മരുഭൂമിയിലെ മണല്‍ കാറ്റിന്റെ ചൂളം വിളിയില്‍ ഒരു കുഞ്ഞുറക്കം ഉറക്കത്തിന്റെഅ അവസാന യാമത്തിലെവിടെയോ.. ഒരു ചെണ്ട കൊട്ട്...... ചിലംബിട്ട കാലുകളുടെ രൌദ്ര നടനം... അമ്മാമ്മയുടെ തുണിക്കെട്ടിലെ കഞ്ഞി മുക്കിയ വെള്ളമുണ്ട് തലയും വാലും വലിച്ചുടുത്ത് തലയില്‍ ഒരു വെള്ളത്തോര്‍ത്തും..... അച്ചാഛന്റെ കീശയിലെ നാണയ തുട്ടിനെ എന്റെ കീശയില്‍ കുടിയിരുത്തി.. ചെണ്ടയുടെ താളത്തിനൊത്ത്....ആവേശത്തോടെ കാവിലേക്ക്.. കത്തിയെരിയുന്ന മേലേരിയുടെ ഓരത്ത് സീറ്റൊരുക്കി മകരമഞ്ഞിന്റെ കുളിരിന് റ്റാറ്റ പറഞ്ഞു. ഉറയുന്ന തെയ്യത്തിനൊപ്പം വാളുയര്‍ത്തിയ വെളിച്ചപ്പാടും കൂടെ ഞാനും ഒടുവില്‍ മഞ്ഞള്‍പൂണ്ട വെള്ളമുണ്ടും ചന്തക്കാരന്റെ ആട്ടും....ഐസുകാരന്റെ തുപ്പും കൊണ്ട് വീട്ടിലേക്ക്............................
Wednesday, February 18, 2009
Subscribe to:
Post Comments (Atom)
ഒടുവില്‍ മഞ്ഞള്‍പൂണ്ട വെള്ളമുണ്ടും ചന്തക്കാരന്റെ ആട്ടും....ഐസുകാരന്റെ തുപ്പും കൊണ്ട് വീട്ടിലേക്ക്............................
ReplyDeleteഅമിതമായ പ്രതീക്ഷകളാണ് എപ്പോഴും നിരാശ സമ്മാനിക്കുന്നത്....
ReplyDelete