NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Monday, March 2, 2009

പ്രവാസികളിലെ അല്പന്മാര്‍


അര്‍ത്ഥമില്ലാത്ത അല്പ ജീവിതങ്ങളുടെ..പിത്തലാട്ടങ്ങള്‍ക്കു നടൂവില്‍ ...അനര്‍ത്ഥങ്ങള്‍ മാ‍ത്രം കണ്ടൂകൊണ്ട് ..ജീവിക്കുന്നവരാണ് നമ്മള്‍...മാറീയ കമ്പോള സാമ്പത്തിക സംസ്ക്കാരത്തിന്റെ ജരാനരകള്‍ ബാധിച്ച് ...നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തിന്നണം, തൂറണം, ഉറങ്ങണം. ഈ സങ്കുചിതമനോഭാവം മനസ്സില്‍ സന്നിവേശീപ്പിച്ച് നടക്കുന്നവര്‍...ഇതിനു വേണ്ടി (തിന്നണം, തൂറണം, ഉറങ്ങണം)..ജീവിതം എന്നതിനു..പണം എന്ന ഒറ്റ അര്‍ത്ഥം മാത്രം നിഘണ്ടുവില്‍ എഴുതിചേര്‍ത്തവര്‍..കേരളത്തിന്റെ ശാപമാണ് ഇത്തരം ആത്മാക്കള്‍. ആത്മാക്കള്‍ എന്നേ നാടകക്കാരന്‍ വിളിക്കൂ.. ഇവരുടെ ഉള്ളില്‍ ഉള്ളത് ജീവനു വേണ്ടി തുടിക്കുന്ന രക്തമല്ല. മറിച്ച് ജീവിതത്തിനപ്പുറത്ത് ..ആര്‍ത്തിയുടെ, സ്റ്റാറ്റസ്സിന്റെ കൃത്രീമ വാള്‍വുകളില്‍ ചീറ്റിയടിക്കുന്ന നിറമില്ലാത്ത പച്ചവെള്ളമാണ് . സുഖലോലുപതയുടെ ചിറകുകളില്‍ ,,,മുട്ടിയിരുന്ന് ..ചൂടും ചൂരും അനുഭവിച്ച് ഇന്നാട്ടുകാരന്‍ തന്നെ ആണോ എന്ന് ആളുകള്‍ ചോദിച്ചു പോകുന്ന ഇത്തരക്കാര്‍ ആത്മാക്കള്‍ എന്നല്ലാതെ ‍ പിന്നെ എന്തു പേരില്‍ വിളീക്കും.

വിടു വായത്തവും പൊങ്ങച്ചവും ...കൂടെപ്പിറപ്പുകളാക്കിയവര്‍

പണം കോരാന്‍ ഗള്‍ഫെന്ന മറൂനാട്ടീലേക്കു പറന്ന് ഉള്ള കക്കൂസും ചെളീക്കുണ്ടൂം തോണ്ടി ഇവിടെ വന്ന് ..അധ്വാനത്തിന്റെ മന്ദനം കടഞ്ഞ അമൃത കുംഭം ...ആഡംബരം എന്ന മോഹിനിയുടെ ചതിയിലേക്കു വലിച്ചെറീയുന്ന .ചപല .വര്‍ഗ്ഗം...ലജ്ജതോന്നുന്നു ....ഇതു പറഞ്ഞ് പ്രവാസി സമൂഹത്തിന്റെ .കാല്‍കീഴില്‍ ഇക്കിളിയാക്കാനൊന്നും ഞാനില്ല ഞാന്‍ ഈ പറയുന്നത് ..ഒരു കൂട്ടം പ്രവാ‍സികള്‍ ഇന്ന് ..നിലമറക്കുന്നവരാണ്...ഒരു നേരത്തെ വിശപ്പടക്കാന്‍ ...അയലത്തു തെണ്ടിയ നാളുകള്‍ മറന്ന് ..കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യങ്ങള്‍ .ഒരു പട്ടുചരടിലെന്നപോലെ കോര്‍ത്ത്.. മൊബൈല്‍ കടകളീലും..ഇലക്ട്രിക്കല്‍ ഷോപ്പുകളിലും വലിച്ചിഴ്ക്കുന്നവര്‍...ഒടൂ വില്‍ കുന്നു കൂടിയ ബാങ്ക് ലോണുകള്‍ക്കു മുന്നില്‍ ഒരു ചെറീയ കയറീല്‍ അഭയം പ്രാപിക്കുന്നവര്‍...മലയാളി മാറ്റിയെടുത്ത ഇനി ഒരിക്കിലും മായാത്ത ശീലങ്ങള്‍.


