NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, February 21, 2010

പ്രിയ വാനരാ..(എന്തിനാണൂ ഗ്രൂപ്പു കളികൾ,,,? )

എനിക്കു പറയാനുള്ളത് കാട്ടിൽ ചന്നം പിന്നം അലഞ്ഞു നടക്കുന്ന കുരങ്ങുകളോടാണ്.


പ്രിയ വാനരരെ ...നിങ്ങൾ മർത്യ ജൻമ്മത്തിന്റെ പൂർവ്വികരാണെന്നാണ്..മർത്യ കുല ജാതനായ എന്റെ പൂർവ്വികർ പറഞ്ഞു തന്നിട്ടുള്ളത് ..അതു ശരിയാണെങ്കിൽ ഇനിയും ഒരു രൂപമാറ്റം അനിവാര്യമായിരിക്കുന്ന കാലഘട്ടത്തിൽ എന്റെ ആകുലതകൾ ഞാൻ നിനക്കുമുന്നിൽ തുറക്കുകയാണ്. അതു നിന്നോടു തന്നെ ആകണമെന്നതിൽ തർക്കവും ഇല്ല


ചിന്ന ഭിന്ന മായി അലഞ്ഞിരുന്ന നിന്റെ കൂട്ടങ്ങളിൽ നിന്നും ഗോത്രങ്ങൾ പിറന്നതും ..ഗോത്രങ്ങളിൽ നിന്നും സമൂഹങ്ങൾ ഉണ്ടായതും അവ പിന്നീടു....രാജ്യങ്ങളായി മാറിയെന്നും ചരിത്രം ....ഇവയെല്ലാം ഒരു കൂട്ടായ്മയിലൂടെ പിറന്നതാണ്...അപ്പൊഴും തർക്കങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യം....അവിടെ അധികാരത്തിനായിരുന്നില്ല ആദ്യ തർക്കം ....ഭക്ഷണമായിരുന്നു ....പിന്നീടു പാർപ്പിടമായിരുന്നു ..പിന്നീട് മണ്ണ് പിന്നീട് അതിന്റെ അധികാരം അധികാരം
കിട്ടിയപ്പോൾ ആരാണ് വലിയവൻ ആരാണ് ചെറിയവൻ എന്നായി ....പിന്നീട് കുബേര വർഗ്ഗവും കുചേല വർഗ്ഗവും ഉണ്ടായി.....അടിമ വർഗ്ഗവും ജന്മി വർഗ്ഗവും ഉണ്ടായി അവിടെ അടിസ്ഥാന വർഗ്ഗങ്ങളുടെ മോചനത്തിന്നായി പോരാട്ടങ്ങൽ ഉണ്ടായി ....തെരുവിലും പാതയോരങ്ങളിലും അടിയേറ്റു വീണവർ ഒരു പാടുണ്ടായിരുന്നു നാളെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കു അന്തസ്സോടെ നിലനിൽക്കാൻ അടിത്തറ പാകിയോർ ... പോരാട്ടങ്ങളിലൂടെ അവർ വാക്കുകളെ പ്രവർത്തികളാക്കിയ ഇന്ദ്രജാലക്കാർ....


അവർ നൽകിയ ഔദാര്യത്തിന്റെ എച്ചിൽ തിന്നു കൂറുകാട്ടാത്ത പട്ടികളെ പ്പോലെ പിന്നാലെ വന്ന് അവർക്കു നേരെ മുറുമുറുക്കുന്ന ഒരു കൂട്ടം യുവ തലമുറ...അവർനടത്തുന്ന മദോന്മ്മാദങ്ങൾ അതിരു കടക്കുന്നേടത്താണ് ഞാൻ ഇതു
നിന്നോടു പറയുന്നത് ... പിന്തിരിഞ്ഞു തലചൊറിഞ്ഞു പേൻ തപ്പാതെ നീ ഞാൻ പറയുന്നതു വല്ലതും കേൾക്കുന്നുണ്ടോ...?
അതോ നീയും അവരെപ്പോലെ ആയോ.....?


