NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, May 14, 2011

മീര


ഞാൻ മെല്ലെ അകത്തളത്തിലേക്കു നടന്നു നടുമുറ്റത്തിന്റെ വീതിയും വിസ്തീർണ്ണവും കണ്ടു അല്പം ഒന്നമ്പരന്നുവെങ്കിലും  എത്തി ചെല്ലേണ്ട വാതിൽ എനിക്കുറപ്പുണ്ടായിരുന്നു  ഇടതു തിരിഞ്ഞ്  നാലാമത്തെ കൽതൂണിനു തൊട്ടു പിറകിലെത്തെ വാതിൽ.  കട്ടിളപ്പടിക്കു മുന്നിലായി   കുഞ്ഞിനെല്ലിന്റെ  കറ്റ കെട്ടിതൂക്കിയിട്ടൂണ്ടാകും.  അതാണു വാതിൽ . ഇല്ലത്തു കേറുമ്പോൾ  അശുദ്ധീം ശുദ്ധി ഒന്നും നോക്കിയില്ല  പറഞ്ഞു വന്നാൽ ഒരു താണോനാണല്ലോ ഞാനും . അപ്ഫൻ നമ്പൂതിരീടെ മുഖ ഭാവം ഇപ്പൊഴും പഴയ ഫ്യൂഡലിസ്റ്റ് ബ്രാഹ്മിണന്റെതു തന്നെ .
ആരാ”..?    അതെ  സരസ്വതി ദേവി തമ്പുരാട്ടി .  തമ്പുരാട്ടിയൊക്കെ പണ്ടല്ലെ  ഇപ്പൊ വെറും സരസ്വതി ഏടത്തി . അവരുടെ സ്വരം ഒരിക്കൽ  മീര ഫോണിൽ കേൾപിച്ചതാണ് ..കണ്ടപ്പോൾ തന്നെ  എന്നെ മനസിലായി എങ്കിലും  ഒരു ഉറപ്പിനു വേണ്ടി ഒരു ചോദ്യം.  എന്റെ മൌനം കണ്ടപ്പോൾ .. “  മീരേടെ  കോളേജിലെ” ...?        
അതെ” . 
മീരേടെ കോളേജിലെയാ”  ..... അപ്ഫൻ നമ്പുതിരി കേൾക്കെ അവർ ഉച്ഛത്തിൽ ഒന്നൂടെ വിളിച്ചു പറഞ്ഞു . ഉമ്മറത്തെ  കൽ തിണ്ണയിലിരുന്ന്  സന്ധ്യാർച്ചനയ്ക്കുള്ള  തുളസീം ചെത്തിപ്പൂവും മാലയാക്കുന്ന തിരക്കിനിടയിൽ  മൂത്തേടം  ബ്രഹ്മ ദത്തൻ നമ്പൂതിരിപ്പാട്  ഒന്നു തലതിരിച്ചു. 

പടിവാതിൽ  ഒരു ഞരക്കത്തോടെ മൂളി. അകത്തേക്ക് .. വന്ന വെട്ടത്തിനൊപ്പം ഞാനും അലിഞ്ഞൂ... കുഴിയിലാഴ്ന്ന രണ്ടു കണ്ണുകളിലേക്ക് അതു മെല്ലെ ഒഴുകി .. വരണ്ട ചുണ്ടുകളിലേക്ക് .. നനവാർന്ന ഒട്ടിയ കവിൾ തടങ്ങളിലേക്ക് . കട്ടിലിനരികിലെ  ഇരുമ്പു കസേരയിൽ ഞാൻ മെല്ലെ ഇരുന്നു . തണുത്തുമരവിച്ച പോലൊരു കൈത്തലം  മെല്ലെ എന്റെ കൈക്കു മീതെ പതിച്ചു . 

