NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, March 24, 2009

യാത്രയായീ‍....യാത്രയായീ....

മാര്‍ച്ച് 30 ന് നാട്ടിലേക്ക് തിരിക്കാന്‍ “ഒരു‍മ്പെടുകയാണ്” ഈ നാടകക്കാരന്‍...

നീണ്ട ഒരു വര്‍ഷം അവളെ പിരിഞ്ഞിരുന്ന് ....ഓ അതോര്‍ക്കാന്‍ കൂടി വയ്യ

(അവള്‍ എന്നുദ്ദേശിച്ചത്....എന്റെ നാടാണ് അപ്പോഴേക്കും തെറ്റിദ്ധരിച്ചു..കള്ളന്മാര്‍) കൊയ്തു കഴിഞ്ഞ് ..ഉടയാടയൊക്കെ മാറി മാമ്പൂവും ..തളീരിലയും ഒക്കെയായി നിക്കണുണ്ടാവും അവള്‍...എന്റെ നാടീന്റെ ഓരോ പുല്‍ നാമ്പും ...ഈ നാടകക്കാരനെ തിരിച്ചറീയും ..ഇനി അവരോടൊക്കെ കുശലം പറയണം ...മൊട്ടക്കുന്നിന്റെ മേലെ ..പുഴവക്കത്തെ ബണ്ടീന്‍ മേല്‍ ..സോമേട്ടന്റെ തോണീയില് ഒക്കെ സുഹൃത്തുക്കളുമായി കമ്പനി കൂടണം ..ആ പഴയ നാടകം പറ്റുമെങ്കില്‍ ഒരിക്കല്‍ കൂടി കളിക്കണം...ഒരുനെഞ്ചില്‍ നാടകവും ...മറുനെഞ്ചില്‍ നാടൂം പേറി ഒരു കൊല്ലം..ഈ ശാപം കിട്ടിയ നാട്ടീല്‍ കഴിഞ്ഞീല്ലേ....(ശാപം കിട്ടീയ നാട് ..നാടകക്കാരനു മാത്രമാണ് കെട്ടോ...പലര്‍ക്കും ഈ നാട് മോക്ഷം കിട്ടിയ നാടാണ്)....ഇനി ഒരു മാ‍സം എന്റെ ഇരു നെഞ്ചുമായി ഒന്നു അര്‍മ്മാദിക്കണം.
ആ ഇനി ഒരു ചെറീയ വിവരണം തരണ്ടെ ..എന്റെ നാടീനെ കുറീച്ച്...

കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമത്തിലെ കൊട്ടില എന്നു പറയുന്ന പ്രദേശമാണ് എന്റെ നാട്.........കിഴക്ക് തളീപ്പറമ്പും പടിഞ്ഞാറ് പഴ്യങ്ങാടീയും ..7 കിലോമീറ്റരില്‍ ടൌണുകളാണ് ..ഒത്ത നടൂക്കായി ..ഒരു കൊച്ചരുവി പോലെ നീണ്ടുകിടക്കുന്നതാണ് എന്റെ ഗ്രാമം...വടക്ക് ...മലയും ...തെക്ക് ,,,കൊട്ടീല പുഴയും ....നടുക്ക് പച്ചവിരിച്ച പാ‍ടവും ...പാടത്തിനു നടൂവിലായാണ് നാടകക്കാരന്റെ കൊച്ചു വീട്....ഇരു വശവും തെങ്ങുകളാല്‍ ചുറ്റപ്പെട്ട..എന്റെ വീട്.....പലരും പറയാറുണ്ട് വീടിന്റെ ഉമ്മറത്തിരിക്കാന്‍ നല്ല സുഖമാണെന്ന് ..പാടത്തിനു നടൂവിലായതിനാല്‍ എപ്പോഴും തണുത്ത കാറ്റുണ്ടാവും പിന്നെ വീടിന്റെ മുഖം പടീഞ്ഞാറു നോക്കി നില്‍ക്കൂന്നതിനാല്‍ ...അറബിക്കടലില്‍ നിന്നും റാഞ്ചിയെടുത്ത് കാറ്റ് വീട്ടില്‍ തണുപ്പെത്തിക്കും...ആ സുഖം ഒന്നാസ്വദിക്കണം.........