മേല്‍ പറഞ്ഞവര്‍ക്ക് പിരിവ് ,ചികിത്സാ സഹായ ഫണ്ട്,രാഷട്രീയക്കാര്‍ ഇവരെല്ലാം അലര്‍ജ്ജിയാണ് ...നാലു പിരിവുകാരെ വീട്ടിന്റെ ഉമ്മറത്തു നിന്നു ആട്ടീയില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം പോക്കും...വൈകുന്നേരങ്ങളീല്‍ ബെല്‍റ്റ് ഘടിപ്പിച്ച ടോറ്ച്ചും മാറില്‍ തൂക്കി അത്തറും പൂശി കവല വഴി നടക്കാതിരുന്നാല്‍ ഇവര്‍ക്ക് അവസ്മാരമിളകും..ഒരു കല്ല്യാണം വന്നു കഴിഞ്ഞാല്‍ അതിന്റെ അടുപ്പു കല്ല് കൂട്ടുന്നത് മുതല്‍...പന്തല്‍ അഴിക്കുന്നതിനു വരെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഇവര്‍ ..ഒറ്റ ആഴ്ച്കക്കുള്ളില്‍ തട്ടിപ്പോയേക്കും എന്നു വരെ തോന്നിപ്പോകും.മതിമറന്ന മലയാളികളാണ് ഇതെല്ലാം .വല്ല അമ്പലകമ്മറ്റി പ്രസിഡന്റോ..മറ്റൊ ആക്കിയാല്‍ ഇവര്‍ക്ക് പാല്‍ പായസവും ഉപ്പേരിയും തന്നെ.


എവിടെനിന്നോ വീണു കിട്ടിയ മുറി ഇംഗ്ലീഷും എടൂത്ത് പോക്കറ്റില്‍ വച്ച ഇരു തോളിലും ഇഷ്ടികയും വെച്ച് ആടിമാസത്തിലെ വേടനെപ്പോലെ സകല വീടും കയറി ഇറങ്ങി..ഗള്‍ഫെന്ന മഹാരാജ്യത്തെക്കുറീച്ച്...വീട്ടിലെ പൂച്ചയോടു പോലും വീമ്പിളക്കുന്ന ഇത്തരക്കാര്‍ക്ക് .കോഴിയെ കണ്ടാല്‍ “ അച്ച്ഛാ ഇതേതാ പക്ഷി” എന്നും ...ഈ കക്ഷി ജനിക്കുന്നതിനു നാലു തലമുറമുന്‍പേ പണിത പാലം നോക്കി ..ഓ..കുപ്പം പുഴ്യ്ക്കു പുതിയ പാലമൊക്കെ വന്നു അല്ലേ എന്നു ചോദിക്കുന്ന....ഷണ്ഡന്മ്മാര്‍. ഇവര്‍ മറക്കുന്നത് ഒരു സമൂഹത്തിനെയാണ് ...സ്നേഹിക്കുന്നത് പണത്തേയും (ഏതോ ഒരു ആക്രാന്തിക്കൂ തോന്നിയ വിഡ്ഡ്ത്തം പണം )നമുക്കു മുന്നില്‍ പണം മാത്രമല്ല അതിനപ്പുറത്ത് സമൂഹത്തോടുള്ള ഒരു പൌരന്‍ എന്ന നിലയിലുള്ള കടമ നാം മറന്നു പോകുന്നു..ആറ് മൊബൈലുകള്‍ ഒന്നിച്ചു തൂക്കിയാല്‍ ...ജീവിതം വഴിമുട്ടിയ നിരവധിപ്പേരുടെ എരിവയറില്‍ ഒരു പിടി വറ്റ് ഇട്ടുകൊടൂത്താല്‍ കിട്ടുന്ന സുഖത്തിന്റെ അത്രയോളം വരില്ല.നിരര്‍ത്ഥകമായ ഇത്തരം ജീവിതങ്ങള്‍ക്കു പിന്നാമ്പുറത്ത് പൊള്ളയായ ഈ മോഡിക്കു പുറമെ..പലപ്പോഴും ഉയരുന്നത് കഷ്ടപ്പാടിന്റെയും ബാങ്ക് ലോണുകളുടെയും കഥയാണ് ..ഏതോ ഒരു ബ്ലോഗര്‍ എഴുതിയ പോലെ..(പേര് ഓര്‍ക്കുന്നില്ല ക്ഷമിക്കണം )

നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ മകന് വിലക്കൂടിയ മൊബൈല്‍ വാങ്ങാന്‍ തികയാതെ വന്ന പണം സ്വരൂപിക്കാന്‍ ഒരു മാസം കൂടി കഴിഞ്ഞ് നാട്ടില്‍ പോകാം എന്ന തീരുമാനത്തിലേക്ക് എത്തുന്ന ഒരു പിതാവ് ..അയാളേ അതിലേക്കു നയിക്കുന്ന മലയാളിയുടെ പുത്തന്‍ സാമ്പത്തികശാസ്ത്രം.ഗള്‍ഫിന്റെ പുറമോഡീയെ ചൂഷണം ചെയ്യുന്ന മക്കള്‍...അച്ച്ഛന്റെ വരവറീയാതെ..ബൈക്കും വാടകയ്ക്കെടുത്ത് പെണ്‍പിള്ളേരുടെ മുന്‍പില്‍ ചെത്തി വിലകൂടിയ മിനിമം മൂന്ന് മൊബൈള്‍ ഫോണും കൊണ്ടു നടക്കുന്ന ഈ പുതു തലമുറയും നാശത്തിന്റെ വഴിയിലേക്കാണ് സമൂഹത്തെ നയീക്കുന്നത്. ഇതിനു കാരണക്കാര്‍ മറ്റാരും അല്ല തന്റെ മടിശ്ശീലയുടെ വലിപ്പം മക്കളെയോ ബന്ദുക്കളേയോ നാട്ടുകാരെയോ അറിയിക്കാന്‍ മടിക്കുന്ന ഈ അല്പത്തരം,,,ഇതാണ് ഭൂരിപക്ഷം പ്രവാസി മലയാളിയും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം..ഒരു ഗള്‍ഫ് കാരന്‍ എന്നാല്‍ ഈ നാടോട് ഒരു ബാധ്യതകളും ഇല്ലാതെ ..തന്റെ കുടുംമ്പം മാത്രം നോക്കി ജനങ്ങള്‍ക്കുമുന്നില്‍ താനെന്തൊക്കെയോ ആ‍ണ് എന്ന ചിന്തയില്‍ ഒന്നു രണ്ടൂ മാസക്കാലം നടക്കുക ഇതൊക്കെയാണ് പല പ്രവാസികളും ധരിച്ചു വച്ചിരിക്കുന്നത്..എന്നാല്‍ ഇതില്‍ ഒരുവിഭാഗം ...കരമ്മണോത്സുകരായി ..നാട് എന്ന നൊസ്റ്റാള്‍ജിക്ക് ചിന്തയില്‍ ബോധത്തില്‍ ..നാടിന്റെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് ..ഒരു നാട്ടൂകാരനായി ജീവിക്കുന്നവരും ഉണ്ട്...ഇവരെ പോലുള്ളവരാണ് കേരളത്തിന്റെ സമ്പത്ത്..ഇവരാണ് യഥാര്‍ത്ഥ മലയാളികള്‍. ചോര ഞരമ്പുകളീല്‍ തിളക്കുന്നവര്‍.അവരിലാണ് ഈ കേരളത്തിന്റെ വികസന പ്രതീക്ഷകളും.. നമുക്കു മുന്നില്‍ വരാനിരിക്കുന്ന വലിയൊരു കാ‍ലമുണ്ട്...ഇന്ന് കണ്ട തിനവയലുകള്‍ ആക്രാന്തത്തോടെ തിന്നു മുടീച്ച ഒടുവില്‍ കര്‍ക്കിടക്കം വന്ന് കരിവരക്കുമ്പോള്‍..ഈ പുളുകളും ,,ഗമയും , ഗെറ്റപ്പും , സ്റ്റൈലും. ഒന്നും വായിലുരുള തരില്ല ...ഇതെല്ലാം പറയ്ന്നത് പണ്ട് മലയാളിയുടെ ചോറ് എന്നു പറ്ഞ്ഞിരുന്നത്..നെല്ലും അവലും പഴവും ഒക്കെ ആയിരുന്നു,,,,ഏക്കറൂ കണക്കിനു പാടങ്ങള്‍ വയല്‍ പട്ടിന്റെ താളത്തില്‍ കൊയ്തെടുത്തതിന്റെ മുഴക്കം അലയടിക്കുന്ന നമ്മുടെ പാടങ്ങളീല്‍ ഇപ്പോള്‍ റിംഗ് ടോണുകള്‍ പ്രചുര പ്രവാഹമായ് ...ഒഴുകുകയാണ് മൊബൈല്‍ ടവറുകളും ...കാശിട്ടു കാശുവാരുന്ന റിയല്‍ എസ്റ്റേറ്റ് ,മുതലാളിമാരുടെ ഹിറ്റ്ലറിസവും.....ഇല്ലാം തളര്‍ത്തിയ ഒരു ജനത ഇന്നും തെരുവോരത്താണ് ..ഇവരുടെ പ്രതീക്ഷകളായി അവശേഷിക്കുന്ന നെല്‍ വയലുകളില്‍ കുട്ടനാടിന്റെ കീര്‍ത്തി പരക്കണമെങ്കില്‍ ..കേരളത്തിന്റെ സാ‍മ്പത്തിക ശ്രോതസ്സായ ഈ അല്പന്മാരായ മലയാളീകള്‍ ...വിനിയോഗത്തിന്റെ പുത്തന്‍ സാമ്പത്തിക ശാസ്ത്രം കണ്ടെത്തേണ്ടിയിരിക്കുന്നു.
അല്പന്മാരെ പോലെ തന്നെ വിഷ ജന്തുക്കളാണ് അരാഷ്ട്രീയ വാദികളും...ഒരു പണിയും ഇല്ലാതെ ..ഏതെങ്കിലും ചാ‍യക്കടയുടെ ബെഞ്ചില്‍ ഇരുന്ന് ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ കൂട്ടു പിടിച്ച് ..നാലു രാഷ്ട്രീ‍യ നേതാക്കളെ നാലാള്‍ കേള്‍ക്കെ ഉച്ചത്തില്‍ ചീത്തപറഞ്ഞാ‍ല്‍ തനിക്കപ്പുറത്ത് ..ഉയര്‍ന്നു നില്‍ക്കുന്ന സഹ്യപര്‍വ്വതം പോലും തനിക്കു താഴെയാണേന്ന ബോധത്തിനെ ഏലസ്സാക്കി അരയില്‍ കെട്ടിയവര്‍.ഇവരെയൊക്കെ അംഗീകരിക്കാനും ന്യായവാദങ്ങള്‍ ഇറക്കാനും ചില ഈനാമ്പേച്ചികളും കൂടെയുണ്ടാവും .ഈ പ്രവണത നമ്മുടെ പുരയ്ക്കുനേരെ ചാഞ്ഞ കൊമ്പാണ് ..അരാഷ്ട്രീയ വാദികള്‍ക്കു പുറമെ ..എന്തു ചെയ്താലും അതിന് എന്തെങ്കിലും കുറവു കണ്ടെത്തി അതിന്റെ അനാട്ടമി ചികഞ്ഞൂ ആവശ്യമില്ലാത്ത കുറെ ചണ്ടി പണ്ടാരങ്ങളെയേടൂത്ത് ഹൃദയവും വൃക്കയും മിഡൂല ഒബ്ലോംകെറ്റ വരെ ആക്കുന്ന രാഷ്ട്രീയക്കാരും കേരളത്തിന്റെ ..മുകളില്‍ മുടീനാരില്‍ കെട്ടിയിട്ട വാളുകള്‍ ആണ് ..


