യമാക്കി നടക്കാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ...കെ എസ് യു സിക്രട്ടറിയായ് ഷിജുവും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളാ‍യിരുന്നു മറ്റൊരു കോളെജിലും കാണാന്‍ കഴിയില്ല ഈ വിരോധാഭാസം..അതായിരുന്നു ഞങ്ങളുടെ പ്രത്യേകതയും ..ഏതു കാര്യത്തിനും ഒരുമിച്ച്..
റീഷടീച്ചറൂടെ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ വിരലിന്റെ തുമ്പത്ത് മുറി വുണ്ടാക്കി “അയ്യോ ടീച്ചറേ ..എനിക്കു ടൈപ്പ് ചെയ്യാന്‍ കഴിയില്ല”എന്നു പറഞ്ഞ് മാര്‍ക്കറ്റിങ്ങ് ബാച്ചിന്റെ കൂടെ കത്തിയടിക്കുന്ന സമയങ്ങള്‍ .സഖാവ്
മിനിയുമായി പഞ്ചഗുസ്തിക്കുള്ള സമയം കണ്ടെത്തുന്നതും ഇത്തരം ഇടവേളകളില്‍ ആയിരുന്നു..പിന്നീട് ഗുസ്തിക്കാര്‍ കൂടുതലായി വന്നതും സര്‍സ്വതി ടീച്ചറീന്റെ കണ്ണീല്‍ പെട്ടതും അവിടെ അതവസാനിച്ചതും ഒക്കെ.
ഫസ്റ്റിയറില്‍ തന്നെ ഞങ്ങള്‍ക്ക് രജീഷ് പി എന്‍ ന്റെയും ലോങ്ങേട്ടന്‍ സുമേഷിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ തന്നെ അറീയപ്പെടൂന്ന ഒരു ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു..റണ്ണോന്നും എടുക്കാറീല്ലെങ്കിലും ഓപ്പണീങ്ങ് ബാറ്റ്സ് മാനായി ഇറങ്ങാനുള്ള അവസരം പലപ്പോഴും എനിക്കായിരുന്നു
അതൊരു ഭാഗ്യം പോലെയാണ് ഞാന്‍ ഓപ്പണ്‍ ചെയ്ത് റണ്ണൊന്നും എടുക്കാതെ ഔട്ട് ആയാല്‍ ആ കളി ജയിക്കും എന്ന ഒരു വിശ്വ്വാസവും....നിരവധി അനവദി ടൂര്‍ണ്ണമെന്റുകളീല്‍ നേടീയ വിജയം ഇന്നും വി എച്ച് എസ്സ് ഇ യിലെ ഫയല്‍ അലമാരയ്ക്കൂ മുകളിലെ ട്രോഫികള്‍ വിളിച്ചു പറയും.
മേഖലാ കലോത്സവം ..അതിനക്കൊല്ലം വല്ല്യ പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല ക്ലാസ്സില്‍ കലോത്സവത്തിനു പേരുനല്‍കിയതില്‍ കഥാപ്രസംഗത്തിനു എന്റെ പേരും എഴുതി..സിന്ധു ശാസ്തീയ സംഗീതത്തിനും പിന്നെ എന്റെ സീനിയറും ഇപ്പോള്‍ കൈരളി ടിവിയിലെ ന്യുസ് റീപ്പോര്‍ട്ടരും ആയ പി വി കുട്ടന്‍ കഥയ്ക്കും കവിതയ്ക്കും ....ഇത്രയുമായിരുന്നു പ്രാധിനിത്യം ...ആ കൊല്ലം കതിരൂര്‍ വി എച് എസ് ഇ
