NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, March 17, 2009

ഓജോ ബോര്‍ഡും പെണ്‍പടയും

Rare Rosinte ബ്ലോഗ് വായിച്ചപ്പോഴാണ് എനിക്കീ പോസ്റ്റ് എഴുതാന്‍ തോന്നിയത്..
ഒരു യുവജനോത്സവ കാലം ....നാടകക്കാരന്മാരുടെ കാ‍ലം എന്നു പറയുന്നതാവും കൂടുതല്‍ ശരി..
പൊടിതട്ടിയെടുത്ത സ്ക്രിപ്റ്റുളുമായി സ്കൂളുകളില്‍ നിന്നും സ്കൂളുകളിലേക്ക് കേറി നടന്ന നാടകക്കാ‍രന്റെ പ്രതാപ കാ‍ലം. ചെറുകുന്ന് ഗേള്‍സ് ഹൈസ്കൂളില്‍ ഒരു നാടകം ചെയ്യണം എന്ന കണ്ണപുരത്തെ ഷൈജു എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒന്നു മടിച്ചതാണ് ..കാരണം ഇപ്പൊത്തന്നെ മൂന്ന് സ്കൂള്‍ ഏറ്റിട്ടുണ്ട്....തളിപ്പറമ്പ് ടാഗോര്‍, പിന്നെ ഒന്ന് എന്റെ നാട്ടിലെ ഞാന്‍ പഠിച്ച സ്കൂള്‍ .മറ്റൊന്ന് പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂള്‍..ഇതെല്ലാം കൂടി നാടകക്കാരന് ഒറ്റയ്ക്ക് കഴിയുമോ എന്ന ചിന്തയിലാണ് പോരാത്തതിനു സ്ക്രിപ്റ്റും വേണം ..അതും പുതിയത്..ഏതായാലും അവിടെ നിന്നും ഒഴിവാകാന്‍ തീരുമാനിച്ച് ഷൈജുവിനെ വിളിച്ച് പറ്റില്ലെന്നു പറഞ്ഞതിന്റെ തൊട്ടു പിന്നാലെ ഷാജിമാഷിന്റെ ഫോണ്‍ വന്നു ..ബിജു എന്തായലും വരണം വന്നേ പറ്റൂ ഇവിടെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരം ...എനിക്കാണ് ഗ്രൂപ്പ് ചാര്‍ജ്ജ്....എന്റെ മാനം രക്ഷിക്കണം. ഷാജി മാഷ് ഞാന്‍ വി എച്ച് എസ്സി ഇ യില്‍ പഠിച്ചിരുന്ന കാലത്ത് മാടായി ബോയ്സ് സ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു ...അക്കൊല്ലം VHSE പയ്യന്നൂര്‍ മേഖലാ കലോത്സവത്തില്‍ കലാപ്രതിഭയായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് സന്തോഷിച്ച ഒരു വ്യക്തി അയാളായിരിക്കും (കവിതാരചനയ്ക്ക് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തന്നിരുന്നു ). ആ ഓര്‍ഡര്‍ എനിക്കു അനുസരിക്കേണ്ടതായി വന്നു...ഗിരീഷ് ഗ്രാമികയുടെ ഒരു പഴയ സ്ക്രിപ്റ്റും തപ്പി പിടിച്ച് ഞാന്‍ സ്കൂളിലേക്കു യാത്രയായി .. സ്ക്രിപ്റ്റ് പഴയതാണെങ്കിലും പുതിയ രീതിയില്‍ ചെയ്യാമെന്നു കരുതി...
