NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, February 27, 2011

“പ്രണയം പൂത്ത വഴിയിലൂടെ”

“എന്തൊക്കെയായിരുന്നു നമ്മൾ തമ്മിൽ സംസാരിച്ചിട്ടുള്ളത് .?  പരിധി വിട്ട് പലപ്പോഴും  നീ തന്നെ ആയിരുന്നു പറഞ്ഞിരുന്നത് അപ്പൊഴൊക്കെ ഞാൻ നിന്നെ തടഞ്ഞിരുന്നു.  പിന്നീട് നിന്റെ  പറച്ചിലുകൾക്ക്  അനുഭവത്തിന്റെ സുഖം വന്നപ്പോൾ ഞാൻ അറിയാതെ അതു കേട്ടു നിന്നു.  നഷ്ടപ്പെട്ടു പോയ എന്തൊക്കെയോ തിരിച്ചു കിട്ടുന്നു എന്ന ഒരു തോന്നൽ”.

  നീനയുടെ ഡയറി താളുകളിൽ വീണ നിരഞ്ജന്റെ കണ്ണു നീരിന് നനവിനേക്കാളേറെ കടലാസുകളെ എരിച്ചു കളയാനുള്ള ചൂടായിരുന്നു .  ദേഷ്യം കൊണ്ട് കീറി കളയണമെന്നു തോന്നി പിന്നെ വേണ്ട എന്നു വച്ചു  എന്തിനും തെളിവു വേണ്ടുന്ന കാലമാണല്ലോ ഇപ്പോ .  അവിടെ തന്നെ കിടക്കട്ടെ.  ഷെൽഫിന്റെ ഒരു ചാവി തന്റെ കയ്യിൽ കരുതണം എന്നയാ‍ൾ തീരുമാനിച്ചു.  ഡയറി താളിലെ വാചകങ്ങൾ അയാളെ ഓരോ നിമിഷവും  വേദനിപ്പിച്ചുകൊണ്ടേ ഇരുന്നു .

“നഷ്ടപ്പെട്ടു പോയ എന്തൊക്കെയോ തിരിച്ചു കിട്ടുന്നു എന്ന തോന്നൽ”.    എന്താണ്  നീണ്ട ഏഴു വർഷത്തിനിടെ അവൾക്ക് തന്നിൽ നിന്നും നഷ്ടപ്പെട്ടത് ..? എന്താണ് അവൾക്ക് തിരിച്ചു കിട്ടുന്നത്..? ഏഴു വർഷത്തിനും മുന്നെ ഉണ്ടായ സ്നേഹത്തിന്റെ ഒരു തരിപോലും കുറയാതെ (അമ്മു ഉണ്ടായതിൽ പിന്നെ) നിനക്കും അമ്മുവിനും ആയി തരുന്നില്ലെ എന്നിട്ടും നിനക്കെന്താണു നഷ്ടമായത് ..? കഴിഞ്ഞ ദിവസം സൂപ്പർ മാർക്കറ്റിൽ മേക്കപ്പ് ബോക്സിന്റെ കാശ് താൻ കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൾ വിസമ്മതിച്ചതെന്തിനാണു


 “ എന്റെ ആവശ്യത്തിനല്ലേ  കാശ് ഞാൻ കൊടുത്തോളാം”     
 എന്നു പറഞ്ഞതെന്തിനാണ്. നിന്റേത്,എന്റേത് എന്ന്  ഈ കാലത്തിനിടയിൽ  ആദ്യമാ‍യി കേട്ടുതുടങ്ങിയിരിക്കുന്നു.  നിരഞ്ജന് അധികം ആലോചിക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും കണ്ണുനീരുകൾ അയാളുടെ കണ്ണിനെ കീഴടക്കിക്കഴിഞ്ഞിരുന്നു . ഉള്ളിൽ ഒരു തരം ശ്വാസം കിട്ടാത്ത വിങ്ങൽ .  എന്തു ചെയ്യണം എന്നറിയാതെ അയാൾ  വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി.  വഴിയരികിലെ കഫേയിൽ നിന്നും ഒരു കാപ്പി കുടിച്ചു. മുഴുത്ത തലവേദന തല പൊട്ടിത്തെറിക്കുമോ എന്നു ശങ്കിപ്പിച്ചു.   വിങ്ങലടക്കാൻ കഴിയാതെ അയാൾ മേശമ്മേൽ  മുഖമമർത്തിക്കിടന്നു ..