എല്ലാ‍ ഇനത്തിലും സമ്മാനം നേടി ഒന്നാമതെത്തി...അപ്രതിക്ഷിതമായി മത്സരിച്ച നാല് ഇനത്തിനും ഒന്നാം സ്ഥാനം നേടി ഞങ്ങള്‍ ഓവറോള്‍ റണ്ണറപ്പായി....അന്ന് പയ്യന്നൂരില്‍ വെച്ചുനടന്ന ആ കലോത്സവത്തില്‍
സെക്കന്റിന്റെ ട്രോഫി വാങ്ങാന്‍ പോയ ചന്ദ്രന്‍ മാഷിനെ കതിരൂര്‍ വി എച്ച് എസ്സ് ഇ യിലെ വിദ്യാര്‍ത്ഥികള്‍ കൂവി പരിഹസിച്ചു അവര്‍ക്ക് ...360..ഞങ്ങള്‍ക്ക് 40 മാര്‍ക്കായിരുന്നു . ഉറക്കം വരാത്ത രാത്രികളായിരുന്നു പിന്നീടങ്ങോട്ട് .എന്തായാലും അടൂത്ത വര്‍ഷം ഇതിനു പകരം വീട്ടിയിരിക്കും എന്ന് ശപഥവും ചെയ്തായിരുന്നു അന്ന് പയ്യന്നൂരില്‍ നിന്നും മടങ്ങിയത്.
അടുത്ത കൊല്ലം ചെറുകുന്നില്‍ വച്ചു നടന്ന കലോത്സവത്തില്‍ എല്ല്ലാ ഐറ്റത്തിനും പേരു നല്‍കാന്‍
കമലടീച്ചറോടു പറഞ്ഞു. പിന്നീടങ്ങോട്ട് ഒരു യുദ്ധം തന്നെ ആയിരുന്നു .മടിച്ചു നിന്ന ജൂനിയേഴ്സിനെ അടിച്ചെഴുന്നേല്‍പ്പിച്ച് ...വീറൂം വാശിയും കുത്തിനിറച്ച് ...ഒരു അംഗത്തിനു പുറപ്പെട്ടു..മിക്ക വിദ്യാര്‍ത്ഥികളും പങ്കാളികളായിരുന്നു മത്സരാര്‍ഥികളും.
2000.ജനുവരി 6 ...ജീവിതത്തിലെ ഒരിക്കിലും മറക്കാത്ത ആ ദിനം ..മടായി വി എച് എസ് ഇ
പയ്യന്നൂര്‍ മേഖലാ കലോത്സവം ഓവറോള്‍ കിരീടം സ്വന്തമാക്കി....എന്നെ കലാപ്രതിഭയായി തിരഞ്ഞേടുത്തു ..കതിരൂര്‍ വി എച് എസ്സ് ഇ എന്ന മനേജ് മെന്റ് സ്കൂളിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം
തുച്ചമായ പിരിവിലൂടെ .
അവരെക്കാളും 80 പോയിന്റ് വ്യത്യാസത്തില്‍ ഞങ്ങള്‍ക്ക് ഓവറോള്‍ കിരീടം നേടാന്‍ കഴിഞ്ഞൂ..റണ്ണറപ്പിന്റെ ട്രോഫി വാങ്ങാന്‍ മാനാഭിമാനത്തിന്റെ പ്രശ്നമെന്നോണം ഒരൊറ്റ കതിരൂരു കാരനെ
യും അന്ന് കാണാന്‍ കഴിഞ്ഞീല്ല...
അതേ പോലെ ഉത്സവ തിമര്‍പ്പില്‍ കൊണ്ടാടിയ NSS ക്യാമ്പ്..
എല്ല്ലാ‍ കാലവും സ്കൂളില്‍ തന്നെ നടന്നിരുന ക്യാമ്പ് സ്ക്കൂളിനു വെളിയിലാക്കണം എന്ന് രാമകൃഷ്ണന്‍ മാഷ് പറഞ്ഞപ്പൊഴേ..എല്ലാവരും ഒരേ മനസ്സോടെ സ്വീകരിക്കുകയായിരുന്നു ..പ്രകൃതിരമണീ‍യമായ സ്ഥലം
ചെറൂകുന്ന് പാടിയിലെ കുന്നനങ്ങാട് എന്നു പറയുന്ന നിര്‍മ്മലമായ ആഗ്രാമം ...നീര്‍ക്കുഴി വികസനം എന്ന