                                  പൂവാകയും , ഇടവഴിയും , കാറ്റാടിതണലും ഒന്നും  ഞങ്ങടെ ഇടയിൽ ഉണ്ടായിരുന്നില്ല . ഒരു  ചോറ്റു പാത്രത്തിലൂടെ സവർണ്ണ അവർണ്ണ ജാതീയ ചിന്തകളൂടെ  എച്ചിലുകളെ  തുടച്ചു കളഞ്ഞു പ്രണയിച്ചവരായിരുന്നു നമ്മൾ .
വാക്കുകളിൽ  നോക്കുകളിൽ ഒന്നും പ്രണയം ഉണ്ടായിരുന്നില്ല  കത്തുകൾ എഴുതിയിരുന്നില്ല . എപ്പോഴും സംസാരിക്കണമെന്നു നിർബന്ധമില്ല , കണ്ടില്ലെങ്കിലും ഉറക്കമില്ലാതില്ല, വല്ലപ്പോഴും കാന്റീനിൽ ഒരു ചായ കുടി. പിന്നെ ചാറ്റിൽ വരുമ്പോൾ  ഒരു ചെറിയ സല്ലാപം .  പക്ഷെ  പിന്നെപ്പോഴാണു പ്രണയിച്ചു തുടങ്ങിയത് എന്നറിയില്ലായിരുന്നു .  ചോറ്റുപാത്രം തന്നെയായിരുന്നു ഞങ്ങടെ പ്രണയ പാത്രം . മിക്കപ്പോഴും ചോറും, സാമ്പാറും, മോരു, പുളിയിഞ്ചിയും, ഒക്കെ പ്രണയ സമ്മാനങ്ങളായി .
ഓരോ ഉരുള ചോറിൽ നിന്നും ഒരായിരം പ്രണയ മുയരുന്നുഎന്ന് കളിയാക്കി പലരും പാടിയിരുന്നു.

ആർക്കൊക്കെയോ അറിയുമായിരുന്നു  ഞങ്ങളുടെ പ്രണയം  പക്ഷെ  ഞങ്ങൾ അതൊട്ട് പരസ്പരം ഇന്നേ വരെ പറഞ്ഞിട്ടും ഇല്ല  പക്ഷെ   ഒരു  അദൃശ്യമായ സംവേദന ചാലകത്തിലൂടെ  ഞങ്ങൾ ശബ്ദമില്ലാതെ പറഞ്ഞു കൊണ്ടിരുന്നു എല്ലാം ..  എന്റെ എഴുത്തുകൾ എപ്പോഴൊക്കെയോ മീരയെ കരയിച്ചിരുന്നു . ഞാൻ എഴുതുന്നതൊക്കെ അറിയാതെ അവളോടു ചേർന്നതായിരുന്നു. പിന്നീട് അവൾ എന്റെ എഴുത്തുവായിക്കാതെ ആയി  .ഞാൻ എഴുതാൻ പോകുന്നത് അവൾക്ക് അറിയാമായിരുന്നു . എന്റെ മനസു വായിക്കാൻ അവൾ പഠിച്ചിരിക്കുന്നു.  എന്റെ പകുതി . നീയാണേന്നും , നിനക്കു മാത്രമായി ഞാനെന്ന തോണി അലയുന്നെന്നും , അല കടലും കടന്ന് ആരുമില്ലാത്തൊരു നാടുണ്ടെങ്കിൽ  ഞാനും നീയും മാത്രമായൊരു ലോകത്തിലേക്ക് നിന്നെയും കൂട്ടി ഒഴുക്കിലൂടെ  നീങ്ങുമെന്നു ഞാൻ എനിക്കു വാക്കു കൊടുത്തിട്ടൂണ്ടായിരുന്നു .  ഞാനും നീയും നൂപുരങ്ങളായി  ജതിക്കൊത്ത് കിലുങ്ങിയിരുന്നു . എന്നിട്ടും ...നമ്മളറിയാതെ തെറ്റിപ്പോയ ശ്രുതിയും ലയവും , നമ്മളെയും തെറ്റിച്ചു .   

         മുടിനാരു  കീറി പോലീസുകാർ എന്നെ ചോദ്യം ചെയ്തെങ്കിലും എന്റെ ഉള്ളിലുള്ളതല്ലാതെ അധികമൊന്നും പറഞ്ഞില്ല . അവർക്ക് തെളിവൊന്നും ആവശ്യമില്ലായിരുന്നു .  നാലു വർഷം ജയിൽ വാസം.  പിന്നെ ഒന്നും അറിയാത്ത . ഒരു ലോകം , എഴുത്തിന്റെ  മാത്രമായ ഒരു ലോകം.  എന്തൊക്കെയായിരുന്നു സംഭവിച്ചത് എന്നു പിന്നീടാണു അറിയാൻ കഴിഞ്ഞതും.

            വീട്ടിലേട്ടത്തിയമ്മയ്ക്ക് മീരയെ ഒരിക്കൽ പരിചയപ്പെടുത്തിയിരുന്നു .

