മഞ്ജു വാര്യര്‍ മലയളം സല്ലാപത്തോടെ ഏറ്റുവാങ്ങിയ നടന വൈഭവത്തിന്റ്റെ അക്ഷയപാത്രം,
മലയാളത്തിന്റ്റെ വെള്ളിത്തിരയില്‍ കൊളുത്തിവച്ച ആ മഹാ നടന ദീപം ഇന്നെവിടെ എന്ന ഒരു ചിന്തയിലാണ് നാടകക്കാരന്‍.
സുന്തര്‍ദാസിന്റെ സല്ലാപത്തിലെ രാധ എന്ന പെണ്‍കുട്ടിയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാള സിനിമാചരിത്രത്തിന്റെ താളിയോലകളില്‍ എന്നെന്നും നിറഞ്ഞ് നില്‍ക്കുന്ന നേര്‍വാക്കുകളായി.
ഒരു നാടന്‍ പാട്ടു പോലെ ആസ്വദിക്കാവുന്ന ആ അഭിനയ ശൈലി ഒട്ടൊന്നുമല്ല കേരളത്തെ ചിന്തിപ്പിച്ചത്.
തുടര്‍ന്നങ്ങോട്ട് മലയാളിക്ക് മനസില്‍ സൂക്ഷിക്കാന്‍ അഭിനയ ഭാണ്ഡാരത്തിന്റെ ഭാണ്ഡക്കെട്ടെറിഞ്ഞു തരികയായിരുന്നു ഈ കണ്ണൂരുകാരി.
കമലിന്റെ ഈ പുഴയും കടന്ന്, സമ്മര്‍ ഇന്‍ ബദലഹേം, പ്രണയ വര്‍ണ്ണങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ഇരട്ടക്കുട്ടികളുടെ അച്ച്ചന്‍, ആറാം തംബുരാന്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ മാത്രം ഏറ്റുവാങ്ങി..മലയളത്തിന്റെ
പകരക്കാരികളില്ലാത്ത് ഒരു നായികാചക്രവര്‍ത്തിനിയാവുകയായിരുന്ന ശ്രീമതി മഞ്ജു വാര്യര്‍ ഇന്നെവിടെ..!!
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുയര്‍ന്ന ആ മഹാ അഭിനേത്രിയെ. മലയാളത്തിനു നഷ്ട്ടപ്പെട്ടതെങ്ങിനെ..?
അഭിനയ കലയുടെ ഗുണപാഠം പോലും അറിയാത്ത ഒരു മിമിക്രിക്കാരന്‍ പയ്യന്റെ അടുക്കളയിലേക്ക് വീണ്ടും കയറുംബോള്‍ കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയുടെ കാമ കണ്ണു കളിലൂടെ മലയാളിയുടെ മനസ്സുകളെ ഒന്നാകെ വശീകരിച്ച ആ പാവാടക്കാരിയുടെ തിരിച്ചു വരവ് ഇനി ഉണ്ടാവുമോ...?
ഒരു പക്ഷേ മലയാള സിനിമയില്‍ ദിലീപ് എന്ന മിമിക്രിക്കാരന്‍ പയ്യന്‍(നടന്‍ എന്നു വിശേഷിപ്പിക്കാന്‍ അഭിനയത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ നാടകക്കാരനു കഴിയില്ല.)അറിയപ്പെടുന്നത് മഞ്ജു വാര്യര്‍ എന്ന നടിയിലൂടെ ആയിരിക്കും എന്ന സത്യം മനസിലാക്കിക്കാണും.
മലയാള സിനിമയില്‍ പൂക്കാലം വിരിയിച്ച് കടന്നുപോയ ആ അഭിനേത്രിയുടെ തിരിച്ചു വരവിനു കാതോര്‍ത്ത് നാടകക്കാരന്‍...........
ഒരു പക്ഷേ മലയാള സിനിമയില്‍ ദിലീപ് എന്ന മിമിക്രിക്കാരന്‍ പയ്യന്‍(നടന്‍ എന്നു വിശേഷിപ്പിക്കാന്‍ അഭിനയത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ നാടകക്കാരനു കഴിയില്ല.)അറിയപ്പെടുന്നത് മഞ്ജു വാര്യര്‍ എന്ന നടിയിലൂടെ ആയിരിക്കും എന്ന സത്യം മനസിലാക്കിക്കാണും.
ReplyDeleteസ്വരം നന്നകുംബോൾ പാട്ട് നിർത്തുക എന്ന് കേട്ടിട്ടില്ലേ,
ReplyDeleteനന്നായി അഭിനയീക്കുന്ന സമയത്ത് സിനിമ നിറുത്തീ കുട്ടികളും കുടുംബിനിയുമായി കഴിയുന്നു.
മഞ്ജു വാര്യർ ഒരു നടി യും മറ്റു മലയാള സിനിമാ നടിമാർക്ക് മാതൃകയുമാണ്.
ഈ വേർഡ് ഫേരി ഒരിവാക്കിക്കൂടേ സുഹൃത്തേ.
ReplyDeleteAnonymous said...
ReplyDeleteഈ വേർഡ് ഫേരി ഒരിവാക്കിക്കൂടേ സുഹൃത്തേ.
പറഞ്ഞത് Anonyആണെeകിലും അതൊരു കാര്യമാണേ
ബുദ്ധിമുട്ടല്ലാതെ ഇതു കൊണ്ട് ഒരു പ്രയോജനവുമില്ല.