പെണ്‍പടയുടെ മുന്നിലേക്കാണ് പോകേണ്ടതെന്നോന്നും അന്ന് അലോചിച്ചിരുന്നില്ല അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല ...സ്കൂളിന്റെ മുറ്റത്ത് എത്തിയ സമയം വളരെ നല്ലസമയം ഇന്റര്‍വെല്‍ സമയം. പറയണോ പൂരം ...ഏല്‍ പി ക്ലാസില്‍ പഠിക്കുന്ന കുറേ...കൊച്ചു കുഞ്ഞുങ്ങള്‍ എന്റെ കോലം കണ്ടമ്പരന്നു എനിക്കു ചുറ്റും കൂടി...ഞാന്‍ അന്ന് കൊച്ചിയില്‍ ഒരു പ്രമുഖ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കുന്ന കാലം ..ഒരു ഗ്രാഫിക് ഡീസൈനര്‍ക്കൊത്ത കോലധാരിയായി ആ നാട്ടിന്‍ പുറത്തെ സ്കൂളില്‍ അവതരിച്ച എന്നെ കുട്ടികള്‍ അപൂര്‍വ്വ ജീവിയെന്ന പോലെ സ്വീകരിച്ചു ...എന്റെ കാ‍ര്‍ഗോ പാന്റിന്റെ വള്ളിമ്മേല്‍ പിഠിച്ച് ഒന്നു രണ്ടൂ കുട്ടികള്‍ ഊഞ്ഞാലാടാന്‍ ശ്രമിച്ചു ..... ഗേള്‍സ് സ്കൂളിലേക്കാണെന്ന കാര്യം ഞാന്‍ മറന്നത്...ഒരു വല്യ അബദ്ദമായിപ്പോയി എന്നറീഞ്ഞത് അപ്പോഴായിരുന്നു..പിന്നെ പയ്യന്നൂര്‍ വിമെന്‍സ് പോളി ടെക്നിക്കില്‍ നാടകം പഠിപ്പിക്കാന്‍ പോയ അനുഭവമൊന്നും(അത് പിന്നെ ഒരു പോസ്റ്റാക്കാം) ഇവിടെ ഉണ്ടായില്ലല്ലോ...തൊലിക്കട്ടിക്കു പുറത്ത് ഒരു പിടി പിടിച്ചു ദൈര്യ സമേതം സ്റ്റാഫ് റൂമിലേക്ക് ....
കലപില കൂട്ടൂന്ന പെണ്‍കൂടത്തിനിടയിലൂടെ നുഴഞ്ഞു വരുന്ന ഷാജിമാഷിനെ കണ്ടപ്പോഴാണ് മനസ്സിന്റെ ഉള്ളില്‍ ആരോ ഒരു മസാ‍ലമോരു കോരി ഒഴിച്ചു തന്നത്....ആശ്വാസമായി ...നിറഞ്ഞ പുഞ്ചിരിയാല്‍ ഷാജിമാഷ് എന്നെ വിളിച്ചു ...മാഷേ കണ്ടതെന്നോണം ചക്കപ്പ്ഴത്തിനു പൊതിഞ്ഞ ഈച്ചകളേ പോലെ എന്നെ ഖരാവോ ചെയ്ത ആ എല്‍ പി ക്ലാസ്സു കാരികള്‍ പാവാട തുമ്പു പിടിച്ച് ഒരു പൂമ്പാറ്റകളെപ്പോലെ ഓടി മറഞ്ഞു ....
സ്റ്റാഫ് റൂമിലെ മേശപ്പുറത്തിരുന്ന കല്ലുപോലുള്ള പഴം പൊരിയില്‍ അമ്മര്‍ത്തികടിച്ചപ്പോള്‍ ഷാജിമാഷിന്റെ ചോദ്യം..ഏതാ നാടകം ..
ഗിരീഷേട്ടന്റെ “തത്ത” ..
നിരാശകലര്‍ന്ന പുഞ്ചിരിയാല്‍ ഷാജിമാഷ് മേശപ്പുറത്ത് കിടന്നു....ദൈവമേ ..ഇനി ഗിരീഷേട്ടന്റെ തത്തയ്ക്കു വല്ല കുഴപ്പവും ....?
ബിജു ഇതുതന്നെയാ രവിയും ചെയ്യുന്നെ യെല്ലോ ഗ്രൂപ്പിന് .
പിന്നീട് പഴം പൊരിയുടെ കാഠിന്യം കൊണ്ടോ അതൊ ആ അവസരത്തില്‍ അത് തിന്നുന്നത് കൊണ്ടുള്ള അനൌജിത്യമോ..എന്നറീയില്ല രണ്ടാമതൊരു കടി കടിക്കാന്‍ എനിക്കു തോന്നിയില്ല
