അയാളില്‍ ഞാന്‍ കണ്ട എന്റെ മുഖമായിരുന്നു പിന്നെ
ഇരുട്ടിന്റെ മറപറ്റി..ചെയ്തുകൂട്ടിയതൊക്കെയും
വരണ്ടുപോയ ഹൃദയം ഒരുനേരമെങ്കിലും തുടിക്കാനായിരുന്നു
ചിമ്മിണിവെട്ടത്തിന്‍ ഹോമകുണ്ടത്തില്‍ നിന്നും
ഉയിര്‍ത്തെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍
തെരുവിലോടയില്‍ ചെറു തോണികളായപ്പൊള്‍
തകര്‍ന്ന ഭാരങ്ങളുടെ..പട്ടികയിലുള്ളവര്‍
ഒന്നൊന്നായി ചിതയോടു ചേര്‍ന്നപ്പോള്‍..
അലറിവിളിച്ച കുഞ്ഞൂങ്ങള്‍ക്കു വിഷം കൊടൂക്കാന്‍
തോന്നാത്തതെറ്റിനു മരണം വിധികപ്പെട്ടവന്‍
പുഴുവരിച്ച പ്രതീക്ഷകള്‍ തോളില്‍ ഭാരമായപ്പോള്‍
കിടന്നുറങ്ങിയ അമ്പലനടയില്‍
പണീയെടുക്കാതെ തിന്നുന്നവന് ..കാണിക്കവഞ്ചി..
പ്രാര്‍ത്ഥിക്കാന്‍ ഒരു കല്പ്രതിമ.
തുടിക്കാന്‍ കൊതിച്ച ഹൃദയത്തിനു
കാണിക്കവഞ്ചി ജീവാമൃതായപ്പോള്‍
ഒരു രാത്രി ...ഏതോ ഒരമ്പല നടയില്‍
തല്ലുകൊണ്ട് മരിച്ചവന്റെ മൃദദേഹം കാണാന്‍
വിളിച്ച സുഹൃത്തിന്റെ ഞാന്‍ പിരാകി.
കാരണം ..
ഞാനും കാണീക്കവഞ്ചികള്‍ അന്വേഷിച്ചു കൊണ്ടിരുന്നു....
ആശയം കൊള്ളാം ...
ReplyDeleteവായിച്ചു വരുമ്പോള്‍ എന്തോ
മിസ്സിങ്ങ് എന്ന ഫീലിങ്ങ്.......
പണീയെടുക്കാതെ തിന്നുന്നവന് ..
കാണിക്കവഞ്ചി..
ഞാനും കാണീക്കവഞ്ചികള്‍
അന്വേഷിച്ചു കൊണ്ടിരുന്നു..!!!
പണീയെടുക്കാതെ തിന്നുന്നവന് ..കാണിക്കവഞ്ചി..
ReplyDeleteപ്രാര്‍ത്ഥിക്കാന്‍ ഒരു കല്പ്രതിമ
പണിയെടൂക്കാതെ ..തിന്നുന്നവന്‍ എന്നുദ്ദേശിച്ചത് അമ്പല വ്യവസായം നടത്തുന്നവരെയാണ്...
ഞാനും കാണീക്കവഞ്ചികള്‍
അന്വേഷിച്ചു കൊണ്ടിരുന്നു..!!!
ഈ വരികള്‍ ..കാണീക്ക വഞ്ചി മോഷ്ടിച്ച് പിടിക്കപ്പെട്ട് നാട്ടുകാര തല്ലിക്കൊന്ന ..യുവാവിനെപ്പോലെ ,..തൊഴിലില്ലാതെ പ്രാരാബ്ദക്കടലില്‍മുങ്ങിത്താഴുമ്പോള്‍..ഞാനും കാണിക്കവഞ്ചികള്‍ അന്ന്വേഷിക്കുന്നു എന്നു സാരം