Saturday, February 28, 2009
സ്വത്വം
അതില്‍ മരിക്കാതെ കിടന്ന മനസ്സിനെ...ഒരു
പഴയ കടലാസില്‍ പൊതിഞ്ഞൂ...
തിരികെ പോരുമ്പോള്‍ അവരതു കണ്ടു
പൊതിയഴിച്ചവര്‍ കണ്ടത് കരിഞ്ഞൂണങ്ങീയ
നെല്പാടം മാത്രം...
പൊട്ടീച്ചിരിച്ചവര്‍ എനിക്കതു തിരികെ തന്നു
ആരും കാണാത്ത ഒരു അറയില്‍ എനിക്കത്
സൂക്ഷിക്കണമായിരുന്നു....
നാളേ എന്റെ മകനുമാത്രം ഞാന്‍ പറഞ്ഞൂകൊടൂക്കുന്ന
ആ നിലവറയില്‍.
Thursday, February 26, 2009
മിമിക്രിക്കാര്‍ക്ക് അപേക്ഷിക്കാം

- തെറീ പറയുന്നതില്‍ ബിരുദാന്തര ബിരുദം
- ബൂലോകമിമിക്രിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന കൂതറയോട് കിടപിടിക്കാനുള്ള തന്റേടം
- അസാദ്യ തൊലിക്കട്ടി..(ഏകദേശം...5.11 മീറ്റര്‍ ഖനം.)
- അനോണീകളേ സ്വാഗതം ചെയ്യാനുള്ള സന്മനസ്സ്
- നന്നായി കള്ളുകുടിക്കാന്‍ കഴിയണം...
കള്ളന്

Sunday, February 22, 2009
മാനസാഗ്നി

ലോറിയില്‍ കയറ്റിയത് എന്റെ മനസ്സിന്റെ പാതിമാത്രം
പാതിതിരിച്ചെടുത്തതിനു വധിക്കപ്പെട്ട..മാനം(അഭിമാനം)
കടലിലൊഴുക്കിയ ചാരം പോലും കലക്കിമറിച്ച്
അശുദ്ധമാക്കിയവര്‍.....
അറിയാതെ വീണുപോയോരെന്‍ കണ്ണീരു താങ്ങാന്‍
ഒടുവിലാണവള്‍ സമ്മതിച്ചത് ...തലയിണ.
ഒടിഞ്ഞ വാഴക്കൈ ..ഒന്നു നേരെയാക്കീടാന്‍
ഒരുകുടം വെള്ളമൊഴിക്കാന്‍ നിന്നില്ലാരും ...
നേര്‍ത്ത മഞ്ഞുപോലും തന്നീലോരു
കൈതലോടലില്‍ മാര്‍ദ്ദവവും
തുരുമ്പിച്ച കമ്പികളിലൂടെ അകത്തേക്ക് കയറാന്‍ മടിച്ച്
പുലര് വെളിച്ചവും ..കൂടെ ഇളം കാറ്റും ...
ഒടുവില്‍ ഹൃദയത്തില്‍ ആണീതറച്ചവളുടെ..
കളവൊരു ചിരിയാല്‍ മറയ്ക്കുന്ന വദനവും...
എണ്ണ കോരി ഒഴിച്ചുകൊണ്ടേയിരുന്നു...
തിരിയില്ലാതെരിയുന്ന എന്‍ മാനസാഗ്നിയിലേക്ക്..
Saturday, February 21, 2009
എന്തുകൊണ്ട്
ഇനി വായിച്ച് കൊള്ളാത്തതിനാല്‍ അഭിപ്രായം രേഖപ്പെടുത്താത്തതാണോ
എന്നറിയില്ല .......... കൊള്ളില്ലാത്തതാണെങ്കില്‍ കൊള്ളില്ല എന്ന വിമര്‍ശ്ശനത്തിനു വേണ്ടി ഒരിക്കല്‍കൂടി..
1.ഹീരപ്പ
2.മാനസാന്തരം
3.ആക്രി മുത്തു
4പ്രിയ പ്രാവേ നിനക്കുവേണ്ടീ
Friday, February 20, 2009
കൊച്ചി ഒന്നാം ഭാഗം രണ്ടാം ഭാഗം

മിഴി പാതിയടച്ച് ഒരു പകല്‍
ചുവന്നു കലങ്ങിയ കണ്ണൂകള്‍
നെടൂവീര്‍പ്പിന്റെ ശബ്ദങ്ങള്‍ നിലച്ച
പുഞ്ചപ്പാടങ്ങളില്‍ ചോപ്പുപുതപ്പിച്ച്
മരണമാഘോഷിക്കുന്നവര്‍
കണ്ണിലഞ്ജനം വാരിത്തേച്ച് ഒരു രാവ്
നുരപതയുന്ന മനസ്സമാധാനത്തിനു വേണ്ടി
വിറളിപൂണ്ട...ഉന്തിയ കണ്ണുകള്‍ ക്യൂവില്‍
ഒടുവിലാ തെരുവോരത്തെ
വെളിച്ചമില്ലാത്ത ഓടയില്‍ മനസ്സമാധാത്തോടെ
കുരച്ചും തുപ്പിയും മൂക്കുചീറ്റിയും
ഉരുളുന്നചക്രങ്ങള്‍ക്കു വിടവുകാത്ത് ...പിന്നൊരു പകല്‍
ഒഴുക്കിനൊത്ത് ഒരുവിധം അക്കരെ...
കടലിന്റെ ശൃംഗാരത്തിനു മനസ്സ്തേടി..