ഉദാഹരണത്തിനു മറ്റെവിടെയും പോണ്ട...പേരുനിലനിര്‍ത്താന്‍ തന്റെ മണ്ടലത്തില്‍ പൊടിക്ക് കുറച്ച് വികസനം നടത്തി അതിന്റെ മുക്കാല്‍ഭാഗവും തന്റെയും മകന്റെയും വികസനമാക്കി മാറ്റി...ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 2 രൂപാ നിരക്കില്‍ അരി കൊടുക്കും എന്ന് തോമസ്സ് ഐസക്കിന്റെ പ്രഖ്യാപനത്തിന് .ഒരു രൂപയ്ക്ക് അരികൊടുക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത് എന്നു പറഞ്ഞ മാണിയെപോലുള്ള അനേകം ചെറ്റകള്‍..ഇന്നും കേരളത്തിന്റെ ശാപമാണ്. ഇത്തരം പുറം പൂച്ചുകളേയും പൊള്ളത്തരങ്ങളെയും തിരിച്ചറീയാനുള്ള വിവേകം കാണിക്കാതെ മാധ്യമം എന്ന പേക്കോലങ്ങളും മേല്‍ പറഞ്ഞ നേതാ‍ക്കള്‍ക്ക് ഒരു മുളം മുന്നില്‍ പായവിരിച്ചിരിക്കുകയാണ്....ഇവരുടെയെല്ലാം ചെയ്തികള്‍ അനുഭവിക്കേണ്ടൂന്നത് നാളെ പിറക്കാനിരിക്കും തലമുറകളാണ് എന്ന ചിന്തയില്‍..നാടകക്കാരന്റെ മനസ്സു നീറുന്നു.