ഇനി എന്തോ ചെയ്യും ...നാടകക്കാരനെ ആദ്യമായി രംഗവേദിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് രവിയേട്ടനാണ് . ഒന്നും പറയാനും കഴിയില്ല മാഷേ ഇതടക്കം നാലു സ്കൂളില്‍ നാടകം ഏറ്റിരിക്കുകയാ...എനിക്കാണേല്‍ സമയവും ഇല്ല...വല്ലസ്ക്രിപ്റ്റും ..മുഴുമിപ്പിക്കുന്നതിനും മുന്‍പേ..ഷാജിമാഷ് ഇടപെട്ടു ..ബിജു കൈയ്യൊഴിയരുത്. എങ്ങിനെ എങ്കിലും ...എനിക്കാണേല്‍ ഈ ഗ്രൂപ്പിന്റെ ചുമതല മാത്രമല്ല യൂത്ത്ഫെസ്റ്റിവെല്ലിന്റെ ചാര്‍ജ്ജ് മുഴുവന്‍ എന്റെ തലേലാ അതിനിടയില്‍ സ്ക്രിപ്റ്റന്വേഷിക്കാനുള്ള സമയമൊന്നും എനിക്കില്ല...എത്ര കാശു വേണമെങ്കിലും മുടക്കാം ..നാടകം നടക്കണം ..ഇല്ലേല്‍ പിള്ളേര്‍ എന്നെ കൊല്ലും .
ആ രാ‍ത്രിയില്‍ ഒരു നാടകം പിറക്കുകയാണ് ...എതിരാളി എന്റെ ഗുരുവാണ് ..ആ സമയത്ത് ഞാനും ഗുരുവും തമ്മില്‍ ഒരു ചെറിയ സൌന്ദര്യ പിണക്കത്തിലും ആയിരുന്നു....നാടകം നന്നാവണം...രാത്രിയിലെ ഏതോ യാമത്തിലെവിടെയോ...പൊട്ടിമുളച്ച ഒരു വിത്തു പോലെ ആ തീം എന്റെ വാതിലിലില്‍ മുട്ടിവിളിച്ചു. സമയം 10 . 30 കണ്ണൂര്‍ സെട്രല്‍ ജയില്‍ വാര്‍ഡന്‍ആയി ജോലിനോക്കുന്ന രവിയേട്ടന്റെ വീട്ടിലേക്ക് പോയി രവിയേട്ടന്‍ ഊണും കഴിഞ്ഞൂ ഉമ്മറത്ത് ഉല്ലാത്തുന്നു ..എന്താടാ ഈ രാ‍ത്രീല് ...? അത് രവിയേട്ടാ,,,ഈ ജയിലില്‍ കുട്ടികളെ പാര്‍പ്പിക്കുന്നിടത്തെ നിയമങ്ങള്‍ എന്തൊക്കെയാ ..ഒന്നറിയാനാ...നാടകത്തിനാന്ന് പറഞ്ഞപ്പോള്‍ നീ നാളെവാ ഈ നട്ടപ്പാതിരയ്ക്കെല്ലേ...നിയമം എന്നൊരു വാക്കും . കാര്യത്തിന്റെ ഗൌരവം മനസ്സിലായപ്പോള്‍ ഒടുവില്‍ സമ്മതിച്ചു. അങ്ങിനെ ..ദുര്‍ഗ്ഗുണ പരിഹാര പാഠശാലയിലെ കൊച്ചു മുറിയില്‍ തന്റെ അനുഭവങ്ങള്‍ കുത്തിക്കുറിക്കുന്ന ചെമ്പകത്തിന്റെ മനസ്സിലൂടെ ഞാന്‍ എന്റെ നാടകത്തിന്റെ ആദ്യ പേജിനു ഹരിശ്രീ കുറിച്ചു ...ഒറ്റപേജ് അതു വച്ചായിരുന്നു പിറ്റേന്ന് നാടകം തുടങ്ങീയത്....നാടകത്തിന്റെ സെലക്ഷന്‍ ആണെന്നറിഞ്ഞീട്ടോ..എന്റെ കോലം ഇന്നലെ കണ്ടിട്ടോ എന്നറിയില്ല ..കുട്ടികളെല്ലാവരും നല്ല മോഡേണ്‍ വേഷധാ‍രികളായി എന്റെ മുന്നില്‍ നിരന്നു നില്‍ക്കുകയാണ് ചെമ്പകം എന്ന കേന്ദ്ര കഥാപാത്രമാണ് എല്ലാവരുടെയും മനസ്സില്‍. ഒരു ചെമ്പകത്തെയും ആറു പേരെയും സെലക്റ്റു ചെയ്ത് നാടകം തുടങ്ങീ...തരക്കേടില്ലാതെ പോകുന്നുണ്ട്..