            “പൊടിപാറുന്ന കല്യാണം” , “എന്തൊരു ചേർച്ച”. പുകഴ്ത്തലുകൾക്കും, അഭിനന്ദനങ്ങൾക്കും ഇടയിൽ നിന്ന് ആദ്യരാത്രിയുടെ മണിയറയിലേക്ക്  രക്ഷപെട്ടോടി വന്നപ്പോൾ ഒരു യുദ്ധം ജയിച്ച പ്രതീതി ആയിരുന്നു.  സ്നേഹ സാമ്രാജ്യവും രാജകുമാരിയും താനിതാ കൈക്കലാക്കിക്കഴിഞ്ഞിരിക്കുന്നു . അണിഞ്ഞിരുന്ന ആഭരണങ്ങൾ നീനയുടെ സൌന്ദര്യത്തിൽ നാണിച്ചു. മനസ്സുകൊണ്ടൊന്നായ രാത്രി. നിരഞ്ജന്റെ മാറിൽ തലചായ്ച്ച് അവൾ അന്നു പറഞ്ഞു. “ ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ അല്ലെ യുഗങ്ങളോളം”.  ഏഴുവർഷങ്ങൾക്കിടയിൽ  തെല്ലൊരേറ്റകുറച്ചിലുണ്ടെങ്കിൽ കൂടിയും എല്ല്ലാരാത്രികളും അവൾക്കു പ്രിയ്യപ്പെട്ടതാക്കാൻ താൻ  ശ്രമിച്ചിരുന്നില്ലെ  അവൾക്ക് യാതൊരു പാ‍രാധിയും ഉണ്ടായിരുന്നില്ല .എന്നിട്ടും.

ആ ഡയറി താളുകളിലേക്കു നോക്കാൻ തോന്നിയ നിമിഷത്തെ നിരഞ്ജൻ ശപിച്ചു. നീന തന്നിൽ നിന്നും അകലുന്നു എന്ന യാഥാർത്ഥ്യത്തിന്റെ  സൂചനകൾ ആയിരുന്നു കഴിഞ്ഞ ഒന്നു രണ്ടു മണിക്കൂറുകൾക്കു മുന്നേ നടന്നത്.  അവൾ അകലുന്നത് നിരഞ്ജന് ആലോചിക്കാൻ പറ്റാത്ത കാര്യമാണ്. എന്നിട്ടും  ചിന്തകൾ  വീണ്ടും വീണ്ടും  ക്രൂരത കാണിക്കുന്നു. ആരായിരിക്കും അയാൾ..?   നീനയുടെ കാമുകൻ .? എന്തായിരിക്കും തന്നെക്കാൾ കൂടുതൽ അയാൾ നീനയ്ക്കു നൽകുന്നുണ്ടാവുക.? .

            അന്നു വളരെ വൈകിയാണു വീട്ടിലേക്കെത്തിയത്  നീനയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ  ഭക്ഷണം പുറത്തു നിന്നും കഴിച്ചു എന്നു മാത്രം പറഞ്ഞ് കട്ടിലിലേക്കു വീണു.
അമ്മുവിനെ ഉറക്കി  അടുത്തു വന്ന് നീന ചോദിച്ചു.  “ എന്താ നിരഞ്ജൻ പതിവില്ലാതെ ഒരു മൂഡോഫ്  ..? ഹാവിംഗ് എനി പ്രോബ്ലം.?”.  നിരഞ്ജനു വിഷമം വരാറുള്ളപ്പോഴെല്ലാം നീ‍ന അയാളെ മടിയിൽ കിടത്തി മുടിയിഴകളിലൂടെ തലോടും.  നീനയുടെ കൈവിരലുകൾ തന്റെ മുടിയിഴകളിൽ പതിച്ചപ്പോൾ അയാൾക്കു പൊള്ളുന്നതു പോലെ തോന്നി അയാൾ പൊട്ടിക്കരഞ്ഞു. നീന നിരഞ്ജന്റെ മുഖം മാറോടു ചേർത്തമർത്തി ഒരമ്മയെപ്പോലെ. പിന്നെ നീനയുടെ കൂടെ കൂടെ ഉള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ മെല്ലെ മയങ്ങി.