ടാ .. എനിക്കിഷ്ടായി കുട്ടീയെ .. നീ കെട്ടാമ്പോവ്വല്ലെ   എന്റടുത്ത് കിട്ടട്ടെ അതിനെ .. ഞാൻ അതിനെ ഒരു സുന്ദരിയക്കി എടുക്കും“  , 
ഒരു നമ്പൂരി കുട്ട്യാന്നു പറഞ്ഞപ്പോ .. മീരേടെ ജീൻസിനോടും ടോപ്പിനോടും , കളർ ചെയ്ത മുടിയോടും ഉള്ള വെറുപ്പ് ഒന്നൂടെ കൂടി.. പിന്നെ  ജാതി മാറ്റത്തിന്റെ മാറാലകൾ മുഖത്തു പറ്റിയതിന്റെ  പേടിയും .
നീ അതിനെ കെട്ടാൻ തന്നെയാണോ ഭാവം”.. ?  
അതെ
അതിനു അവളുടെ വീട്ടു കാര് സമ്മതിക്വോ  സച്ചീ”..?
ഒക്കെ ശരിയാകും ഏട്ടത്തീ
പിന്നീട് അധികമൊന്നു അവർ സ്വപ്നം കണ്ടു കാണില്ല .  അമ്മ പോയേപ്പിന്നെ ഏട്ടത്തി തന്നെയായിരുന്നു അമ്മേം ..ഏട്ടത്തീം ഒക്കെ .  ഏട്ടനെക്കാൾ  പത്തു വയസ്സിന്റെ എളപ്പം ഉള്ളതു കൊണ്ട്  ഒരച്ഛന്റെ  അധികാരം ഏട്ടനും കാണിച്ചിരുന്നു. പിന്നെ  എന്നെ നന്നായി  മനസിലാക്കിയ ഏട്ടനെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വലിയ വിഷയമായി കാണാൻ ഏട്ടൻ
തയ്യാറാകില്ല .ഏതോ തലയിണ മന്ത്രത്തിൽ എന്റെ പ്രണയവും കയറി വന്നപ്പോൾ .    ഏട്ടൻ എന്നെ വിളിച്ചു ചോദിച്ചു . 

കുട്ടീടെ വീട്ടുകാരേ പോയി കണ്ടാൽ സമ്മതിക്കില്ലെന്ന് ഞാൻ ഊഹിക്കുന്നു എന്താ പരിപാടി  .. തട്ടിക്കൊണ്ടു പോകലോ രജിസ്റ്റർ മാരേജോ‘ ..?   
എന്റെ പരുങ്ങൽ കണ്ട്  ഏട്ടനും ഏട്ടത്തിയമ്മേം  പൊട്ടിച്ചിരിച്ചു .


                          കുഴഞ്ഞു വീണതാന്നാ അറിയാൻ കഴിഞ്ഞേ  ..  പിന്നെ  .. കുളപ്പടവിൽ ആരോ കഴുത്തു ഞെരിച്ചെന്നോ .മറ്റോ കേട്ടത് . ലൈബ്രറിയിൽ നിന്നും പുസ്തകവുമെടുത്ത് ഇറങ്ങും വഴിയാണു പോലീസ് വന്നത് . അവളുടെ ഡയറി താളിലെ  ഓരോ വാചകങ്ങളും  ഞാൻ അവളോടു പറയാതെ പറഞ്ഞിരുന്ന എന്റെ മനസ്സായിരുന്നു . അതു കൊണ്ടു തന്നെ കൊലപാതകശ്രമം പീഠനം  ഇതിനൊക്കെയുള്ള വകുപ്പുകളുടെ ചങ്ങല കുപ്പായം എന്നെ ധരിപ്പിക്കാൻ വക്കീലന്മാർക്ക് വല്ല്യ പണിപ്പെടേണ്ടി വന്നില്ല .