17 comments:

  1. ചില സത്യങ്ങള്‍...എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെട്ടു എന്ന് വരില്ല....എന്നാലും ഇതൊക്കെ ഇവിടെ പങ്കുവയ്ക്കാനുള്ള നല്ല മനസ്സിന് നന്ദി...

    ReplyDelete
  2. ഇത്തിരി കടുത്തു പോയി..
    എങ്കിലും നല്ല പോസ്റ്റ്.. ആശംസകള്‍...

    ReplyDelete
  3. ഇന്ന് കണ്ട തിനവയലുകള്‍ ആക്രാന്തത്തോടെ തിന്നു മുടീച്ച ഒടുവില്‍ കര്‍ക്കിടക്കം വന്ന് കരിവരക്കുമ്പോള്‍..ഈ പുളുകളും ,,ഗമയും , ഗെറ്റപ്പും , സ്റ്റൈലും. ഒന്നും വായിലുരുള തരില്ല ...ഏക്കറൂ കണക്കിനു പാടങ്ങള്‍ വയല്‍ പട്ടിന്റെ താളത്തില്‍ കൊയ്തെടുത്തതിന്റെ മുഴക്കം അലയടിക്കുന്ന നമ്മുടെ പാടങ്ങളീല്‍ ഇപ്പോള്‍ റിംഗ് ടോണുകള്‍ പ്രചുര പ്രവാഹമായ് ....
    ചില സത്യങ്ങള്‍..നന്നായിട്ടുണ്ട്‌ എഴുത്ത്‌

    ReplyDelete
  4. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 2 രൂപാ നിരക്കില്‍ അരി കൊടുക്കും എന്ന് തോമസ്സ് ഐസക്കിന്റെ പ്രഖ്യാപനത്തിന് .ഒരു രൂപയ്ക്ക് അരികൊടുക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത് എന്നു പറഞ്ഞ മാണിയെപോലുള്ള അനേകം ചെറ്റകള്‍..