ഉമ്മ കണ്ട് തളര്‍ന്ന വാകമര്‍ങ്ങള്‍ക്കിടയില്‍
നന്മതേടി...ഓരം പറ്റി.
അലറീവിളിക്കുന്ന വയറ്റില്‍ പിഴ്പ്പിന്റെ സന്തതികള്‍
സോപ് ചീപ് കണ്ണാടി .
കരി തീര്‍ത്ത് കര്‍ക്കിടകം വിരുന്നുപോയപ്പോള്‍
ഓടകള്‍...ഉമ്മറത്തെ ചെളിവെള്ളത്തില്‍
തോണിയിറക്കിക്കളീച്ചു...
യാത്രയ്ക്കായ് മുടക്കിയ ലക്ഷങ്ങല്‍ തോണികളായി ..
ഉടയോന് കനിഞ്ഞ സുന്ദരിയെക്കാണാന്‍
കടല്‍ കടന്നു വന്ന മാരന്മ്മാരെ
ഇരുത്തിക്കടിപ്പിച്ചു മൂളിപ്പാട്ടാല്‍ ഉറക്കി
കോഴിയുടെ ഗര്‍ഭം...പൊരിച്ച്
തുടകള്‍ ....നുറുക്കി..ഒരു ട്യൂബു വെളിച്ചം
പിന്നിലിരുട്ടില്‍ ..പണത്തിന്റെ വഴിയേ
ഉടൂതുണി പോകുന്ന ഭാവശൂധകള്‍...വിളീകാത്ത്
ഇത് സത്യം....ഒന്നാം ഭാഗം
ഗാന്ധിത്തലകള് കയറീയിറങ്ങുന്ന
മിന്നാമിന്നി വെളിച്ചക്കൂടുകള്‍
പുളകങ്ങളില്‍ പോക്കറ്റുകളില്‍
ലക്ഷങ്ങള്‍ ചുമ്മാ,,തുലക്കാന്‍ വന്നവര്‍
ഇരുളാന്‍ വിടാതെ. അവളെ ഉറക്കാതെ
ഇക്കൂട്ടര്‍ ..മറ്റൊരു സത്യം ഇതു രണ്ടാം ഭാഗം
സത്യങ്ങള്‍ കണ്ട് നാടകക്കാരനും.....
വിദൂഷകനു വേണ്ടി.ഒരു സഹായം
Wednesday, February 18, 2009
തെയ്യം

ആക്രി മുത്തു

പഴയ പ്ലാസ്റ്റിക്ക് കുപ്പി പാട്ട ...ചെരുപ്പ് പുസ്തകം.....കൊടുക്കാണുണ്ടോയ്.. കുഞ്ഞവറാച്ചന്...വേലിക്കരികിലെ സീമക്കൊന്നേടെ...ഗടാ ഗടിയന്‍ ഒരു കൊമ്പ് അടര്‍ത്തിമാറ്റി....നാറാണീത്തള്ള..ചാണക വെള്ളം കലക്കി റെഡീയാക്കി വെച്ചു....
ഉളികൊണ്ടു പെന്‍സില്‍ ചെത്തിയ നാണുവാശാരിക്ക് വിളികേട്ടപ്പോള്‍ ഉളിതെറ്റി കൈമുറിഞ്ഞു..............ഇതു കണ്ട...നളിനിക്കു ചിരിപൊടിഞ്ഞു.
ഫ് കടക്കടാ എരപ്പെ ഈ വളപ്പീന്ന്....നിക്കെടാ അവിടെ ...നിന്നെ ഞാന്‍..ഇന്നു പൊളക്കും(ഈ സീമകൊന്നേന്റെ വടീകൊണ്ട് ഒരാളെ പുളക്കാന്‍ കഴിയുമോ അതൊന്നു കാണണമല്ലോ എന്ന് നാടകക്കാരനും )കുഞ്ഞവറാച്ചന്..കിഴക്കെ മതിലു ചാടീ എടവഴീക്കൂടെ ഓടി...കുഞ്ഞവറാച്ചന്റെ ഒരു മുളം മുമ്പേ..കുമ്പക്കൊടലും ..പിന്നെ കുമ്പക്കുടലിനൊപ്പം...അവറാച്ചന് പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തുന്ന ഡിങ്കു പട്ടിയും...(പച്ചക്കറീക്കു വിലകൂടീയപ്പോ സ്റ്റാറ്റസ്സു കീപ്പ് ചെയ്യാന്‍ വേണ്ടീ ..ഡീങ്കു പട്ടിക്കു പച്ചക്കറീയാക്കിയതാ...എന്നാലും ഒറ്റാഴ്ച്ചകൊണ്ട്..ചിക്കനുപേക്ഷിച്ചു പച്ച്ക്കറീയിലേക്ക് തിരിഞ്ഞ ഡീങ്കു പട്ടീനെ സമ്മതിക്കണം)ഇടവഴിതിരിഞ്ഞ് നാണീത്തള്ളേടെ അടുക്കളപ്പുറത്തൂടെ ഓടി...കൂറച്ചുദൂരം ചെന്നപ്പോള്‍ ..കുഞ്ഞവറാച്ചന് തിരിച്ചോടി നാണീത്തള്ളേടെ ഉമ്മറത്ത് വന്നു പല്ലുകടിച്ചു കിത്ച്ച് (ഇപ്പൊ കണ്ടാല്‍ നാണീത്തള്ളയെ നേരത്തെ പറഞ്ഞപോലെ പുളന്നേക്കുമോ എന്നു പോലും നാടകക്കാരന് പേടിച്ചു) ഇതു കണ്ട നാണിത്തള്ള പുഴുക്കുത്തിയ...വാതിലിന്റെ..ചെറീയ വിടവില്‍ വിരലിട്ടു മാന്തിക്കോണ്ടിരുന്നു...ചാകാറായ വാതില്‍ അതിനു വേദനിച്ചെന്നോണം അത് ഒന്നു ഞരങ്ങി..ഡിങ്കു പട്ടിമാത്രം കുരക്കാതെ നിന്നു അതിന്റെ ഗുട്ടന്‍സ് ഇനിയും നാടകക്കാരനു മനസ്സിലായില്ല..അല്ലേലും...നാണിത്തള്ളേടെ...ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിക്കുന്നതു കണ്ടാല്‍..ഏതു പട്ടിയും ഒന്നു മുരളും ..ഇതെന്തു പട്ടി ഒരുപക്ഷെ ചാണകം തെളീച്ചു ശുദ്ധിയാക്കുന്ന വിദ്യ ഡിങ്കുപട്ടിക്കറീയുമായിരിക്കുമോ..അങ്ങീനെയെങ്കിലും തന്റെ യജമാനന്റെ..മനസ്സൊന്നു ശുദ്ധിയായി കാണട്ടെ എന്നു കരുതിയിട്ടുണ്ടാകും .