               കണ്ണുകളിലെ വെളിച്ചം  തീർത്തും അകന്നു പോയിരിക്കുന്നു . ഇരുണ്ട മുറിയിൽ നിനക്കു  മടുക്കുന്നില്ലെ മീര.. ?
എന്റെ  കൈതലം ചുണ്ടിൽ ചേർത്തവൾ കരഞ്ഞൂ .. കൈകളിലേക്ക് മെല്ലെ നനവു പടരുനന്ത് ഞാൻ അറിഞ്ഞു..  അവ്യക്തമായ ഏതോ സ്വരത്തിൽ അവൾ എന്നോടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു  എനിക്കു മനസിലാകാത്ത എന്തോ ഒന്ന് .. പണ്ട്  പരസ്പരം പറയാതെ പറഞ്ഞപ്പോൾ  ഒക്കെ ഞാൻ കേട്ടിരുന്നില്ലെ   പക്ഷെ  ഇത് .        എന്താണു അവൾ പറയുന്നതെന്നറിയാതെ .. മനസ്സു വിങ്ങി  അതിനർത്ഥം  ഞാൻ അവളെ സ്നേഹിക്കുന്നില്ലെന്നാണോ .. ഏയ്  അല്ല ഈ അവസ്ഥയിലും എനിക്കവളോട് പ്രണയമാണെന്നു തന്നെ  മനസിനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.  പിന്നെ   വീണ്ടും വീണ്ടും ആലോചിച്ചപ്പോൾ അവളോടിപ്പോ പ്രണയമില്ലെന്നും പ്രണയം മരിച്ച ചാരത്തിൽ നിന്നും ഉയർന്ന ദയനീയതയുടെ നിലവിളിയൊച്ചയാണെന്നും  ഉള്ള യാഥാർത്യം ഉൾകൊള്ളേണ്ടി വന്നു.

സച്ചീ..മാപ്പില്ലെന്നറിയാം എങ്കിലും   ചോദിക്കുകയാണ്   .. ഞങ്ങളോടും  ഇവളോടും പൊറുക്കണം    ചെയ്തു പോയത് മഹാ അപരാധമാണെന്നറിയാം ...ഒകെ  മനസ്സറിയാതെ  ചെയ്തതാണ്. സരസ്വതി ഏടത്തി  എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു .   ഞാൻ അവരെ എഴുന്നേൽ‌പ്പിച്ചു.
  “ ഏയ് എന്താ ഇത്  അതിനും മാത്രം എന്താ ഇവിടെ”..?   
അന്നിവൾക്കൊരു വാക്ക് മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിൽ  ഇങ്ങിനെ ഒന്നും വരില്ലായിരുന്നു             കഴിഞ്ഞ ആഴ്ചയാണ്  നാവു മെല്ലെ അനക്കിയത് ... പിന്നെ  ഡോക്ടർമ്മാരുടെ കഠിന ശ്രമം. ഇപ്പൊ  ഒരു വിധം പറയുന്നത് മനസിലാകുന്നുണ്ട്
കരച്ചിലിനിടയിൽ സരസ്വതി ഏടത്തി പറഞ്ഞു .

എന്താ അവൾ  എന്നോട് പറഞ്ഞത്

“ സച്ചി,  പൊറുക്കണം ..ഞാൻ ഒന്നും അറിഞ്ഞില്ല   എന്നെ ശപിക്കരുത് “ 


വാക്കുകൾക്ക്  സരസ്വതി ഏടത്തിയുടെ  ണ്ണി  വിലക്കിട്ടു.   അവർ മെല്ലെ മുഖം പൊത്തിക്കൊണ്ട്  മുറീക്കു പുറത്തേക്കു പോയി .  

മീരയുടെ കൈകൾക്കു പതിയെ പതിയെ ചൂടു വന്നു തുടങ്ങിയിരിക്കുന്നു .. ഞാൻ അവളൂടെ കൈ പിടിച്ചു നെഞ്ചോടു ചേർത്തു . എനിക്കു നിന്നോട് വെറുപ്പില്ല  മാപ്പു ചോദിക്കേണ്ട  തെറ്റുകൾ ഇന്നു നിന്റെ കൂടെയില്ല . നിനക്കെല്ലാം  ശരിയാകും. നീ ജീവിതത്തിലേക്കു തിരിച്ചു വരും”   കാര്യങ്ങൾ ഒക്കെ  ഞാൻ അറിഞ്ഞിരുന്നു.  ഒക്കെ ഏടത്തി പറഞ്ഞു.  ഞാൻ ഇപ്പൊ പോകുന്നു  എനിക്കു നിന്നെ കണ്ടു നിൽക്കാനുള്ള ശേഷിയില്ല .. ചൂടു വന്നു തുടങ്ങിയ കൈകളിൽ ഒരു ചെറു ചുമ്പനം നൽകി  ഇനിയും വരാമെന്നു പറഞ്ഞു  മുറീക്കു പുറത്തിറങ്ങൂമ്പോൾ . സരസ്വതി ഏടത്തി കുടിക്കാൻ  അൽ‌പ്പം മോരു തന്നു . 

