NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Thursday, December 31, 2009

പുതുവര്‍ഷ പേടി

പുതു വര്‍ഷം  പിറക്കുന്നത്‌ ഒരു പേടിയോടെ നോക്കി കാണുകയാണ് നാടകക്കാരന്‍
ഇനിയും ഒരു വര്‍ഷം കൂടി പിറക്കനിരിക്കുകയാണ് കുന്നു കൂടിയ പ്രശ്നങ്ങളുടെ നടുവില്‍ നിന്നും ഒരു സന്തോഷം
നിറഞ്ഞ പുതുവത്സരം ആഘോഷിക്കാന്‍ മലയാളികള്‍ക്കാവുമോ ,,? സംശയം മാത്രമല്ല ..യാഥാര്‍ത്ഥ്യങ്ങളെ നേരില്‍ കാണുമ്പോള്‍ ഉള്ള എന്റെ ഭയം .എവിടെയോ തോറ്റു പോയതിന്റെ ജാള്ള്യത. ആരെയും ഭയക്കാത്ത ഒരു പുതു തലമുറ എന്തും ചെയ്യാന്‍ ധൈര്യമുള്ള ഒരു പുതു തലമുറ മദ്യത്തിനും മയക്കു മരുന്നിനും പോലും പേടി തോന്നുന്ന ഒരു തലമുറ .തിരിച്ചറിവിന്റെ പാതകളിലേക്കു അവരെ നയിക്കേണ്ട  മാധ്യമങ്ങളും , പ്രസ്ഥാനങ്ങളും, സമുദായങ്ങളും വലിച്ചു കീറപ്പെടുന്ന ഒരു സമൂഹം .എവിടെയ്ക്കാണ്  ഈ ഓട്ട പാച്ചില്‍ .?


          സമൂഹത്തോട്  ബാധ്യതയുള്ള ഒരു പൌരന്‍ എന്നനിലയില്‍ ബൂലോകത്തില്‍ നടകക്കാരന്  ഒന്നാം പിറന്നാള്‍  ആകുന്ന ഈ ദിവസത്തില്‍ തന്നെ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ  ഇത് പറയാം എന്ന് തോന്നി. ഇന്ത്യാ ചരിത്രത്തില്‍  എന്നും വ്യത്യസ്തതയാര്‍ന്നു കേള്‍വി കേട്ടതാണ്  കേരള ചരിത്രം. കനിഞ്ഞു നല്‍കിയ പ്രകൃതി സമ്പത്തിനാലും ലോകം മുഴുവന്‍ പുകള്‍ പെറ്റതാണ് കേരളത്തിന്റെ സംസ്കാരവും ജനകീയതയും ഒക്കെ. അതെല്ലാം തച്ചുടയ്ക്കണം എന്ന  ചൂതട്ടക്കാരുടെ കുതന്ത്രങ്ങളെ  തിരിച്ചറിയാനാകാതെ  ഇന്ന് കാണുന്ന തിന വയലുകള്‍ തിന്നു മുടിക്കാനും സുഖലോലുപതയുടെ കുപ്പായത്തില്‍ ചാടിയൊളിക്കാനും  വെമ്പുന്ന  പാതി ഷണ്ടന്‍മ്മാര്‍ എന്ന് വിളിക്കാവുന്ന പ്രതികരണ ശേഷിയില്ലാത്ത ഒരു "പൂതലുകള്‍"(ഒന്നിനും കൊള്ളാത്ത മരകഷ്ണം)   ആയി   മാറിയിരിക്കുന്നു കേരളത്തിലെ യൌവനം .കയ്യില്‍ അഞ്ചു മൊബൈലും തൂക്കി സൊള്ളി രസിച്ചു നടക്കുന്ന ഈ പ്രായത്തില്‍ സാമൂഹ്യ മായ  കടമകളെ, തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തത്തെ  കുറിച്ച്   ബോധാവന്മാരാകുന്നത്  വിരലിലെണ്ണാവുന്നവര്‍ മാത്രം .