ടീ മച്ചിത്തള്ളേ...നീ എന്റെ തലയിലൂടെ ചാണകമൊഴിക്കും അല്ലേ...ഫൂ......(തുപ്പിയത് നാണീത്തള്ളയെ അല്ല .കുഞ്ഞവറാച്ചന്റെ .തലയിലൂടെ ഒലിച്ചിറങ്ങീയ പുണ്യാഹം ഡയലോഗു പറഞ്ഞപ്പോള്‍...വായില്‍ കയറീയതാ....
ആ തുപ്പലില്‍ കയ്യിലിരുന്ന ചാണകപ്പാത്രം ചളിം പീളീം ക്ലീം എന്നു പറഞ്ഞൂ താഴെ വീണു ...
ഞാന്‍ ആ കുരുത്തം കെട്ട ആക്രിയാണേന്നു കരുതിയാ.. ഇങ്ങനെ ചെയ്തെ ...കുഞ്ഞവറാച്ചന് അടുക്കളപ്പുറത്തൂടെ ഓടൂന്ന് ആരെങ്കിലും നിരീച്ചോ..?
നാണീത്തള്ള ചാണോ പാത്രത്തിന്റെ സൌണ്ടീല്‍ പറഞ്ഞു.
മതീലിന്റ്റെ മോളിലിരുന്ന് ലോകത്തിന്നേവരെ ആരും കാണാത്ത ചിരി ചിരിക്കുകയാ ണ്
ആക്രി മുത്തു....ചിരിച്ച് ചിരിച്ച് .പള്ളയുളുക്കിയ മുത്തുവിനെ നോക്കി ...ഡീങ്കു ...വലിയ വായില്‍ ഗര്‍ജ്ജിച്ചു...വര്.ര്‍.ര്‍.ര്‍..ര്‍..(ഇത്തിരിപോന്ന അവന്റെ ശബ്ദത്തിനു “ഗ” കാരം ചേരില്ല എന്നാലും നാണീത്തള്ളയോട് കയര്‍ക്കാത്ത ഡീങ്കു പട്ടി ഇപ്പോഴാ ഉണ്ട പച്ചക്കറീക്കു നന്ദി കാണീച്ചത് )മുത്തു വീണ്ടൂം ഓടി ..പിന്നാലേ ഡീങ്കു ഓടി...കുഞ്ഞവറാച്ചന്..നാറുന്നചാണകത്തിനെ...ആസ്വദിച്ച് നാണീത്തള്ളേടെ അടൂക്കളപ്പുറത്തുകൂടി ഇടവഴിയിലൂടെ കിഴക്കെ മതിലു ചാടി പിന്നോട്ട് തിരിഞ്ഞോടി.. ഒടൂവില്‍ ഡിങ്കുപട്ടി ...ശൂഷ്കാന്തി നഷ്ടപ്പെട്ട്..തിരിച്ചു വന്നു ...നാണിത്തള്ളേടെ അടൂക്കളവാതിക്കള്‍ നിന്നു മോങ്ങീ...... ഇതു കണ്ട നാണീതള്ള കുറച്ചു ശുഷ്കാന്തിയെടൂത്തു ,,,ഡീങ്കുവിനു കൊടൂത്തു.....നല്ല പെടക്കുന്ന നെയ് മത്തീന്റെ ..തല
കുറച്ചു നേരത്തെ കിക്കിളി മാപ്ല...സൈക്കീളില് മത്തിയുമായി നാണിത്തള്ളേന്റെ ഉമ്മറത്ത്...ഡീങ്കു കണ്ടിരുന്നു ( വെറുതെ അല്ല ഡീങ്കു ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിച്ചിട്ടും നാണിത്തള്ളയോടൂ കയര്‍ക്കാഞ്ഞത്)..ഏതായാലും നാണിത്തള്ള അറീയാതെ ചാണകവെള്ളം ഒഴിച്ചതിന് ഡിങ്കു പട്ടിയോടൂ പശ്ചാത്തപിച്ചത്ത് നെയ്മത്തിയിലൂടെ ആയിരുന്നു.എന്തായാലും കിക്കിളി മാപ്ലേന്റെ മത്തീനെ കൊണ്ട് ഒരു നല്ലക്കാര്യം ചെയ്യാന്‍ പറ്റിയല്ലോ...നാണീത്തള്ള നെടുവീര്‍പ്പിട്ടു..കിക്കിളി മാപ്ലക്കും മത്തിക്കും നല്ലതു വരുത്തണേ...(നാടകക്കാരന്റെ പ്രാര്‍ത്ഥന).