NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, January 27, 2009

കുട്ടിക്കാലം

ഓര്‍മ്മകള്‍ ചിതലരിക്കാതെ മച്ചിന്റെ മോളിലായി കരുതിയിരുന്നൂ കുനിയനുറുബിന്റെ വരിപോലെ..........മാളം തുറന്ന് പുറത്തെക്ക്...... പൊടി തട്ടിയ തക്കാളിപ്പെട്ടിക്ക് ഉറപ്പുണായിരുന്നു...........!!! പാളപ്പുറത്തിരുന്ന്.....കോട്ടികളിക്കുന്ന വഴിയിലൂടെ......... നാലര നെരത്ത് സ്ക്കൂളിലെക്ക്.......... തൊണന് മാവിന്റെ കൊംബിലൂടെ...മൊട്ടക്കുന്നിറ്റെ മുകളിലൂടെ... കുഴല്‍ക്കിണറിലെ വെള്ളവും പച്ചമാങ്ങയും. തൊണന്മാവില്‍ വാനര പട...ക്കൊയ്യപിടുത്തം*..... മാവിന്‍ കുണ്ടില്‍ തട്ടിയ മണ്ണിലൂടെ .താഴെക്ക്. മണ്ണുതെഞ്ജ ട്രൌസറും...തുന്നിക്കൂട്ടിയ...കുപ്പായവും. വീട്ടില്‍ കള്ളത്തരവും അടിയും കരച്ചിലും... മഴനെരത്ത്....തോട്ടില്‍ വാഴത്തട...ചങ്ങാടം... പനിയും.....മൂക്കുചീറ്റലും ...പിന്നെ. അച്ഛന്റെ ചൂരല്‍ കഷായവും അമ്മയുടെ മുളകു പ്രയോഗവും..കഴിഞ്ഞ് ... അമ്മാമ്മയുടെ കംബിളിപ്പുതപ്പിനുള്ളില് ‍അങ്ങിനെ......

No comments:

Post a Comment