NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Monday, February 9, 2009

ബൂലോഗത്തിലെ മിമിക്രിക്കാര്‍


നാടകക്കാരന്‍...കുത്തിയിരുന്ന് ആലോചിച്ചു ...ഇവര്‍ക്കൊന്നും വേറെ പണിയില്ലേ.....ഇപ്പോ തെറ്റിദ്ദരിച്ചിരിക്കും അല്ലേ...ഉറപ്പ് എനിക്കറിയാം ഒന്നുമില്ലെങ്കിലും മലയാളീകളല്ലെ നമ്മള്‍...ഞാന്‍ കാര്യമായി അതിന്റെ അര്‍ത്ഥത്തില്‍ തന്നെ പറഞ്ഞതാ...എല്ലാദിവസവും, ഇവര്‍ എല്ലാവരുടെയും പോസ്റ്റ് ചിന്തയില്‍ കാണും....ഈ ക്രിമിനലുകള്‍ ആരെല്ലാമെന്നു അറിയെണ്ടെ..നമ്പര്‍.1 കൂതറ...നമ്പര്‍.2. കാപ്പിലാന്‍.നമ്പര്‍.3.വിദൂഷകന്‍.നമ്പര്‍.4 അരൂപി എന്നിങ്ങ്നെ തുടരുന്നു മിമിക്രിക്കാരുടെ നീണ്ട നിര..ഒരു ജോലിക്കും പോകാതെ...ബ്ലോഗമ്മാവന്റെ കൂടെ കുത്തിയിരുന്നു വായനോക്കി എവിടെയെങ്കിലും വല്ലവന്റെയും കളസം കീറൂന്നുണ്ടോഎന്നു നോക്കിയിരിക്കും..പെട്ടന്ന് കീറൂന്ന കളസം ആരെങ്കിലും അണിഞ്ഞിരുന്നാല്‍ അത് വലിച്ചു കീറി ആസ്വതിക്കും ....എന്തായാലും കൂതറയും ...കാപ്പിലാനും.....മോഹന്‍ ലാനിനേയും മമ്മൂട്ടിയെ യും അനുകരിക്കുന്ന ട്രൂപ്പിലെ പ്രധാന മിമിക്രിക്കാര്‍....അനിലന്‍ നന്നായി സ്കിറ്റു ചെയ്യും ...അരൂപി അപ്രധാന നടന്മ്മാരുടെ ശബ്ധം അനുകരിക്കും ...വിദൂഷകനെ ഏതായാലും ട്രൂപ്പ് മാനേജറായി നിയമിക്കാം.

പിന്നെ മൊട്ടത്തലയന് ഒരു ഡ്രൈവറുടെ ചാന്‍സ്സുണ്ട്....പകല്‍ക്കിനാവന്

ഖജാഞ്ചിയാക്കാം......കുഴപ്പമൊന്നും ഇല്ല നല്ല ഒരു ട്രൂപ്പാക്കിയാ‍ല്‍ ഉത്സവസീസണീല്‍ ഇവര്‍ക്ക് ഒരു പണീം ആയി മഴക്കാലത്ത് കുത്തിയിരുന്ന് കളസം കീറുകയും ചെയ്യാം ......വഴി മുട്ടുമ്പോള്‍ ഒരു കൊച്ചിന്‍ ഹനീഫയായി ഈ നാടകക്കാരനെയും കൂട്ടണം...കെട്ടോ........


ഇനി ഒരു യാഥാര്‍ത്ഥ്യം പറയട്ടെ...ഇവരൊക്കെ ഉള്ളതുകൊണ്ട് ബ്ലോഗാന്‍ ഒരു പ്രത്ര്യേക സുഖം ഉണ്ട്. തമാശകള്‍ പറഞ്ഞൂം പരസ്പരം കൊള്ളിവെക്കുമ്പോഴും ഇവര്‍ ചിന്താശേഷിയോടെ പ്രതികരിക്കുന്നുണ്ടെന്നു പറയാതിരിക്കുക വയ്യ............അതുകൊണ്ടുതന്നെ നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശ്ശിച്ചു കൊണ്ട്ടേ..ഇരിക്കുന്നു........