         കാലത്തു പോകുമ്പോഴും ഇന്നലെ കരഞ്ഞതിന്റെ കാരണം നീന  ചോദിച്ചു.  പലപ്പോഴും നിസ്സാര കാര്യങ്ങൾക്കു കരയാറുള്ള നിരഞ്ജനിൽ അസ്വാഭാവികത ഒന്നും കാണാതെ കൂടുതലൊന്നും ചോദിക്കാൻ അവൾ  തുനിഞ്ഞില്ല.  അന്നും ഓഫീസിൽ നിന്നും ഹാഫ് ഡേ ലീവെടുത്തു. ഡയറി താളുകളിലെ പുതിയ എഴുത്തുകളിലായിരുന്നു നിരഞ്ജന്റെ മനസ്സു മുഴുവൻ .
“നിന്റെ മാറിന്റെ ചൂട് നേർത്ത പഞ്ഞിക്കെട്ടുകളിലെന്നപോലെ എന്നെ സുഖിപ്പിച്ചു. നിന്റെ ചുണ്ടുകൾ എനിക്കു ചെറിപ്പഴത്തിന്റെ മാധുര്യം തന്നു. നിന്നോടൊട്ടിച്ചേർന്നു കിടന്നപ്പോൾ ഇതുവരെ കിട്ടിയതെല്ലാം വെറും കയ്പ്പു മാത്രമായിരുന്നു എന്നു ഞാൻ തിരിച്ചറിയുന്നു.  ഈ നരഗ ജീവിതത്തിനു വിട പറയാൻ സമയമായിരിക്കുന്നു. നീ വരുന്നതും കാത്ത് ഞാനിരിക്കും രാത്രിയുടെ നിശബ്ദതയിൽ നിന്റെ വിളിക്ക് കാ‍തോർത്ത് ഞാനുണ്ടാവും നീ വന്നാൽ മാത്രം മതി”.

             ചങ്കു തകരുന്നതു പോലെ തോന്നി നിരഞ്ജന്. ലോകത്തിന്റെ പോക്കെങ്ങോട്ടാണ്. എത്ര സുന്ദരമായാണ് അവൾ തനിക്കു മുന്നിൽ അഭിനയിക്കുന്നത് .  പഴുതുകളില്ലാതെ ഇങ്ങിനെ അഭിനയ്ക്കാൻ അവൾക്കെങ്ങിനെ കഴിയുന്നു. ഇതൊന്നും ഇല്ലാതെ എത്ര  സമർത്ഥമായി അവൾ തനിക്കു മുന്നിൽ..  നിരഞ്ജനു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും അമ്മുവിന്റെ മുഖം അയാളെ മറച്ചു.  സ്കൂളു വിട്ട് അമ്മു വന്നിരിക്കുന്നു . അവളെ മെല്ലെ മാറോടു ചേർത്തമർത്തി കവിളിൽ ഒരു മുത്തം നൽകി.  ഈ കൊച്ചിനെ ഓർക്കാൻ അവൾക്കു തോന്നിയില്ലല്ലോ. നീചയാണവൾ  അമ്മുവിനും തനിക്കും വേണ്ട അത്യാവശ്യ വസ്ത്രങ്ങളുമായി അയാൾ പടിയിറങ്ങി. സ്ത്രീധനമായി കിട്ടിയ വീട്ടിൽ ഇനി ഒരു നിമിഷം പോലും നിൽക്കുന്നത് യോഗ്യമായ ഒന്നല്ല എന്നു തോന്നി.  “മമ്മി വരുന്നില്ലെ പപ്പ?”.   “മമ്മി വന്നോളൂം” അമ്മുവിന്റെ ചോദ്യത്തിനുത്തരം പറഞ്ഞപ്പോൾ ഒന്നു പൊട്ടിക്കരയാൻ അയാൾക്കു തോന്നി പക്ഷെ നിയന്ത്രിച്ചു.
              അന്നു രാത്രി തന്നെ വക്കീലിനെ കണ്ടു. നാളെ തന്നെ നോട്ടീസ് കിട്ടണം അവൾക്ക് . ഇനി എനിക്കു വയ്യ ഈ ഏഴുവർഷത്തിൽ ഒരു ദിവസം പോലും തന്നെ  സ്നേഹിക്കാത്ത് അവളോടൊത്തൊരു ജീവിതം ഇനി വേണ്ട .പറയാതെ വന്നതിൽ  എന്താണു സംഭവിച്ചതെന്നറിയാതെ അവൾ  തിരയുന്നുണ്ടാവും.  തിരയട്ടെ ഒരു പക്ഷെ രക്ഷപ്പെട്ടെന്നു കരുതുന്നുണ്ടാവും. മൊബൈൽ സ്വിച്ച്ഡ് ഓഫ് ചെയ്തു വച്ചു . സുഹ്രുത്തുക്കളൂടെ വീട്ടിലൊക്കെ അവൾ തിരക്കുന്നുണ്ടായിരുന്നു എന്നു അയാൾ അറിഞ്ഞു  അഡ്വ: സജീവന്റെ വീട്ടിലും അവൾ വിളിച്ചിരുന്നു . ഇല്ലെന്നു പറയാൻ പറഞ്ഞു . പിന്നെ കുറേ സുഹൃത്തുക്കളൂം സജ്ജീവനെ വിളിച്ചന്വേഷിച്ചു.  ഇതും ഒരു തരം അഭിനയമായേ നിരഞ്ജൻ കണ്ടുള്ളൂ.

