NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, June 25, 2011

സംഘശക്തിയുടെ ഈയെഴുത്ത്.

സൈബർ യുഗത്തിന്റെ വേരുകൾ കാലഘട്ടത്തിന്റെ പുതിയ    ചിത്രങ്ങളെ വരച്ചിടൂന്ന ഈ വർത്തമാനത്തിൽ ഇന്റർ നെറ്റ് സൌഹൃദങ്ങൾ ചരിത്രം രചിക്കുകയാണ്.  ഇന്ന് സൈബർ ലോകത്ത് നിരവധിയായ കൂട്ടായ്മകൾ സമൂഹത്തിന്റെ അനവധി പ്രശ്നങ്ങളോട് നിരന്തരം സംവദിക്കുന്നവയും, ക്രിയാത്മകമായും, ഊർജ്ജസ്വലമായും ഇടപെടുകയും ചെയ്യുന്നവയായി മാറിക്കഴിഞ്ഞിരിക്കുന്നു.  ജീവകാരുണ്യ പ്രവർത്തനങ്ങൾ തൊട്ട്  ജനകീയ മുന്നേറ്റങ്ങൾ വരെ ഇന്നു സൈബർ ലോകത്ത് നടന്നു കഴിഞ്ഞൂ. എൻഡോസൾഫാനെതിരെയും, മുല്ലപ്പെരിയാറ് അണക്കെട്ട് വിഷയത്തിലും എല്ലാം ഫലപ്രദമായ ഇടപെടലുകൾ ഇതിനകം തന്നെ ഇന്റർ നെറ്റിലൂടെ തീപ്പൊരി സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.  എന്തിനേറെ പറയുന്നു  ലോകത്തിലെ ഏറ്റവും വലിയ സൈബർ വിപ്ലവം എന്നു വിശേഷിപ്പിക്കാവുന  ഈജിപ്റ്റ്, സിറിയ, ലിബിയ, തുടങ്ങിയ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യത്തിനെതിരെ  ചലിപ്പിച്ച ഗഡ്ഘങ്ങൾ  ഈ  സൈബർ മൂശയിൽ ഉരുക്കിയെടുത്തതാണെന്നു പറയുമ്പോൾ അതിശയപ്പെടേണ്ടിയിരിക്കുന്നു. അത്ര മാത്രം സാധ്യതകൾ നിറഞ്ഞു നിൽക്കുന്ന ഇന്റർ നെറ്റെന്ന വിശാലതയ്ക്കുളിലെ  ഒരു കൂട്ടം ബ്ലോഗ്ഗേഴ്സിന്റെ മറ്റൊരു ചരിത്ര നിർമ്മിതിയാണ്ണ്  സൈബർ എഴുത്തുകാരുടെ ഒരു മാഗസിൻ.  “ഈയെഴുത്ത്”


                      ഒരു കൂട്ടായ്മയുടെ വിജയ ഗാഥയുമായാണ്ണ്  “ഈയെഴുത്ത്” എന്ന ബ്ലോഗ് മാഗസിൻ പുറത്തിറങ്ങിയത്       ചുരുങ്ങിയ കാലം കൊണ്ടു തന്നെ .ബ്ലോഗ്  മലയാളികളുടെ ഇടയിൽ ശക്തമായ സാന്നിദ്ധ്യമായി വളർന്നു കഴിഞ്ഞിരിക്കുന്നു . ആദ്യകാല ബ്ലോഗർമ്മാർ തൊട്ട് . പുതിയ തലമുറയിലെ ബ്ലോഗർമ്മാർ വരെ സംഘടിതമായി ഒരു കുടക്കീഴിൽ അണിനിരന്ന് .  ബ്ലോഗിലുള്ള  രണ്ടായിരത്തിൽ പരം പോസ്റ്റുകളീൽ നിന്നും സെലക്റ്റ്ട് ചെയ്ത്  മാഗസിനു വേണ്ടി    പ്രത്യേകം നിർമ്മിച്ച ബ്ലോഗിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അവിടെ നിന്നും എഡിറ്റോറിയൽ ബോർഡംഗങ്ങൾ തിരഞ്ഞെടുത്ത 257 കൃതികൾ അടങ്ങിയ ബൃഹത്തായ ഒരു സാഹിത്യ നിധിതന്നെ  “ഈയെഴുത്തു” എന്നുള്ളതിൽ സംശയം ഇല്ല.