കിക്കിളി മാപ്ലയ്ക്ക് ആപേരു വരാന്‍ ഒരു കാരണം ഉണ്ട് ...മത്തി വാങ്ങാന്‍ വരുന്ന പെണ്ണുങ്ങളുടെ കയ്യില്‍ കൊച്ചുങ്ങളുണ്ടെങ്കില്‍....കിക്കിളി മാപ്ല കിക്കിളി കിളി കിളീ....എന്നു പറഞ്ഞ് കുട്ടികളെ ഇക്കീളീയാക്കും ....അതോടൊപ്പം തഞ്ചം കിട്ടിയാല്‍ കുട്ടീടെ അമ്മയേയും...കിക്കീളിയാക്കും ...ഒരു ദിവസം ..സരളേന്റെ പൊക്കിനു മത്തീന്റെ ചെകിള കണ്ട ഭാസ്ക്കരന്‍ സരളേന്റെ കിക്കിളി എന്നെന്നേക്കുമായി അവസാനിപ്പിച്ചത് നാടകക്കാരന് കണ്ടതാണ്..കിക്കിളീ മാപ്ലെന്റെ കിക്കിളിയില്‍ ഇക്കിളിയായത് ഓന്ത് നളീനി മാത്രം നേരത്തെ നാണുവാശാരീന്റെ കൈ മുറിഞ്ഞപ്പൊ ചിരിച്ചില്ലെ ലവള് തന്നെ....പിന്നെ...നളിനിക്കു എന്നും മത്തി ബെഡ്രൂമില്‍ ഫ്രീ കൊണ്ടു കൊടൂത്തിട്ടേ...കിക്കിളി മാപ്ല തന്റെ സൈക്കിള്‍ സൈഡാക്കറൂള്ളൂ...
എവിടേയും വലിഞ്ഞൂകേറുന്ന ഓന്ത് നളിനി പറഞ്ഞു ....
എന്നാലും ആ മാപ്ല ചെക്കന്റെ ഒരു ധൈര്യേ.....ഇത്രവല്യ ചെമ്പു കുടം എടുത്തോണ്ടു പോകുമ്പൊ ആരും ക്ണ്ടില്ലാന്നു വച്ചാല്‍...നാണിത്തള്ളേടേ....പായസം വെക്കുന്ന ഓട്ടുരുളിം കാണാനില്ലെന്നു വച്ചാല്‍...കഷ്ടണ്ടേ....ഇങ്ങനെ പോയാല്‍...എങ്ങീനെ..മാനൊം മര്യാദയ്ക്ക് മനുഷ്യന് പുറത്തിറങ്ങിനടക്കും ...ഇന്ന് ചെമ്പ് കട്ടവന് നാളെ ..മാലകക്കും ..മറ്റന്നാള്‍ പെണ്ണൂങ്ങളെ മാനം വരെ കക്കൂല്ലാന്ന് ആരു കണ്ടു...(മാനത്തെക്കുറിച്ചു പറഞ്ഞ നളിനിയെക്കണ്ടപ്പോള്‍ നാടകക്കാരനു കുളിരു കോറുന്നു ഭാരത സ്തീയുടെ ഭാവശുധി..യുടേ പ്രതീകമാണ് നളിനി...രാത്രിയും കിക്കിളി മാപ്പിള ഇക്കിളീയാക്കുമ്പോഴും ഒഴികെ)..ഉളികൊണ്ട് കൈമുറീഞ്ഞ നാണുവാശാരീന്റെ അടൂത്ത് പോയി..,,,,,ഒത്തിരി മുറിഞ്ഞോ...നാണ്വേട്ടാ....(ആ വിളീയില്‍ നാണുവാശാരിയുടെ വേദന പകുതി കുറഞ്ഞു)....കുറച്ചാഴത്തിലുണ്ടെന്നു തോന്നുന്നു...ആ തെണ്ടി ചെക്കന്റെ ഒരു വിളി....(ആക്രി മുത്തു പാട്ട പ്ലാസ്റ്റിക്കെന്നു പറഞ്ഞതിനു നാണു വാശാരീന്റെ മനസ്സുതെറ്റി കൈ മുറീഞ്ഞത് എന്തിനാണേന്ന് ഇനിയും മനസ്സിലായില്ല്)..
നളീനി ആ കൈ തന്റെ മാറോടു ചേറ്ത്തു പിടിച്ചു ...തന്റെ ബോയില്‍ സാരിയുടെ ഒരു വശം കീറീ അവള് നാണുവാശാരിയുടെ മുറീവില്‍ കെട്ടി .