 കാലത്തു കിട്ടിയ വക്കീൽ നോട്ടീസു കണ്ട്  നീന ബോധരഹിതയായി .. രണ്ടു പേരെയും കാണാതായതറിഞ്ഞ് നീനയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു.  ഹോസ്പിറ്റലിൽ ബോധം വന്നിട്ടും നീനയ്ക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. തനിക്കു  നിരഞ്ജനെയും മകളേയും കാണണം എന്നവൾ അച്ഛനോടു  വാശി പിടിച്ചു.  എല്ലാവരും നിസ്സഹായരായി നോക്കി നിൽക്കുക മാത്രം ചെയ്തു.
തന്നെ കാണാൻ വന്ന നീനയുടെ അച്ഛനെ നിരഞ്ജൻ മകളുടെ ലീലാവിലാസങ്ങൾ നിറഞ്ഞ ഡയറിത്താളു കാണിച്ചു.  വിറയാർന്ന കൈകളോടെ തന്റെ മകൾ തെറ്റുകാരിയാണെന്ന് അയാളും തിരിച്ചറിയുകയായിരുന്നു. നിരഞ്ജനോടു മാപ്പു പറഞ്ഞു  അയാൾ പടിയിറങ്ങി.
ഹോസ്പിറ്റലിന്റെ പടിവാതിലിൽ അച്ഛനെ കാത്ത് നീന  നിൽക്കുന്നുണ്ടായിരുന്നു.  കരണം നോക്കി ഒരടിയായിരുന്നു.  ഡോറിനടുത്ത് നിന്നും നീന തെറിച്ച് ബെഡ്ഡിലേക്കു വീണു. എന്താണു സംഭവിക്കുന്നത് എന്നറീയാതെ അവൾ നടന്നതെന്താണെന്നു തിരക്കി. വിറയാർന്ന ചുണ്ടുകളോടൊ നടന്നകാര്യങ്ങൾ അയാൾ നീനയുടെ അമ്മയോടു പറഞ്ഞു .  പിന്നെ നീന അവിടെ നിന്നില്ല.
അഡ്വ: സജ്ജിവന്റെ വീട്ടുമുറ്റത്തെത്തുമ്പോൾ അമ്മു സജ്ജീവിന്റെ മകളുമായി കളിക്കുകയാ‍യിരുന്നു. അമ്മയെ കണ്ടപാടെ അമ്മു ഓടി വന്നു.  അമ്മുവിനെ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്കു ചെന്നു. അകത്തെ  സോഫയിലിരുന്നു ടീവികണ്ടു കൊണ്ടിരുന്ന നിരഞ്ജന്റെ മുന്നിലേക്ക് നീന ഒരു പുസ്തകം വലിച്ചെറിന്ന് വന്ന വേഗത്തിൽ ഒരു വാക്കു പോലും പറയാതെ അവൾ പടിയിറങ്ങി.   പോകുമ്പോൾ അമ്മുവിന്റെ നെറ്റിയിൽ മൃദുവാ‍യി ഒരു ചുമ്പനം നൽകി. ഒന്നും മനസിലാവാതെ നിരഞ്ജൻ  കസേരയിൽ ഇരുന്നു.
അവളെന്തു പുസ്തകമാണു വലിച്ചെറിഞ്ഞു പോയത്.?  “പ്രണയം പൂത്ത വഴിയിലൂടെ” ഏതോ ഒരു നോവലിസ്റ്റിന്റെ പേരും ഉണ്ട്  താഴെ  . താളുകൾ മറിച്ചു നോക്കി  അടിവരയിട്ടിരിക്കുന്ന വാചകങ്ങൾ ശ്രദ്ധിച്ചു.  
“നിന്റെ മാറിന്റെ ചൂട് നേർത്ത പഞ്ഞിക്കെട്ടുകളിലെന്നപോലെ എന്നെ സുഖിപ്പിച്ചു. നിന്റെ ചുണ്ടുകൾ എനിക്കു ചെറിപ്പഴത്തിന്റെ മാധുര്യം തന്നു. നിന്നോടൊട്ടിച്ചേർന്നു കിടന്നപ്പോൾ ഇതുവരെ കിട്ടിയതെല്ലാം വെറും കയ്പ്പു മാത്രമായിരുന്നു എന്നു ഞാൻ തിരിച്ചറിയുന്നു.  ഈ നരഗ ജീവിതത്തിനു വിട പറയാൻ സമയമായിരിക്കുന്നു. നീ വരുന്നതും കാത്ത് ഞാനിരിക്കും രാത്രിയുടെ നിശബ്ദതയിൽ നിന്റെ വിളിക്ക് കാ‍തോർത്ത് ഞാനുണ്ടാവും നീ വന്നാൽ മാത്രം മതി”.  
എന്തു ചെയ്യണം എന്നറീയാതെ നിരഞ്ജൻ  നീന പോയ വഴി നോക്കി നിസ്സഹായനായി നിന്നു39 comments:

 1. ഒരു ഡയറി കണ്ടപ്പോഴേയ്ക്കും അങ്ങ് ഡൈവേഴ്സ് നോട്ടീസ് അയക്കാണോ മാഷേ...? അവന്റെ കരണകുറ്റിക്കിട്ടാ പൊട്ടിക്കണ്ടേ... കഥ നല്ല ഒഴുക്കോടെ വായിച്ചു. ആശംസകള്‍

  ReplyDelete
 2. ഹാ കഷ്ടം ! ഏഴു വര്ഷം കൂടെ കഴിഞ്ഞിട്ടും അവളെ മനസിലാക്കാന്‍ അവനല്ലേ കഴിയാതിരുന്നത് ?
  ഒരു സംഭവം ഉണ്ടായാല്‍ (ഇല്ലെങ്കിലും )ഉടന്‍ വക്കീല്‍ നോട്ടീ സാണോ പ്രതി വിധി ? ഇത്ര ദുര്‍ബലമാണോ കഥാകൃത്തിന്റെ
  ലോജിക് ?

  ReplyDelete
 3. ഹഹഹ് പുതിയ കാലമല്ലെ രമേശേട്ടാ..തൊട്ടതിനും പിടിച്ചതിനും പിണങ്ങിപ്പിരിയുന്ന ദാമ്പത്യങ്ങൾ അല്ലെ നമ്മുടെ പുതിയ കാലത്തിന്റെത് ..ഏഴുവർഷം താൻ തന്റെ ഭാര്യയെ ആത്മാർത്ഥമായി പ്രണയിക്കുന്നു എന്ന ധാരണ അയാൾക്കുമാത്രമാണ് ഉണ്ടാവുന്നത്. അതു തെറ്റാണെന്നു പറയുകയും കൂടി ചെയ്യുകയാണ്ണ്. ഒരു ഡയറി താളിലെ വാചകം പോയിട്ട് അടുക്കളപ്പുറത്ത് പട്ടി കടിച്ചു കൊണ്ടിട്ട ചെരുപ്പു കണ്ട് ഭാര്യയെ സംശയിച്ച് പിരിഞ്ഞ ദാമ്പത്യം എനിക്കറിയാം അതു കൊണ്ട് പറയുവാ പുതിയ യൌവ്വനങ്ങൾക്ക് പിണങ്ങിപ്പിരിയാൻ വലിയ കാ‍രണമൊന്നും വേണ്ട.

  ReplyDelete
 4. വർഷങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്ത ഒരുപാട് ദമ്പതികൾഉണ്ട്, നിസ്സാര കാരണത്തിനു സംശയിക്കുക, ബന്ധം വേർപിരിയുക, ആത്മഹത്യ ചെയ്യുക, കൊലപാതകം ചെയ്യുക അങ്ങിനെയെന്തെല്ലാം....
  ഇന്നിന്റെ നേരായ കാഴ്ചയാണീ കഥ!

  ReplyDelete
 5. ഇന്നത്തെ കാലത്ത്‌ ഒരു പ്രത്യേക കാരണം ഒന്നും വേണ്ട, പിള്ളേര്‍ക്ക്‌ വിവാഹമോചനം വളരെ ലളിതമായ ഒരു ചടങ്ങ് മാത്രം ആയി മാറി.
  ക്ലൈമാക്സ് അപാരം ആയി. കീപ്പിറ്റ്‌ അപ്.