പട്ടുടുത്ത യുവതിയെപ്പോലെ, പാലപൂത്ത നിലാവുള്ള രാത്രി പോലെ വിശുദ്ദമായിരുന്ന എന്റെ നാട് ചാഴിയും പുഴുക്കളും തിന്നു വികൃതമാക്കി ഒടിയാറായ കഴുക്കോൽ പോലെ ഒന്നിനും കൊള്ളാത്ത കുറേ..മേൽക്കൂരകളെയും താങ്ങി ഇരിപ്പാണ്...അന്ത്യ ശ്വാസത്തിന്റെ സ്തമ്പനവും കാത്ത്. കാലത്തിന്റെ കരിങ്കാറ്റിലൂടെ മാഞ്ഞു മറഞ്ഞ സാംസ്കാരിക ബോധം. തെളിനീർ, വായു , മനസ്സ്, രാത്രി, പകൽ , സൂര്യൻ, ചന്ദ്രൻ,ആകാശം ,എല്ലം എല്ലാം പ്രതിഷേധാത്മക വിപ്ലവത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് ...എപ്പോൾ വേണമെങ്കിലും കീഴ്മേൽ മറിയ്ക്കാൻ ശക്തി സംഭരിച്ചു കൊണ്ടിരിക്കുകയാണിന്ന്.


മണ്ണും പുഴയും, ആറും, ഇപ്പൊ കടലും വില പറഞ്ഞ് കൊടുക്കാൻ ഒരുമ്പെടുന്ന കുറെ മന്ദബുദ്ധി മനസ്സുകൾ. വീർത്ത കീശമാത്രം സ്വപ്നം കണ്ടു കഴിയുന്നവർ. ചുളിയാത്ത ഷർട്ടിനുള്ളിലെ ചുളിവു വീണ മനസ്സുകൾ ഒരു കൂട്ടം .ഇവരെ രാഷ്ട്രീയക്കാർ എന്നോ മറ്റോ ആണ്.. വിളിക്കുന്നത്....നാടിന്റെ സംരക്ഷണത്തിന്റെ ചുമതല ഇവരെയാണ് നമ്മൾ ഏൽ‌പ്പിച്ചിരിക്കുന്നത് ...ഇവറ്റകളെ താങ്ങി നടക്കുന്ന ഞാനടക്കമുള്ള് കോവർ കഴുതകൾ മാത്രമുള്ള ഈ നാട്ടിൽ ഇതെല്ലാം ഞാൻ നിന്നോടല്ലാതെ വേറാരോടു പറയും ....


ഞാറ്റു പാട്ടിന്റെ ഈണവും, കുളിർക്കാറ്റും,ചാറ്റൽ മഴയും ,വറുത്ത അരിയും, കട്ടൻ ചായയും സുഖ ശീതളമാക്കിയ ഒരു കാലമുണ്ടായിരുന്നു നമുക്ക് മായം കലരാത്ത മാന്ത്രം ജപിക്കാത്ത ഒരു കാലം , കപ്പയും , ചേമ്പും, ചേനയും,കിഴങ്ങും,
പയറു പടവലവും ,വെണ്ടയും വഴുതിനയും , വെള്ളരി, തക്കാളി , മത്തൻ ,തേങ്ങ , മാങ്ങം, ചക്ക , പേരയ്ക്ക, കശുമാങ്ങ, കുരു മുളക് , ഏലം, അങ്ങിനെ അക്ഷയ ഖനി പോലെ വിഭവ സമൃദ്ധമായി ചുരത്തിയ മാറിടം ആർത്തി മൂത്ത് കടിച്ചു പറിച്ചു...കുടിച്ചു വറ്റിച്ച് ഇപ്പോൾ ചോരയൂറ്റി കുടിക്കുകയാണ്ണ്.


