അതൊരു നിയോഗമായിരുന്നു. പയ്യന്നൂര് ഒരു നാടകം കളിക്കുന്നുണ്ടെന്നറിഞ്ഞു. നാടകമല്ലെ നാടകഭ്രാന്തനായ ഈ നാടകക്കാരന് അടങ്ങി നില്‍ക്കാന്‍ പറ്റുമോ...ഒട്ടോ പിടിച്ച് അന്നൂര്‍ രവിവര്‍മ്മ കലാനിലയത്തിലേക്ക് പോകുംബോള്‍ നാടകക്കാരന്റെ മ്നസ്സില്‍ പയ്യന്നൂര്‍ ശൈലിയില്‍ ഒരു നാടക മായിരുന്നു.നിറഞ്ഞ ജനക്കൂട്ടത്തിനു മുന്നില്‍ ഇരുന്ന് ചാലചിത്ര സംവിധായകന്‍ ലോഹിതദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ച സി വി ബാലക്രിഷ്ണന്റെ ആയുസ്സിന്റെ പുസ്ത്കം എന്ന നോവലിനെ ആധാരമാക്കി സുവീരന്‍ രംഘഭാഷ ഒരുക്കിയ ആ നാടകം കേവലം നാടക മായിരുന്നില്ല കേരളം എന്ന ഈ നാടു തന്നെ ആയിരുന്നു. വിറങ്ങലിക്കുന്ന തണുപ്പിന്റെ മരവിപ്പിനൊപ്പം സുവീരന്‍ എന്ന നാടകക്കാരന്റെ സ്രിഷ്ടി വൈഭവം കുറച്ചൊന്നുമല്ല ഈ നാടകക്കാരന്റെ മനസിനെ കുളിരണിയിച്ചത്..ഒരു വര്‍ഷത്തിനു ശേഷം നാടകക്കാരന്‍ ഇതെഴുതുംബൊഴും ആവേശത്തിന് തെല്ലും കുറവു വന്നിട്ടില്ല. “വല്യപ്പച്ചന്‍ റാഹേലിനെ എന്നതാ.. ചെയ്തെ” എന്ന യോഹന്നാന്റെ ചോദ്യങ്ങല്‍ ഇന്നും എന്റ്റെ ഉറക്കം കെടുത്താറുണ്ട്.
വല്യപ്പച്ചന്‍ മാരുടെ നാടായ കേരളത്തിന്റെ പിഞ്ജു റാഹേലുമാരെ കുറിച്ചോര്‍ത്ത് ഈ മറുനാട്ടിലെ ചുടുമണലുപോലെ നീറുകയാണ് ഈ നാടകക്കാര്‍നും.സി. വി ബാലക്രിഷ്ണന്‍ എന്ന മലയാളത്തിന്റെ പ്രിയ്യപ്പെട്ട നോവലിസ്റ്റിന്റെ കാഴ്ച്ചപ്പാടുകള്‍ പൌലോയിലൂടെയും ആനിയിലൂടെയും യോഹന്നാനിലൂടെയും ഒക്കെ നീങ്ങുംബോള്‍ തോമ എന്ന പിതാവിന്റെ മലയാളി മറന്നുപോയ പ്രതികരണത്തിന്റെ വികാര വിസ്പോടനങ്ങള്‍ നാടകത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. മൂല്യബോധത്തിന്റെ ശംഖൊലികാള്‍ എന്നേ നിലച്ചു പോയ ചീഞ്ഞുനാറിയ കേരളത്തിന്റെ ലൈഗീക സംസ്ക്കാരത്തിന്റ്റെ തുരുംബു കംബികളായ..വല്യപ്പച്ചന്മ്മാരുടെ പ്രായബേധങ്ങള്‍ നമുക്കിന്നൊരു പ്രശ്നമല്ലാതായി തീര്‍ന്നിരിക്കുന്നു. നേരം പുലരുംബോള്‍ ചായയോടൊപ്പം അച്ച്ചന്‍ മകളെ പീഡീപ്പിച്ച വാര്‍ത്തകള്‍ ആര്‍ത്തിയോടെ വാരി വിഴുങ്ങുന്ന മലയാളി എന്ന പകള്‍ മാന്യന്മ്മാരുടെ മുന്‍ബില്‍ “വല്യപ്പച്ചന്‍ റാഹേലിനെ എന്നതാ.. ചെയ്തെ” എന്ന ചോദ്യവുമായി യോഹന്നാന്മ്മാര്‍ കാത്തിരിക്കുന്നുണ്ടെന്നും ഒരു കൊച്ചു വല്യപ്പച്ചന്റെ ആകാംഷയാണതെന്നും മലയാളിയെ പഠിപ്പിക്കുകയാണു സി. വി ബാലക്രിഷ്ണനും സുവീരനും ആയുസ്സിന്റെ പുസ്തകത്തിലൂടെ ചെയ്തത്. റാഹേലിന്റെ അപ്പച്ചന്‍ തോമായെപ്പോലെ ഒട്ടനേകം തോമാമാരുള്ള ഈ കേരളത്തിന്റെ ചുവരില്‍ ഒരു മയാത്ത ചിത്രമായി ആയുസ്സിന്റെ പുസ്തകവും സി. വി ബാലക്രിഷ്ണനും നിലനില്‍ക്കട്ടെ എന്ന ശുഭപ്രതീക്ഷയാണ് നാടകക്കാരനുള്ളത്.
“വല്യപ്പച്ചന്‍ റാഹേലിനെ എന്നതാ.. ചെയ്തെ” എന്ന യോഹന്നാന്റെ ചോദ്യങ്ങല്‍ ഇന്നും എന്റ്റെ ഉറക്കം കെടുത്താറുണ്ട്.
ReplyDeleteആയുസ്സിന്റെ പുസ്തകത്തില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ഇവിടെ:
ReplyDeletehttp://dasthakhir.blogspot.com/2008/05/blog-post.html
ePathram NEWS on Friday, December 30th, 2011
ReplyDeleteഅബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘ആയുസ്സിന്‍റെ പുസ്തകം’ മികച്ച നാടകമായി തെരഞ്ഞെടുത്തു. http://epathram.com/gulfnews-2010/12/30/072058-winners-ksc-drama-fest-2011.html
മികച്ച സംവിധായകന്‍ : സുവീരന്‍ മികച്ച ബാലതാരം(ഐശ്വര്യാഗൌരി നാരായണന്‍), മികച്ച രംഗപടം (രാജീവ് മുളക്കുഴ),മികച്ച ദീപവിതാനം (ശ്രീനിവാസപ്രഭു) എന്നിങ്ങനെ 5 അവാര്‍ഡുകള്‍ നാടകസൌഹൃദം വാരിക്കൂട്ടി.