കുട്ടികളുമായി വേഗം കമ്പനിയാകുന്ന പ്രകൃതമായിരുന്നതിനാല്‍ അവരെല്ലാവരും എന്റെ തോളില്‍ തൂങ്ങി നടക്കാന്‍ തുടങ്ങി..എട്ടാം ക്ലാസ്സിലെ കുട്ടികളായിരുന്നു അധികവും ...പത്താം ക്ലാസ്സുകാരികളെ പരിഗണീക്കരുതെന്ന് ഹെഡ്മിസ്ട്രസ്സിന്റെ ഓറ്ഡറാണ് ..(പഠന നിലവാരം) ചെമ്പകം എന്ന ക്യാരക്ടറീനു മാത്രം ഒരു പത്താം ക്ലാസ്സു കാരിയില്ലാതെ പറ്റില്ലെന്ന അവസ്ഥായായിരുന്നു ..ഒടുക്കം ഷാജിമാഷിന്റെ ഇടപെടലില്‍ ഒരു പത്താം ക്ലാസ്സു കാരിയെ അനുവദിച്ചു കിട്ടി..കഴിഞ്ഞ കൊല്ലം മോണോ ആക്ടില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം രേഷ്മേച്ചിക്കാണ് , കൂട്ടത്തിലെ കാന്താരി പിങ്കി പറഞ്ഞൂ .
ആ പത്താം ക്ലാസ്സു കാരി പിന്നീട് അബദ്ധമായെന്ന് എനിക്കു തോന്നി...ആക്ടിങ്ങിലോ...മറ്റോ ഒന്നും മോശമായിരുന്നില്ല ....മറിച്ച് തങ്ങളേ നാ‍ടകത്തില്‍ എടൂക്കാത്തതിന്റെ പ്രിന്‍സിപ്പാളീന്റെ പ്രതികാരമെന്നോണമോ..അതോ ഒരു സുന്ദരനായ നാടകക്കാരന്റെ നാടകത്തില്‍ അഭിനയിക്കാന്‍ പറ്റാത്തതിന്റെ വിഷമമോ എന്നറിയില്ല അവളുടെ കൂട്ടു കാരികള്‍ റീഹേഴ്സല്‍ റൂ‍മിന്റെ ജനാലകളിള്‍ ഒരു ശല്ല്യമായി തീര്‍ന്നു . അവരെ ഓടിക്കാന്‍ ഞാന്‍ പിങ്കിക്ക് ആഭ്യന്തിരം നല്‍കി ..അവള്‍ ഒരു പരിധിവരേ അത് ഭംഗിയായി നിറവേറ്റുന്നുണ്ടായിരുന്നു. എട്ടാം ക്ലാസ്സിലാണേലും പിങ്കിയുടെ നാവ് പത്താം ക്ലാസ്സിലായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളേഒക്കെ ഊണുകഴിക്കാന്‍ വിട്ട് ഞാന്‍ ബെഞ്ചില്‍ ഇരുന്ന് ഒരു ചെറിയ മയക്കത്തിനൊരുമ്പെട്ടതായിരുന്നു...ഒരു പത്താം ക്ലാസ്സ് പെണ്‍പടവന്ന് അവര്‍ വാതിലും ജനലും എല്ലാം അടച്ചു ....എന്റെ ദൈവമേ ഇവരിതെന്നാത്തിനുള്ള പുറപ്പാടാ....? ..അവരെല്ലാ‍വരും മേശപ്പുറത് ഒരു മാപ്പ് വിരിച്ചു..അതിനു ചുറ്റും അധോലോക നേതാക്കളേപ്പോലെ വട്ടം കൂടി നിന്നു കാര്യമായ ചര്‍ച്ചകളിലാണ് ...