                                എവിടെയാണ് നമുക്ക് പിഴച്ചത്  സാംസ്കാരികമായ അധപതനമോ ,അതോ രാഷ്ട്രീയമായ മൂല്ല്യ ച്യുതിയോ .?ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു  ലോകം പുരോഗതിയിലേക്ക് നീങ്ങുന്നു എന്ന് കരുതി ജീവിതത്തെ പുരോഗതിക്കു വിട്ടു കൊടുത്തു ചുമ്മായിരുന്നാല്‍ പോര ജീവിക്കാനുള്ള സാഹചര്യത്തിന്റെയും,  ഭക്ഷിക്കാനുള്ള ആഹാരത്തിന്റെയും  വക കൂടി ഉണ്ടോ എന്ന് നോക്കണം .ഇതിനെല്ലാം ഉള്ള സാഹചര്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം .അല്ലാതെ പണം എന്ന കൊമ്പനെ തളയ്ക്കാന്‍  ഒറ്റയ്ക്കിറങ്ങുന്നവര്‍ സൂക്ഷിക്കുക . നടുക്കടലില്‍ നമ്മള്‍ കാണാത്ത ചുഴികള്‍ ഉണ്ടാകും ..അതില്‍ പെട്ട് താഴ്നു പോയാല്‍ പിന്നെ കര കയറാന്‍ കഴിയില്ല . പ്രതിബദ്ധതകള്‍  ഇല്ലാത്ത ഒരു സമൂഹം, പ്രതിസന്ധികളോട്  പോരടിക്കാത്ത സമൂഹം,പ്രത്യയ ശാസ്ത്രങ്ങളോട് നീതി പുലര്‍ത്താത്ത  സമൂഹം ,  ഇതൊക്കെയായി മാറ്റപ്പെട്ടിരിക്കുന്ന കേരള ജനത പോകുന്നത് എവിടെയ്ക്കാണ് . ചരിത്രങ്ങള്‍ മറച്ചു പിടിക്കുന്നത്‌ ആരെ സംരക്ഷിക്കാനാണ് ,
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും (ഞാന്‍ ഇത് എഴുതിയ ഓര്‍ഡര്‍  ക്രമത്തിനു പോലും തല്ലു കൂടുന്നവരുണ്ടാകാം) മതം എന്ന  ഒറ്റ ചരടിന്മേല്‍ ലോകത്തെ കാണുന്ന  ഒരു സാഹചര്യം  ഒരു പക്ഷെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍  പോലും ഉണ്ടായിരിക്കില്ല . മാപ്പള ലഹള മുതല്‍ തുടങ്ങിയ വര്‍ഗീയ ലഹളകള്‍ തൊട്ടു പലതരത്തിലും പലഭാവത്തിലും നടന്ന ലഹളകള്‍ മരിച്ചു വീണ ആയിരങ്ങള്‍ .ഇവയൊക്കെ ചൂണ്ടി കാണിച്ച  യാഥാര്‍ത്ഥ്യത്തെ ആരൊക്കെയോ ചേര്‍ന്ന്  മറച്ചു പിടിക്കുന്നു . എന്തിനാണ് ഈ പേക്കൂത്തുകള്‍ ..?


          മതവും മനുഷ്യനും ഒന്നായി ഒരു ജനതയായി  ഒരു സമൂഹമായി ഐക്യത്തോടെ കഴിഞ്ഞിരുന്ന, ഒറ്റക്കെട്ടായി സാമൂഹ്യ വിപത്തുകളോട് പ്രതിര്കരിക്കുന്ന  ഒരു കാലം നമുക്കുണ്ടായിരുന്നു.  ഇന്നിന്റെ    മാറു പിളര്‍ന്നാല്‍  നാം കാണുന്നതൊക്കെ  എന്താണ് . ഇത്രയേറെ പഠിപ്പും പത്രാസും ഒക്കെയും ഉണ്ടായിട്ടും എന്തു കൊണ്ടു ഇത്തരം  മതത്തിലും ജാതിയിലും അധിഷ്ട്ടിതമായ ഒരു ജനത ഇവിടെ വളര്‍ന്നു വരുന്നു  എന്തിനിവര്‍ തമ്മില്‍ മത്സരിക്കുന്നു .ജനനന്മയ്ക്കെന്നും പറഞ്ഞു കൊടികെട്ടി ഇറങ്ങിയ  സമുദായീക ഉദ്ദീകരണ യന്ത്രങ്ങള്‍ ഒക്കെ പണചാക്കുകളായി മാറീയിരിക്കുന്നു 
ആരോടാണ് ഇവര്‍ക്ക് കൂര്‍ .? ഇതെല്ലം ചോദ്യം ചെയ്യപ്പെടേണ്ടവരാണ് പുതു തലമുറ .?  അതിനവര്‍ക്കെവിടെ അസമയം അല്ലെ ?
റിയാലിറ്റി ഷോകളിലും  മറ്റും കറങ്ങി നടക്കാനും എസ് എം എസ്  അയക്കാനും അല്ലാതെ അവര്‍ക്കെന്തറിയാം മലയാളം എന്ന ഭാഷയെ
തെറ്റുകൂടാതെ ഉച്ചരിക്കാന്‍ അറിയാത്തവര്‍ എങ്ങിനെ മലയാള ചരിത്രം അറിയും അല്ലെ ..ആരാണ് ഇവരെ പിന്തിരിപ്പിക്കുന്നത്  ആര്‍ക്കാണ് ഇവരിലൂടെ
മുതലെടുപ്പ് നടത്താന്‍ കഴിയുന്നത്‌ .?  ചോദിക്കേണ്ടതാണ് .  കേരളം യുവ തീവ്രവാദികളാല്‍ നിറയുന്നതെന്തുകൊണ്ടാണെന്ന്  ചോദിക്കേണ്ടതാണ് .


