NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Wednesday, March 11, 2009

ഇവരിലും ഉണ്ട് ഉറങ്ങാത്ത സ്വപ്നങ്ങള്‍

ഈ ദയനിയതയെ വിറ്റു കാശാക്കാന്‍ ആര്‍ക്കു കഴിയും ? ..മനസ്സാക്ഷി മരവിച്ച ഒരു സമൂഹത്തിന്റെ ദ്രംഷ്ടകള്‍ക്കു മാത്രമേ..ഈ കുരുന്നു കളുടെ ചോര മോന്താന്‍ കഴിയൂ ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിലേക്ക് നാടകക്കാരനെ കൊണ്ടെത്തിച്ചത്
തമിഴ് നാട്ടില്‍ നിന്നു കാളകളെയും പോത്തുകളേയും പച്ചക്കറികളെയും ഒക്കെ കയറ്റിയിരുന്ന ലോറീകളില്‍ ഇപ്പോള്‍ ഉയരുന്നത് 10 ഉം 15ഉം പ്രായം വരുന്ന പിഞ്ചു ബാല്യങ്ങളുടെ നിലവിളികാളാണ് . കണ്ണൂരിലെ പെരിങ്ങോം എന്ന സ്ഥലത്ത് ഒരു ബസ്റ്റോപ്പില്‍ യാത്രക്കാരോട് കൈ കാണിച്ച് “ വല്ലതും തരണേ..ചേട്ടമ്മാരെ ഈല്ലേല്‍ തല്ലുകിട്ടും“ എന്ന് കരഞ്ഞു കേഴുന്ന ഈ പിഞ്ചു ബാല്യങ്ങളുടെ പിന്നാമ്പുറത്ത് ക്രൂരതയുടെ സത്തമുഴുവന്‍ ഊറ്റിയെടുത്ത് അവതരിച്ച കുറേ രൌദ്ര മൂര്‍ത്തികള്‍ വിളയാടുന്നുണ്ടെന്നറീയുമ്പോള്‍.ഉറങ്ങൂന്ന കണ്ണൂകളില്‍ ഒരു നല്ല സ്വപ്നം കാണാന്‍ നമ്മളെ പ്പോലുള്ളവര്‍ക്ക് എങ്ങിനെ കഴിയും .പണം എന്ന കുതിരപ്പുറത്തുകയറാന്‍ അമ്മയെപ്പോലും കുത്തിമലര്‍ത്തുന്ന ഈ രാജ്യത്തിന്റെ സാംസ്കാരിക ശാപത്തിന് ഒരു മോക്ഷം ഇനി എന്ന് .ഇതെല്ലാം മറന്ന് വോട്ട് എന്ന പക്ഷിയുടെ കണ്ണിലേക്ക് അമ്പെയ്യാന്‍ സകല ദ്രോണാചാര്യന്‍മ്മാരുടെയും കൂട്ടു തേടുന്ന ..കുറേ വ്യഭിചാരികള്‍.തിരഞ്ഞേടുപ്പടൂക്കുമ്പോള്‍ എല്ലാവര്‍ക്കും ടിവി കൊടൂക്കാന്‍ (കമ്പനിയുടെ കമ്മീഷന്‍ അതു വഴി പോക്കറ്റില്‍) സാരി കൊടുക്കാന്‍ തുനിയുന്ന ബുദ്ദിരാക്ഷസ്ന്മാര്‍ക്ക് തമിഴ്നാട്ടില്‍ ദൈവത്തിന്റെ പരിവേഷം നല്‍കുന്ന പാവപ്പെട്ടവനെ ഒന്നു ബോധവല്‍ക്കരിക്കാന്‍ ഒരു കൈകള്‍ക്കും ഇവിടെ ശക്തിയില്ലേ...?അല്ലേലും നേരു ശബ്ദിക്കുന്ന നാവുകള്‍ക്ക് പണ്ടേ കത്തിതുമ്പിലാണല്ലോ സ്ഥാനം..ബി സി ഇരുപത്തഞ്ചാം നൂറ്റാണ്ടില്‍ ആര്‍ഷ ഭാരതത്തിന്റെ പ്രൌഡീയായി കരുതിയ മൌഡ്യ ബ്രാഹ്മിണന്മാരുടേ ..അന്തപ്പുരത്തില് കുംമ്പനിറക്കലിന്റെയും(മൃഷ്ടാന്ന ഭോജ്യവും . ഗര്‍ഭം ധരിപ്പിക്കലും) വേദം എന്ന ഏമ്പക്കത്തിന്റെയും രഹസ്യങ്ങള്‍ വിളിച്ചു പറഞ്ഞ ചാര്‍വാകന്റെ നാവറൂത്തതു തൊട്ട്.ജ്ഞാന പീഠം കയറിയ ശ്രീ ശങ്കരന്റെ പരകായപ്രവേശം എന്ന രഹസ്യ വ്യഭിചാ‍രം പരസ്യമായി വിളീച്ചു പറഞ്ഞ ചണ്ടാലന്റെ നാവറുത്ത സംസ്കാരമൊക്കെയാണല്ലോ ഇന്നും ഭാരതത്തിന്റെ പൈതൃകമായി കൊണ്ടൂനടക്കുന്നത് .അപ്പോള്‍ ഇതെല്ല ഇതിനപ്പുറവും നടക്കുമായിരിക്കും അല്ലേ...അതുകൊണ്ടായിരിക്കാം ഇന്ത്യന്‍ മണ്ണിലെ നനഞ്ഞു കുതിര്‍ന്ന ദാരിദ്ര്യത്തിന്റെ വിത്ത് ഒരു വിദേശി ഓസ്കാറീന്റെ വളത്തില്‍ ലോകത്തിനു മുന്നില്‍ മുളപ്പിച്ചപ്പോള്‍ (സ്ലം ഡോഗ്)ചിലര്‍ക്കെല്ലാം ഊര പൊള്ളിയത്.
ഏതോ ഒരു മാവിന്റെ ചോട്ടില്‍ മണ്ണപ്പം ചുട്ട് കണ്ണിമാങ്ങപെറൂക്കി മ്ഷിത്തണ്ടിന്റെ തലപ്പൊടിച്ച് പൊട്ടസ്ലേറ്റില്‍ കുത്തിക്കുറീക്കേണ്ട ഈ പ്രായത്തില്‍ പൊരിവെയിലില്‍ റോഡു വക്കത്ത് നൂറൂ രൂപയ്ക്ക് 5 രൂപാനിരക്കില്‍ കാപാ‍ലികന്മാര്‍ക്ക് തെണ്ടിക്കൊടൂക്കേണ്ടുന്ന ബാല്യങ്ങളുടെ ദൈന്യത. തുടപൊട്ടീ ചോരയൊലിക്കുന്ന വ്രണങ്ങള്‍ ..അച്ഛനമ്മമാരുടെ സ്നേഹം കിട്ടാതെ തളരുന്ന മനസ്സ്..തിന്റെ എല്ലാം മറുവശത്ത് ലക്ഷങ്ങള്‍ കോര്‍ത്തു കെട്ടി ..ഉടൂപ്പിനൊത്ത കമ്മലും ക്മ്മലിനൊത്ത ചെരുപ്പും ചെരുപ്പിനൊത്ത വളകളും വാരിക്കോരി മക്കള്‍ക്കു നല്‍കുന്നു, കാളമുക്കറയിടൂന്ന ശബ്ദമെങ്കിലും ആസ്ഥാന ഭാഗവതരെ വിദ്വാന്മാരായി നിയമിക്കുന്ന അച്ച്ചനമ്മമാര്‍, സേമ്യ കൊള്ളീ പോലെയുള്ള ഒരു ദേഹമാണെങ്കിലും പത്മശ്രീ നേടിയ ധനഞ്ജയ ദമ്പതികളെപ്പോലെ നൃത്തനിപുണതകളാക്കാന്‍ ഒരുമ്പെടൂന്ന ഒരു സംസ്കാരം ..ഇവരുടെയൊക്കെ ഓട്ട പാച്ചിലില്‍ വഴിയരികില്‍ തിരിഞ്ഞു നോക്കാന്‍ എവിടെ സമയം അല്ലേ...
നടക്കട്ടെ ഒരു രാജ്യത്തിന്റെ ഭരണ സമത്വം. പട്ടികള്‍ ഓരിയിടൂമ്പോള്‍ പോ‍ലും ഇപ്പോള്‍ സുഖം തോന്നാന്‍ തുടങ്ങിയിരിക്കുന്നു പലര്‍ക്കും. അവിടെ ഒരു നാടന്‍ പാട്ടിനു കാതോര്‍ത്ത് നാടകക്കാരനും .