19 comments:

  1. ഇനി ഒരു യാഥാര്‍ത്ഥ്യം പറയട്ടെ...ഇവരൊക്കെ ഉള്ളതുകൊണ്ട് ബ്ലോഗാന്‍ ഒരു പ്രത്ര്യേക സുഖം ഉണ്ട്. തമാശകള്‍ പറഞ്ഞൂം പരസ്പരം കൊള്ളിവെക്കുമ്പോഴും ഇവര്‍ ചിന്താശേഷിയോടെ പ്രതികരിക്കുന്നുണ്ടെന്നു പറയാതിരിക്കുക വയ്യ............അതുകൊണ്ടുതന്നെ നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശ്ശിച്ചു കൊണ്ട്ടേ..ഇരിക്കുന്നു........

    ReplyDelete
  2. അനിയാ....ഈ ജനുവരിയിൽ ബ്ലോഗാൻ തുടങ്ങിയതല്ലേ ഉള്ളൂ. മറ്റുള്ളവർ എന്തു ചെയ്യുന്നു എന്ന മലയാളി സ്വഭാവം ഉപേക്ഷിച്ച് പൊതുജനത്തിന് (ഈ വിഷയം ബ്ലോഗിൽ ഉള്ളവർക്ക് മാത്രമേ മനസ്സിലാകൂ) മനസ്സിലാകുന്ന തരത്തിലുള്ള എന്തെങ്കിലും വിഷയം കണ്ടുപിടിച്ച് പോസ്റ്റാൻ നോക്ക്. വല്ല മജ്ഞു വാര്യരുടെ അടുക്കളക്കാര്യമോ മറ്റോ. വന്ന് കയറിയപ്പോഴേക്കും നിരൂപകനാകാനുള്ള ശ്രമമാണെങ്കിൽ ചിലപ്പോൾ അധികകാലം നിലനിന്നെന്ന് വരില്ല. അതിനൊന്നുമുള്ള പ്രായവും ലോകവിവരവും ആയിട്ടുമില്ല എന്ന് എഴുത്ത് കണ്ടാൽ മനസ്സിലാകുന്നുമുണ്ട്.

    ReplyDelete
  3. @Anony:
    തമാശ കളയൂ ചേട്ടാ...ഇവിടെ ഇങ്ങനെയുള്ള നിയമങ്ങളൊക്കെ ഉണ്ടെന്നു പറഞ്ഞു തന്നതിനു നന്ദി...പാവം പയ്യന്‍ എന്തെങ്കിലും എഴുതി ജീവിച്ചു പോട്ടെ..ദഹിക്കുന്നില്ലെങ്കില്‍ സനോണിയയി വന്നു പറ..(ഒരു ബ്ലൊഗര്‍ ID ഇല്ലാത്തതു കൊണ്ടാണു ഞാന്‍ അനോണിയായി വന്നതു)
    ക്രിഷ്ണകുമാര്‍

    ReplyDelete
  4. ആദ്യം തെറി പറഞ്ഞ അനോണിയുടെ നാലു തലമുറകളെ ഞാനും തെറി വിളിക്കുന്നു..@#$%%@#8**
    നട്ടേല്ലുള്ളവന്‍ ഇങ്ങനെയാണോ?

    --നാടകക്കാര നല്ല പോസ്റ്റ്

    ReplyDelete
  5. “ഇനി ഒരു യാഥാര്‍ത്ഥ്യം പറയട്ടെ...ഇവരൊക്കെ ഉള്ളതുകൊണ്ട് ബ്ലോഗാന്‍ ഒരു പ്രത്ര്യേക സുഖം ഉണ്ട്. തമാശകള്‍ പറഞ്ഞൂം പരസ്പരം കൊള്ളിവെക്കുമ്പോഴും ഇവര്‍ ചിന്താശേഷിയോടെ പ്രതികരിക്കുന്നുണ്ടെന്നു പറയാതിരിക്കുക വയ്യ............അതുകൊണ്ടുതന്നെ നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശ്ശിച്ചു കൊണ്ട്ടേ..ഇരിക്കുന്നു........“


    ഈ ഒടുക്കത്തെ പാരയിലാ എനിക്കു കൂടുതല്‍ കോമഡി തോന്നിയത്!
    അനിയാ...
    ഭാവീണ്ട് ഭാവീണ്ട് (ഇന്നച്ചന്‍ സ്റ്റൈല്‍)..:)

    ReplyDelete
  6. ബൂലോകത്തെ ചില പ്രമാണിമാര്‍ ഇങ്ങനെയാ. അവര്‍ 'പുശുക്കളെയും' 'ശിശുക്കളെയും' അനോണിയായി വന്നു തെറി വിളിക്കും. അവരെ വിട്ടേര്...