  ReplyDelete
 6. കഥ ഗംഭീരമായി തന്നെ പറഞ്ഞിരിക്കുന്നു.സംശയാലുവായ ഭര്‍ത്താവിനു കാരണം ഇത്രയൊന്നു തന്നെ ആവശ്യമില്ല.പരസ്പരം സ്നേഹിച്ചാല്‍ മാത്രം പോര, അതു പ്രകടിപ്പിക്കുകയും മറ്റേ പാതിക്കതു മനസ്സിലാവുകയും വേണം . എന്നാലേ കുടുംബ ജീവിതം വിജയിക്കൂ.എന്തു പ്രശ്നമുണ്ടായാലും അപ്പപ്പോള്‍ അവ പറഞ്ഞു തീര്‍ക്കുകയും വേണം.കഥയായാലും ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്.

  ReplyDelete
 7. ലാഭ നഷ്ടങ്ങൾ അണ പൈ യിൽ മൂല്യപ്പെടുത്തുന്ന ഒരു വ്യവസ്ഥക്കകത്ത് പ്രണയ ത്തെക്കുറിച്ച്,സ്നേഹത്തെക്കുറിച്ചുള്ള ഓരോ വിലാപവും ശുദ്ധനുണയാണു.കല്ലുവെച്ച നുണ...ഇതുവ്യക്തമായി ബോധ്യപ്പെടുത്തിയ,സാക്ഷ്യപ്പെടുത്തിയ രചനക്ക് ആശംസകൾ..എല്ലാ ജീർണ്ണതയുടേയും ഉത്തരവാദി രാഷ്ട്രീയക്കരൻ മാത്രമാണെന്ന ധാരണ തിരുത്തണമെന്ന അഭ്യർത്ഥനയോടെ.... തുടരുക ആശംസകൾ

  ReplyDelete
 8. തുറന്നുപറച്ചിലുകൾ എവിടെയും അനിവാര്യമാണ്. സന്ദർഭങ്ങൾ പഠിച്ച് കാര്യങ്ങൾ പറഞ്ഞു വരുമ്പോളേക്കും പകലുകൾ കടന്നുപൊകും അരുതാത്തതു സംഭവിക്കും . ചോദിക്കാനുള്ളതു ചോദിക്കതിരിക്കുന്നത് ആറ്റംബോംബ് മടിയിൽ സൂക്ഷിച്ചതു പോലാണ്.ജീവനെ അപായപെടുത്താം

  ReplyDelete
 9. മലപോലെ വന്ന് എലിപോലെ പോയെന്നു പറഞ്ഞതുപോലെയായിപ്പോയല്ലോ ഈ കഥയുടെ അന്ത്യം :-) നോവലിൽ വായിക്കുന്ന വാചകങ്ങൾ സ്വന്തം ഡയറീയിലേക്ക് പകർത്തുന്നതിന്റെ ലോജിക് മനസ്സിലായില്ല.

  ReplyDelete
 10. അപ്പുവേട്ടാ... വായനയ്ക്കു നന്ദി .. പിന്നെ പണ്ടു മുതലേ പലർക്കും ഉള്ള ശീലമാണല്ലോ വായിച്ച കവിതകളിലേയും കഥയിലെയും മനസിൽ തട്ടുന്ന വാചകങ്ങളും വരികളും ഒരു കുറിപ്പായി എവിടെയെങ്കിലും കുറിച്ചിടുക എന്നത് .. പലരും അങ്ങിനെ ചെയ്യുന്നതായി ഞാൻ കണ്ടിട്ടൂണ്ട് അതു കൊണ്ട് അതിനു ലോജിക്കിന്റെ പ്രോബ്ലം ഉള്ളതായി തോന്നിയില്ല . പിന്നെ പാവപ്പെട്ടവൻ . തുറന്നു പറച്ചിലുകൾ ഇന്ന് അന്യം നിന്നു പോവുകയാണ് . പലർക്കും മനസ്സു തുറക്കാൻ സമയം കിട്ടുന്നില്ല എന്നതു തന്നെ ആണു കാരണം. പിന്നെയാവട്ടെ എന്നു കരുതി മാറ്റിവെയ്ക്കപ്പെടുന്നിടത്താനു പ്രശ്നങ്ങളുടേ ആരംഭവും .

  ReplyDelete
 11. നിസ്സരകാര്യങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് കരയുന്ന ദുര്‍ബലനായ നായകന്‍ ഇങ്ങനെ എടുത്തു ചാടിയതില്‍ എനിക്ക് അതിശയോക്തിയൊന്നും തോന്നുന്നില്ല. കഥ നന്നായിത്തന്നെ പറഞ്ഞു.

