NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, February 14, 2009

പ്രിയ്യപ്പെട്ട പ്രാവേ....നിനക്കുവേണ്ടി.



ഇന്ന് 14.02.2009 രാവിലെ 7 മണിയാണ് ഡ്യൂട്ടി...കുറേ നാളുകൂടി ഫുട്ബോള്‍ കളിച്ചു കൊണ്ടാണ് ഇന്നലെ വെള്ളിയാഴ്ച ആഘോഷിച്ചത് അതിനും മാത്രം ഇന്നു നല്ല പനിയാണ് ഒരു പനഡോളിനെ കൂട്ടു പിടിച്ച് കമ്പനിയിലേക്കു തിരിച്ചു ....ഒഫീസില്‍ മാനേജറുടേ ക്യാബിനില്‍ സൌദിപയ്യന്മ്മാര്‍ പണീയൊന്നുമില്ലാതെ വെറൂതെ നില്‍ക്കുകയാണ് ..കാരണം മറ്റൊന്നുമല്ല....അവര്‍ക്കു ക്ലീനിങ്ങിനുള്ള ഗേലിന്റെ ടയര്‍ പഞ്ചര്‍ ആണ് ( ഗേല്‍ എന്നാല്‍ നമ്മുടെ ജെ സി ബി യുടെ കുട്ടി എന്നു പറയാം...ഒരു മണ്ണു കോരി)ഫിറ്ററെ കൊണ്ട് ടയര്‍ ഊരിച്ച് സാര്‍ എന്റെ കൈയ്യില്‍ തന്നു വിട്ടു ഞാന്‍ ഫോര്‍ക്ക് ലിഫ്റ്റില്‍ ടയറും എടുത്തിട്ട് നേരെ ..ഗാരേജ് വര്‍ക്ക്ഷോപ്പിലേക്ക് ചെന്നു..ഷഫിസാബിനോട് കാര്യം പറഞ്ഞു ..പെട്ടെന്നു വേണം....ഒരുപാട് പണിയുണ്ട് ...ആദ്യം ഷഫിസാബൊന്നു ചൂടായി....നിങ്ങള്‍ കേയര്‍ലസ്സായി വണ്ടിയോടിച്ചിട്ട് പഞ്ചറാക്കി കൊണ്ടു വന്നാല്‍ ഇവിടെ ഉള്ളവര്‍ക്ക് ഇതു മാത്രമല്ല ജോലി....ഇതിപ്പോ നാ‍ലാമത്തെ തവണയാ....ഇനി ഈ ട്യൂബില്‍ പഞ്ചറടക്കാന്‍ സ്ഥലമെവിടെ.....ഞാനും വിട്ടില്ല...സാര്‍ എന്നോടു പറഞ്ഞിട്ടു ഞാന്‍ എന്തു ചെയ്യാനാ..... ഡിപ്പര്‍ട്ട്മെന്റ് മാനേജറോഡൂ പറയൂ...ഞാന്‍ ഇതോടിക്കാറില്ല എന്റെ ജോലി അറ്റന്റര്‍ ആണ് .....സൌദി പയ്യന്മ്മാരാണ് ഇത് ഉപയോഗിക്കുന്നത്....അവരോടു പറയൂ....സാറ് പറഞ്ഞതിലും കാര്യമില്ലാ‍തില്ല...സൌദി പയ്യന്മ്മാരുടെ കയ്യില്‍ വണ്ടി കിട്ടിയാ‍ല്‍ അവര്‍ മുന്നും പിന്നും നോക്കാറില്ല....ഒരുതരം പോക്കാണ് ....ഒടുവില്‍ മുസ്തുക്കിയെ വിളിച്ച് ( ഒരു ഗുജറാത്തി പയ്യന്‍) എന്റെ കുടെ വിട്ടു ...ഈ ടയര്‍ പെട്ടെന്നു പഞ്ചര്‍ അടച്ചു കൊടൂക്കൂ....ഇതു അവസാനത്തെ പഞ്ചറാണെന്ന് എന്നോടു പറയാനും സാറു മറന്നില്ല....ഗാരേജിന്റെ ഒരു കോണീല്‍ ലിവറൂം ഹാമരും ഒക്കെയായി മുസ്തുക്കി തകര്‍ക്കുകയാണ് .....അപ്പോള്‍ എന്റെ കഴുത്തിനു പിന്നില്‍ ആരോ തലോടുന്നതു പോലെ എനിക്കു തോന്നി....തിരിഞ്ഞു നോക്കി ആരെയുക് കണ്ടില്ല പിന്നീടാണ് അറിഞ്ഞത് ഒരു തൂവല്‍ എങ്ങുനിന്നോ പറന്ന് എന്റെ പിന്‍ കഴുത്തില്‍ വീണതാണെന്ന് ...തുവലും കൈയ്യിലെടൂത്ത് ഞാന്‍ മുകളിലേക്കു നോക്കി....അപ്പോഴാണ് ആ ദാരുണമായ കാഴ്ച എന്റെ കണ്ണു നനയിച്ചത്....മുകളില്‍ റൂഫിനു താഴെ ഘടിപ്പിച്ച ലൈറ്റിന്റെ ഒരു ബോള്‍ട്ടില്‍ ഒരു വെള്ള നൂലില്‍ കാല്‍ കുരുങ്ങി പിടയുകയാണ് ഒരു പാവം മാടോത്തി....