ദൈവമ്മേ ഇനി എന്നെ കൊല്ലാനുള്ളവല്ല പരിപാടിയാണോ..? അല്ല എനെ കൊല്ലാനാണെങ്കില്‍ ഈ മാപ്പ് നോക്കി ചര്‍ച്ചചെയ്യുന്നതെന്തിനാ..ആ ഇനി ഒരു പക്ഷെ ഇത് ഈ ക്ലാസ്സിന്റെ മാപ്പായിരിക്കും ..ഞാന്‍ ഏതു മൂലയിലാണ് ഇരിക്കുന്നത് എവിടെവച്ച് കൊല്ലാം എന്നൊക്കെയായിരിക്കാം ചിന്തിക്കുന്നത്. ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങളുടെ അകലം വളരെനീണ്ടൂ പോയില്ല ആ കൂരിരുട്ടില്‍ പിങ്കിയുടെ പീച്ചാങ്കുഴലില്‍നിന്നും വരുന്ന ആ കാതു തുളക്കുന്ന ശബ്ദംവന്നു. ബിജു ഏട്ടാ‍ ഇത് ഓജോ ബോര്‍ഡാ..
ഇന്ന് വെള്ളിയാഴ്ച കൂടുതലാത്മാക്കള്‍ വരും .. വാ വന്ന് നോക്കാം ..ദൈവമേ ഇതെന്തൊരു പരീക്ഷണ മാണ് ഈ മുറിയില്‍ ഇത്രയധികം പെണ്‍കുട്ടീകളോടൊന്നിച്ച് അതും വാതിലും ജനലും എല്ലാം അടച്ച് ..ഇവന്‍ ആത്മാവിനെ നോക്കാന്‍ പോയതാണേന്നു പറഞ്ഞാല്‍ വല്ലവരും വിശ്വസിക്കുമോ..?
മെഴുകുതിരിക്കുമുകളീല്‍ ഗ്ലാസ്സ് കമഴ്ത്തുന്നതിനും മുമ്പേ തന്നെ എനിക്കവരെല്ലാം ആത്മാക്കളെ പ്പോലെ തോന്നി എന്റെ ചാരിറ്റബിള്‍ സൊസൈറ്റി തകര്‍ക്കാന്‍ വന്ന പിശാചുക്കള്‍.യെസ്സും നോകള്‍ക്കും ഇടയില്‍ ഞാന്‍ കഴിഞ്ഞാ‍ഴ്ച വായിച്ച വാരഫലത്തിലൊരു മാനഹാനി ശാരീരിക പീഠനം ഇവയൊക്കെ ഉണ്ടോ എന്ന് ഓര്‍ത്തു ...ആ നരകത്തീയില്‍ നിന്നെന്നെ രക്ഷിച്ച കൂട്ടമണിക്ക് ഒരായിരം നന്ദി....കുട്ടികള്‍ പോയതിനു പിന്നാലെ വിയര്‍ത്തൊലിച്ചു പുറത്തിറങ്ങിയ എന്നെ പ്യൂണ്‍ ഒരു തരം നോട്ടം നോക്കി...ഉള്ള വിയര്‍പ്പെല്ലാം അതിനകത്തു തന്നെ പോയതിനാല്‍ അയാള്‍ക്കു മുന്നില്‍ നിന്നും വിയര്‍ക്കാന്‍ എനിക്കു ക്ഴിഞ്ഞീല്ല പിങ്കിയെ അടുത്ത് വിളിച്ച് പ്യൂണ്‍ എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു.കാര്യങ്ങള്‍ മനസ്സിലായ പ്യൂണിന്റെ നോട്ടത്തിന്റെ ഭാവം മാറീയതും ദയനീയതയോടെയുള്ള പരിഹാസമായി മാറീയതും കുറച്ചെങ്കിലും എന്നെ ആശ്വസിപ്പിക്കാതിരുന്നില്ല
ആ വെള്ളീയാഴ്ചയില്‍ കണികണ്ടവനെ പിരാകി(ദൈവമേ അതെന്റെ പാവം അച്ഛന്‍ ആകല്ലേ എന്നു പ്രാര്‍ത്ഥിച്ചാ‍ണ്)ഞാന്‍ അന്ന് സ്കൂള്‍ വിട്ടത്.
പിന്നെ നാടകത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള സമ്മാനവും എന്റെ നാടകത്തിനു തന്നെയായിരുന്നു കെട്ടോ.