  ReplyDelete
 12. സ്നേഹത്തിന്റെ,പ്രണയത്തിന്റെ മറ്റൊരു മുഖം..വളരെ പെട്ടെന്ന് സ്വാര്‍ഥത കടന്നു വരുന്ന ബന്ധത്തില്‍ വിള്ളലുകള്‍ വേഗത്തില്‍ വീഴുന്നു..

  നന്നായിബിജൂ....

  ReplyDelete
 13. ഡയറി എഴുതുന്നത് ദാമ്പത്യത്തിന് ഹാനികരം.

  ReplyDelete
 14. അല്പം അസ്വാഭാവികത തോന്നി...

  ReplyDelete
 15. ha ippol manasilayee nalla varikalonnum kandal athu ezhuthi idan padillannu...:)
  kadha kollam tto

  ReplyDelete
 16. വായിച്ചു.
  എന്നാലും ഒരു വാക്കും ചോദിക്കതെ...

  അവതരണം ഇത്തിരി നന്നാന്നയി

  ReplyDelete
 17. ആദ്യമായി ആണിവിടെ . കുമാരേട്ടന്റെ ബ്ലോഗ്‌ വഴി ഇവിടെയെത്തി. ഈ കഥ വായിച്ചപ്പോള്‍ ബാക്കിയുള്ള കഥകള്‍ കൂടെ വായിച്ചു പോയി. നല്ല അവതരണം. നല്ല ശൈലി.. .
  ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതുക.
  ആശംസകള്‍..

  ReplyDelete
 18. എന്തിനും തെളിവു വേണ്ടുന്ന കാലമാണല്ലോ ഇപ്പോ
  ക്ലൈമാക്സ്‌ ഇലെ നിന്റെ കുരുട്ടു ബുദ്ധി അപാരം !!!:)

  ReplyDelete
 19. ellavarkkum nanndi lachu echee kure nalukalkku shesham vannathil santhosham

  ReplyDelete
 20. കഥ നന്നായി പറഞ്ഞു...

  ReplyDelete
 21. മകളെ കാണാനില്ല.
  പിറകെ, വക്കീല്‍ നോട്ടീസ്; ബോധക്ഷയം; പിന്നെ ഹോസ്പിറ്റലൈസെ ചെയ്തയാള്‍ക്ക് ബോധംവന്നപ്പോഴേക്കും ‘കരണം നോക്കി ഒരടിയായിരുന്നു. ഡോറിനടുത്ത് നിന്നും നീന തെറിച്ച് ബെഡ്ഡിലേക്കു വീണു‘ -സ്ത്രീ മനസ്സിന്റെ നെരിപ്പോടിന്റെ നാലയലത്ത് വെക്കാനാവുന്നില്ല പുരുഷനെന്ന വില്ലനെ.

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. നാടകക്കാരന്റെ മുന്ബത്തെ കഥയിലെ ആമിയും വര്‍മസാരും എന്‍റെ മനസ്സില്‍ ഇന്നും ജീവിച്ക്കുന്നു അത് കഥയുടെ വശ്യതയായിരുന്നു. അത് പോലെതന്നെ ഈ കഥയും എനിക്ക് ഇഷ്ട്ടമായി കഥ പറച്ചിലിന്റെ രീതിയാണ് ഞാന്‍ നോക്കിയത് വിഷയം കഥാ കാരന് സ്വന്തം. നല്ല കഥ.
  പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ വിടുക

  ReplyDelete
 24. ഇതുപോലെയാണെങ്കിൽ,,,
  എന്റെ ബ്ലോഗ് വായിച്ചാൽ എനിക്കും കിട്ടും,,,
  ഒരു ഡൈവോഴ്സ് നോട്ടീസ്.

  ReplyDelete
 25. അതിശയോക്തി തോന്നിയെങ്കിലും ഒഴുക്കോടെ വായിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 26. enthezhuthanamennu ariyilla. nannaayi. pravaasikalute itayil nalla ezhuthukaar undallo ennu santhoshikkunnu.

  ReplyDelete
 27. ചുമ്മാ ഒരു ഡിവോഴ്സ്... അല്ല എന്നതാന്നെ...അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.

  ReplyDelete
 28. നല്ല വയനാ സുഖം.....പക്ഷെ...എല്ലാം പെട്ടെന്നെ തീരുന്നു....