ഒന്നമര്‍ത്തിക്കെട്ടെന്റെ നളിനീ...( സാധാരണ ആളുകള്‍ ..കൈ മുറിഞ്ഞാല്‍..മെല്ലെ കെട്ടൂ എന്നാണ് പറയാറ് ഇത് എന്താ ഇങ്ങനെ ..ഇപ്പൊഴല്ലെ കാര്യം പിടികിട്ടിയത് ആകൈ ഇരിക്കുന്നത് നളിനീടെ മാറത്താ ..മുറിവിന്റെ വേദനമറക്കാന്‍ നളീനിയുടേ മൃദുലതയില് അഭയം തേടിയ നാണുവാശാരീടെ ..പുത്തി അപാരം)
പുഴവക്കത്തെ..കൊറ്റില്ലത്തിനു താഴെ..പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് ..മറച്ചുണ്ടാക്കിയ തന്റെ കൂരയ്ക്കുമുമ്പിലിരുന്നു...പെറുക്കിക്കൂട്ടിയ ആക്രി സാധനങ്ങള്‍.. തിട്ടപ്പെടുത്തി വയ്ക്കുകയാണ്.. ആക്രി മുത്തു എന്ന മുത്തലിബ്....കൂരയുടെ ഉള്ളില്‍ മുളമ്പായകൊണ്ട് കെട്ടിത്തിരിച്ച ഇറയത്തിരുന്ന് ...ഒരു പദപ്രശ്നം നോക്കുകയാണ് ..മുത്തുന്റെ പെങ്ങള് കുഞ്ഞിബി...ഉണ്ടകണ്ണൂം തുങ്ങീയ കവിളും...ഒക്കെ കുഞ്ഞീബിയുടെ...ചന്തത്തിനു..ഒരു മുയല്‍ക്കുട്ടീന്റെ ഛായ നല്‍കുന്നുണ്ട്..താളിതേച്ച്...കുന്തിരിക്കം പുകച്ച്...കാച്ചിയ എണ്ണമണക്കുന്ന കുഞ്ഞിബീന്റെ മുടിയില്‍ അപൂര്‍വ്വമായി കാണാറൂള്ള പേനെ തിരയുകയാണ് ആയ്യിശുമ്മ......
ഈയ്യ് ഒറ്റൊരുത്തനാ ..ഇവളെ വഷളാക്കുന്നെ...ആടിം ഈടീം പോയി തെണ്ടീ കൊണ്ട് വരുന്ന കായ് ...മുയ് മനും തീര്‍ത്തിറ്റില്ലേല് നിനക്ക് സമാധാനാവൂല്ലല്ല...വല്ല പുസ്തകും എടുത്ത് പഠിക്കാണ്ട് കഥാപുസ്തകവും വായിച്ചിരിക്കുന്നകണ്ടില്ലേ അതെങ്ങിനെയാ ..ചോയിക്കുമ്പം ചോയിക്കുമ്പം വാങ്ങിക്കൊടൂക്കുന്നില്ലേ.. പൊന്നാങ്ങള.....കുഞ്ഞിബിയുടെ മത്തങ്ങാത്തലയില്‍ ഒരു കിണുക്കു വച്ചു കൊടുത്ത് ആയിശൂമ്മ പറഞ്ഞു...(.കിക്കിളീ മാപ്ലേന്റെ ബെല്ലടി കേട്ടപ്പോ...അയിശുമ്മ പറഞ്ഞു..).എടാ...നിന്റെ കയ്യില്‍ കായ്യ് ഇണ്ടാ...മത്തികൂട്ടീറ്റ് കുറേ നാളായി...കയ്യിലെടൂത്ത ഒരു അനിസ്പ്രേയുടെ പാട്ട തല്ലിപ്പൊട്ടിക്കുന്നതിനിടയില്‍ മുത്തു പറഞ്ഞൂ മനുശ്യനിവിടെ പ്രാന്ത് കേറീ നിക്ക്വാ...
“ഇന്നേവരെ ഒരാളെ മൊതലും മുത്തു ചോദിക്കാണ്ട് എടൂത്തിറ്റില്ല..ഇതേ പോക്ക് പോയാല്‍ നിങ്ങളേല്ലും കൂടി എന്നെ കള്ളനാക്കും ....വന്ന് വന്ന് ഇപ്പൊ വീട്ടീകാര് വളപ്പില്‍ വരെ കേറ്റണ്ടായി....വടിയെടൂത്തോടിക്കലും ചാണകവെള്ള മൊഴിക്കലും....മതിയായുമ്മാ മതിയായി.“..ഓടിനടക്കേണ്ട കൌമാരക്കാരന്റെ...ഇടനെഞ്ചില്‍ കോരിയിട്ട പ്രാരാബ്ദ് കനലെരിഞ്ഞൂ...അതില്‍ മോഹങ്ങള്‍ ഉരുകിയ തുള്ളീകള്‍ അറീയാതെ ...കുപ്പിച്ചില്ലുകളും പാട്ടകളും കൂട്ടിയിട്ട ആ കൊറ്റില്ലത്തിനു താഴെവീണു പുറത്തേക്കൊഴുകാതെ പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിയുണ്ടാക്കിയ കൂരയില്‍ മാത്രം ഒതുങ്ങി.
ഞാന്‍ വെറുതെ പറഞ്ഞതാടാ....ഉമ്മാന്റെ ഒരു മോഹം .....നമുക്കിതൊക്കെയല്ലേടാ മോഹിക്കാന്‍ പറ്റൂ....ഇന്റെ ഉപ്പേണ്ടാര്‍ന്നപ്പോ..ഉമ്മ മോഹക്കുന്നിന്റെ മോളിലായിരുന്നു താമസം....അവിടുന്ന് ഒരു മട്ടല് കണ്ടാലെ ഇന്റുമ്മ താഴെ ഇറങ്ങത്തുള്ളൂ....ഇന്റുപ്പായും ഇന്നെപ്പോലെയാ.....പെട്ടെന്ന് ദേഷ്യം വരും.....
ആയിശു പതിയെ എഴുന്നേറ്റ് ...മുളമ്പായ കൊണ്ടു തിരിച്ച അടൂക്കളയുടെ ഓരത്തിരുന്നു
ലുങ്കിത്തലപ്പുകൊണ്ട്...കുഞ്ഞീബി കാണാതെ കണ്ണൂ തുടച്ചു...
ടിം ണീം ...ടീം ണിം......സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് കിക്കിളീ മാപ്ല ഇറങ്ങീ....