    പേജിന്‍റെ കെട്ടും മട്ടും കൊള്ളാം... ഞാന്‍ പിന്തുടരാന്‍ തീരുമാനിച്ചു.

    ReplyDelete
  7. ഹഹഹാ‍........അനൊണീക്കു പൊള്ളി....അല്ലേ...നല്ലോണം പൊള്ളീ....കുപ്പമില്ല നല്ല കോള്‍ഗേറ്റ് പേസ്റ്റെടുത്തൊന്നു പുരട്ടിക്കോ..പിന്നെ അനൊണിക്കു മനസ്സിലാകുന്ന ഭാഷ എന്റെ കൈയ്യില്‍ ഇല്ല ഞാന്‍ തിനു ഷക്കീലപ്പടങ്ങളുടെ ആരാധകനല്ല....സഞ്ജൂ. പ്രയാസി. ശ്രദ്ധേയന്‍....നന്ദിയുണ്ട്..
    ഏതായാലും അനോണികള്‍ ഉണ്ടാകട്ടേ...അവരല്ലേ ഈ നാടിന്റെ ..വഴിവിളക്കും വഴികാട്ടിയും.!!!!.

    ReplyDelete
  8. ഹെന്റമ്മോ കാശ് എന്നെ എല്പ്പിക്കണ കാര്യമാണോ പറഞ്ഞെ... അത് ഞാനേറ്റു...!!
    :D

    ReplyDelete
  9. പിന്നെ പറയാന്‍ മറന്നു, കൊള്ളാട്ടോ ഈ എഴുത്ത്...!!

    ReplyDelete
  10. ബ്ലോഗ് ആരുടയും കുത്തകയല്ല. ആര്‍ക്കും ഒരാളയും അവിടനിന്നും തുരത്താനും ആവില്ലാ. എഴുതാന്‍ കഴിവും അല്പം തന്റേടവും ഉണ്ടാവണം. പിന്നെ എങ്ങൂം പോയി കക്കുകയും മോഷ്ടിക്കയും ചെയ്യാനും പാടില്ല. ഇട്ട വട്ട സ്ഥലത്തുകിടന്നു കളിക്കുന്ന കുറേ കൂത്താടികള്‍ അല്ല മലയാളം ബ്ലോഗ്. ബ്ലോഗില്‍ പുലികളും പുള്ളിപുലികളും എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ വെറും എലികളാണ്. ഓലപാമ്പിനെ കാട്ടിപേടിപ്പിക്കുന്ന നപുംസകങ്ങളാണ് ഈ അനോണികള്‍. അപ്പോള്‍ കാണുന്നവനെ അച്ഛാ എന്നു വിളിച്ചുപഠിച്ച‌വര്‍.
    ധൈര്യമായ് മാന്യമായ പോസ്റ്റുകള്‍ മാന്യമായ വിമര്‍ശനവുമായ് ബ്ലോഗില്‍ സജീവമാകുക. ആശംസകള്‍.

    ReplyDelete
  11. ബിജു കൊട്ടില
    ചില വയസ്സന്‍ ശകുനികള്‍ മാത്രം മേയുന്ന കാടല്ല ബൂലോഗം.നിങ്ങളെപ്പോലെ കഴിവും ശേഷിയും ആര്‍ജ്ജവും ഉള്ള പുതു തലമുറകളാണ് ബ്ലോഗിന്റെ ഭാവി.ബ്ലോഗിനെ സ്വന്തം തറവാട്ടുമുതലായി കാണുന്ന കാരണവന്മാരുടെ ഹുങ്ക് തകര്‍ക്കുന്ന ഒരു പുതിയ തലമുറയുടെ വക്താവായി ആരുടെ മുമ്പിലും നട്ടെല്ല് വളയ്ക്കാതെ എഴുതുക.അനോണി ഓപ്ഷന്‍ തപ്പിനടക്കുന്ന ശികണ്ഡികള്‍ വരും.കാരണം ശീലമുള്ളത് മാത്രമെ അവര്‍ക്ക് ചെയ്യുവാനാവൂ. എഴുതുക.കൂടുതല്‍ നന്നായി എഴുതുക.എന്തെഴുതണം എന്ത് തീരുമാനിക്കുന്നത് സ്വയം ആണ്.അതിവിടെ കൂവിവിളിക്കുന്ന അനോണികള്‍ അല്ല തീരുമാനിക്കേണ്ടത്.
    കൂതറയില്‍ കൂടാന്‍ താത്പര്യം ഉള്ളപ്പോള്‍ വരിക.ഒരു കസേര താങ്കള്‍ക്ക് അവിടെ എന്നും ഉണ്ടാവും.