പിന്നെ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളീല്‍ ഒന്നായിരുന്നു ഞങ്ങടെ ക്ലബ്ബിന്റെ കെട്ടിടത്തിന്റെ ഉദ്ഘാ‍ടനം..നാടകക്കാരനെ നാടകക്കാരനാക്കിയ ആ ക്ലബ്ബിനോടുള്ള നന്ദി വാക്കുകളീല്‍ ഒതുക്കാവുന്നതല്ല..ഉദ്ഘാടനത്തിന് സാമ്പത്തിക സഹായ മല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ നാടകക്കാരനു കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധം വേട്ടയാടപ്പെട്ട ദിനങ്ങളായിരുന്നു ...പിന്നീടങ്ങോട്ട്..അതൊന്നു മാറ്റണം.. ആ ഉദ്ഘാടനത്തിനു നാടകക്കാരനു നഷ്ടമായത് എന്റെ മനസ്സു തന്നെയായിരുന്നു...ഇപ്പൊള്‍ ...തിരികെ മടങ്ങുംബോള്‍ നാടകക്കാരന്റെ ഉള്ളീല്‍ ഒരു പാട് നൊമ്പരങ്ങളും ഇല്ലാതില്ല ഒരു പഴയ ബിജു കൊട്ടിലയായി ഇനി ആരെങ്കിലും തന്നെ കാണുമോ...? ഇപ്പോ ഞാന്‍ ഗള്‍ഫ് കാരനല്ലെ ..മറ്റു ഗള്‍ഫു കാരോടെല്ലാം ആള്‍ക്കാര്‍ സ്വീകരിച്ചിരുന്ന അകല്‍ച്ച ഞാന്‍ കണ്ടതാണ് ..എനിക്കാ പഴയ നാടകക്കാരനോടുള്ള സ്നേഹം മാത്രം മതിയായിരുന്നു..മറിച്ചായാല്‍ എനിക്കു താങ്ങാവുന്നതിലും അപ്പുറത്താണ്..എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന
നാടകം എന്നുവെച്ചാ‍ല്‍ ഈ ചെക്കന് പ്രാന്താന്ന് ..എന്നു പറയുന്ന ആ നാട്,, ആ പ്രതീക്ഷയില്‍ നാടകക്കാരന്‍ യാത്രതിരിക്കുകയാണ് ..നാട്ടിലെത്തിയാല്‍ ഇടയ്ക്കൊക്കെ ബൂലോകത്തില്‍ വരുമെന്നു പ്രതീക്ഷിക്കാം...ഒരു മാസത്തെ ഇടവേള വീ‍ണ്ടും കണ്ടു മുട്ടൂം വരൈക്കും വണക്കം ....

9 comments:

  1. എല്ലാ ആശംസകളും,..
    ഒരിക്കല്‍ വരണം തന്റെ കൊട്ടിലയിലേക്ക്...
    :)

    ReplyDelete
  2. തീര്‍ച്ചയായും പകലൂ സ്വാഗതം ...ഇരു കൈയ്യും നീട്ടീ നിറഞ്ഞമനസ്സോടെ..നാട്ടീലെത്തിയാല്‍ 9847838963 ഈ നമ്പറീല്‍ വിളിച്ചാള്‍ മാര്‍ച്ച് 31നു ശേഷം നാടകക്കാരന്‍ റെഡി..

    ReplyDelete
  3. സ്വാഗതം.(നാട്ടിലേക്കു പ്രത്യേകിച്ചു്‍ സ്വാഗതത്തിന്റെ ആവശ്യമൊന്നുമില്ല, എന്നാലും കിടക്കട്ടെ).

    നാട്ടില്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ ഒന്നു കൂടി ഉണ്ടാവും, നിറയെ കണിക്കൊന്നപ്പൂക്കള്‍, വിഷുവല്ലേ വരുന്നതു്.

    ReplyDelete
  4. കനല്‍,ശ്രീലാല്‍,എഴുത്തുകാരി...നന്ദി...
    കൊന്നപ്പൂവിന്റെ മഞ്ചിമയില്‍ ഒരായിരം വിഷു ആശംസകള്‍

    ReplyDelete
  5. നാട്ടില് സന്തോഷകരമായ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു
    :)

    ReplyDelete
  6. ഞങ്ങളെയും ആ മനോഹര നാട്ടിലേക്കു ക്ഷണിക്കാമായിരുന്നു
    വളരെ മനോഹരമായിരിക്കുന്നു ഈ പരിചയ പെടുത്തല്‍
    ആശംസകള്‍

    ReplyDelete
  7. വളരെ സന്തോഷം ശ്രീ...പിന്നെ പാവപ്പെട്ടവന്‍ ഞാന്‍ തിരിച്ചു വന്നാല്‍ ഒരു പോസ്റ്റിടുന്നതായിരിക്കും എന്റെ നാടിന്റെ മനോഹരങ്ങളായ ഫോട്ടോകളുമായി..എന്നാപ്പിന്നെ കാണാം ബൈ ബൈ.......

    ReplyDelete