    ReplyDelete
  5. കുറേ സത്യങ്ങൾ (അപ്രിയമെങ്കിലും)

    ReplyDelete
  6. നാടകക്കാരാ, താങ്കളുടെ ലേഖനത്തില്‍ "പ്രവാസി" എന്നു പ്രയോഗിച്ച ഇടങ്ങളിലെല്ലാം "മലയാളി" എന്നു മാറ്റി വായിക്കുകയാകും അഭികാമ്യം. ബെല്‍റ്റില്‍ ഞാത്തിയ ടോര്‍ച്ചും അത്തറുമൊക്കെ പഴയ ബിംബങ്ങളല്ലെ സുഹൃത്തേ. ലേബര്‍ ക്യാമ്പ് എന്ന ചാളകളില്‍ കൂടെക്കിടന്ന തമിഴന്റെയും തെലുങ്കന്റെയും പാക്കിസ്ഥാനിയുടെയും കണ്ണീരും വിയര്‍പ്പും അഴുക്കും കലര്‍ന്ന ദുര്‍ഗന്ധവും പിന്നെ താങ്കള്‍ തന്നെ പറഞ്ഞ പോലെ "ഉള്ള കക്കൂസും ചെളിക്കുണ്ടും തോണ്ടി"യ മാലിന്യവും ദേഹത്തു പേറി ജീവിക്കുന്നവന് ‍മൂന്നും നാലും കൊല്ലം കൂടി നാട്ടില്‍ വരുമ്പോള്‍ കുളിച്ചിട്ടും കുളിച്ചിട്ടും തൃപ്തി വരാതെ അല്പം അത്തറു കൂടുതല്‍ പൂശുന്നുണ്ടാകും. ആ പാവങ്ങളെ വെറുതെ വിട്ടേക്കു മാഷേ. ദുരിതങ്ങളുടെ കാണാക്കയം കണ്ടു പരിചയിച്ച അവനൊന്നും അത്ര എളുപ്പത്തില്‍ തൂങ്ങാന്‍ കയറെടുക്കില്ല. താങ്കള്‍ പറഞ്ഞ അരാഷ്ട്രീയവാദം സ്വര്‍ഗ്ഗത്തിലേക്കുള്ള ഏണിപ്പടിയാണെന്ന് അട്ടഹസിക്കുകയും അച്ചു നിരത്തുകയും ചെയ്യുന്ന ചില തമ്പുരാക്കന്‍‌മാര്‍ നാട്ടിലുണ്ട്. പ്രവാസികള്‍ക്കായി എഴുതിയുണ്ടാക്കിയ പുലഭ്യങ്ങളുടെ ഒരു കോപ്പി അവര്‍ക്കും കൂടി അയച്ചു കൊടുക്കണമെന്നൊരു അഭ്യര്‍ഥന ഈയുള്ളവനുണ്ട്.
    കെ എം മാണി ഒരു പ്രവാസിയല്ലെന്നും അറിയിക്കട്ടെ. സ്നേഹത്തോടെ.

    ReplyDelete
  7. കൊള്ളാം.
    പറയേണ്ട കാര്യങ്ങള്‍ തന്നെ.
    പലരും പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍.

    മേലൊരു കമന്റില്‍ പറഞ്ഞവണ്ണം “പ്രവാസി ” എന്ന പദത്തേക്കാള്‍ “മലയാളീ “ എന്ന പദമാണ് ചേരുക. കടം വാങ്ങിയും, ലോണുകളെടുത്തും, കൈക്കൂലിയും നോട്ടക്കൂലിയും വാങ്ങി മണിമാളികയും കാറും തലയിലേറ്റി നടക്കുന്ന ഇടത്തരക്കാരന്റെ കോമ്പ്ലക്സാണ് ഇതിനുദാഹരണം. അതുമായി താരതമ്യം ചെയ്യുമൊള്‍ ഗള്‍ഫന്‍ പിന്നിലാണ്.

    ReplyDelete
  8. ബിനോയും അനില്‍@ ഉം പറഞ്ഞതിനോട് യോജിക്കുന്നു. പ്രവാസി എന്നല്ല, മലയാളി എന്ന വാക്ക് ഉപയോഗിക്കൂ.

    ReplyDelete
  9. ആരാ ഇവിടെ പ്രവാസികളെ തെറി വിളിക്കുന്നത്. അടുത്ത ബ്ലോഗ് മീറ്റിനു വരുമ്പോള്‍ ഇടി മേടിക്കുമേ

    ReplyDelete
  10. പ്രവാസികളെ മാത്രം പറഞ്ഞിട്ടെന്തു കാര്യം? എങ്കിലും പറഞ്ഞിരിയ്ക്കുന്നതില്‍ കുറേയൊക്കെ ശരിയാണെന്ന് സമ്മതിയ്ക്കുന്നു.