    ReplyDelete
  12. കൂതറേ ...
    ശവപെട്ടിയില്‍ എഴുതി വച്ചിരിക്കുന്ന വാക്യം വായിച്ചിട്ടുണ്ടോ?
    “ഇന്ന് ഞാ‍ന്‍ നാളെ നീ!” അതേ ഒള്ളു 2009 ആയപ്പോള്‍ കൂതറക്കും വയസ്സ് ഒന്നു കൂടി. പിറകോട്ട് ഒന്നു നോക്കിക്കേ യുവരക്തം തിളച്ചു വരുന്നുണ്ട്...ഒരു ജന്മത്തിന്റെ അനുഭവം ജീവിച്ചാലെ കിട്ടു
    വീണ്ടും ഞാന്‍ പറയുന്നു...
    “ Give respect & take respect”

    നിര്‍ഭാഗ്യവശാല്‍ “നാടകക്കാരന്റെ”ബ്ലോഗില്‍ ആദ്യം വായിച്ചത് ഈ പോസ്റ്റ് ആണു..കമന്റ് എഴുതാതെ ഞാന്‍ പിന്നോട്ട് പോയി ഇപ്പൊള്‍ തോന്നുന്നു അതെത്ര നന്നായീന്ന് .. താങ്കളുടെ എല്ലാ പോസ്റ്റുകളും വായിച്ചു .. ഒന്നിനൊന്ന് വിത്യസ്തമായവ,എഴുത്തും ശൈലിയും ന്നന്നായി ...
    ബൂലോകത്തെ മുന്‍ നിരയിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  13. ഒരു ഫീകര സംശയം.

    ജനുവരിക്കു ശേഷം അരൂപി ഒറ്റ പോസ്റ്റുപോലും ഇട്ടിട്ടില്ല എന്നാണ് എന്റെ ധാരണ.
    ഈ പ്രൊഫൈല്‍ ജനുവരിയില്‍ തുടങ്ങിയത്.
    അതിനുശേഷം ഒറ്റ പോസ്റ്റു പോലും അരൂപി വക ചിന്തയില്‍ വന്നിട്ടില്ലാത്ത സ്ഥിതികക്ക് ഈ ബ്ലോഗ്ഗര്‍ക്ക് അരൂപിയെ നേരത്തെ പരിചയം ഉണ്ടല്ലെ?

    ഇതൊരു സനോണിയായ അനോണിയാണോ?

    ഏതായാലും ഇതൊരു പുതുബ്ലോഗ്ഗര്‍ അല്ല എന്ന് തീര്‍ച്ച.
    എങ്കിലും ആശംസകള്‍ ഇരിക്കട്ടെ.