                “ബ്ലോഗെഴുത്തിന്റെ നാൾവഴികൾ”  എന്ന ബ്ലോഗ് ചരിത്ര വിവരണത്തിലൂടെ തുടക്കം . തുടർന്നങ്ങോട്ട്  ..4  ബ്ലോഗ് അനുസ്മരങ്ങൾ (ബ്ലോഗിൽ നിന്നും ഈ ലോകത്തിൽ നിന്നു എന്നെന്നേക്കുമായി വിട്ടൂ പിരിഞ്ഞ നാലു  ബ്ലോഗെഴുത്തു കാരെ അനുസ്മരിക്കുന്നു)  പിന്നെ  11 യാത്രാവിവരങ്ങൾ,   10 നർമ്മ കഥകൾ , 7 അനുഭവങ്ങൾ , 24  കാലീക പ്രസക്തമായ ലേഖനങ്ങൾ , 9 സിനിമാക്കാര്യങ്ങൾ  ചർച്ച ചെയ്യുന്നു, 53  ചെറു കഥകൾ, 139  കവിതകൾ , എന്നിവയാണ്ണ്  ഈ സാഹിത്യ  കലവറയിലെ വിഭവങ്ങൾ,  മൂന്നു മാസക്കാലത്തെ പ്രയത്നങ്ങൾക്കൊടുവിലാണ്  ഇതിന്റെ സംഘാടകർ ഈ മാഗസിൻ പുറത്തിറക്കുന്നത് .  തുഞ്ചൻ പറമ്പിൽ വച്ചു നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റുമായി ബന്ധപ്പെടുത്തിയാണ്ണ്  ഈ  ഒരു ആശയം ഉരുത്തിരിഞ്ഞൂ വരുന്നതും, അതു കൊണ്ട് തന്നെ ഇതു തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിന്റെ സ്മരണിക എന്നുള്ള നിലയിലും  “ഈയെഴുത്ത്” പ്രശസ്തമാവുകയാണ്.  കഴിഞ്ഞ ഏപ്രിൽ 17 തിരൂരിലെ തുഞ്ചന്റെ  മണ്ണിൽ  . കിളിമകളെ സാക്ഷി നിർത്തി  ഈ അക്ഷര പത്രം  പ്രശസ്ത  ചെറുകഥാകൃത്തും നോവലിസ്റ്റും ആയ ശ്രീ  കെ പി രാമനുണ്ണി. ജീവിത വൈകല്യങ്ങക്കിടയിലും, ബ്ലോഗെഴുത്തും,  ഇന്റർ നെറ്റ് സൌഹൃദങ്ങൾ നിധി പോലെ കാത്തു സൂക്ഷിക്കുന്ന ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകം ശ്രി  എസ് എം സാദിഖിനു നൽകി   പ്രകാശനം ചെയ്യപ്പെട്ടു.  മാതൃഭൂമിയിലെ ജീവനക്കാരനും ,ഇപ്പോൾ അദ്ധ്യാപകനും ആയ ശ്രീ  എൻ ബി സുരേഷ് എന്ന ചീഫ് എഡിറ്റരുടെ നേതൃത്ത്വത്തിൽ  27 എഡിറ്റോറിയൽ ബോർഡ് അംഗങ്ങളും,  12 പേരടങ്ങൂന്ന  കോർഡിനേഷൻ കമ്മറ്റിയും, പിന്നെ 10 പേരടങ്ങുന്ന  ടെക്നിക്കൽ വിംങ്ങും . ഒക്കെ ചേർന്നാണു ഇതിന്റെ രൂപകൽ‌പ്പനകൾ നൽകിയിരിക്കുന്നത്. ഇത്രയും ആൾക്കാര ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് , ഗൂഗിളിന്റെ ഫ്രീസേവനമായ  ഗൂഗിൾ ഗ്രൂപ്പ് വഴിയാണ്ണ് ഇത്രയും ശ്രമകരമായ് ജോലികൾ സുഖകരമായി ചെയ്തു തീർത്തത്.  ഇവരൊക്കെയും പരസ്പരം കണ്ടിട്ടില്ലാത്തവരാണ് എന്നതാണ്  ഈ  ഉദ്യമത്തിന്റെ മറ്റൊരു പ്രത്യേകത, എന്തു കൊണ്ടും  മുഖ്യധാരാ സാഹിത്യ കൃതികളോടു കിടപിടിക്കുന്ന നിലവാരം കാത്തു സൂക്ഷിക്കാൻ  ബ്ലോഗ് മാഗസിനു കഴിഞ്ഞിരിക്കുന്നു എന്നതു തന്നെയാണു    ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ഫീഡ് ബാക്ക്. നിരവധി ആൾക്കാർ ബുക്ക് ചെയ്തു കൊണ്ടിരിക്കുന്നു. കൊറിയർ ആയും , വി പി പി ആയും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാൺ  “ഈയെഴുത്ത്” എന്ന ചരിത്ര പുസ്തകം. തുടക്കക്കാരനായ് ഒരു ബ്ലോഗർക്ക് ഒരു റഫറൻസ് ഗ്രന്ഥമായും,  ഇത് ഉപയോകിക്കാവുന്നതാണ്ണ് . അതു കൊണ്ടു തന്നെ പരസ്യങ്ങളൂടെ അതിപ്രസരങ്ങളില്ലാതെ തന്നെ  വായനക്കാരനു വായന സുഖപ്രദമാക്കാനുള്ള എല്ലാ വഴികളും  സ്വീകരിച്ചാണു  ഇത് രൂപകല്പന ചെയ്തിരിക്കുന്നത് . അതിൻ എത്രതന്നെ സംഘാടകരെ അഭിനന്ദിച്ചാലും മതിവരില്ല.  ഇതിന്റെ  ഡിസൈനിംഗ് ആന്റ്  ലേ ഔട്ട് വിഭാഗത്തിൽ ഒരു അംഗമാവൻ കഴിഞ്ഞു എന്നതിലും  ഇതിനു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞു  എന്നതിലും,  ഈ ചരിത്ര ദൌത്യത്തിന്റെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു. 

