കുഞ്ഞു മണി കാറ്റിന്നു കണ്ണുപൊത്തി കളിക്കുംബം
ചെല്ലമഴക്കാറിന്നു ചാഞ്ചാട്ടം.
കാവതി കാക്കമ്മ വിരുന്നൊന്നു വിളിക്കുംബം
കായലിൻ വരമ്പത്ത് കാലനക്കം
കസ്തൂരി പൂവേ കാർത്തിക രാവേ..
വരുന്നവനാരാണോ......കള്ളച്ചിരിയുള്ള പ്രിയനാണോ.
(കുഞ്ഞുമണി കാറ്റിന്നു)
അന്നൊരുനാളിൽ കളിവള്ളം തുഴഞ്ഞൊരു
കാന്താരി പുഴയുടെ തീരത്ത്...തത്തമ്മപ്പൊത്തുള്ള തുഞ്ചത്ത്
കുഞ്ഞി കണ്ണൊന്നെഴുതിയ കള്ളചുണ്ടു ചുവപ്പിച്ച.
പുള്ളിത്തത്ത പറഞ്ഞില്ലേ...
താലിമാല അണിയിക്കാൻ തിങ്കളൊളി വിതറിക്കൊ-
ണ്ടവനിന്നു വരുമെന്ന്....മലർ പുടവയും തരുമെന്ന്....
(കുഞ്ഞുമണി കാറ്റിന്നു)
അംബിളി വാനേ അരമന വീട്ടിൽ ആളുറങ്ങാത്തൊരടുക്കളയിൽ
ആരവം നിറയുന്ന കലവറയിൽ.
കൊള്ളിവാക്കു പറഞ്ഞെന്നെ കളിയാക്കിക്കൊണ്ടവർ
അരിപ്പൊടി അവിലിടിയും പിന്നെ പായസ പരിപ്പുമിടി....
(കുഞ്ഞുമണി കാറ്റിന്നു)
പാടനരിയുന്ന ആര്ക്കും ഇതു സ്വന്തം ഈണത്തില്‍ പാടാ
Thursday, September 24, 2009
Subscribe to:
Post Comments (Atom)
തനനന നാ നാ താ നന തനനന
ReplyDeleteതാനന താനന തന നാ നാ ....
ingane aayalo