അതിരുകാണാത്ത മനസ്സോട് .
ഉണര്‍ന്നിരുന്ന് കോലായില്‍ കാലും നീട്ടി...
നാണമില്ലല്ലോ..ഇങ്ങനെ....
നാട്ടു വഴിയേ പോകുന്നവന്റെ
വേരായ വേരെല്ലാം തിരക്കാന്‍.
നിനക്കൊന്ന് ആ മുറ്റമടിച്ചാലെന്താ..?
നിനക്കൊന്ന് ആ വിളക്കില്‍ തിരി വെച്ചാലെന്താ..?
ആരിക്കാന് അവലിഡിക്കും അവനോന് തവിഡിടിക്കൂലാ...
അമ്മയ്ക്ക് ദീനം വന്നപ്പൊ വായനശാലയ്ക്കു
പെയിന്റടി.
മഴവന്നു വയ്ക്കോല്‍ നനഞ്ഞപ്പോള്‍
റോഡരികിലെ കാന കീറാന്‍ പോയി.
നീ നന്നാവില്ല.
കോലായില്‍ നിന്നും കാലുചുരുട്ടി
എഴുന്നേറ്റു.
തുറിച്ച കണ്ണുകളോടെ എന്നെ നോക്കി.
ആ കണ്ണു കളില്‍ രക്തം തിളക്കുന്നുണ്ടായിരുന്നു.
കഡിന ഹ്രിദയനായി അവന്‍ എന്നോടു പറഞ്ഞു.
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്.
അതിശയത്തോടെ....ഞാന്‍ അവനെ നോക്കി.!!!
പിന്നീട് ഞാന്‍ പൊട്ടിച്ചിരിച്ചു....
ഇക്കാലത്തും...ഇങ്ങനെയും..????
ഹഹഹ... കലക്കന്‍
ReplyDeleteനീ നന്നാവൂല്ല...
അഭിവാദ്യങ്ങള്‍...
ഇത് വളരെ നാള്‍ മുന്‍പുള്ള കഥയല്ലേ......ഇപ്പോള്‍ കാലം ഒരുപാട് മാറി...കമ്യൂണിസ്റ്റ്കാരനും
ReplyDeleteഇങ്ങയെല്ലാം വേണ്ടെന്നുവെക്കാം. പിന്നെ എങ്ങനെയെല്ലാമാകാം,ആ പഴയ നന്മകള്‍ നിലനിര്‍ത്തിക്കൊണ്ട്....
ReplyDeleteകിനാവന്‍......ഇത് പണ്ടെ എന്റെ അച്ച്ചനും അമ്മയും പറഞ്ഞതാ
ReplyDeleteമലയാളീ...ഇന്നും ഇങ്ങനെയൊക്കെയുണ്ട്..നാടകക്കാരന്റെപ്പോലെ
സമാന്തരന്‍ ആലോചിച്ചോളൂ..........
വന്നവര്‍ക്കെല്ലാം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.