15 comments:

  1. നാടകക്കാരാ അഭിനന്ദനങ്ങള്‍.. !
    ഓഫ് : ഇതെപ്പോഴാ ഈ സമയം കിട്ടുക ഇതെല്ലാം എഴുതിക്കൂട്ടാന്‍ ...
    :)

    ReplyDelete
  2. ഇന്ന് ഷട്ടില്‍ കളി മുടക്കി....
    അതിന്റെ തെറീ ഇനി വേറെ കേക്കണം

    ReplyDelete
  3. അയ്യൊ നാടകക്കാരാ- ഓജൊ ബോര്‍ഡ് -
    ഡീഗ്രി പരീക്ഷയുടെ അവസാന ദിവസം ഹോസ്റ്റലില്‍ വരുത്തിയ വിന ഞാന്‍ എഴുതി കൊണ്ടിരിക്കുന്നു തിരക്കായപ്പോള്‍ തീര്‍ക്കാന്‍ ഒത്തില്ല...

    ഇനി അത് എന്നെങ്കിലും തീര്‍ക്കാം

    നാടക മത്സരം അത് ഒരു നല്ല അനുഭവം ആണ്... പോസ്റ്റ് നന്നായി ...:)

    ReplyDelete
  4. എന്തായാലും വേറെ അപകടമൊന്നും ഉണ്ടായില്ലല്ലോ. ഞാനോര്‍ത്തു ഓജോ ബോര്‍ഡും ആത്മാക്കളും എല്ലാം മിക്സ് ചെയ്ത നാടകമായിരിയ്ക്കും അവതരിപ്പിച്ചത് എന്നാണ്.

    നാടകത്തിന് അഭിനന്ദനങ്ങള്‍

    ReplyDelete
  5. ആഹഹഹ...
    പോസ്റ്റ് വായിച്ചു ശരിക്കും ആര്‍ത്തു തന്നെ ചിരിച്ചു...
    ഹൊ! പാവം പ്യൂണിന്‍റെ തലേടെ മെഡുല ഒബ്ലാങ്കട്ട അടിച്ചു പോയിക്കാണും, ആ കാഴ്ച കണ്ട്. ശ്രീകൃഷ്ണന്‍റെ പടം മാറ്റി പൂജാ മുറിയില്‍ മാഷിന്റെ ഫോട്ടോ...
    കലക്കീ ട്ടാ.

    ReplyDelete
  6. "എന്റെ ചാരിറ്റബിള്‍ സൊസൈറ്റി തകര്‍ക്കാന്‍ വന്ന പിശാചുക്കള്"
    ....

    ReplyDelete
  7. എന്റെ രണ്ട് ഫ്രണ്ട്സ് ഉണ്ട്..
    ബിനീഷ് കിഴക്കേപുരക്കലും അബ്ബാസ് യൂനിവേസ്റ്റിയും...
    യുവജനോത്സവത്തിന് അവരും ഇങ്ങനെ കുറച്ച് നടന്നിരുന്നു..
    റഫീക്ക് മംഗലശേരിയുടെ നാട്ടുകാരും സുഹ്ര്ത്തുകളുമാണവര്‍..
    നാടകശൈലിയില്‍ ഡിഫറന്റും...

    ReplyDelete
  8. ഭാഗ്യം.. ആ പെൺകുട്ടികൾക്ക് ഓജോ ബോർഡ് വച്ച് നാടകക്കാരന്റെ ആത്മാവിനെ വിളിച്ച് നാടകം പഠിക്കേണ്ടി വന്നില്ലല്ലോ..

    ReplyDelete
  9. ഡാ ...മുള്ളൂക്കാരാ....നിനക്കു ഞാന്‍ വച്ചിട്ടുണ്ടെടാ...ഞാന്‍ മാര്‍ച്ച് 30 ന് നാട്ടില്‍ വരും നിന്നെ ഞാന്‍ കൊല്ലുകതന്നെ ചെയ്യും ...കാരണം ഇപ്പൊ പറയുന്നില്ല
    പകലൂ...മാണീക്യം, ശ്രീ .ആര്യന്‍ , ചിതല്‍ , ശ്രീക്കുട്ടന്‍.എല്ലാ‍വര്‍ക്കും ഓരോ ചായയും കപ്പലണ്ടിവറുത്തതും ..തരാം..കെട്ടോ....

    ReplyDelete
  10. ശ്രീക്കുട്ടന്‍...വരുമായിരുന്നേനേ...

    ReplyDelete
  11. നടകക്കാര ഒന്നാംതരം. പഴയ സ്കൂള്‍ ഡെയ്സിലേക്ക് തിരിച്ചു പോയ ഒരു പ്രതീതി.. ആ പ്യുണിനെ പോലുള്ള പാര്‍ടികള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്.. ... വഴിയിലൂടെ പോകുന്ന പൂച്ചകള്‍ വരെ എന്ത് ചെയ്യുവാണെന്ന് കിഴിഞ്ഞു ചിന്തിക്കുന്ന പാര്‍ടികള്‍.

    ReplyDelete
  12. പോരട്ടങ്ങനെ പോരട്ടേ..

    ReplyDelete
  13. നന്നായിട്ടുണ്ടു മനോഹരം
    അഭിനന്ദനങ്ങള്‍

    ReplyDelete
  14. ഓജൊ ബോര്‍ഡ്ന്നു കണ്ടാണ്‌ വായിക്കാന്‍ തുടങ്ങിത് ....
    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ..ഞാന്‍ പഠിച്ചത് girls school ആയിരുന്നു ..ഇതു വായിച്ചപ്പോള്‍ പഴയ ഓര്‍മ്മകള്‍ വീണ്ടും ..
    .കൊള്ളാം..:)..നന്നായിടുണ്ട്

    ReplyDelete