    ReplyDelete
  11. പൊന്നാങ്ങിളമാരെ....തെറീ വിളീക്കരുതേ....വയ്യ അതുകൊണ്ടാ...നല്ല പേടീയോടെയാ ഇതൊക്കെ എഴുതുന്നേ....കാരണം...കപ്പിലാന്‍മ്മാരും കൂതറയും ഒക്കെ ഉള്ള ഈ വിയറ്റ്നാം കോളനിയില്‍ ...ഒരു സ്വാമിയാവാനുള്ള സമയമൊന്നും ഈ നാടകക്കാരനില്ല.അല്ലാതെ തന്റേടമില്ലാത്തതുകൊണ്ടല്ല..ഉറക്കൊഴിഞ്ഞാണ് ഇതെല്ലാം എഴുതിക്കൂട്ടുന്നത്......പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍..പെണ്‍കുട്ടികളുടെ തുടയ്ക്ക് നുള്ളൂകയും അത് ഒരാനന്ദമാക്കുകയും..ആണ്‍കുട്ടീകളെ..ചൂരലുകൊണ്ടടിക്കുകയും ചെയ്യുന്ന സ്കൂളീലെ വില്ലന്‍ അദ്ദ്യാപഹയനെ ചോദ്യം ചെയ്ത ഒരൊറ്റ വ്യക്തി ഈ നാടകക്കാരനായിരുന്നു...അന്ന് എനിക്ക് തന്ന ചൂരല്‍ പ്രയോഗത്തിനൊടുവില്‍...അദ്യാപകന്റെ കോളറിനു പിടിച്ച് ക്ലസ്സിനു വെളീയില്‍ തള്ളിയതും ഓര്‍ക്കുമ്പോള്‍ എനിക്കെവിടൂന്നു വന്നൂ ഈ ധൈര്യം എന്ന് ഞാന്‍ ആലോചിക്കാറൂണ്ട് ...ആ തന്റേടം ഇപ്പോഴും എവിടെയോ ഒളിഞ്ഞൂ കിടക്കുന്നുണ്ടെന്നു തോന്നുന്നു...സ്ക്കുള്‍ പ്രശ്നം വിവാദമായപ്പോള്‍ കുട്ടികള്‍ മുഴുവനും എന്റെകൂടെ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ രക്ക്ഷപ്പെട്ടു..പക്ഷെ..ഈ സ്ക്കൂളില്‍ നിങ്ങളൊക്കെ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്കൊരു പുല്ലും പേടിയില്ല ഇനിയും എഴുതും ..ഇവിടെ വന്നതിന് എല്ലാവര്‍ക്കും നന്ദി

    ReplyDelete
  12. വളരെ നല്ല എഴുത്ത്...

    ReplyDelete
  13. നാടകക്കാരാ,
    വാക്കുകള്‍ കൊണ്ട് ഒരു തീമഴ.നല്ലനിരീക്ഷണം !
    ............നാലാള്‍ കേള്‍ക്കെ ഉച്ചത്തില്‍ ചീത്തപറഞ്ഞാ‍ല്‍ തനിക്കപ്പുറത്ത് ..ഉയര്‍ന്നു നില്‍ക്കുന്ന സഹ്യപര്‍വ്വതം പോലും തനിക്കു താഴെയാണേന്ന ബോധത്തിനെ ഏലസ്സാക്കി അരയില്‍ കെട്ടിയവര്‍.ഇവരെയൊക്കെ അംഗീകരിക്കാനും ന്യായവാദങ്ങള്‍ ഇറക്കാനും ചില ഈനാമ്പേച്ചികളും കൂടെയുണ്ടാവും .ഈ പ്രവണത നമ്മുടെ പുരയ്ക്കുനേരെ ചാഞ്ഞ കൊമ്പാണ് .........