11 comments:

  1. മച്ചൂ.. എല്ലാവിധ ആശംസകളും

    ReplyDelete
  2. തീര്‍ച്ചയായും ഇതിലൊരു കണ്ണിയാവാന്‍ കഴിഞ്ഞതില്‍ ഞാനും അഭിമാനിക്കുന്നു..
    ഒപ്പം ലിങ്ക് നല്‍കിയും ഫേസ്ബുക്ക് സ്റ്റാറ്റസ് വഴിയും ഫോര്‍‌വേഡ് ഈ മെയില്‍ വഴിയുമൊക്കെ ഈ സം‌രം‌ഭത്തിനു പ്രോല്‍സാഹനവും പിന്തുണയും നല്‍കിയ ഓരോ ബ്ലോഗ്ഗര്‍മാര്‍ക്കും ഇതില്‍ അഭിമാനിക്കാം..ചാരിതാര്‍ത്ഥ്യമടയാം...

    മലയാള ബൂലോകത്തിന്റെ ഒരുമയും ശക്തിയും തേജസ്സും തെളിഞ്ഞുകണ്ട ഒരു മഹത്‌സം‌രം‌ഭമായിരുന്നു ഇത് എന്നത് കാലം കൊത്തിവെക്കും എന്നതില്‍ സംശയമില്ല.

    ഇനിയും ഒരു പാട് മുന്നേറാന്‍ ഈ പരിശ്രമത്തിന്റെ , കൂട്ടായ്മയുടെ വിജയം നമുക്ക് കരുത്തേകട്ടെ എന്ന് സര്‍‌വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു!.

    ReplyDelete
  3. ഇത് വരെ വായിച്ച ഇഎഴുത്ത് ലേഖനങ്ങളില്‍ മികച്ചത്.

    നന്നായി എഴുതി ബിജു.

    ReplyDelete
  4. തീര്‍ച്ചയായും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  5. എനിക്കും സന്തോഷം..ഈ-എഴുത്തില്‍ എന്റെയും ഒരു കൊച്ചു കഥയുണ്ട്. ജീവിതത്തില്‍ ആദ്യമായിട്ടാണിങ്ങിനെ ഒരനുഭവം. നന്ദി

    ReplyDelete
  6. ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക്‌ എല്ലാ ആശംസകളും...

    ReplyDelete
  7. നന്നായെഴുതി, ബിജൂ.
    അഭിനന്ദനങ്ങൾ!

    നമുക്ക് ഒരുമിച്ചു മുന്നോട്ട് കുതിക്കാം!

    ReplyDelete
  8. കഥ, കവിത, ആനുകാലികം എന്നുതുടങ്ങി സകലതും പറഞ്ഞതിനുശേഷം മാത്രമേ യാത്രാവിവരണത്തെപ്പറ്റി ആരും തന്നെ പറയാറുള്ളൂ. ഇവിടെ ദാ ആദ്യം തന്നെ ... 11 യാത്രാവിവരങ്ങൾ..... എന്ന് പറഞ്ഞിരിക്കുന്നു.

    എനിക്കിനി ഈ നിമിഷം മരിക്കുന്നതിനും സന്തോഷമേയുള്ളൂ... :)

    ReplyDelete
  9. manojetta athil oru ya kuranju poyi alle kshamicheru

    ReplyDelete
  10. വേറൊന്നു ഇവിടെയും വായിക്കാം



    http://mathematicsschool.blogspot.com/2011/06/eezhuth.html

    ReplyDelete