വിദേശാധിപത്യത്തിന്റെ പേരും പറഞ്ഞ് ഉള്ളതിനെ എല്ലാം വിറ്റു തുലച്ചു ഇപ്പൊ അമ്മയെയും പെങ്ങളേയും വിൽക്കാൻ മക്കളും കൂടെപിറപ്പുകളും . മകളെയും , ഭാര്യയെയും വിൽക്കാൻ നടക്കുന്ന, വിൽക്കുന്നതിനു മുൻപേ ഒന്നനുഭവിക്കാൻ നടക്കുന്ന അച്ചഛൻ മാരും. ഇവരൊക്കെയാണ് ഇന്ന് കേരളത്തിന്റെ സാംസ്കാരിക നായകർ. നെഞ്ചിൽ തീപന്തം പേറി നാട്ടിലെ പെണ്ണുങ്ങൾക്ക് കാവലിരുന്ന ഒരു യൌവ്വനം, നാട്ടിലെ ജന്മ്മിമാരുടെ അന്തപുരങ്ങളിൽ തോട്ടപൊട്ടിച്ച യൌവ്വനം ഇന്നെവിടെയാണ് ബസ്സിലും , ബോട്ടിലും ,കപ്പലിലും, വിമാനത്തിലും ,ഒരു വിരൽ തുമ്പിലെങ്കിൽ വിരൽതുമ്പിൽ അത്രയും ആസ്വദിക്കുകയാണവർ...ഇക്കിളികളും സീൽക്കാരങ്ങളും നിറഞ്ഞ വാർത്തകളിലേക്കും
കള്ള കാമങ്ങളെ എക്സ്ക്ലൂസീവുകളാക്കി കൊട്ടി ഘോഷിക്കുന്ന മാധ്യമ പേക്കൂത്തുകളും നിലനിൽക്കുന്ന ഒരു
അശാന്തിയുടെ വിളനിലമായി മാറിയിരിക്കുന്നു കേരളം.
ജാതി, മതം, സമുദായം, കമ്പോളങ്ങളിൽ വിറ്റുകാശുവാരാൻ പറ്റുന്ന ഏറ്റവും മൂല്യമുള്ള വിളനിലങ്ങൾ ....
മനുഷ്യ നന്മ്മയ്ക്കെന്നു പറഞ്ഞ് ഏതോ വിഡ്ഡിക്കു തോന്നിയ വിവരക്കേട് അതാണു മതം.
മനുഷ്യൻ എന്ന പദം ലോകത്തിൽ നിന്നും മറച്ചു കളഞ്ഞ കൊടും കാറ്റ് അതാണു മതം..തീക്കളികൾക്ക് ചൂട്ടാകുന്ന മതം
എവിടെയാണ് ഇത് അവസാനിക്കുക....മനുഷ്യനെ മനുഷ്യനായ് കാണാതെ ..മത ഭ്രാന്താൽ അന്ധത ബാധിച്ച്..നാടും നഗരവും ചുട്ടു കരിക്കുന്ന യൌവനങ്ങളേ ഉള്ളൂ ഇവിടെ ....വിശപ്പിന്റെ വിളനിലങ്ങൾക്ക് വിലയില്ലാതായിരിക്കുന്നു പള്ളിക്കും അമ്പലങ്ങൾക്കും സമരം ചെയ്യുന്ന തലമുറകൾ ...(പണ്ട് വയലിനും വീടിനും ) പുതിയ തലമുറയിൽ സംഭവിക്കാൻ പോകുന്നതെന്ത്..എന്ന ആശങ്കകൾ നല്ല മനസ്സുകളെ ആകുലപ്പെടുത്തുന്നു.


എന്തിനേറെ പറയുന്നു ....പ്രബുദ്ധതതയോടെ ..സമൂഹത്തിനുവേണ്ടി...തൂലിക ചലിപ്പിച്ച ഒരു ചരിത്രത്തിന്റെ പുതിയ തലമുറക്കാർക്ക് ശാസ്ത്രം പതിച്ചു നൽകിയ സാങ്കേതിക വിദ്യയാണ് ബ്ലോഗ് ..ഇവിടെയും ചില പുലയാടി മക്കൾ വർഗ്ഗീയ തിമിരം ബാധിച്ചു അവസരവും കാത്തു കിടക്കുന്നുണ്ട്....അവരെ തിരിച്ചറിയാനും കുഴിവെട്ടി മൂടാനും
നടക്കേണ്ട യുവ സാഹിത്യകാരന്മ്മാർ എല്ലാം തന്നെ ഇഗോയുടെയും അമിതജ്ഞാനി എന്ന അഹങ്കാരത്തിന്റെയും
നട്ടെല്ലുമ്മായി ഗ്രൂപ്പു കളികൾ നടത്തുന്നു ...ഈ ഭിന്നതകളെയെല്ലാം വർഗ്ഗീയ പിമ്പുകൾ മുതലെടുക്കുന്നു എന്ന സത്യം
പലപ്പോഴും നാം അറിയാതെ പോകുന്നു. പച്ച കൊടി കെട്ടി ബൈക്കിലൂടെ ..പട്ടണം ചുറ്റി ആർത്ത് അട്ടഹസിക്കാനും
ചൊട്ടക്കുറിയും കുറുവടിയും ഏന്തി....റുട്ട് മാർച്ച് ചെയ്യാനും പാലൂട്ടുന്ന വെള്ള കുപ്പായത്തിനുള്ളിലെ കറുത്ത മനസ്സുകളെ
നിങ്ങൾ വിതയ്ക്കുന്നത് നിങ്ങടെ കൂടി നാശമാണെന്ന് ഓർക്കുക .....