    അതെ ഇതാണ് നേതാക്കന്മാര്‍ ഇതാണ് പ്രബുദ്ധരായ മലയാളിയുടെ ശാപം.. ശക്തമായി എഴുത്ത് തുടരുക.

    ReplyDelete
  14. ഗുല്‍ഫ്കാരനെന്നാല്‍ നാടിനോടു എന്തു ബാധ്യത വെണമെന്നാണ്‌ നാടകക്കാരന്‍ പറയുന്നത്‌. കുടുംബത്തിന്റെ ബാധ്യത അകറ്റാന്‍ മണലാരണ്യങ്ങളില്‍ പണിയെടുക്കുന്ന പാവം ഗുല്‍ഫ്കാരന്റെ കുടുംബത്തൊട്‌ എന്തു പ്രതിബതതയാണ്‌ നമ്മുടെ സമൂഹത്തിനുള്ളത്‌..??? അവളുടെ ഭര്‍ത്താവ്‌ ഗല്‍ഫിലാണ്‌, വളച്ചാല്‍ വളയും എന്ന മുന്‍വിധിയോടെ അവന്റെ ഭാര്യയെ കാണുന്ന സമൂഹത്തിനോട്‌ അവന്‍ എന്തു പ്രതിബതത കാണിക്കണം..?? ആദ്യം സമൂഹം നന്നാവട്ടെ... അപ്പോള്‍ പ്രതിബതതയൊക്കെ തനിയെ വന്നു കൊള്ളും....

    എഴുത്തൊക്കെ വളരെ നന്നായിരിക്കുന്നു.... ഒരു ചെറിയ അപേക്ഷയുണ്ട്‌.... പാവപ്പെട്ട പ്രവാസികളെ ഇങ്ങനെ, ഇത്രയും മൂര്‍ച്ചയുള്ള വാക്കുകളാല്‍ അപമാനിക്കല്ലേ.... നാട്‌ എന്ന നൊസ്റ്റാല്‍ജിയ ഓരോ പ്രവാസിക്കും അവന്റെ ജീവശ്വാസമാണ്‌....

    ReplyDelete
  15. തീര്ച്ചയായും ജിമ്മി ..ഞാന്‍ ആക്ഷേപിച്ചത് പ്രവാസിയുടെ പൊങ്ങച്ചത്തെയാണ് ...പിന്നെ ഞാനും ഒരു പ്രവാസിയാണ് നാട്‌ എന്ന നൊസ്റ്റാല്‍ജിയ ഓരോ പ്രവാസിക്കും അവന്റെ ജീവശ്വാസമാണ്‌....
    ആ നാട് അതു പോലെ നിലനില്‍ക്കാന്‍ കൂടിയാണ് ഈ പ്രതിബദ്ദതയെ കുറീച്ച് നാടകകാരന്‍ എഴുതിയതും

    ReplyDelete
  16. നടക്കാരന്റെ വാദമുഖങ്ങളോട് യോജിക്കുന്നു.. പക്ഷെ പ്രവാസി മാത്രമല്ല.... ഇപ്പോള്‍ നാട്ടുവസികള്ക്കാണ് ഈ പ്രയോഗങ്ങള്‍ കൂടുതല്‍ അനുയോജ്യം. നാടകക്കാരന്‍ പറഞ്ഞ പ്രവാസികളെ ഒരു പത്തു വര്‍ഷം മുമ്പ് വരെ കാണാമായിരുന്നു. സില്‍ക്ക് ജുബയും, കയ്യില്‍ സ്വര്‍ണ ചെയിനും, കഴുത്തില്‍ സ്വര്‍ണ്ണ വടമാലയും ചാര്‍ത്തി കക്കൂസ് മണമുള്ള അത്തറും പൂശി അന്യഗ്രത്തില്‍ നിന്നും വന്ന ഏതോ ഒരു വികൃത ജീവിയുടെ പെരുമാറ്റത്തോടെയുള്ള ഇവന്ടെയൊക്കെ നില്പ് കണ്ടാല്‍..... അറപ്പ് തോന്നുമായിരുന്നു. ...ഇപ്പോള്‍ അത്തരക്കാര്‍ വളരെ ചുരുക്കം.

    ReplyDelete