പതിവില്ലാത്ത മാപ്ലെന്റെ വരവു കണ്ട് കുഞ്ഞീബി പുസ്തകം മടക്കി...അകത്തേക്കുപോയ്യീ...
ഐശൂത്താ...ഐശുത്താ...ഇങ്ങളൊന്ന് ഉമ്മറത്തേക്ക് വന്നേന്ന്....
നനഞ്ഞ കണ്ണ് ഉണങ്ങീല്ലേലും ഒരു ചെറൂ പുഞ്ചിരിയുമായി...ഐശുത്ത ഉമ്മറത്തേക്കു വന്നു ...അല്ല ഇങ്ങളേന്ത് കണ്ടിറ്റാ ഈ കാട്ടി ക്കൂട്ടണതൊക്കെ.....ഇങ്ങളും പിള്ളറൂം ഒരു കരക്ക് ജീവിച്ചോട്ട്ന്ന് പറഞ്ഞീറ്റാ...ഞാന്‍ ആ നമ്പൂര്യച്ചന്റെ കാലു പിടിച്ച ഇവിടെ താമസിക്കാന്‍ ഇടം വാങ്ങിതന്നെ...എന്നിട്ട് ഇപ്പൊ നമ്മളേ പേരുദോഷം കേള്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാ...
എന്താ...മാപ്ലെ.....ഈ പറയ്ന്ന്....
ഇങ്ങളെന്താ പൊട്ടന് കളിക്ക്യാ...ആക്രി തെണ്ടാനെന്നും പറഞ്ഞ് നിങ്ങള്‍ മുത്തൂന കക്കാനാ അയക്കുന്നേ....ആ ഓന്ത് നളിനീന്റെ 25.പവന്റെ മാലയാ ..ഇവന് അടിച്ചെടുത്തത് ...ഓളത് എങ്ങിനെയെല്ലാം ഇണ്ടാക്കിയതാണെന്ന അറിയോ...ഞാന്‍ മത്തിവിറ്റ!!! അല്ല ഓള് പൊത്തിവച്ച കാശുകൊണ്ട് ...വാങ്ങിയ മാലയാ....കേസുകൊടുത്തിറ്റുണ്ടെന്നാ കേട്ടത്.....ഓളെ ആങ്ങീള ഇന്നല ഗള്ഫിന്ന് വന്നിറ്റ്ണ്ട്...ഓനാ കേസ്സു കൊടുത്തേ....അതുമാത്രാ....കുഞ്ഞവറാച്ചന്റെ ..ചെമ്പുകുടം...നാണിത്തള്ളേന്റെ ഓട്ടുരുളീ...ഇതു മാത്രല്ല ഇനി എവിടെയൊക്കെ ...എന്തൊകെ കട്ടിറ്റുണ്ടെന്ന് ആരൊക്കെ അരിയും....
വല്യവയലിലെ കറ്റ മുഴുവന്‍ കൂട്ടിയിട്ട് തന്റെ നെഞ്ചില്‍ നിന്നും മെതിക്കുന്നതുപോലെ ഐശുത്തക്ക് തോന്നി...വിറയാര്‍ന്ന കൈകള്‍ കൊണ്ട് മുളമ്പായ..കൊണ്ട് വേര്‍തിരിച്ച ഇറയത്തെ കാലോടീഞ്ഞ ബെഞ്ചില്‍ ഇരുന്നു..തൊണ്ട എവിടേയൊ കുടുങ്ങീക്കിടക്കുന്നതു പോലെ ഐശുമ്മയ്ക്കു തോന്നി ..ഞരങ്ങി മൂളി ഐശുമ്മയ്ക്കു വേണ്ടി ബെഞ്ചുകള്‍ കരഞ്ഞു...
റബ്ബേ..ഉമ്മാ ഞാനറീയില്ല...ന്റെ കുഞ്ഞിബിയാണേ ഞാനറീയില്ല..ഉമ്മാണേ,,,ഞാന്‍...
ഐശുന്റെ കാലു പിടിക്കാന്‍ ചെന്ന മുത്തൂന്റെ കരണം നോക്കി ആഞ്ഞൊരടി ..ചിതറിയ..പ്ലാസ്റ്റിക്കുകള്‍ക്കിടയിലൂടെ...തകരപ്പാട്ടകള്‍ തട്ടിമാറ്റിക്കൊണ്ട് ..അവന് ആ പുഴവക്കിലൂടെ...ഓടി മറഞ്ഞു.....അടിച്ചു പോയ വിറയാര്‍ന്ന കൈക്കളാല്‍ ഐശു..മുത്തൂനെ മാടിവിളിച്ചു ..പിന്നാലെ ഓടി...പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിമേഞ്ഞ കൊറ്റില്ലത്തിനു താഴെയുള്ള ...കൂരയില്‍ ..കുഞ്ഞീബി തനിച്ചിരുന്നു...സന്ധ്യാ നേരത്ത് വിളറീയ മുഖവുമായ് അഴിഞ്ഞുലഞ്ഞ മുടിയുമായ് ഇറയത്ത് .തളര്‍ന്നു വീണ ഐശൂനെ നോക്കി കുഞ്ഞീബി..വാവിട്ടൂ കരഞ്ഞൂ...ആകൊറ്റില്ലത്തില്‍ അന്ന് കൊറ്റികളൊന്നും ചേക്കേറിയില്ല......
പോലീസും കേസുമായി കേറീ നടക്കാനൊന്നും നാടകക്കാരനും സമയമില്ല....
ഇന്നു ഫെബ്രുവരി..18. നിരവധി മോഷണക്കേസുകളിലെ...പ്രതി...മുത്തലിബ് എന്ന ആക്രി മുത്തുവിന്റെ വിധിയാണ് ഇന്ന് .