    ReplyDelete
  14. ഈ പുതുമക്കാരന് നല്‍കിയ പ്രോത്സാഹനത്തിനു നന്ദി...ഈ പോസ്റ്റിടുമ്പോള്‍ ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല...ഏതായാലും നിങ്ങളെയൊക്കെ നേരില്‍ കാണാന്‍ പറ്റിയില്ലേ....അനോണീയോട് മറ്റൊരു കാര്യം ഇനിയും വിമര്‍ശ്ശനങ്ങള്‍ പ്രതീക്ഷിക്കുന്നു...നാടകക്കാരന്‍ ...നാടകക്കാരനായതിനു പിന്നില്‍ വിമര്‍ശ്ശനങ്ങള്‍ മാത്രമാണ്...എന്റെ പോരായ്മകള്‍ തിരുത്താന്‍ നിങ്ങളെപ്പോലുള്ള മഹാന്മ്മാരുടെ ഉപദേശങ്ങള്‍ അത്യാവശ്യമാണ് ....
    പിന്നെ എഴുത്തിലുള്ള നിലവാരത്തകര്‍ച്ച...അത് ഞാന്‍ തിരിച്ചറിഞ്ഞ ഒരു പോരായ്മ്മയാണ്...വായന എനിക്കു തീരെ ഇഷ്ടമല്ലാത്ത ഒരു കാര്യം ആണ് ഞാ‍ന്‍ ഇന്നെ വരെ വായിച്ചത് ഏതാണ്ട് 10 നോവലും 20 ചെറു കഥയും മാത്രം ...ഇതിന്റെ പോരായ്മ്മ എഴുതുമ്പോളും ഞാന്‍ അനുഭവിക്കാറുണ്ട്....പിന്നെ പകല്‍ കിനാവന്‍ , പ്രശാന്ത് , മാണിക്യം നന്ദി ..പേരില്‍ മാത്രം കൂതറയാണെങ്കിലും ആ നല്ല മനസ്സിനു നന്ദി....അനിലിനോട് ....ഞാന്‍ ഒരു പുതിയ ബ്ലോഗര്‍ തന്നെയാണ് ...എന്റെ സുഹ്രുത്ത് മുള്ളൂക്കാരനാണ് എന്നില്‍ ബ്ലോഗ് എന്ന മഹാ സാഗരത്തെക്കുറീച്ച് അരുളപ്പാടൂണ്ടാക്കിയത് പിന്നെ പൊസ്റ്റിങ്ങും മറ്റും ഒക്കെ ഒരു പാട് പണീയാണേന്നു കണ്ട് ഒഴിവാക്കി
    കുറേക്കൂടി അറിഞ്ഞപ്പോള്‍ സജീവമാ‍കാന്‍ തീരുമാനിച്ചു...പിന്നെ സമയം തീരെ കുറവാണെങ്കിലും ഞാന്‍ ഇതിനു സമയം കണ്ടെത്താറുണ്ട്..അരൂപിയെ ഞാന്‍ ഒന്നു രണ്ട് കമെന്റുകള്‍ വായിച്ചു എന്നല്ലാതെ കൂടുതലൊന്നും അറിയില്ല..

    ReplyDelete
  15. എല്ലാദിവസവും, ഇവര്‍ എല്ലാവരുടെയും പോസ്റ്റ് ചിന്തയില്‍ കാണും.... ഈ ക്രിമിനലുകള്‍ ആരെല്ലാമെന്നു അറിയെണ്ടെ..നമ്പര്‍.1 കൂതറ...നമ്പര്‍.2. കാപ്പിലാന്‍.നമ്പര്‍.3.വിദൂഷകന്‍.നമ്പര്‍.4 അരൂപി

    ഈ വാചകം പിന്നെന്തിനാണ് നാടകക്കാരാ?

    അതു കണ്ട് ചോദിച്ചതാണ്.

    ലോഗ്ഗിന്‍ ചെയ്യാതെയാണോ മറുപടി കമന്റ് ഇട്ടത്?

    ReplyDelete
  16. ക്ഷമിക്കണം അനിലാ......തീര്‍ച്ചയായും അരൂപിയുടെ ബ്ലൊഗില്‍ മാത്രം ഞാന്‍ കേറീയില്ല....സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കമെന്റ് മാത്രമാണ് ഞാന്‍ വായിച്ചത് അതിലെ സരസത കണ്ടു കൊണ്ട് മാത്രമായാണ് ആ പോസ്റ്റില്‍ പേര് ഉള്‍പ്പെടുത്തിത്..തെറ്റു ചൂണ്ടിക്കാണിച്ചതില്‍ നന്ദിയുണ്ട്....ഇത്തരത്തിലുള്ള തെറ്റുകള്‍ മാത്രമല്ല എനിക്കാവശ്യം എന്റെ പോസ്റ്റുകള്‍ മുഴുവന്‍ വായിക്കൂ,,, കാര്യമായ വിമര്‍ശ്ശനങ്ങളും തെറ്റുകളും ചൂണ്ടിക്കാണീക്കൂ‍.....

    ReplyDelete