മറ്റൊരു കാലത്തും ഇല്ലാത്തെ പോലെ ജനങ്ങൾ സംഘടിക്കാൻ തുടങ്ങിയിരിക്കുന്നു .... അന്നത്തിനു വേണ്ടീയല്ല മറിച്ച്...അന്ന്യോന്ന്യം പടവെട്ടി മരിക്കാൻ ആശയം തിന്നു വിശപ്പടക്കിയവർ. അവരിൽ പ്രതികാരത്തിന്റെ
ഇഞ്ചക്ഷൻ കൊടുത്തു വളർത്തുന്ന മദറസ്സകളും ശാഖകളും ..എന്തിനാനു മതം പഠിപ്പിക്കുന്നത് മതം എന്നാൽ ആഗ്രഹം. അതു ഒരുവനു സ്വയമേവ തോന്നേണ്ടതാണ്. അത് എന്തിനാണ് ഇങ്ങിനെ ആഗ്രഹിപ്പിക്കുന്നത് ....ഇവർ കാണുന്ന നേട്ടം എന്താണ് ....ഇവിടെ....ഇവിടെ മുസ്ലീങ്ങൾക്കു വേണ്ടി മാത്രമായി ഒരു രാജ്യം സാധ്യമാവുമെന്ന് അല്ലെങ്കിൽ ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യം സ്ഥാപിതമാക്കാൻ കഴിയുമെന്ന് ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്ന ഈ വിഡ്ഡീകൾക്ക് തോന്നുന്നുണ്ടോ..?അപ്പോൾ ഇവരുടെ ലക്ഷ്യം എന്താണ് ഇനിയും കണ്ടു പിടീക്കേണ്ടിയിരിക്കുന്നു
ഇതെല്ലാം തിരിച്ചറിഞ്ഞൂ പ്രവർത്തിക്കേണ്ട ബ്ലോഗ്ഗർമ്മാർ അവർ സ്വയമേവ ചളിക്കുഴി തോണ്ടുന്നതെന്തിനാണ്
ഇതിന്റെ എല്ലാം അവസ്സാനം എന്താകും എന്ന് ഈ നാടകക്കാരനു നല്ല ഉറപ്പുണ്ട്... അധികം വർഷങ്ങൾ കഴിയാതെ തന്നെ ..നമുക്കു മരണം കൂട്ടിനെത്തും ഒരു വർഗ്ഗീയ കലാപ ഭൂമിയായി കേരളം മാറും കാരണം അത് ആരുടെ ഒക്കെയോ ആവശ്യങ്ങൾ കൂടിയാണ്...അതു കൊണ്ടു തന്നെ ഇതു നടപ്പിലാക്കാൻ അവർ അടവുകൾ പയറ്റി കൊണ്ടേ ഇരിക്കും നമ്മൾ ഇവിടെ ...കവിതയെയും , കഥയെയും ആവശ്യമില്ലാതെ വിമർശ്ശിച്ചും .. മന്ത്രി തൂറീയതും തുപ്പിയതും . സിനിമാക്കാരന്റെ കോണകം കഴുകിയും ഉണ്ടൂം ഉല്ലസിച്ചും കഴിയും അല്പായുസ്സെന്നറിയാതെ.....


