NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, March 6, 2009

തലപ്പാവിന്റെ തത്വശാസ്ത്രം

വളരെ വൈകിയാണേങ്കിലും മധുപാലിന്റെ തലപ്പാവ് സിനിമ കണ്ടൂ ...

ഒരു സിനിമ എന്നതിലപ്പുറത്ത്..ഒരു സംസ്കാരത്തിന്റെ അടയാളം എന്നു കൂടി വിശേഷിപ്പിക്കാവുന്ന ആ‍ മനോഹര സൃഷ്ടി വിളിച്ചു പറയുന്നത് കേവലമായ ഒരു തൊഴിലാളീവര്‍ഗ്ഗ പ്രത്യയശാസ്ത്രമല്ല, അതിനും അപ്പുറത്ത് ഓരു കാലഘട്ടത്തിന്റെ..തൊലികളഞ്ഞ ചരിത്രമാണ് ...കുലീനതയുടെ കമ്പിളി പുതച്ച് കുബേരവര്‍ഗ്ഗം (നീചജന്മിവര്‍ഗ്ഗം)വയനാടിന്റെ തണുപ്പില്‍..കമ്പിളിക്കുള്ളിലേക്ക് വലിച്ചിഴച്ച തൊഴിലാളീ സ്ത്രീകളുടെ നിലവിളിയുടെ ചരിത്രമാണ് .

പോലീസെന്നാല്‍ കക്കുന്നവന്റെ കള്ളൂകുടിക്കുന്നവന്റെ പെണ്ണൂ പിടിക്കുന്നവന്റെ യും പര്യായമായ ആ കാലഘട്ടത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞിരുന്ന മനുഷ്യസ്നേഹിയായ നിരവധി രവീന്ദ്രന്‍ പിള്ളകളില്‍ ഒരാളാണ് ...ഈ കഥയിലെ രവീന്ദ്രന്‍പിള്ളയും കൊള്ളരുതായ്മ്മയുടെ തെയ്യങ്ങള്‍ മുടിയഴിച്ചാടിയിരുന്ന വയനാടിന്റെ മുളംകാടൂകളീല്‍ വേട്ടയാടപ്പെട്ട മനുഷ്യ ചൂഷണ ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ മനസ്സിലൊതുക്കി ജീവിതം ഭയന്ന് കഴിയുന്ന ഒരുപാട് നിഷ്കളങ്ക മനസ്സുകള്‍ എവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ടെന്നാര്‍ക്കറിയാം ..കബനിയിലൊഴുകിയ ചോരയുടെ മണം മാറാത്ത വെള്ളാരം കല്ലുകള്‍ നെഞ്ചിലേറ്റി നീറുന്ന നിരവധി മനസ്സുകള്‍ ഒരുപക്ഷെ ഇന്നും ഏതെങ്കിലും അകത്തളങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ടാവാം പക്ഷെ എന്നെങ്കിലും ഒരുനാള്‍ ഇതെല്ലാം മറയഴിച്ചു പുറത്തു വരുമെന്നവര്‍ക്കും അറിയാം പക്ഷെ ...? ചോദ്യചിഹ്നങ്ങള്‍ക്കു മുന്‍പില്‍ ഉത്തരം നല്‍കാത്തതിന്റെ ഉത്തരം ജീവിതം എന്ന കള്ളത്തരത്തെ തുറന്നു കാണീക്കുമ്പോള്‍ സമൂഹം അവനെ ഒരു കോമാളിയാക്കുന്ന ഈ നശിച്ച ഉപഭോഗ സംസ്ക്കാരത്തിന്റെ മത്തന്മാരെ പേടിച്ച് തന്നെ ആയിരിക്കണം.