                        ഒരു കാലത്ത് നക്സല്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍  നിലനിന്നിരുന്നു വയനാട്ടിലും കബനിയുടെ തീരത്തും യുവാക്കളുടെ ഒരു ഒത്തുചേരല്‍. സാമൂഹ്യ ബോധത്തോടെ  പ്രവര്‍ത്തിക്കുന്ന തിളയ്ക്കുന്ന കുറേ യുവരക്തങ്ങള്‍ അന്ന് നാടിന്റെ സംരക്ഷകരായി നിന്നിരുന്നു അനിയ്തിക്കെതിരെ കലാപം ചെയ്യുന്ന യൌവനം ..കള്ളന്മ്മര്‍ക്കും കാമ വെറിയന്മാര്‍ക്കും  പേടി സ്വപ്നമായിരുന്ന യോദ്ധാക്കള്‍ ..അതൊരു സമൂഹത്തെ ആകെ നിലനില്‍ക്കാന്‍ വേണ്ടി താങ്ങായി വര്‍ത്തിച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു .എന്നാല്‍ ഇന്ന് മുള പൊട്ടിയിരിക്കുന്ന  തീവ്ര വാദമാകട്ടെ ഒരു ജനതയെ ആകെ ചുട്ടെരിക്കാന്‍ കൊടികെട്ടി ഇറങ്ങിയിരിക്കുന്നു ഒരു  കാര്യവും ഇല്ലാതെ മതം എന്ന   ഭ്രാന്തിന്റെ പിടിയിലമര്‍ന്നു
സമൂഹമാകെ ചുട്ടെരിക്കാന്‍ വെമ്പുന്ന ഒരു തരാം വേട്ട നായ്ക്കള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു .  എന്തും ചെയ്യാന്‍ മടിയില്ലാതെ ഇവര്‍
ഈ ലോകത്തിനു നേരെ ഭീഷണി മുഴക്കുന്നു . ഇവരുടെ വളര്‍ത്തു കേന്ദ്രങ്ങളുടെ ഉദ്ദേശം എന്താണ്
എന്തിനു വേണ്ടി ആണ് ഇവര്‍ ഈ പേക്കൂത്തുകള്‍ നടത്തുന്നത് സുഖലോലുപരായ ഒരു പറ്റം  യുവാക്കളെ ഇവര്‍ പണവും വിലയേറിയ പരിതോഷികങ്ങളും
നല്‍കി വശീകരിച്ചു വിഷഭ്രാന്തുകള്‍ കുത്തിവച്ചു മെരുക്കിയെടുത്തു സമാധാനത്തിനു നേരെ പ്രയോഗിക്കാനുള്ള വജ്രായുധമാക്കിയെടുക്കുന്നത് എന്ത് നേടാനാണ്
ഉള്‍ തിളപ്പില്‍ അറിയാതെ പോകുന്ന കുറെ സത്യങ്ങള്‍ .  അമ്മ, പെങ്ങള്‍ . സുഹൃത്തുക്കള്‍,  സ്നേഹം  ഇവയൊന്നും തിരിച്ചറിയാന്‍ പറ്റാതെ പോകുന്ന  ഒരു യൌവനം .