പ്രാവ്.....എവിടെ നിന്നാണെന്നറിയില്ല....കാലന്റെ ചീട്ടും വാങ്ങി ആ വെള്ള നൂല്‍ അവളെ പിടികൂടീയത്....കാല്‍ കുരുങ്ങീ പിടയുന്ന അവളുടെ ആ ചുവന്ന കണ്ണുകള്‍ ‍എന്നെ രക്ഷിക്കൂ എന്ന് പറയുന്ന പോലെ എനിക്കു തോന്നി....

മുസ്തിക്കിയോട് ഫോര്‍ക്ക് ലിഫ്റ്റിന്റെ ഫോര്‍ക് പൊക്കിത്തരാന്‍ ഞാന്‍ പറഞ്ഞു...അവന്‍ ആദ്യം വിസമ്മതിച്ചു ...അതിനെ വിട്ടേക് അതിവിടെ പതിവാ...അവന്റെ കാരുണ്യമില്ലാത്ത വാക്ക് എന്നെ ചൊടിപ്പിച്ചു ....അവിടെ തൂത്തു വാരാറുള്ള ജാഡൂ എടുത്ത് ഞാന്‍ ഫോര്‍ക്ക് ലിഫ്റ്റിന്റെ ഫോര്‍ക്കിനു മുകളീല്‍ കയറീ...അവനോട് ...ഞാന്‍ ആജ്ഞാപിചു ...അരെ...കരോനാ....ക്യാ ദേഖാ ഹെ ആപ്....ഒടുവില്‍ എന്റെ ആജ്ഞ അവന്‍ അനുസരിച്ചു. ഞാന്‍ മുകളിലേക്ക് ഉയര്‍ന്നു പൊങ്ങുമ്പോള്‍ മാടോത്തിയുടെ മനസ്സിന്റെ സന്തോഷം പ്രതീക്ഷ എല്ലാം അവളുടെ ചുവന്ന കണ്ണില്‍ നിഴലിക്കുന്നത് ഞാന്‍ കണ്ടു.

പക്ഷേ...എന്നെ നിരാശപ്പെടുത്തിക്കൊണ്ട് ...ആ ജുഗാഡ് എന്നെ ചതിച്ചു..

അത് പകുതിക്കു വച്ച് ഒടിഞ്ഞു ...ഞാന്‍ മുസ്തുക്കിയോട് വീണ്ടും ആജ്ഞാപിച്ചു..ഒരു വലിയ വടി കൊണ്ടു വരൂ..