കൊടൂം കാട്ടില്‍ കാട്ടാനകളോടും പന്നികളോടും മല്ലിട്ട് ഊണും ഉറക്കവും വെടിഞ്ഞ് കാവലിരുന്ന് ഉണ്ടാക്കിയ കപ്പേം കാച്ചിലും കുരുമുളകും ഏലവും കൂടെ തന്റെ പെണ്ണീനെ യും സായ്‌വര്‍തിരുമേനിമാരുടെ കാല്‍കീഴില്‍ അടിയറവെയ്ക്കുന്ന അടിമസംസ്ക്കാരത്തില്‍ വീണുപോയ കേരളത്തിന്റെ കര്‍ഷകര്‍ക്ക് പ്രതീക്ഷകളായി വര്‍ത്തിച്ച നക്സല്‍ പ്രസ്ഥാ‍നം. കാമവെറിയന്മ്മാരുടെ തലകൊയ്യാന്‍ മാത്രമായിരുന്നില്ല സംഘബോധത്തോടു കൂടി ഒരു ജനതയെ പുരോഗതിയിലേക്കു നയിക്കുന്ന ഒരു ശക്തമായ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമായിരുന്നു. മര്‍ദ്ദിത വര്‍ഗ്ഗത്തിന്റെ മോചനം സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരന്‍ ..വര്‍ഗ്ഗീസ് എന്ന ഈകഥയിലെ തോമസ്സ്

വയനാടിന്റെ ഓരോ പുല്‍ക്കൊടിയും കബനിയിലെ ഓരോ കൊച്ചോളങ്ങളും ഒന്നായ് ഉറുവിട്ട മന്ത്രം ...സായ്‌വര്‍ തിരുമേനിമാരുടെ പേടിസ്വപ്നം..മനുഷ്യസ്നേഹത്തിനപ്പുറത്ത് അത്പ്രാവര്‍ത്തികമാക്കുന്ന സഹനത്തിന്റെ ഉത്തമോദാഹരണമായി വര്‍ത്തിക്കുകയായിരുന്നു.

ഈ നശിച്ച സംസ്കാരത്തിന്റെ ബലിയാടുകളായി ഇന്നും പുറം മോടിയുടെ പെട്ടകത്തില്‍ കൂളിംഗ്ലാസ്സും വെച്ച് ഞെളിഞ്ഞിരിക്കുന്ന മലയാളിയുടെ ഉള്ളറകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലരും അറിയാതെ ഇന്നും തുടരുന്നു. അഭിനവ സായ്‌വര്‍ തിരുമേനിമാര്‍ അരങ്ങു വാഴുന്ന ഈ കേരളത്തിന്റെ മണ്ണീല്‍ കേവലം ഒരു വര്‍ഗ്ഗീസിന്റെ ചോര ഒഴുകിയാല്‍ മാത്രം പോര..നിലനില്‍ക്കുന്ന യൌവ്വനങ്ങളില്‍ പ്രതികരണശേഷിയുള്ള ഒരു നാവുണ്ടാകണം ...ചൂണ്ടാനുറപ്പുള്ള വിരലുകള്‍ ഉണ്ടാവണം

ഇന്നീ കേരളത്തിന്റെ ജീര്‍ണതയ്ക്ക് പ്രധാ‍ന കാരണം ...നക്സല്‍ പ്രസ്ഥാനങ്ങളുടെ ഈ പിന്മാറ്റമാണ് .മര്‍ദ്ദക വിഭാഗ്ഗങ്ങളുടെ ശിങ്കിടികളായി വിപ്ലവകാരികള്‍ മാറുന്ന കാഴ്ച്ചയാണ് ഈ വര്‍ത്തമാനകാലാത്തിന്റെ ഒരു ശാപമായിവര്‍ത്തഇക്കുന്നത്.

പോരാട്ടത്തിന്റെ സമരമുഖങ്ങളില്‍ മുഖം കൊടുക്കാതെ തന്റെ മണീയറയില്‍ പ്രേയസിയുടെ ചൂടേറ്റ് മയങ്ങുമ്പോള്‍ .വിണ്ടൂകീറിയകാലും വച്ച് മരം കോച്ചുന്ന തണുപ്പില്‍ എല്ലു മുറിയെ പണീയേടുക്കുന്നവനെ പുച്ച് ഛിക്കുന്ന ഈ മലയാളന്റെ സംസ്കാരം തകരാതിരിക്കുന്ന കാലത്തോളം മധുപാലിന്റെ ഈ സിനിമ അതിന്റെ പണി ചെയ്തുകൊണ്ടേയിരിക്കും ..ഒരു പുതിയ പുല്‍കൊടിയുടെ നാമ്പെങ്കിലും കിളിര്‍ക്കുന്നതും കാത്ത്...

1 comment:

  1. ഒരു നല്ല സംവിധായകൻ കൂടി...
    നല്ല എഴുത്ത്‌. അഭിവാദ്യങ്ങൾ..

    ReplyDelete