                            ഇവരെ പ്രധിരോധിക്കാന്‍ ഒറ്റകെട്ടായി നില്‍ക്കേണ്ട രാഷ്ട്രീയ കക്ഷികള്‍  ക്ഷുരകന്മാരുടെ പണിചെയ്യുമ്പോള്‍ ജനം പ്രതീക്ഷ അര്‍പ്പിക്കേണ്ടത്‌
എന്തിലാണ് ഇപ്പോഴും വന്നു ചേരാവുന്ന മരണത്തിലോ ..ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞു രണ്ടു കൂട്ടരും നടത്തുന്ന ഈ തുടച്ചു നീക്കലിന്റെ തത്വശാസ്ത്രം  പുതുക്കിപണിയാന്‍
പുതുവര്‍ഷം പിറക്കുംബോഴെങ്കിലും ഒരു സോക്രട്ടീസ്  പുനര്‍ജനിക്കുമോ കാത്തിരുന്നു കാണണം ..തിരുത്തി എഴുതപ്പെട്ട ചരിത്രങ്ങളുമായി അവര്‍ പടയോട്ടം തുടങ്ങി കഴിഞ്ഞു
ആ  രണാങ്കണത്തില്‍  പിടഞ്ഞു വീഴുന്ന ചോരത്തുള്ളികള്‍  നിരപരാധികളുടെതാവാം .ഇവിടെ ഇട്ടു വീഴുന്ന ഓരോ ചോരത്തുള്ളികളില്‍ നിന്നും പുതുതായെന്തെങ്കിലും വായിച്ചെടുക്കുവാന്‍
തലയുയര്‍ത്തി നില്‍ക്കുന്ന യൌവങ്ങള്‍ക്ക്  കഴിയുമോ ..?  കഴിയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം ...നന്മ തിന്മകളുടെ വേര്‍തിരിച്ച പുസ്തകങ്ങള്‍ ..ഈ യൌവനങ്ങളെ തേടി എത്തട്ടെ
എന്നുമാത്രം ആശംസിച്ചു കൊണ്ട്  നാടകക്കാരന്റെ എല്ലാവിധ പുതുവത്സരാശംസകളും നേരട്ടെ.....
                          








9 comments:

  1. നാടകക്കാരന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാൽ നിങ്ങളേ അറിക്കട്ടെ
    നാടകക്കാരൻ എന്ന ബ്ലോഗുമായി ബൂലോകത്തിൽ കാലെടുത്തു കുത്തി
    ഇന്നേയ്ക്ക് ഒരു വർഷം തികയുകയാണ്...വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിലൂടെ അറിയിച്ച് എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ നല്ല ബ്ലോഗർമ്മാർക്കും എന്റെ പുതുവത്സരാശംസകൽ നേരുന്നു ഒപ്പം സ്നേഹം നിറഞ്ഞ നന്ദിയും കടപ്പാടൂം അറിയിക്കട്ടെ

    ReplyDelete
  2. പുതുവത്സരാശംസകൾ...

    ReplyDelete
  3. പുതുവത്സരാശംസകൽ. ഒപ്പം ബ്ലോഗിന്റെ പിറന്നാളാശംസകളും

    ReplyDelete
  4. mone nanmmakal niranjathaavatte ee puthuvarsham...ee postum nannaayirikkunnu..blogiunu pirannaalaashamsakal!!

    ReplyDelete
  5. നല്ല പോസ്റ്റ്...
    ആശങ്കകൾ മനസ്സിലാവുന്നു.....
    വർഗ്ഗീയതയുടേയും തീവ്രവാദത്തിന്റേയും കരിനിഴലിൽ നിന്നുകൊണ്ട് മറ്റൊരു പുതുവർഷത്തെ കൂടി നമുക്ക് വരവേൽക്കാം...നല്ലതിനായി പ്രാർത്ഥിക്കാം...

    ReplyDelete
  6. കുമാരൻ ഉറൂബ് ലക്ഷ്മി അമ്മേ...ബിന്ദു ചേച്ചീ..ഒരു പാട്
    .നന്ദി..

    ReplyDelete
  7. അല്പം വൈകിയ പോസ്റ്റാണങ്കിലും തിളക്കുമുള്ള ഒരു പോസ്റ്റാണ് .ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോളും
    മാറുന്ന സാമൂഹിക ജീവിതരീതികള്‍ നമ്മെ പഠിപ്പിക്കുന്ന ലളിതമായ പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്‌ .
    നാളകളിലേക്കുള്ള ചുവടുവെപ്പുകള്‍ അതിന്‍റെ കരുത്തില്‍ നിന്നാകണം .എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സാമുഹ്യനന്മകള്‍ പരിസംരക്ഷിക്കപെടാത്ത ,പരിപാലിക്കപെടാത്ത ഒരു സമൂഹം ഇവിടെ കരുത്താര്‍ജ്ജിക്കുന്നു .മതപരമായ വൈരങ്ങള്‍ സര്‍വ്വ മേഘലയെയും അടക്കി വാഴുന്ന പ്രവണത വല്ലാണ്ട് പെരുകുന്നു ഇതൊരു ദുസ്സൂചനയാണ്...നാടകക്കാരന്‍ അഭിനന്ദനങ്ങള്‍

    ReplyDelete
  8. ബ്ലോഗിന്റെ പിറന്നാളാശംസകളും

    ReplyDelete
  9. evide kandathil sandhosham,, eni thagalude oro postum vazhichu nokkamallo...

    ReplyDelete