പ്രോജക്റ്റായിരുന്നു നമുക്കു മുന്നില്‍ ഉണ്ടാ‍യിരുന്നത് എന്‍ എസ് എസ്സിന്റെ വളണ്ടീയര്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യം അവിടെ നടന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തപ്പോഴേ ആ ഗ്രാമത്തിന്റെ ഒരു മനോഹരമായ ചിത്രം എനിക്കു കിട്ടിയിരുന്നു അതിന്റെ മനോഹരമായ ഒരു വിവരണം ഞാന്‍ മറ്റു വളണ്ടിയര്‍മ്മാര്‍ക്കു കൂടി നല്‍കിയതോടെ എല്ലാവര്‍ക്കും അമിതമാ‍യ ആവേശ മായിരുന്നു ..പിന്നിടുള്ള 10 ദിവസം ഓ....... ഓര്‍ക്കുമ്പോള്‍ കുളിരു കോരുകയാണ് .....ദിനവും വൈകുന്നേരം ഉത്സവമാ‍യിരുന്നു ,
അജിത്തേട്ടനും , മോഹനേട്ടനും, പ്രമോദേട്ടനും, രൂപേഷേട്ടനും,ബാലേട്ടനും, വല്ലിയേചിയും എല്ലം ഇന്നും
ആ പഴ്യ സൌഹൃദം നിലനിര്‍ത്തി പോകുന്നു ..നീണ്ട 8 വര്‍ഷത്തിനിടയില്‍ ഒരു അഞ്ചാറു പ്രവശ്യം അവിടെ പോകാനും അല്ലാത്തപ്പോള്‍ ഫോണിലൂടെ ആ സൌഹൃദം നിലനിര്‍ത്താനും ഒക്കെ ശ്രമിച്ചിട്ടൂണ്ട്..
യൂണിറ്റി ആയിരുന്നു ഞ്ങ്ങളൂടെ ബാച്ചിന്റെ വിജയം..എല്ലാ കാര്യത്തിനും ഒരൊറ്റ മനസ്സയിരുന്നു എല്ലാര്‍ക്കും
മോഡല്‍ പരീക്ഷയും കഴിഞ്ഞ് ആദ്യത്തെ ആഴ്ച എന്‍ എസ്സ് എസ്സി ന്റെ ആഭിമുഖ്യത്തില്‍ ഒരു വണ്‍ ഡേ ടൂര്‍ ഉണ്ടായിരുന്നു ..അതില്‍ പൊട്ടീപ്പോയ ഒരു സൌഹൃദം വിനിജയുമായി ചങ്ങത്തം കൂടിയതും എന്നെ പറ്റിച്ച എന്റെ ആദ്യ കാമുകി വീണയുമായുള്ള പരിഭവം പറഞ്ഞൂ തീര്‍ത്തും ആ വിനോദയാത്ര വി എച് എസ് ഇ യിലെ ഒരിക്കിലും മറക്കത്ത സൌഹ്രിദങ്ങളുടെ അവസാന യാത്രയായി.........ആ സൌഹ്രിദത്തിന്റെ നേര്‍ത്ത നൈര്‍മല്യമൂറുന്ന ഒരു മഞ്ഞുകണം എന്നും രാവിലെ എന്റെ മനസ്സിന്റെ ഉള്ളറകളില്‍ പെയ്തു കൊണ്ടേ ഇരുന്നു..ഒരിക്കിലും നിലയ്ക്കാത്ത ഓര്‍മ്മ പ്രവാഹമായി.

5 comments:

  1. ഓര്‍മ്മകളുടെ പഴയ കുട ചോര്‍ന്നൊലിക്കുന്നു
    ആശംസകള്‍.

    ReplyDelete
  2. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം... അല്ലേ മാഷേ...

    ഞങ്ങളുടെ NSS ക്യാമ്പ് ദിനങ്ങളും ഓര്‍മ്മിപ്പിച്ചു, നന്ദി.
    :)

    ReplyDelete
  3. ഓരോ മണ്‍സൂണ്‍ മഴയും ഓര്‍മ്മയുടെ കുളിര് കൊണ്ടുവരുന്നു. നന്ദി ഓര്‍മ്മയുടെ ഈ മഴ ഞാനും നനഞ്ഞു .ആശംസകള്‍

    ReplyDelete
  4. ഓര്‍മ്മകളുടെ ഉപ്പു മാങ്ങാ മണം... :)

    ReplyDelete
  5. പഴയകാലം ഓർമ്മകൾ എന്തു രസമാണല്ലെ

    ReplyDelete