  ReplyDelete
 29. കഥ നന്നായി പറഞ്ഞു.വിവാഹമോചനത്തിന്‌ ഇപ്പോൾ ഇത്രയും കാരണം വേണമെന്നില്ല. ഒരു കാറ്റടിച്ചാല്പോലും വിവാഹ മോചനം എന്ന അവസ്ഥയിലേക്ക് സമൂഹമെത്തിപ്പെട്ടിരിക്കുന്നു. ബന്ധങ്ങളുടെ പവിത്രതയും !
  എല്ലാ ആശംസകളും!

  ReplyDelete
 30. good message...........

  ReplyDelete
 31. കഥ നന്നായി.. എനിക്ക് അതിശയോക്തി തോന്നിയില്ല... കാരണം ഞാന്‍ കണ്ടിട്ടുണ്ട് ,നിസ്സാര കാര്യത്തിന് വിവാഹ മോചനം ചെയ്ത ചെറുപ്പക്കാരെ.ഇത്പോലെയും സംഭവിക്കാം...

  ReplyDelete
 32. അതാ ഇപ്പോ നന്നായേ
  കുമാരന്‍ പറഞ്ഞതില്‍ കാമ്പുണ്ട് ഈശ്വരാ ബ്ലോഗ് എഴുതുന്നതും വിനയാകുമോ മിനി?
  കഥയില്‍ ചോദ്യമില്ല ഉറക്കത്തില്‍ കൂര്‍ക്കം വലിച്ചാല്‍ ഡൈവോഴ്സ് ചെയ്യുന്ന ലോകം
  പിന്നല്ലേ ഡയറി? ഞാനെന്തോരമാ ഭാര്യയെ സ്നേഹിക്കുന്നേ എന്ന് കരുതുന്ന ഭര്‍ത്താവ് പക്വത എത്താത്ത മനസ്സുള്ളവന്‍ ഏതായാലും അവളെ വെട്ടി കൊന്നില്ലല്ലൊ വക്കിലിന്റെ സഹായത്തോടെ നോട്ടിസയച്ചല്ലേയുള്ളു എന്ന് കരുതാം.
  ട്രാഫിക്കിലെ കുഞ്ചാക്കോബോബന്‍ അവതരിപ്പിച്ച ഡോക്ടറെ ചുമ്മ ഒന്നോര്‍മ്മിച്ചു. :)

  ReplyDelete
 33. നാടകക്കാരാ....നാടകം തന്നെ ജീവിതം.!

  ReplyDelete
 34. നല്ല ഒഴുക്കോടെ വായിച്ചു.
  പെട്ടെന്ന് കരയുന്ന,ഭാര്യയെ മനസ്സിലാക്കാന്‍ കഴിയാത്ത പോഴന്‍ ഭര്‍ത്താവ്‌.കഥാ നായകനെക്കുറിച്ചു അല്ലാതെന്തു പറയാന്‍ .

  ReplyDelete
 35. വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ വന്ന സംശയം അപ്പുമാഷ്‌ ചോദിച്ചിരിക്കുന്നതും ,അതിനു ബിജു കൊടുത്ത മറുപടിയും കണ്ടു.
  അതിനാല്‍ അത് ആവര്‍ത്തിക്കുന്നില്ല.
  പിന്നെ... കുഞ്ഞിനെ കുറിച്ച് കുഞ്ഞിന്റെ അച്ഛനും ഓര്‍ക്കുന്നില്ലല്ലോ.
  എങ്കില്‍ അയാള്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തില്ലല്ലോ .

  ReplyDelete
 36. Good One.. Enjoyed reading..
  But if he was so sensitive even to cry on small things like that, he might have exploded on seeing that. It was illogical to portray him as going out of the house without a word.
  Yeah ,obviously "nadakakkaran" made it too much dramatic

  ReplyDelete
 37. ബിജു, ഇത്‌ വളരെ നന്നായിട്ടുണ്ട്‌. എങ്കിലും ഒരു മരണം അടുത്തുകൂടെ പോയി, ഇല്ലേ? അത്‌ കൊണ്ട്‌ ഞാൻ മരിയ്ക്കുന്നില്ല.

  ഒരു വിയോജിപ്പ്‌..ഡയറിയിൽ നല്ല വരികൾ കുറിച്ചിടുന്ന ശീലം ചിലർക്കുണ്ട്‌. എങ്കിലും ഈ വരികൾ അങ്ങനെ എഴുതി വയ്ക്കാവുന്നതാണോ? ആയിരിയ്ക്കും, മനുഷ്യന്റെ മനസല്ലേ?

  എന്തായാലും ഒരു സസ്പെൻസ്‌ ഉണ്ടായിരുന്നു!

  ReplyDelete