NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, February 20, 2009

കൊച്ചി ഒന്നാം ഭാഗം രണ്ടാം ഭാഗം


മിഴി പാതിയടച്ച് ഒരു പകല്‍

ചുവന്നു കലങ്ങിയ കണ്ണൂകള്‍

നെടൂവീര്‍പ്പിന്റെ ശബ്ദങ്ങള്‍ നിലച്ച

പുഞ്ചപ്പാടങ്ങളില്‍ ചോപ്പുപുതപ്പിച്ച്

മരണമാഘോഷിക്കുന്നവര്‍

കണ്ണിലഞ്ജനം വാരിത്തേച്ച് ഒരു രാവ്

നുരപതയുന്ന മനസ്സമാധാ‍നത്തിനു വേണ്ടി

വിറളിപൂണ്ട...ഉന്തിയ കണ്ണുകള്‍ ക്യൂവില്‍

ഒടുവിലാ തെരുവോരത്തെ

വെളിച്ചമില്ലാത്ത ഓടയില്‍ മനസ്സമാധാ‍ത്തോടെ

കുരച്ചും തുപ്പിയും മൂക്കുചീറ്റിയും

ഉരുളുന്നചക്രങ്ങള്‍ക്കു വിടവുകാത്ത് ...പിന്നൊരു പകല്‍

ഒഴുക്കിനൊത്ത് ഒരുവിധം അക്കരെ...

കടലിന്റെ ശൃംഗാരത്തിനു മനസ്സ്തേടി..

ഉമ്മ കണ്ട് തളര്‍ന്ന വാകമര്‍ങ്ങള്‍ക്കിടയില്‍

നന്മതേടി...ഓരം പറ്റി.

അലറീവിളിക്കുന്ന വയറ്റില്‍ പിഴ്പ്പിന്റെ സന്തതികള്‍

സോപ് ചീപ് കണ്ണാടി .

കരി തീര്‍ത്ത് കര്‍ക്കിടകം വിരുന്നുപോയപ്പോള്‍

ഓടകള്‍...ഉമ്മറത്തെ ചെളിവെള്ളത്തില്‍

തോണിയിറക്കിക്കളീച്ചു...

യാത്രയ്ക്കായ് മുടക്കിയ ലക്ഷങ്ങല്‍ തോണികളായി ..

ഉടയോന്‍ കനിഞ്ഞ സുന്ദരിയെക്കാണാന്‍

കടല്‍ കടന്നു വന്ന മാരന്മ്മാരെ

ഇരുത്തിക്കടിപ്പിച്ചു മൂളിപ്പാട്ടാല്‍ ഉറക്കി

കോഴിയുടെ ഗര്‍ഭം...പൊരിച്ച്

തുടകള്‍ ....നുറുക്കി..ഒരു ട്യൂബു വെളിച്ചം

പിന്നിലിരുട്ടില്‍ ..പണത്തിന്റെ വഴിയേ

ഉടൂതുണി പോകുന്ന ഭാവശൂധകള്‍...വിളീകാത്ത്

ഇത് സത്യം....ഒന്നാം ഭാഗം

ഗാന്ധിത്തലകള്‍ കയറീയിറങ്ങുന്ന

മിന്നാമിന്നി വെളിച്ചക്കൂടുകള്‍

പുളകങ്ങളില്‍ പോക്കറ്റുകളില്‍

ലക്ഷങ്ങള്‍ ചുമ്മാ,,തുലക്കാന്‍ വന്നവര്‍

ഇരുളാന്‍ വിടാതെ. അവളെ ഉറക്കാതെ

ഇക്കൂട്ടര്‍ ..മറ്റൊരു സത്യം ഇതു രണ്ടാം ഭാഗം


സത്യങ്ങള്‍ കണ്ട് നാടകക്കാരനും.....







4 comments:

  1. വലിയ സത്യങ്ങള്‍ !!
    പകച്ചു നില്‍ക്കാനെ ആകുന്നുള്ളു
    ആശംസകള്‍

    http://maanikyam.blogspot.com/

    ReplyDelete
  2. സത്യങ്ങള്‍ കണ്ടു പകല്‍കിനാവനും !

    ReplyDelete
  3. ഹലോ നാടകക്കാരാ.......
    ഞാന്‍ നിങ്ങളുടെ ചില പോസ്റ്റുകളൊക്കെ വായിച്ചു. വളരെ ഉഷാര്‍.
    ഞാന്‍ ഭൂലോകത്ത് ആദ്യമാ.....
    എന്റെ ബ്ലോഗിന്റെ പേര് ''മലയാള സമിതി'' എന്നാണ്. ഇതിനൊരു തലക്കെട്ട്‌ ഡിസൈന്‍ ചെയ്തു തരുമോ?......
    ബ്ലോഗ്‌ സന്ദര്‍ശിച്ചു റീപ്ലേ അറിയിക്കണേ.....

    ReplyDelete