എന്റെ ആജ്ഞ എപ്പോഴും അനുസരിക്കാന്‍ അവന് ഞാന്‍ അല്ലല്ലോ ശമ്പളം കൊടുക്കുന്നത്.....അവന്‍ കേള്‍ക്കാത്ത പോലേ ടയറീന്റെ പഞ്ചറായ ഭാഗത്ത്..സാന്റ് പേപ്പര്‍ ഇട്ട് ഉരസിക്കൊണ്ടേഇരുന്നു....പിടയൂന്ന മാടോത്തിയെ കണ്ടപ്പോള്‍ എന്റെ സങ്കടം ഒന്നു കൂടി വര്‍ദ്ദിച്ചു...ഞാന്‍ എന്തു ചെയ്യും നീ ഭാഗ്യമില്ലാത്തവള്‍ എന്നേ എനിക്കിപ്പോ പറയാന്‍ കഴിയൂ.....

അഞ്ചാള്‍ പൊക്കത്തില്‍ എന്നെ ദൂരെ നിന്നു കണ്ട ഷെഫി സാബ് എന്നെ കൊല്ലാനുള്ള കലിയോടെയാണ്‍ വരുന്നതെന്നെനിക്കു തോന്നി....ഒടുവില്‍ ഞാന്‍ മുസ്തുക്കിയോട് അപേക്ഷിച്ചു ....എന്നെ ഒന്നു താഴെ ഇറക്ക് ...അപേക്ഷ ആയതു കൊണ്ട് അവന്‍ നിരസിച്ചില്ല...താഴെ ഇറങ്ങിയതും ഷെഫി സാബിന്റെ കൊല്‍ക്കത്ത സ്റ്റെല്‍ തെറീ വരെ ഞാന്‍ കേട്ടു ...സേഫ്റ്റി കമ്പനിയില്‍ വളരെ പ്രാധാന്യം നിറഞ്ഞതാണ് ഒരു സേഫ്റ്റിയും ഇല്ലാതെ ഞാന്‍ ഈ അഞ്ചാള്‍ പൊക്കത്തില്‍ ..വേറേ എന്തെങ്കിലും വേണോ...രണ്ടു മാസങ്ങല്‍ക്കു മുമ്പാണ് ഹീരപ്പ മരിച്ചത് ( ഹീരപ്പയെ കുറീച്ച് നാടകക്കാരന്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്) അതിനു ശേഷം സേഫ്റ്റി പരിശോധന കര്‍ശ്ശനമാണ് ....ഷെഫി സാബോടു സോറീ പറഞ്ഞ് ....ഫോര്‍ക്ക് ലിഫ്റ്റിന്റെ സീറ്റില്‍ തലകുനിച്ചിരുന്നു ഞാന്‍.....അവര്‍ക്കു കമ്പനിയുടെ നിയമാണു വലുത്

