NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, February 28, 2009

സ്വത്വം

അവരറിയാതെ ഞാന്‍ ആ ശവത്തില്‍ നോക്കി
അതില്‍ മരിക്കാതെ കിടന്ന മനസ്സിനെ...ഒരു
പഴയ കടലാസില്‍ പൊതിഞ്ഞൂ...
തിരികെ പോരുമ്പോള്‍ അവരതു കണ്ടു
പൊതിയഴിച്ചവര്‍ കണ്ടത് കരിഞ്ഞൂണങ്ങീയ
നെല്പാടം മാത്രം...
പൊട്ടീച്ചിരിച്ചവര്‍ എനിക്കതു തിരികെ തന്നു
ആരും കാണാത്ത ഒരു അറയില്‍ എനിക്കത്
സൂക്ഷിക്കണമായിരുന്നു....
നാളേ എന്റെ മകനുമാത്രം ഞാന്‍ പറഞ്ഞൂകൊടൂക്കുന്ന
ആ നിലവറയില്‍.

4 comments:

  1. നല്ല ആശയം !
    ഇന്ന് വാളയാര്‍ ചെക്ക് പൊസ്റ്റടച്ചാല്‍ കേരളം പട്ടിണിയാകും, പണ്ട് ഒക്കെ വീട്ടില്‍ ആകേ ഉപ്പും ഉള്ളിയും കായം മല്ലി ഉലുവ ജിരകം കടുക് പരിപ്പ് ഇതോക്കെ വാങ്ങൂ,വീടുകളില്‍ ഒറ്റ പച്ചക്കറി വങ്ങില്ലാ തേങ്ങാ നെല്ല് പശു പാല്‍ ഒക്കെ കേരളത്തില്‍ ഉണ്ടായിരുന്ന കാലം ഇന്ന് ?
    എന്തിനും ഏതിനു സൂപ്പര്‍ മാര്‍ക്കെറ്റ് ഹൈപ്പര്‍ മര്‍കെറ്റ് സംസ്കാരം!!

    നാളെക്ക് “കരിഞ്ഞൂണങ്ങീയ നെല്പാടം പോലും ബാക്കിയുണ്ടാവില്ലാ.” മകനു കൊടുക്കാന്‍ സൂക്ഷിക്കാം പണ്ട് നമുക്ക് നെല്പാടം ഉണ്ടായിരുന്നു കൃഷി ചെയ്താല്‍ ഉണ്ണാന്‍ നെല്ല് കിട്ടിയിരുന്ന നെല്‍പാടം.
    ഇന്നിതാ ചിത്രം മാത്രം...

    ReplyDelete
  2. നല്ല കവിത

    ReplyDelete
  3. വളരെ കുറച്ചു വരികളില്‍
    പുഴ പോലെ നീണ്ട ഒരു മഹാസത്യം
    മനോഹരമായി ചിത്രീകരിച്ചത്‌
    നന്നയിരിക്കുന്നു.

    ReplyDelete