ഏതോ ഒരു ഓട്ടോക്കാരൻ പയ്യനാ  കോളേജ് വിട്ടു വരും വഴി അവളുമായി എന്തോ കശ പിശ ഉണ്ടായത്രെ..  അതിന്റെ വൈരാഗ്യത്തിലാ   ന്റെ  കുട്ട്യേ  അവൻ . ...  സംസാരിച്ചു തുടങ്ങിയപ്പോ   സച്ചിയല്ല , സച്ചിയല്ല   എന്നു മാത്രമേ  ആദ്യം പറഞ്ഞുള്ളു.  പിന്നെ  പിന്നെ   ഓരോന്നായി പറഞ്ഞു  .   സുഷുംന നാഡിക്ക് ക്ഷതം പറ്റീണ്ട്  .. ഈ കിടപ്പു തന്നെയാ ന്റെ കുട്ടിക്ക്  വിധിച്ചേക്കണേ..  ദിവസോം രണ്ട് നേരം   ദേ  കണ്ടില്ലെ ഉമ്മറത്തൊരാളു  പൂവിട്ട് അർച്ചിക്കണ്ണ്ട്   അതിന്റെ ഗുണാ  ജീവച്ഛവം പോലെ ഇങ്ങനെ കിടത്തിയേക്കണേ ..  ഒക്കെ അവസാനിപ്പിക്കാൻ പറഞ്ഞിട്ട് കേൾക്കണ്ടെ ..  കുടുമ്പത്തിലേക്കുള്ള  ഏക വരുമാനായിപ്പോയില്ല്യേ.. .ഉള്ള പറമ്പും  പാടോം  ഒക്കെ  വിറ്റു പെറുക്യാ  ചികിത്സിക്കണേ .. ഇനി എത്രകാലം എന്നറിയില്ല . .

സാരി തുമ്പു കൊണ്ട് കണ്ണു തുടച്ച്  സരസ്വതി ഏടത്തി എന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി. തിരിച്ച്  പടി കടക്കുമ്പോൾ  തിരിഞ്ഞൊന്ന് നോക്കണം എന്നു തോന്നിയില്ല  അവിടെ  ഇരുട്ടറയ്ക്കുള്ളിൽ  ഒന്നു തലചരിക്കാനാകാതെ .. ആ  കണ്ണുകൾ എന്നെ തേടുന്നുണ്ടാവുമായിരിക്കാം ..
                    .ആ കാഴ്ചകളിലേക്ക്  എന്നെ പിന്നിൽനിന്നും ആരോ ഒരു  നീരാവി പോലെ  ഊറ്റിയെടുക്കുന്നതായി തോന്നി   ശരീരം  തളർന്നു പോകുന്ന പോലെ  വേച്ചു വേച്ച്  ഉമ്മറപ്പടിയിറങ്ങി .. മുറ്റത്തെ കൽ കോണിയിറങ്ങുമ്പോൾ  ബ്രഹ്മ ദത്തൻ നമ്പൂതിരിപ്പാട്  പഴയ ഫ്യൂഡൽ ഭാവം വെടിഞ്ഞ് എന്നെ ദയനീമായി ഒന്നു നോക്കി .  ആ കണ്ണിൽ നിന്നും ഒരു പ്രകാശം  എന്നോട്  തൊട്ടുകൂടായ്മ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ചങ്ങലകൾ പൊട്ടിച്ച്  തിരിച്ചു വരാൻ  അപേക്ഷിച്ചു.  എന്റെ കാൽക്കൽ അതു കെട്ടു പിണഞ്ഞു  ഒരു വള്ളി പോലെ  അതു  പടർന്നു പിന്നെ    പിന്നെ  അതൊരു  വലിയ വൃക്ഷമായി പന്തലിച്ചു.   പിന്നെപ്പോഴോ  പൂക്കാത്ത  കായ്ക്കാത്ത ഒരു മരം  ഇരുട്ടറയിൽ ഏതോ ഒരു കൊടുംകാറ്റത്ത് നിലം പതിച്ചന്ന് കേട്ടു  അന്ന്    എന്നിലെ മരവും  വേരുമാത്രം അവശേഷിച്ച്  കടപുഴകി.   



 

15 comments:

  1. വളരെ നന്നായിരിക്കുന്നു,
    കഥയെഴുതാൻ മാത്രം സംഭവങ്ങൾ ഏതാനും ദിവസം‌കൊണ്ട്, നമ്മുടെ കേരളത്തിൽ സംഭവിച്ചിട്ടുണ്ടല്ലൊ,,,

    ReplyDelete
  2. എന്ത് പറയണമെന്നറിയില്ല ! നല്ല കഥ ! അതിലും നല്ല കഥനം

    ReplyDelete
  3. ശ്ശി നാളൂടിയാ..ഇത്തരം ഒരു കഥ വായ്ക്കണേ.....
    ആസ്സലായിരിക്കണൂട്ടോ...!!മാത്രാല്ലാ..വേദനിപ്പിച്ചൂല്ലോ കൊശ്ശവാ...!!!