5 comments:

 1. കരുത്താർന്ന ചിന്തകൾ, പരിഹാരം കാണേണ്ടവ....

  ReplyDelete
 2. നാടകക്കാരാ.. വളരെ ശക്തമായ എഴുത്ത്‌...അഭിവാദ്യങ്ങൾ.. ഇതിവിടെ ഒതുങ്ങി നിൽക്കേണ്ടതല്ല സുഹ്രുത്തെ..എല്ലാ ആശംസകളും.

  ReplyDelete
 3. നാടകക്കാരാ,ആഭിവാദ്യങ്ങൾ.
  ഉജ്ജൊലമായ ചിന്ത,പ്രൊവുടമായ വാക്കുകൾ.

  ReplyDelete
 4. സ്ലം ഡോഗ് ..എന്ന് വിളിച്ചു എന്ന് വിലപിക്കുന്നവര്‍ എവിടെ? ഈ കുഞ്ഞുങ്ങളോട് ചെയ്യുന്നത് കാണുന്നില്ലെ?
  “തമിഴ് നാട്ടില്‍ നിന്നു കാളകളെയും പോത്തുകളേയും പച്ചക്കറികളെയും ഒക്കെ കയറ്റിയിരുന്ന ലോറീകളില്‍ ഇപ്പോള്‍ ഉയരുന്നത് 10 ഉം 15ഉം പ്രായം വരുന്ന പിഞ്ചു ബാല്യങ്ങളുടെ നിലവിളികാളാണ് .” കാതില്‍ വന്നലയ്ക്കുന്നു ആ നിലവിളീ....
  നാടകക്കാരാ,
  താങ്കളുടെ മനസ്സിലെ നന്മക്ക് മുന്നില്‍ ശിരസ്സു നമിക്കുന്നു..

  ReplyDelete
 5. Valare nalla post, abhinandanangal.

  ReplyDelete