ഞൻ ഒരു ഹിന്ദു അല്ല ഞാൻ ഒരു മുസൽമാനും, ക്രിസ്ത്യാനിയും അല്ല. അതു കൊണ്ടുതന്നെ എനിക്കിതിനെ തിരിച്ചറിയാൻ കഴിയുന്നു. പ്രിയ വാനരാ...ഞാൻ നിന്റെ പുതു തലമുറക്കാരൻ ഒരു നാടകക്കാരൻ മാത്രം എനിക്കുയർത്താൻ കഴിയുന്നത്ര ഞാൻ എന്റെ കൈകൾ ഉയർത്തും പറയാൻ പറ്റുന്നത്ര ഉച്ഛത്തിൽ ഞാൻ പറയും .കാരണം ഞാൻ ഭയക്കുന്നു എന്റെ മരണത്തെ....പുന:ർ ജന്മം എന്ന വിശ്വാസമില്ലാത്തതിനാൽ കിട്ടിയ ഈ ഏക ജന്മത്തെ വളർത്താൻ പാടുപെടുന്ന ഒരു സാധാരണ നാടകക്കാരൻ

8 comments:

 1. സമകാലീന ജീവിത്തതിൽ നിറഞ്ഞു നിൽക്കുന്ന ചിലപ്രശ്നങ്ങളുടെ മുഖമ്മൂടി തുറന്നു കാണിക്കുന്നതിൽ ഇവിടെ നാടകക്കാരൻ വിജയിച്ചു എന്നു തന്നെ പറയാം. വാനരനായിരുന്ന മനുഷ്യൻ ഹൈടെക്കും ചിപ്‌ കാർഡുകളും വികസിച്ചു വന്നിട്ടും അവരുടേതായ സ്വഭാങ്ങളിൽ ആ വാനരന്റെ വിശേഷബുദ്ധിയില്ലായ്മ പതിയിരിക്കുന്നുണ്ടെന്നു താങ്കൾ മുഖമടച്ചു പറയുകകൂടിയാണ​‍്‌ ചെയ്തിരിക്കുന്നത്‌. പിന്നെ ഇടക്ക്‌ എവിടെയോ ഉപയോഗിച്ച ആ തെറി വേണ്ടായിരുന്നു. താങ്കളുടെ ധാർമ്മിക രോഷം ഞാൻ മനസ്സിലാക്കുന്നു.

  ReplyDelete
 2. നാടകക്കാരാ...

  നീ വെറും നാടകകാരനല്ല.. ഒരു തലമുറയുടെ ഉണർത്തുപാട്ടിന്റെ കഥകൾ ആവിഷ്കരിക്കാൻ നിന്റെ നിയോഗം.. ഞാനും നീയുമുൾപ്പെട്ട ഈ കുലത്തിന്റെ തായ്‌വേരിൽ കത്തിവച്ചപ്പോളും താങ്കൾ ഒരു കാര്യം കാത്ത് സൂക്ഷിച്ചു. ഹെടെക്ക് യുഗത്തിലെ തലമുറയുടെ കുതികാൽ വെട്ടിന്റെ നാറിയ പിന്നാമ്പുറകഥകൾ വെളിച്ചത്ത് കൊണ്ട് വരാനും രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാനും കാട്ടിയ ഈ ചങ്കുറപ്പിന് വിപ്ലവാഭിവാദ്യങ്ങൾ.. കഥയും കവിതയും എന്നും ജീവിക്കുമെന്നും തുണിപറിച്ചെറിഞ്ഞ ഉണ്ണീകളും കുട്ടീകളും മരിച്ചാലും മരിക്കാതെ നിൽക്കുന്നത് നല്ല എഴുത്താണെന്നും വിമർശിക്കാനും ഗ്രൂപ്പ് കളിക്കാനും വേണ്ടി അതിനെ തള്ളിപറയുമ്പോൾ നഷ്ടമാകുന്നത് അവനവന്റെ ആത്മവിശ്വാസമാണെന്നുമുള്ള തിരിച്ചറിവുണ്ടാകട്ടെ...

  ReplyDelete
 3. ആത്മരോഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍

  ReplyDelete