    ഒത്തിരിയൊത്തിരിയാശംസകള്‍...!!

    സ്വാഗതം..-
    http://pularipoov.blogspot.com/

    ReplyDelete
  4. കൊള്ളാം ഗഡീ...എന്നാലും വിഷമിപ്പിക്കണ്ടായിരുന്നു...

    ReplyDelete
  5. തുടക്കം ഒന്നും മനസ്സിലായില്ലാ
    പകുതി തീര്‍ന്നപ്പോ മനസ്സിലായി വന്നു.
    കഥ കൊള്ളാം... 70 കളിലെ സിനിമ കഥ

    ReplyDelete
  6. ശോകരസം വിട്ടു പോകാതിരിക്കാനാണ് ആദ്യാന്ത സ്രമം. പക്ഷെ വായിക്കുന്നാന്‍ തോന്നിപ്പിക്കുന്ന എഴുത്ത്. നന്നായി ബിജു.

    ReplyDelete
  7. ബിജുവേട്ടാ.. കണ്ണ് നനഞ്ഞു.അല്ല നനയിപ്പിച്ചു.

    ReplyDelete
  8. ആനുകാലിക സംഭവങ്ങളുമായി ഇട ചേര്‍ന്ന് നില്‍ക്കുന്ന കഥ....ഓര്‍മ വന്നത് ഇന്ദു-സുഭാഷ് സംഭവവും, ഓട്ടോറിക്ഷയില്‍ നടന്ന പീഡനശ്രമങ്ങളും ആണ്....
    വളരെ നന്നായി....

    ReplyDelete
  9. കൊള്ളാം.
    സമകാലിക കേരളം ഓർത്തുപോയി.

    ReplyDelete
  10. അഭിനന്ദനങ്ങള്‍
    ചില വാചകങ്ങള്‍ നല്ല ഭംഗിയായിട്ടുണ്ട്.
    അതങ്ങനെത്തന്നെയാണ് പറയേണ്ടത്..
    സുന്ദരം.

    ReplyDelete
  11. അതൊരു സുഖമാണ് പ്രണയിനിക്കുവേണ്ടി കാരഗൃഹത്തിൽ കിടക്കുക.
    ഓരോ ഉരുള ചോറിൽ നിന്നും ഒരായിരം പ്രണയ മുയരുന്നു ഇതു വായിച്ചപ്പോളാണ് എനിക്ക് ചിരിവന്നതു
    മനോഹരമായ കഥ .

    ReplyDelete
  12. ചില നേരത്തെ മൗനം.. അവയുടെ ഫലങ്ങള്‍!
    വല്ലതെ മനസ്സ് ഉലയ്ക്കുന്ന കഥ,നല്ല അവതരണം.

    ".......എപ്പോഴും സംസാരിക്കണമെന്നു നിർബന്ധമില്ല , കണ്ടില്ലെങ്കിലും ഉറക്കമില്ലാതില്ല, വല്ലപ്പോഴും കാന്റീനിൽ ഒരു ചായ കുടി. പിന്നെ ചാറ്റിൽ വരുമ്പോൾ ഒരു ചെറിയ സല്ലാപം.പക്ഷെ പിന്നെപ്പോഴാണു പ്രണയിച്ചു തുടങ്ങിയത് എന്നറിയില്ലായിരുന്നു . ......"

    പറഞ്ഞ രീതി നന്നായി.

    ReplyDelete
  13. ബിജു, നിന്റെ കാലിബറിനോട് കഥയ്ക്ക് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല;

    പുതുമയുള്ള ക്രാഫ്റ്റും ആശയവും നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  14. നല്ല എഴുത്ത് നാടകക്കാരാ. എന്തേ നമ്മുടെ പ്രണയ കഥകള്‍ എല്ലാം ദുഖാവസാനി ആകുന്നെ..

    ReplyDelete
  15. നാടകക്കാരന്റെ 'കഥ 'വായിക്കാന്‍ ഞാന്‍ പിന്നീടൊരിക്കല്‍ വരുന്നുണ്ട്.....

    ReplyDelete