നിരവധിയാളുകളാല്‍...കോടതി നിറഞ്ഞിരുന്നു...ഒരു 18 വയസ്സുകാരന്റെ ആക്രിക്കാരന്റെ വിക്രിയകള്‍ പത്രങ്ങളായ പത്രങ്ങളെല്ലാം,,,ബലൂണ്‍ കിട്ടിയ കുഞ്ഞൂങ്ങളേപ്പോലെ ആഘോഷിച്ചു....കുഞ്ഞവറാച്ചനും കുമ്പക്കൊടലും അതിനു താഴെ കുഞ്ഞവറാച്ചന് പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തിയ...ഡീങ്കു പട്ടീയും പിന്നെ ചാണകം കലക്കിയ നാണീതള്ളയും,കിക്കിളിയാക്കി സമ്പാതിച്ച ഓന്ത് നളിനിയും ..വിളികേട്ട് ഉളീതെറ്റി കൈ മുറീഞ്ഞ നാണുവാശാരിയും...നെയ്മത്തിക്കാരന്‍ കിക്കീളി മാപ്ലയും .ഗള്‍ഫ് കാരന് ( ഈ കേസിന്റെ പ്രധാന നടത്തിപ്പു കാരന് കാശൂകാരന്‍)ഇവരെല്ലാം ഫ്രണ്ട് ബെഞ്ചില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു...
കറൂത്തഗൌണ് ധരിച്ച വൌവ്വാലും കൂട്ടം ഒഴുകിനടക്കുന്നു...ആ കലപില ശബ്ദത്തിലേക്ക് നിശബ്ദതയുമായി ജഡ്ജി വന്നു .
ആയിക്കര പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ പുറമ്പൊക്കില്‍ താമസിക്കുന്ന ആയിഷ എന്നിവരുടെ മകനയ മുത്തലിബ് എന്ന മുത്തു.. വാദിഭാഗം ആരോപിച്ച മുഴുവന്‍ കേസിലും കുറ്റക്കാരനാണെന്ന് ...കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.ആയതിനാല്‍ .ഭവന ഭേദനം ,ബലാല് സംഘം , എന്ന്തിനു പുറമേ..കവര്‍ച്ചയ്ക്കിടെ ഒരു വൃദ്ധയേയും മകനെയും കൊലപ്പെടുത്തി എന്ന കേസില്‍
പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ഈ കോടതി വിധിക്കുന്നു.
******
പ്രതിക്കെന്തെങ്കിലും കോടതിയെ ബോധിപ്പിക്കാനുണ്ടോ....
പ്രതിക്കൂട്ടിലെ....പിടക്കുന്ന ഹൃദയം തുറന്ന് ഭീകര ശബ്ദത്തില്‍....മുത്തു അലറി,,,
ഞാന്‍ തകര്‍ന്നൊലിക്കുന്ന ക്കൂരയിലെ..ഒരുമ്മയുടെയും ന്റെ കുഞ്ഞിബീന്റെയും പട്ടിണി മാറ്റാന്‍ പാട്ടയും കുപ്പിയും പെറുക്കിയോന്‍...എന്റെ കയ്യില്‍ പണമില്ല ,അധികാരത്തിന്റെ ചെങ്കോലും തലപ്പാവും ഇല്ല....പണവും അധികാരവും ഉള്ളവര്‍ക്ക് അടിയറവെക്കുന്ന നിങ്ങടെ ഈ നീതിയുടെ തത്ത്വശാസ് ത്രം ഒന്നു പൊളിച്ചെഴുതൂ.....മാറ്റുവിന്‍ ചട്ടങ്ങളെ....സ്വയമതല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേത്താന്‍
നിശ്ചലമായ കോടതി ഹാള്‍....പതിയേ പിരിഞ്ഞു പോകുന്ന വാദികളും അവസരവാദികളും..കൊഞ്ഞനം കുത്തിയ കാണികളും .ചിരിയുടെ മാലയണീഞ്ഞ് നളിനിയും ,കൂഞ്ഞവറാച്ചനും, നണീത്തള്ളേം..കിക്കിളീ മാപ്ലേം..ചെമ്പു കലവും ഓട്ടുറുളിം സ്വര്‍ണ്ണമാലയും വിറ്റു കിട്ടിയ പണം സ്വന്തമായതിന്റെ അഹ്ലാദത്തില്‍ നാണു ആശാരിയും (ഇപ്പോഴാ നാടകക്കാരന് നാണുവാശാരീന്റെ ഉളിതെറ്റി കൈമുറീഞ്ഞത് എങ്ങിനെയാണെന്ന് മനസ്സിലായത്..കള്ളന് മുത്തുവാണേന്ന് പറഞ്ഞൂ പരത്തിയത് നാണുവാണ്).ബലൂണു കിട്ടിയ പത്രക്കാരും ....എല്ലാവരും പിരിഞ്ഞു പോകുന്നു...അങ്ങ് ആ പുഴ്യോര്ത്തെ..പ്ലാസ്റ്റിക്കു കൊണ്ടു കെട്ടിയ കൂരയില്‍ മുള്മ്പായ കൊണ്ടു തിരിച്ച ഇറയത്ത്..ദൂരേ പുഴവക്കത്തേക്ക് കൊറ്റില്ലത്തിനു താഴെ കണ്ണൂം നട്ട് ഐഷുമ്മയും ...ഐഷുമ്മയുടെ മടിയില്‍ തലചായ്ച്ച് കഥാപുസ്തകവുമായി വരാരുള്ള കൊച്ചിക്കയെയും കാത്ത് കുഞ്ഞീബിയും....അപ്പോഴും ആളൊഴിഞ്ഞ കോടതി യില്‍ ജഡ്ജിയുടെ കസേരയ്ക്കുനേരെ
കുഞ്ഞവറാച്ചന് പച്ചക്കറിമാത്രം കൊടൂത്ത് വളര്‍ത്തിയ ഡീങ്കു ഇന്നേവരെ ഇല്ലാത്ത ശബ്ദത്തില്‍ കുരച്ചു ചാടിക്കൊണ്ടേയിരുന്നു.