പക്ഷെ നാ‍ടകക്കാ‍രന് വെള്ളനൂലില്‍ കിടന്നു പിടയുന്ന ആ മാടോത്തിയുടെ ജീവനും ....ഒടൂവില്‍ ഗാരേജിലെ ജീവനക്കാരുടെയെല്ലാം പരിഹാസ പാത്രമായി ടയറും കൊണ്ട് ,,ഞാന്‍ മടങ്ങുമ്പോള്‍ ദയനീയതയോടെ ഞാന്‍ അവളെ ഒരു നോക്കു നോക്കി,,,മനസ്സുകൊണ്ടു അവളോടു പറഞ്ഞു ...പ്രിയ്യപ്പെട്ട മാടോത്തി ...നീ എന്നോടു പൊറുക്കുക...നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ ഞാ‍ന്‍ നിസ്സഹായാനാണ്
.ഈ ദുഷ്ട മനസ്സുകള്‍ക്കിടയില്‍ ..എന്റെ ഈ സഹായഹസ്തങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു...എന്ന സത്യം നീ അറിയുക എവിടെ നിന്നാണെന്നറീയില്ല ഒരു പക്ഷെ നിന്റെ കുഞ്ഞിനു മെത്തയൊരുക്കാന്‍ എവിടെ നിന്നെങ്കിലും കൊത്തിക്കൊണ്ടു വന്ന ആ വെള്ള നൂലിന്റെ മനസ്സലിയണമേ എന്ന് പ്രര്‍ത്ഥിക്കാനെ എന്നെ കൊണ്ടു പറ്റൂ.....അവിടെനിന്നൂം ഞാന്‍ അകലുമ്പോള്‍ അവള്‍ അവസ്സാനയി ഒരു വട്ടം ക്കൂടി ആ ചാരനിറത്തിലുള്ള ചിറകിട്ടടീച്ച് എന്നോട പേക്ഷിച്ചു...ആ ചുവന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ അവസാന കണികയും തുടച്ചെടുത്ത്...ഞാന്‍ അകന്നു.....ചിറകടിയോടെ അവളും.....
ഇതെഴുതുമ്പോഴും നാടകക്കാരന്റെ കണ്ണൂകള്‍ നിറയുകയാണ് .... ആ വെള്ള നൂലുകള്‍ക്കിടയില്‍ ഭക്ഷണ മില്ലാതെ ...വെള്ളമില്ലാതെ വിശന്ന് കഴ്ഞ്ഞ കാലുമായി ...പിടഞ്ഞ് പിടഞ്ഞ് ...അവള്‍ ....ഹോ.....ഇന്ന് നാടകക്കാരന്‍ ഉറങ്ങില്ല ... നനുത്ത ചാരത്തൂവലാല്‍ എന്നോട് ജീവനു വേണ്ടി കേണ പ്രിയ മാടോത്തീ‍... ആ വെള്ളനൂലുകള്‍ക്ക് നിന്നോടു ദയ തോന്നിയിട്ടുണ്ടോ...ഇല്ലെങ്കില്‍ നിന്റെ ആത്മാവിനു ശാന്തി ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം..............

4 comments:

  1. അവര്‍ക്കു കമ്പനിയുടെ നിയമാണു വലുത്


    പക്ഷെ നാ‍ടകക്കാ‍രന് വെള്ളനൂലില്‍ കിടന്നു പിടയുന്ന ആ മാടോത്തിയുടെ ജീവനും .

    ReplyDelete
  2. ആ ചുവന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ അവസാന കണികയും തുടച്ചെടുത്ത്...ഞാന്‍ അകന്നു.....ചിറകടിയോടെ അവളും.....

    മനസ്സിലൊരു നൊമ്പരമവശേഷിപ്പിക്കുന്ന കുറിപ്പ്...

    ReplyDelete
  3. ഇന്ന് നാടകക്കാരന്‍ ഉറങ്ങില്ല ... നനുത്ത ചാരത്തൂവലാല്‍ എന്നോട് ജീവനു വേണ്ടി കേണ പ്രിയ മാടോത്തീ‍... ആ വെള്ളനൂലുകള്‍ക്ക് നിന്നോടു ദയ തോന്നിയിട്ടുണ്ടോ...ഇല്ലെങ്കില്‍ നിന്റെ ആത്മാവിനു ശാന്തി ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം..............
    ഇങ്ങിനെ പലതിനും ഞാനും മൂക സാക്ഷിയായിട്ടുണ്ട്‌. നാടകകാരനെ പോലെ ഉറങ്ങാൻ പറ്റാതെ.. ഓർത്ത്‌ ഓർത്ത്‌ വേദനിച്ചിട്ടുണ്ട്‌

    ReplyDelete
  4. vayyya vayikkan...............
    http://mayakazhchakal.blogspot.com/

    ReplyDelete