Tuesday, February 17, 2009
Monday, February 16, 2009
കൂക്കി വിളീ....
കൂയ്.................................
കൂയ്.......................................................
കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
കൂൂൂൂൂൂൂൂയ്
കൂ കൂൂൂൂൂയ്.........................................................
പല ബ്ലോഗുകള്‍ക്കും ബ്ലൊഗുകളിലെ ചീഞ്ഞളീഞ്ഞ കമന്റു കള്‍ക്കും മറൂപടീ എഴുതാന്‍ സമയമില്ല....ഇങ്ങനെ പ്രതികരീക്കുന്നു..കൊള്ളേണ്ടവന് കൊണ്ടോളൂ ...തല്ലേണ്ടവന് തല്ലിക്കോളൂ....
Sunday, February 15, 2009
ബൂലോക രാജാവ്..രാജ രാജ കൂതറ വര്മ്മന് തിരുമനസ്സ്...(നാടകം)

Saturday, February 14, 2009
പ്രിയ്യപ്പെട്ട പ്രാവേ....നിനക്കുവേണ്ടി.

Friday, February 13, 2009
വരവൂരാന്റെ മുംതാസ്.....
പൊട്ടിപ്പോളീഞ്ഞ ചാരു ബെഞ്ചില്‍ പ്രണയ ലേഖനം നീട്ടുന്ന പതിവിനു വിപരീതമായി....പട്ടാളക്കാരന്റെ കല്ല്യാണാലോജനയുമായി ചെന്ന മുംതാസിനെപ്പോലെ നിരവധി മുംതാസുമാരുള്ള കാലമാണ് ഇന്ന് ....പ്രണയം അതിന്റെ അര്‍ത്ഥ തലങ്ങള്‍ക്കും അപ്പുറത്ത് മാംസനിബന്ധമാകുന്ന കാലം....
രതിഭോഗങ്ങള് ഫാഷനാകുന്ന കാലം...അച്ച്ഛന് മകളേയും കൊച്ചുമകളേയും തിരിച്ചറീയാനാകാത്ത കാലം...പ്രണയം എന്ന മഹത് വികാരത്തെ അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ് തലമുറ ഉണ്ടാകുമോ...ഇല്ല എന്ന് നാടകക്കാരന്റെ പ്രണയം എന്ന പോസ്റ്റിലെ കമ്മന്റ് കണ്ടാല്‍ മതി .....ആത്മാര്‍ത്ഥപ്രണയം കാലഹരണപ്പെട്ടുപോയ ഈ കാലത്ത്...നാടകക്കരന്റെ പോസ്റ്റിനു കമന്റെഴുതാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല എന്നറിയാം....സ്നേഹിക്കുന്ന പെണ്ണീനെ കാമക്കണ്ണോടുകൂടി നോക്കാന്‍ കഴിയില്ല എന്നത് സത്യ
മാണെങ്കില്‍ നാടകക്കാരന്റെ പ്രണയവും സത്യമാണ്...
ക്ലിക്കിപ്പോയത്























Wednesday, February 11, 2009
നാടകക്കാരന്റെ പ്രണയം
നാടകക്കാരന്റെ വര














മനസ്സോട്.

അതിരുകാണാത്ത മനസ്സോട് .
ഉണര്‍ന്നിരുന്ന് കോലായില്‍ കാലും നീട്ടി...
നാണമില്ലല്ലോ..ഇങ്ങനെ....
നാട്ടു വഴിയേ പോകുന്നവന്റെ
വേരായ വേരെല്ലാം തിരക്കാന്‍.
നിനക്കൊന്ന് ആ മുറ്റമടിച്ചാലെന്താ..?
നിനക്കൊന്ന് ആ വിളക്കില്‍ തിരി വെച്ചാലെന്താ..?
ആരിക്കാന് അവലിഡിക്കും അവനോന് തവിഡിടിക്കൂലാ...
അമ്മയ്ക്ക് ദീനം വന്നപ്പൊ വായനശാലയ്ക്കു
പെയിന്റടി.
മഴവന്നു വയ്ക്കോല് നനഞ്ഞപ്പോള്‍
റോഡരികിലെ കാന കീറാന്‍ പോയി.
നീ നന്നാവില്ല.
കോലായില്‍ നിന്നും കാലുചുരുട്ടി
എഴുന്നേറ്റു.
തുറിച്ച കണ്ണുകളോടെ എന്നെ നോക്കി.
ആ കണ്ണു കളില്‍ രക്തം തിളക്കുന്നുണ്ടായിരുന്നു.
കഡിന ഹ്രിദയനായി അവന് എന്നോടു പറഞ്ഞു.
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്.
അതിശയത്തോടെ....ഞാന്‍ അവനെ നോക്കി.!!!
പിന്നീട് ഞാന്‍ പൊട്ടിച്ചിരിച്ചു....
ഇക്കാലത്തും...ഇങ്ങനെയും..????
Monday, February 9, 2009
ബൂലോഗത്തിലെ മിമിക്രിക്കാര്
